എസ് എഫ് ഐ പള്ളിക്കൽ

എസ് എഫ് ഐ പള്ളിക്കൽ Sfi പള്ളിക്കല് ഔദ്യോഗിക ഫേസ് ബുക്ക്‌ പേജ് ഇടതുപക്ഷ അനുഭാവമുള്ള ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ് എസ്‌.എഫ്‌.ഐ.

(പൂർണ്ണനാമം സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ, ആംഗലേയം: SFI - Student's Federation of India). 1970 ൽ ആണ് എസ്‌.എഫ്‌.ഐ രൂപവത്കരിക്കപ്പെട്ടത്. ഇപ്പോൾ ഏകദേശം 40 ലക്ഷം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങൾ ആയി ഉണ്ട്.
ചരിത്രം

1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്തുവച്ച് നടന്ന സമ്മേളനത്തിലാണ് എസ്‌.എഫ്‌.ഐ രൂപീകൃതമായത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി പൊക്കിൾക്കൊടി ബന്ധമുണ്ടായിരുന്ന എ.ഐ.എസ്.എഫ്, പാ

ർട്ടി പിളർപ്പിനെ തുടർന്ന് സി.പി.ഐ പക്ഷത്തു നിലയുറപ്പിച്ചപ്പോൾ പുതുതായി രൂപീകരിച്ച സിപിഐ(എം)നോടു് അനുഭാവം പുലർത്തിയിരുന്ന വിദ്യാർത്ഥിസംഘടനാ നേതാക്കൾ കേരളത്തിൽ കെഎസ്എഫ് എന്ന പേരിലും ബംഗാളിൽ ഛാത്രപരിഷത്ത് എന്ന പേരിലും പ്രത്യേക സംഘടനകളുണ്ടാക്കി മാറിയിരുന്നു. പല സംസ്ഥാനങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാർത്ഥിസംഘടനകൾ ഒരുമിച്ചു ചേർന്നാണ് പിൽക്കാലത്തു് സി. ഭാസ്ക്കരൻ അദ്ധ്യക്ഷനായി എസ്എഫ്ഐ രൂപീകരിക്കുന്നത്. സ്വന്തമായ പരിപാടിയും ഭരണഘടനയുമുള്ള എസ്എഫ്ഐ ഒരു പാർട്ടിയുടെയും പോഷകസംഘടനയല്ല. എന്നാൽ സിപിഐ(എം)നോടു് അനുഭാവം പുലർത്തുന്ന വിവിധ വർഗ്ഗബഹുജനസംഘടനകളിൽ എസ്എഫ്ഐയും പെടും. എസ്എഫ്ഐ നേതാക്കളിൽ നല്ലൊരുപങ്കും പിൽക്കാലത്തു് യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെയും സ്ത്രീസംഘടനയായ എഐഡിഡബ്ലുഎയുടെയും ട്രേഡ് യൂണിയനായ സിഐടിയുവിന്റെയും രാഷ്ട്രീയപ്പാർട്ടിയായ സിപിഐ(എം)ന്റെയും നേതൃത്വത്തിലേക്കും വന്നുകാണുന്നു.

സംസ്ഥാനങ്ങളിലെ നേതൃത്വം

എസ്.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി എം. വിജിൻ (കണ്ണൂർ) പ്രസിഡന്റ് വി.പി.സനു (മലപ്പുറം). 2015 ജൂലൈ 26 മുതൽ 29 മുതൽ വിക്റ്റോറിയ കോളേജിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് പുതിയ നേതൃത്വം നിലവിൽ വന്നത്

പളളിക്കൽ നേതൃത്വം

നിലവിലെ സെക്രട്ടറി COM:P SANGEETH പ്രസിഡന്റ് COM:ANIJITH M ആണ്.

മുദ്രാവാക്യങ്ങൾ

പഠിക്കുക പോരാടുക എന്നതാണ് എസ്.എഫ്.ഐ അതിന്റെ പ്രധാന കാഴ്ചപ്പാടായി പറയുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്. എസ്.എഫ്.ഐ. ഭരണഘടനയും പരിപാടിയും അനുസരിച്ചാണ് സംഘടന പ്രവർത്തിക്കുന്നത്.

പ്രസിദ്ധീകരണങ്ങൾ

കേരളത്തിൽ സ്റ്റുഡെന്റ് എന്ന പേരിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന സ്റ്റുഡെന്റ് മാസിക എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.[5]

രക്തസാക്ഷികൾ

എസ്.എഫ്.ഐ. സംഘടന പ്രവർത്തനത്തിൻറെ ഭാഗമായി കേരളത്തിൽ മുപ്പതിലധികം വിദ്യാർത്ഥി പ്രവർതകർ രക്തസാക്ഷികളായിട്ടുണ്ട്.

Address

Pallikkal
Kondotty
673634

Telephone

9745342985

Website

Alerts

Be the first to know and let us send you an email when എസ് എഫ് ഐ പള്ളിക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share