LDF വെളിനല്ലൂർ

LDF വെളിനല്ലൂർ LDF വെളിനല്ലൂർ

ഈ മണ്ണിന്റെ സ്പന്ദനം അറിഞ്ഞ്,നമ്മുടെ മൂല്യങ്ങൾക്ക് പ്രകാശം നൽകി, ഭൂമിയോടൊപ്പം കൈകോർത്ത്,നന്മയുടെയും നീതിയുടെയും വികസനത്തിന്റെയും വിശ്വാസവും സ്നേഹവും നിറഞ്ഞ ഭാവിയെ ലക്ഷ്യമാക്കി മുന്നേറുന്ന സത്യസന്ധതയുടെ തണലുള്ള ഒരു പ്രസ്ഥാനം.

വരൂ…നമുക്ക് വികസനം സംസാരിക്കാം…നേർക്കാഴ്ചയിലൂടെ നമ്മൾ അനുഭവിക്കുന്ന സർക്കാർ സംരംഭങ്ങളെ പറ്റി സംസാരിക്കാം…സർക്കാരിന്റെ പ്...
29/03/2026

വരൂ…

നമുക്ക് വികസനം സംസാരിക്കാം…

നേർക്കാഴ്ചയിലൂടെ നമ്മൾ അനുഭവിക്കുന്ന സർക്കാർ സംരംഭങ്ങളെ പറ്റി സംസാരിക്കാം…

സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി പണിത BM&BC നിലവാരമുള്ള ലോകോത്തര റോഡുകളെപ്പറ്റി സംസാരിക്കാം..

നമ്മുടെ നാട്ടിൽ ഉയർന്ന് നിൽക്കുന്ന സർക്കാർ സ്കൂൾ കെട്ടിടങ്ങളെപ്പറ്റി സംസാരിക്കാം…

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സർക്കാർ ആശുപത്രികളെ പറ്റി സംസാരിക്കാം..

വികസനം തുടരാൻ നമ്മുടെ സർക്കാർ വീണ്ടും വരണം കൂട്ടുകാരേ.. നമുക്ക് വേണ്ടി നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മുടെ സർക്കാരിനെ വരവേൽക്കാം

ഒപ്പം ചടയമംഗലവും മുന്നേറും..


.Chinjurani

ഇടത് കോട്ടയിലേക്ക് നവകേരളത്തിന്റെ നായകൻ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. കൊല്ലത്തെ ഓരോ മണൽ തരിയും ഇടതിനോടൊപ...
27/03/2026

ഇടത് കോട്ടയിലേക്ക് നവകേരളത്തിന്റെ നായകൻ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു.

കൊല്ലത്തെ ഓരോ മണൽ തരിയും ഇടതിനോടൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ നമുക്ക് ഒത്തുകൂടാം.

നമ്മുടെ എതിരാളികൾ വലത്പക്ഷക്കാരാണ്. കമ്യൂണിസ്റ്റ് ആശയമായ തൊഴിലാളി പ്രസ്ഥാനത്തിനൊപ്പം നിന്നുകൊണ്ട് വലത് പക്ഷത്തെ തറ പറ്റിക്കാൻ നമുക്കാവണം. വലത്പക്ഷക്കാരനായ ഹിറ്റ്ലറുടെ ഗീബൽസിയൻ നുണകൾക്ക് എങ്ങനെയാണോ കാലം മറുപടി കൊടുത്തത്, അതേപോലെ ഓരോ വലത് പക്ഷ- തൊഴിലാളി വിരുദ്ധ രാഷ്ട്രീയത്തിനും അറുതി വരുത്തുന്നത് വരെ നമുക്ക് അധ്വാനിക്കാം

LDF വിജയിക്കും.. നമ്മൾ മുന്നേറും

നമ്മൾ തുടരും.. നമ്മുടെ ചടയമംഗലം LDF നൊപ്പം🔥🔥നമ്മുടെ ചിഹ്നം: പൊന്നരിവാളും തങ്കകതിരും
22/03/2026

നമ്മൾ തുടരും..
നമ്മുടെ ചടയമംഗലം LDF നൊപ്പം🔥🔥

നമ്മുടെ ചിഹ്നം: പൊന്നരിവാളും തങ്കകതിരും

21/03/2026

ചടയമംഗലത്തിന്റെ വികസന തുടർച്ചക്ക് LDF

വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിൽ MLA യും മന്ത്രിയുമായ സഖാവ് ജെ.ചിഞ്ചുറാണി നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്: MLA-ADS 2020-...
21/03/2026

വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിൽ MLA യും മന്ത്രിയുമായ സഖാവ് ജെ.ചിഞ്ചുറാണി നടത്തിയ
വികസന പ്രവർത്തനങ്ങളിൽ ചിലത്:

MLA-ADS 2020-21
വെളിനല്ലൂർ ബഡ് സ്‌കൂൾ നിർമാണം, 30 ലക്ഷം രൂപ, നിർമാണം പൂർത്തിയായി ഉദ്‌ഘാടനം ചെയ്തു (മുല്ലക്കര രത്നാകരൻ MLA ഫണ്ട്).

MLA-ADS 2021-22
പെരപ്പയം പാലം ജംഗ്‌ഷൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, 5 ലക്ഷം രൂപ, പ്രവൃത്തി പൂർത്തീകരിച്ചു.
11 ആം നമ്പർ അംഗൻവാടി കെട്ടിട നിർമാണം, 67500-/ രൂപ, പ്രവൃത്തി പൂർത്തീകരിച്ചു.
KIP കനാൽറോഡ് നവീകരണം, 5 ലക്ഷം രൂപ, പ്രവൃത്തി പൂർത്തീകരിച്ചു.

MLA-ADS 2024-25
വെളിനല്ലൂർ സർക്കാർ LP സ്‌കൂൾ കെട്ടിടം 50 ലക്ഷം രൂപ, നിർമാണം പുരോഗമിക്കുന്നു.
ചെങ്കൂർ റേഷൻ കട ചെറുവക്കൽ ഫെയ്ത് ഹോം റോഡ് നിർമാണം 10 ലക്ഷം രൂപ. റേറ്റ് റിവിഷൻ വന്നതിനാൽ പ്രവൃത്തി റിവൈസ് ചെയ്യണം.
പുല്ലാനിപ്പച്ച-തോട്ടിൻകോണം ഏലാ റോഡ് നവീകരണം. 10 ലക്ഷം രൂപ. ഭരണാനുമതിക്കായി സമർപ്പിച്ചു.

MLA-ADS 2025-26
വട്ടപ്പാറ പ്ലാമുറ്റം-അലക്കുപാറ റോഡ് നവീകരണം, 10 ലക്ഷം രൂപ, ഭരണാനുമതിക്കായി സമർപ്പിച്ചു.
റാണൂർ അംഗൻവാടി ഏലാ റോഡ് നവീകരണം, 10 ലക്ഷം രൂപ, ഭരണാനുമതിക്കായി സമർപ്പിച്ചു.

MLA-SDF 2020-21
ഓയൂർ-കാളവയൽ റോഡ് നവീകരണം, 5 ലക്ഷം രൂപ, പ്രവൃത്തി പൂർത്തീകരിച്ചു.

MLA-SDF 2021-22
തേമ്പാംവിള-ചെറുവട്ടിക്കോണം റോഡ്, നവീകരണം, 5 ലക്ഷം രൂപ, പ്രവൃത്തി പൂർത്തീകരിച്ചു.
പുള്ളിപ്പച്ച-കുന്നുംപുറം-പണയിൽ റോഡ് നിർമാണം, 5 ലക്ഷം രൂപ, പ്രവൃത്തി പൂർത്തീകരിച്ചു.
പെരപ്പയം പാലം ജംഗ്‌ഷൻ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, 5 ലക്ഷം രൂപ, പ്രവൃത്തി പൂർത്തീകരിച്ചു.

MLA-SDF 2022-23
അടയറ ജംഗ്‌ഷനിൽ വെയിറ്റിങ് ഷെഡ് നിർമാണം, 3 ലക്ഷം രൂപ, PWD റോഡ് സേഫ്റ്റിയിൽ നിന്നും NOC ലഭിക്കാനുണ്ട്.

MLA-SDF 2023-24
കടമ്പൂർ അഞ്ചുമുക്ക് ഏലാ റോഡ് നവീകരണം, 5 ലക്ഷം രൂപ, റിവൈസ് എസ്റ്റിമേറ്റ് അംഗീകരിക്കണം.
തേമ്പാംവിള പനവട്ടം ഏലാ റോഡ് നവീകരണം 5 ലക്ഷം രൂപ, ടെണ്ടറായി.

MLA-SDF 2024-25
പെരപ്പയം പാലം-വട്ടവിള റോഡ് നവീകരണം 5 ലക്ഷം രൂപ, എസ്റ്റിമേറ്റ് തയ്യാറാക്കണം.
കിളിയൂർ ഏലാ റോഡ് നവീകരണം 5 ലക്ഷം രൂപ, ടെണ്ടർ ഘട്ടത്തിൽ.
പുല്ലാണിപ്പച്ച-തൊണ്ടാംകോണം-പാലക്കോണം ഏലാ റോഡ് നവീകരണം-10, ലക്ഷം രൂപ, ഭരണാനുമതിക്കായി സമർപ്പിച്ചു.

MLA-SDF 2025-26
ചെങ്കൂർ-ഇടക്കിളിയൂർ റോഡ് നവീകരണം 5 ലക്ഷം രൂപ, ഭരണാനുമതിക്കായി സമർപ്പിച്ചു.
ഹൈസ്‌കൂൾ പത്തേക്കർ ജംഗ്‌ഷൻ-പുലിക്കോട്ടുകോണം ഏലാ റോഡ് നവീകരണം 5 ലക്ഷം രൂപ, ഭരണാനുമതിക്കായി സമർപ്പിച്ചു.
വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കരിങ്ങന്നൂർ സർക്കാർ യു.പി സ്കൂൾ, സ്കൂൾ ബസ് വാങ്ങുന്നതിന് 20 ലക്ഷം രൂപ, ഭരണാനുമതിക്കായി സമർപ്പിച്ചു.

2021-2022 ഫ്ലഡ് വർക്കുകൾ
മുളയിറച്ചാൽ കളരിവിള മഠത്തിൽ ഏലാ റോഡ് നവീകരണം, 10 ലക്ഷം രൂപ , ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വേണം.
കരിങ്ങന്നൂർ-പെരുപുറം റോഡ് നവീകരണം 10 ലക്ഷം രൂപ, പ്രവൃത്തി പൂർത്തിയായി.

2022-2023 ഫ്ലഡ് വർക്കുകൾ
പെരപ്പയം മങ്കാട് റോഡ് നവീകരണം, 10 ലക്ഷം രൂപ, പ്രവൃത്തി ക്യാൻസൽ ചെയ്തു. മണ്ണ് റോഡ് ആയതിനാൽ പ്രവൃത്തി ക്യാൻസൽ ചെയ്തു.
വലിയവിള കിളിയൂർ ഏല റോഡ്, 10 ലക്ഷം രൂപ, പ്രവൃത്തി ക്യാൻസൽ ചെയ്തു. മണ്ണ് റോഡ് ആയതിനാൽ പ്രവൃത്തി ക്യാൻസൽ ചെയ്തു.

ബഡ്‌ജറ്റ്‌ പ്രവൃത്തികൾ
കരിങ്ങന്നൂർ-വട്ടപ്പാറ-മുളയിറച്ചാൽ റോഡ് നവീകരണം (BM&BC) 4 കോടി രൂപ (2019-20 ബഡ്ജറ്റ് പ്രവൃത്തി), പ്രവൃത്തി പൂർത്തീകരിച്ചു.
ഓയൂർ-പൊരിയക്കോട് ജംഗ്ഷനിലെ റോഡ് നവീകരണം 0.85 കോടി രൂപ (2020-21 ബഡ്ജറ്റ് പ്രവൃത്തി) ക്യാൻസലായി.
പോരേടം-റോഡ്‌ വിള-അമ്പലം കുന്ന് റോഡ് നവീകരണം (BM&BC) 9.21 കോടി രൂപ (2021-22 ബഡ്ജറ്റ് പ്രവൃത്തി) ടെണ്ടർ കഴിഞ്ഞു, ശ്രീധന്യ കൺസ്ട്രക്ഷൻ.
ആയുർ-ഇത്തിക്കര റോഡ്, ഓയൂർ ടൌൺ നവീകരണം (BM&BC) 3 കോടി രൂപ (2021-22 ബഡ്ജറ്റ് പ്രവൃത്തി), കരാറുകാരൻ പണി ഉപേക്ഷിച്ചു, റീ ടെണ്ടർ ചെയ്യണം.
പയ്യക്കോട്-കാളവയൽ റോഡ് നവീകരണം 1 കോടി രൂപ (2023-24 ബഡ്ജറ്റ് പ്രവൃത്തി) പ്രവൃത്തി പൂർത്തീകരിച്ചു.
കരിങ്ങന്നൂർ സർക്കാർ UP സ്‌കൂൾ കെട്ടിട നിർമാണം, 1 കോടി രൂപ, നിർമാണം പുരോഗമിക്കുന്നു.
ഓയൂര്‍ - പൊരിയക്കോട് ജംഗ്ഷന്‍ റോഡ് നവീകരണം 1.5 കോടി രൂപ, (2024-25 ബഡ്ജറ്റ് പ്രവൃത്തി).
GLPS ചെറിയ വെളിനല്ലൂർ, റോഡുവിള, 1 കോടി രൂപ, നിർമാണം പുരോഗമിക്കുന്നു.
GUPS കരിങ്ങന്നൂർ, 1 കോടി രൂപ, നിർമാണം പുരോഗമിക്കുന്നു.

PROPOSAL OF VILLAGE ROADS 2024-2025
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്
ഗ്രാമീണ റോഡിന്റെ പേര്
റോഡിന്റെ വീതി
(മീറ്ററിൽ)

റോഡിന്റെ നീളം
(മീറ്ററിൽ)
അടങ്കൽ തുക
(രൂപ ലക്ഷത്തിൽ)
നിലവിലെ അവസ്ഥ
വെളിനല്ലൂര്‍
ട്രാന്‍സ്ഫോര്‍മര്‍-പന്നിയോട്
ഏലാ റോഡ്
5
500
20
75 % പൂർത്തിയായി
വെളിനലൂർ
താന്നിമൂട്-നീലക്കോണം റോഡ് നവീകരണം
5
500
20
Estimate Under Prepration
വെളിനലൂർ
കോട്ടയ്ക്കവിള-വേളമാനൂർ
കോണം റോഡ്
4
600
20
എഗ്രിമെന്റായി
വെളിനലൂർ
പുത്തൻ വിള ഗുരു മന്ദിരം ജംഗ്ഷൻ-
പകൽക്കുറി കടവ്‌ റോഡ്
6
800
20
Second Tender not Bid
വെളിനലൂർ
താപ്പുകാട് വില്ലുകോണം
വാഴവിള അംഗൻവാടി റോഡ്
4
400
20
FirstTender not Bid

വിധ വകുപ്പുകളിലെ പ്രവൃത്തികൾ
ചെങ്കൂർ പ്ലാങ്കുഴി കോളനിയിൽ 1 കോടി രൂപ ചെലവിൽ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി നടപ്പിലാക്കി വരുന്നു.
കേരഗ്രാമം പദ്ധതി നടപ്പിലാക്കി.
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഇളമാട്, ഇട്ടിവ, വെളിനല്ലൂർ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാർഡിൽ ഉൾപ്പെടുത്തി 5 കോടി രൂപയുടെ പ്രവൃത്തി നടപ്പിലാക്കി വരുന്നു.
വെളിനല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ 1.78 കോടി രൂപയ്ക്ക് ഐസൊലേഷൻ വാർഡിന്റെ പണി പുരോഗമിക്കുന്നു.
21 ലക്ഷം രൂപയോളം ചെലവിൽ വെളിനല്ലൂർ CHC യിൽ എക്സ്റേ മിഷ്യൻ പ്രവർത്തന സജ്ജമാക്കി.
വെളിനല്ലൂർ CHC യിൽ 20 ലക്ഷം രൂപ ചെലവിൽ ഒപി ബ്ലോക്ക് സജ്ജമാക്കി.
കേരള ഫീഡ്സിന്റെ CSR ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിലെ മുഴുവൻ സർക്കാർ ഗവൺമെന്റ് ഹൈസ്കൂളുകളിലും എട്ടു മുതൽ 12 ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.
വെളിനല്ലൂർ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തി.
കേരള വെറ്റിറനറി യൂണിവേഴ്സിറ്റി എക്സ്റ്റൻഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വെളിനല്ലൂർ, അലയമൺ, പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 120 ഗുണഭോക്താക്കൾക്ക് സൗജന്യമായി കോഴിയും, കൂടും, തീറ്റയും വിതരണം ചെയ്തു.
ഓയൂർ ഫയർ സ്റ്റേഷൻ ഓയൂർ ഫയർ സ്റ്റേഷൻ. പുതുക്കിക്കിയ ഭരണാനുമതി ലഭിച്ചു 3.48 കോടി രൂപ. സൈറ്റ് കൈമാറി.
റോഡ് വിള മൃഗാശുപത്രി കെട്ടിടം നിർമാണം 50 ലക്ഷം രൂപ നിർമാണം പൂർത്തിയായി. കെട്ടിടം ഉദ്‌ഘാടനം ചെയ്തു.
കാളവയൽ-ശ്രീരാമസ്വാമിക്ഷേത്രം-വെളിനല്ലൂർ പാലം- ആക്കൽ റോഡ്‌ ശബരിമല പാക്കേജ് 2023-2024, 8 കോടി രൂപ, പ്രവൃത്തി ആരംഭിച്ചു.
വീരലൂർകോണം ചിറ നിർമാണം, മറ്റു ജലസേചന പ്രവർത്തനങ്ങളുടെ നവീകരണം (ഹരിത കേരളം പദ്ധതി, പ്ലാൻ ഫണ്ട്) 25 ലക്ഷം രൂപ, പ്രവൃത്തി പൂർത്തിയായി
കൈതോട്-കുരിയാണിക്കര ഏലാ തോട് നവീകരണവും മറ്റു ജലസേചന പ്രവൃത്തികളും (ഹരിത കേരളം പദ്ധതി പ്ലാൻ ഫണ്ട്) 25 ലക്ഷം രൂപ, പ്രവൃത്തി പൂർത്തിയായി.
കൊച്ചൂട്ടിൽ കടവ്, ശ്രീരാമസ്വാമിക്ഷേത്രം സമീപം ഇത്തിക്കരയാർ നവീകരണ പ്രവൃത്തികൾ, 11.30 ലക്ഷം രൂപ, പ്രവൃത്തി പൂർത്തിയായി.
നിയോജക മണ്ഡലത്തിലെ 9 വെറ്ററിനറി ഡിസ്പെൻസറികൾക്കു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ, മൃഗസംരക്ഷണ വകുപ്പിൽനിന്നും 30 ലക്ഷം രൂപ, സർക്കാരിന്റെ പ്രത്യേക അനുമതിയാവശ്യമാണ്.

ഇന്ന് നാമനിർദ്ദേശ പട്ടിക സമർപ്പിക്കുന്നു. ഏവരുടെയും അനുഗ്രഹം ഒപ്പം ഉണ്ടാകണം
21/03/2026

ഇന്ന് നാമനിർദ്ദേശ പട്ടിക സമർപ്പിക്കുന്നു. ഏവരുടെയും അനുഗ്രഹം ഒപ്പം ഉണ്ടാകണം

ഇവർ നമ്മുടെ സാരഥികൾ.നാടിനെ നയിക്കേണ്ട ജനപ്രതിനിധികൾ
08/12/2025

ഇവർ നമ്മുടെ സാരഥികൾ.

നാടിനെ നയിക്കേണ്ട ജനപ്രതിനിധികൾ

30/11/2025

കാളവയലിന്റെ പ്രിയങ്കരിയായ സാരഥി സഖാവ് സുജാത..

കുടുംബശ്രീ CDS ആയും തൊഴിലുറപ്പിൽ മേറ്റ് ആയും വെളിനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായും ദീർഘകാലം പ്രവർത്തിച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയ നാടിന്റെ പൊന്നോമന പുത്രി സഖാവ് സുജാതയെ അരിവാൾ നൽക്കതിർ അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി കാളവയലിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കണമെന്ന് ഈ നാട് ആഗ്രഹിക്കുന്നു.

കാളവയലിലെ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ മുന്നിൽ പതറാതെ വിജയിച്ചു വരാൻ ഈ അമ്മയോടൊപ്പം ഓരോത്തരും തോളോടു തോൾ ചേർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്.

നമ്മുടെ, നമ്മുടെ കൂട്ടുകാരുടെ, നമ്മുടെ ബന്ധുക്കളുടെ, നമ്മുടെ നാട്ടുകാരുടെ ഓരോ വോട്ടും സഖാവ് സുജാതക്ക്

29/11/2025

സഖാവ് ഷംജ സലാം

21/11/2025

Address

Velinellor, Chadayamangalam Assembly Constituency
Kollam
691516

Website

Alerts

Be the first to know and let us send you an email when LDF വെളിനല്ലൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share