06/07/2020
_ജാഗ്രതയോടെ പ്രതിരോധിക്കാം_
*02.07.2020 നു പുറപ്പെടുവിച്ച കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം കേരളത്തിൽ അടുത്ത ഒരു വർഷത്തേയ്ക്ക് (അല്ലെങ്കിൽ പുതിയ ഉത്തരവ് വരെ) നിലവില്‍ വന്ന നിയന്ത്രണങ്ങള്‍.*
1️⃣ പൊതു സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിലും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
2️⃣ എല്ലാ പൊതുസ്ഥലങ്ങളിലും പരിപാടികളിലും മറ്റൊരാളില്‍ നിന്നും 6 അടി (1.8 മീറ്റര്‍) അകലം പാലിക്കണം.
3️⃣ കല്യാണ ചടങ്ങുകളില്‍ ഒരേ സമയത്ത് 50 പേരിൽ കവിയാന്‍ പാടില്ല. പങ്കെടുക്കുന്ന എല്ലാവരും മാസ്ക്ക് ധരിക്കുകയും ആറടി ശാരീരിക അകലം പാലിക്കുകയും വേണം. എല്ലാവര്‍ക്കും സാനിറ്റൈസര്‍ ഉപയോഗിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കണം.
4️⃣ മരണാനന്തര ചടങ്ങില്‍ 20 പേരിൽ കവിയാന്‍ പാടില്ല. പങ്കെടുക്കുന്ന എല്ലാവരും മാസ്ക്ക് ധരിക്കുകയും ആറടി ശാരീരിക അകലം പാലിക്കുകയും വേണം. എല്ലാവര്‍ക്കും സാനിറ്റൈസര്‍ ഉപയോഗിക്കാനുള്ള സൗകര്യം വീട്ടുകാർ ഒരുക്കണം. കോവിഡ് രോഗം മൂലമുള്ള മരണമാണെങ്കില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കണം.
5️⃣ എല്ലാ തരത്തിലുമുള്ള ഒത്തുചേരല്‍, ഘോഷയാത്രകള്‍, ധര്‍ണ, സഭകള്‍, പ്രകടനം തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതിയോടു കൂടി 10 പേർ മാത്രമേ പങ്കെടുക്കാവൂ. പങ്കെടുക്കുന്ന എല്ലാവരും മാസ്ക്ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ആറടി ശാരീരിക അകലം പാലിക്കുകയും വേണം.
6️⃣ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഒരേ സമയത്ത് 20 പേരില്‍ അധികം ആളുകളെ അനുവദിക്കരുത്. കടയിലുള്ള എല്ലാവരും ആറടി ശാരീരിക അകലം പാലിക്കുന്നതോടൊപ്പം മാസ്ക്ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.
7️⃣ കേരളത്തിലേയ്ക്ക് എവിടെനിന്ന് വരുന്നവരായാലും സര്‍ക്കാറിന്റെ ജാഗ്രതാ ഇ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്തര്‍ സംസ്ഥാന സ്റ്റേജ് കാരിയര്‍ വാഹനങ്ങളുടെ പതിവുയാത്ര റദ്ദാക്കി.
8️⃣ പൊതു സ്ഥലങ്ങളിലോ റോഡിലോ നടപ്പാതയിലോ തുപ്പാൻ പാടില്ല.
9️⃣ ചട്ടങ്ങൾ പാലിക്കുന്നത് ജില്ലാ കളക്ടർമാർ ഉറപ്പാക്കും.
ഈ ചട്ടങ്ങളിൽ ഏതെങ്കിലും ലംഘിക്കുന്നവർ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകൾ പ്രകാരം ശിക്ഷിക്കപ്പെടും.