IUML Kodiyamparamba

IUML Kodiyamparamba Join together with Indian union Muslim league for the well being of the people with sustainable growth of KODIYAMPARAMBA

സി.എഛ് സ്മാരക കവാടം സ്ഥാപിക്കും."പൂത്തുമ്പിയും വിദ്യാ ദീപവും " വ്യത്യസ്ഥതയോടെ പള്ളിക്കൽ പഞ്ചായത്ത് ബജറ്റ്:.................
25/03/2022

സി.എഛ് സ്മാരക കവാടം സ്ഥാപിക്കും.
"പൂത്തുമ്പിയും വിദ്യാ ദീപവും " വ്യത്യസ്ഥതയോടെ പള്ളിക്കൽ പഞ്ചായത്ത് ബജറ്റ്:..........................................
പള്ളിക്കൽ:
വൈവിധ്യമാർന്ന പദ്ധതികളുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് 2022-22 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
321335814 രൂപ വരവും 312796300 രൂപ ചെലവും 8539514 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് സി.നാരായണി അവതരിപ്പിച്ചു.
പ്രസിഡണ്ട് സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.ഷാമിൽ സ്വാഗതം പറഞ്ഞു.
കുട്ടികളിലെ സർഗ്ഗാത്മക സിദ്ധികളെ തേച്ച് മിനുക്കി അവരെ പ്രാപ്തമാക്കാൻ ലക്ഷ്യമിട്ട് " പൂത്തുമ്പി" പദ്ദതി നടപ്പാക്കും ബാല സൗഹൃദ പഞ്ചായത്തിൻ്റെ പദ്ധതിക്കായി 800000 രൂപ വകയിരുത്തി. വിദ്യാഭ്യാസ രംഗത്ത് പുതിയ ഉണർവേകാൻ ലക്ഷ്യമിട്ട് " 'വിദ്യാ ദീപം '' പദ്ദതി നടപ്പാക്കും. ക്ലാസ് മുറികൾ ഹൈടെക്കാക്കും,
ഭൗതിക സാഹചര്യങ്ങൾ ഒരുക്കും. അക്കാദമിക മികവിന് കളം ഒരുക്കും
മത്സര പരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കും
പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം, വിദ്യാത്ഥികൾക്ക് നീന്തൽ പരിശീലനം നല്കും ഈ പദ്ധതിക്ക്
6000000 രുപ അനുവദിച്ചു.
"വായനാലോകം' പദ്ദതിയിലുടെ വായനാസംസ്കാരം ഗ്രാമങ്ങളിലെത്തിക്കും
എല്ലാ സ്കൂൾ ലൈബ്രറികൾക്കും 10000 രൂപയുടെ പുസ്തകങ്ങൾ നൽകും.
"മണ്ണിനൊപ്പം ചേർന്ന് നിൽക്കാം " കാർഷിക പദ്ധതിയിൽ തരിശ് ഭൂമി വിഷരഹിത കൃഷി നടത്തും. വീടുകളിൽ ഫലവൃക്ഷങ്ങൾ നട്ടുവളർത്തും 'ഔഷധ ഉദ്യാനം നിർമ്മിക്കും
നെല്ല് കൃഷി വികസനം
വ്യാപിപ്പിക്കും. പദ്ധതിക്ക് 20000000 രൂപ ബജറ്റിലുണ്ട്.
വയോജനക്ഷേമത്തിന് " കരുതലും തലോടലും " നടപ്പാക്കും. ആരോഗ്യസംരക്ഷണം, ആയുർവേദ കിറ്റ്, എന്നിവ നടപ്പാക്കും 2000000 രുപ വകയിരുത്തി. അഞ്ച് വർഷം കൊണ്ട് കളി മൈതാനങ്ങൾ നിർമ്മിക്കും. മിനി ഗ്രൗണ്ട്കൾക്ക് സ്ഥലം വാങ്ങാൻ 10000000 രൂപ നീക്കി വെച്ചു.
മാലിന്യ നിർമ്മാജന പദ്ധതികൾക്ക് സ്ഥലം വാങ്ങൽ അടക്കമുള്ളവക്ക് 11000000 രൂപ വകയിരുത്തി.
കുട്ടികൾ ലഹരിക്കടിമപ്പെടുന്നതിനെ പ്രതിരോധിക്കാൻ
" നേർപ്പുലരി" പദ്ധതി ആസൂത്രണം ചെയ്യും
സമഗ്ര ആരോഗ്യ പദ്ധതിയിൽ വൃക്കരോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകും
മരുന്നുകൾ നൽകും
3000000 രുപ നീക്കി വെച്ചു.
അഞ്ച് ആരോഗ്യ ഉപകേന്ദ്രങ്ങളുടെ നവീകരത്തിനായി 2500000 രൂപയും
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 1000000 രൂപയും അനുവദിച്ചു.
25000000 രൂപ ഭവന പദ്ധതികൾക്കായി നീക്കി വെച്ചു.
പട്ടിണി കിടക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ "സ്നേഹക്കുട്ട്'' പദ്ധതി നടപ്പാക്കും. ഭക്ഷണം ലഭിക്കാത്തവർക്ക് വീടുകളിൽ ഭക്ഷണമെത്തിക്കുന്ന പദ്ധതിക്ക് 1000000 രൂപ വകയിരുത്തി.
ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്നും ജലവിതരണ ശൃംഖല സ്ഥാപിക്കുന്ന പ്രവർത്തി തുടങ്ങിയ സാഹചര്യത്തിൽ ഒരു കോടി രൂപ പഞ്ചായത്ത് വകയിരുത്തി.
പഞ്ചായത്ത് ഓഫിസ്കോപ്ലക്സിന്
മുൻ മുഖ്യമന്ത്രിയായിരുന്ന
മർഹും സി.എച്ച് മുഹമ്മദ് കോയ സ്മാരക കവാടം പണിയും.
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 3000000 രൂപ വകയിരുത്തി.
പട്ടികജാതി വിഭാഗത്തിലെ വിദ്യാത്ഥികൾക്ക്
സൈക്കിൾ വാങ്ങി നൽകും പട്ടികജാതി ക്ഷേമത്തിന് .5000000 രൂപ അനുവദിച്ചു.
പ്രവാസി മലയാളികൾക്ക് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് സഹായം നൽകും
സ്ത്രീ ശാക്തീകരണത്തിന്
800000 രൂപയും
വീട്ടമ്മമാർക്ക് വേണ്ടി
"വീട്ടിലൊരാട്, " പദ്ധതിക്ക് 1600000 രൂപയും കോഴിനൽകാൻ 600000 രൂപയും നീക്കി വെച്ചു.
ഫയലുകൾ തീർപ്പ് കൽപ്പിക്കാൻ വർഷത്തിൽ രണ്ട് അദാലത്തുകൾ സംഘടിപ്പിക്കും
സിവിൽ സർവീസിന് പ്രാപ്തമാക്കാൻ പരിശീലനം നൽകും
പഞ്ചായത്തിൻ്റെ ഡിജിറ്റൽ ആസ്തി രജിസ്റ്റർ തയ്യാറാക്കും

*ഹരിത രാഷ്ട്രീയത്തിന്റെ ഇന്നലകളിലെ വർത്തമാനം*74 പിന്നിട്ട ലീഗിന്റെ കഥകൾ പറയാൻ ഞങ്ങൾ വട്ടം കൂടിയിരുന്നു.നമ്മുടെ നാട്ടിൽ ഈ...
17/03/2022

*ഹരിത രാഷ്ട്രീയത്തിന്റെ ഇന്നലകളിലെ വർത്തമാനം*

74 പിന്നിട്ട ലീഗിന്റെ കഥകൾ പറയാൻ ഞങ്ങൾ വട്ടം കൂടിയിരുന്നു.
നമ്മുടെ നാട്ടിൽ ഈ പാർട്ടിയെ വളർത്തിയെടുത്ത കാരണവന്മാരായ നേതാക്കളും ഇന്നത്തെ പുതു തലമുറയും യു അസ്സൈൻഹാജിയുടെ വീട്ടുമുറ്റത്ത് വട്ടം കൂടിയിരുന്നു.
കൊടിയംപറമ്പിലും പരിസരത്തും മുസ്ലിം ലീഗ്എന്ന രാഷ്ട്രീയ പാർട്ടി വളർത്തിയെടുക്കാൻ പഴയകാല നേതാക്കൾ സഹിച്ച ത്യാഗവും കഷ്ടപാടുകളും അവരിൽ നിന്ന് തന്നെ നേരിട്ട് കേൾക്കാൻ സാധിച്ചു.
ഒരു കാലത്തു ലീഗിന്റെ കൊടി കെട്ടാൻ പറ്റാത്ത, അതിന് വരേണ്യ വർഗം അനുവദിക്കാത്ത കാലത്താണ് ത്യാഗം സഹിച്ചു, നെഞ്ചൂക്കൂടോട് കൂടി പൂർവീകന്മാരായ നമ്മുടെ നാട്ടിൽ ഈ പാർട്ടി വളർത്തിയത്.

ഖായിദെമില്ലത്ത് ഇസ്മായിൽ സാഹിബ്‌ ഉയർത്തിയ ന്യൂനപക്ഷ രാഷ്ട്രീയത്തെ നമ്മുടെ നാട്ടിൽ വളർത്തിഎടുത്തു ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചതിൽ നമ്മുടെ പൂർവ്വകാല നേതാക്കളോടും കാരണവന്മാരോടും ഏറെ കടപ്പെട്ടിരിക്കുന്നു.
അവർ പോരാടി വളർത്തിയതാണ് ഈ പ്രസ്ഥാനത്തെ.

നമ്മുടെ പ്രദേശത്തെ ലീഗിന് വളകൂറുള്ള മണ്ണാക്കി മാറ്റിയതിനു ശേഷം നമ്മുടെ നാട്ടിൽ നടന്ന ഓരോ വികസനത്തിലും പുരോഗതിയിലും ലീഗിന്റെ കയ്യൊപ്പുണ്ട്.
ഇ എം ഇ എ കോളേജ്, തറയിട്ടാൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കിയെടുത്തത്, നാട്ടിലുള്ള ചെറുതും വലുതുമായ റോഡുകൾ ഉണ്ടാക്കിയെടുത്തത്, ഈ പ്രദേശത്തു വൈദ്യുതി എത്തിച്ചത് തുടങ്ങി നമ്മുടെ നാടിന്റെ ഓരോ മിടിപ്പിലും ലീഗിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

ചിന്തിപ്പിച്ചും ചിരിപ്പിച്ചും പഴയ തലമുറ അവരുടെ ചരിത്രം പറഞ്ഞപ്പോൾ പുതു തലമുറ അത് സാകൂതം കേട്ടു നിന്നു.
ഈ പ്രസ്ഥാനത്തെ മുന്നിൽ നിന്നും നയിച്ചവരെ പച്ച ഷാൾ അണിയിച്ചു ആദരിച്ചപ്പോൾ അവർ ഈ പ്രസ്ഥാനത്തിനും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങൾക്ക് പുതു തലമുറയുടെ നന്ദി പ്രകടനം കൂടിയായി മാറി.

നാടിന്റെയും പാർട്ടിയുടെയും വളർച്ചയിൽ ഒരുപാട് സേവനങ്ങൾ ചെയ്ത നല്ല മനസിന്റെ ഉടമകളായ പലരും ഇന്ന് നമ്മുടെ കൂടെയില്ല.
ഒരു പുരുഷായുസ് കാലം നാടിനെയും പാർട്ടിയെയും സേവിച്ചു, അവരുടേതായ അടയാളപ്പെടുത്തലുകൾ നടത്തി അല്ലാഹുവിലേക്ക് മടങ്ങി.
അവർ നയിച്ച വഴികളിലൂടെ കൂടുതൽ കരുത്തോടെ പകിട്ടോടെ പച്ചകൊടി കൈകളിലേന്തി മുന്നോട്ട് പോകുക എന്നതും ഒട്ടും ഒളിമങ്ങാതെ ഈ കൊടി അടുത്ത തലമുറക്ക് കൈമാറുക എന്നതുമാണ് പുതു തലമുറയുടെ ഉത്തരവാദിത്തം.

ഞങ്ങളുടെ മുന്നിൽ നിന്നും പടനയിച്ച കാരണവരായ നേതാക്കൾക്ക് പൂർണ ആരോഗ്യത്തോടെ ദീര്ഗായുസ്സ് നൽകുമാറാകട്ടെ..
മുന്നേ നിന്നും ഞങ്ങളെ നയിച്ചു, സേവനങ്ങൾ ചെയ്തു, കാലത്തിനുമേൽ അവരുടേതായ കയ്യൊപ്പ് ചാർത്തി അല്ലാഹുവിലേക്ക് മടങ്ങിയ ഞങ്ങളുടെ നേതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.
അവർ ചെയ്ത സേവനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ...
ആമീൻ

*കൊടിയംപ്പറമ്പ് വാർഡ് യൂത്ത് ലീഗിനു പുതിയ നേതൃത്വം*പ്രസിഡന്റ്‌ : സുബൈർ കെവൈസ് പ്രസിഡന്റ്‌ :ഫായിസ് ഇശംസുദ്ധീൻ എസലീം ടിസിം...
19/01/2022

*കൊടിയംപ്പറമ്പ് വാർഡ് യൂത്ത് ലീഗിനു പുതിയ നേതൃത്വം*

പ്രസിഡന്റ്‌ : സുബൈർ കെ
വൈസ് പ്രസിഡന്റ്‌ :
ഫായിസ് ഇ
ശംസുദ്ധീൻ എ
സലീം ടി
സിംസാറുൽ ഹഖ്.യു

ജനറൽ സെക്രട്ടറി : റഹീം. സി പി
ജോയിന്റ് സെക്രട്ടറി :
മഹ്‌റൂഫ്.ടി പി
നാസർ.എ ടി
ശിഹാബ്.ടി
റിസ് വാൻ. എ പി

ട്രെഷറർ :
കബീർ. പി ടി

ET💚 . ജനുവരി 1 മുതൽ സൗദിയിലേക് കൂടുതൽ ഫ്ലൈറ്റുകൾ ഉണ്ടാവുന്നതോടൊപ്പം ഈ മേഖലയിൽ യാത്ര നിരക്ക് കുറയാനും എയർ ബബിൾ കരാർ ഉപകാര...
24/12/2021

ET💚 . ജനുവരി 1 മുതൽ സൗദിയിലേക് കൂടുതൽ ഫ്ലൈറ്റുകൾ ഉണ്ടാവുന്നതോടൊപ്പം ഈ മേഖലയിൽ യാത്ര നിരക്ക് കുറയാനും എയർ ബബിൾ കരാർ ഉപകാരപ്രദമായേക്കും.

*വികസന കുതിപ്പിൽ കൊടിയം പറമ്പ്* *പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കൂട്ടാലുങ്ങൽ - മലായിൽ...
23/12/2021

*വികസന കുതിപ്പിൽ കൊടിയം പറമ്പ്*

*പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കൂട്ടാലുങ്ങൽ - മലായിൽ റോഡിൻ്റെ കോൺക്രീറ്റിംഗ് ജോലികൾക്ക് പ്രദേശവാസികളുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു.*
*റോഡിന് വേണ്ടി 2.50 ലക്ഷം രൂപയാണ് വകയിരുത്തിയത്.*

Welcome all
16/12/2021

Welcome all

*വികസന കുതിപ്പിൽ കൊടിയംപറമ്പ്**പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ചാത്തൻ പിലാക്കൽ - കുപ്പ...
07/12/2021

*വികസന കുതിപ്പിൽ കൊടിയംപറമ്പ്*

*പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ചാത്തൻ പിലാക്കൽ - കുപ്പാട് റോഡിൻ്റെ കോൺക്രീറ്റിംഗ് ജോലികൾക്ക് പ്രദേശവാസികളുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു.*
*രണ്ട് ഘട്ട പദ്ധതിയിലായി ഈ റോഡിന് വേണ്ടി 8.17 ലക്ഷം രൂപയാണ് വകയിരുത്തിയത്.*
*അതിൻ്റെ ഒന്നാം ഘട്ടമാണ് ഇന്ന് പൂർത്തീകരിക്കപ്പെടുന്നത്.*
*രണ്ടാം ഘട്ടം വൈകാതെ തന്നെ പൂർത്തീകരിക്കപ്പെടും.*

09/06/2021
കരിപ്പൂരിലെ കർഷകർ ഈ ലോക് ഡൗൺ സമയത്ത് വിളവെടുക്കുവാനോ വിൽക്കുവാനോ കഴിയാതെ പ്രയാസമനുഭവിക്കുന്ന വാർത്തയറിഞ്ഞ് തങ്ങളാൽ കഴിയു...
25/05/2021

കരിപ്പൂരിലെ കർഷകർ ഈ ലോക് ഡൗൺ സമയത്ത് വിളവെടുക്കുവാനോ വിൽക്കുവാനോ കഴിയാതെ പ്രയാസമനുഭവിക്കുന്ന വാർത്തയറിഞ്ഞ് തങ്ങളാൽ കഴിയുന്ന ഒരു സഹായം കർഷകർക്ക് നൽകുകയാണ്.

കൃഷിയിടത്തിൽ നേരിട്ട് ചെന്ന് വിളവെടുക്കുകയും കർഷകർക്ക് അർഹമായ വില നൽകി ഏറ്റെടുക്കുകയും ചെയ്തു.

കർഷകർക്ക് കൈതാങ്ങായി ഏറ്റെടുത്ത കപ്പ ലോക്‌ഡൗണിൽ കഷ്ടത്തിലായ വാർഡിലെ വീടുകളിലേക്ക് എത്തിച്ചു നൽകുകയും ചെയ്തു.

കൊടിയംപറമ്പ് വാർഡ് യൂത്ത് ലീഗ് കമ്മറ്റിക്ക് അഭിനന്ദനങ്ങൾ.
നൻമ നിറഞ്ഞ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോവാൻ സാധിക്കട്ടെ. Well done 👏 team MYL Kodiyamparamba 💚

കരിപ്പൂരിലെ കർഷകർ ഈ ലോക് ഡൗൺ സമയത്ത് വിളവെടുക്കുവാനോ വിൽക്കുവാനോ കഴിയാതെ പ്രയാസമനുഭവിക്കുന്ന വാർത്തയറിഞ്ഞ് തങ്ങളാൽ കഴിയു...
25/05/2021

കരിപ്പൂരിലെ കർഷകർ ഈ ലോക് ഡൗൺ സമയത്ത് വിളവെടുക്കുവാനോ വിൽക്കുവാനോ കഴിയാതെ പ്രയാസമനുഭവിക്കുന്ന വാർത്തയറിഞ്ഞ് തങ്ങളാൽ കഴിയുന്ന ഒരു സഹായം കർഷകർക്ക് നൽകുകയാണ്.

കൃഷിയിടത്തിൽ നേരിട്ട് ചെന്ന് വിളവെടുക്കുകയും കർഷകർക്ക് അർഹമായ വില നൽകി ഏറ്റെടുക്കുകയും ചെയ്തു.

കർഷകർക്ക് കൈതാങ്ങായി ഏറ്റെടുത്ത കപ്പ ലോക്ക് ഡൗണിൽ കഷ്ടത്തിലായ വാർഡിലെ വീടുകളിലേക്ക് എത്തിച്ചു നൽകുകയും ചെയ്തു.

കൊടിയംപറമ്പ് വാർഡ് യൂത്ത് ലീഗ് കമ്മറ്റിക്ക് അഭിനന്ദനങ്ങൾ.
നൻമ നിറഞ്ഞ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോവാൻ സാധിക്കട്ടെ. Well done 👏 Team MYL Kodiyamparamba 💚

Address

Pt Transport All India Permit
Kondotty

Alerts

Be the first to know and let us send you an email when IUML Kodiyamparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share