DYFI Pazhangalam ambalam unit

DYFI Pazhangalam ambalam  unit കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല !

കുണ്ടറ MLA പി.സി.വിഷ്ണുനാഥ്  അവകാശപ്പെടുന്നത് യാഥാർത്ഥ്യമാണോ ?കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാലം എന്ന പദ്ധതി സർ...
19/03/2026

കുണ്ടറ MLA പി.സി.വിഷ്ണുനാഥ് അവകാശപ്പെടുന്നത് യാഥാർത്ഥ്യമാണോ ?

കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാലം എന്ന പദ്ധതി സർക്കാർ ആദ്യം പരിഗണിച്ചത് 2012–2013 കാലത്താണ്.
ആ വർഷങ്ങളിൽ തന്നെ റെയിൽവേ മന്ത്രാലയം പള്ളിമുക്ക് ROB പദ്ധതിക്ക് അനുമതി (sanction) നൽകിയിരുന്നു.
തുടർന്ന് 2017 ഡിസംബർ 19-ന് General Alignment Drawing (GAD) റെയിൽവേ അംഗീകരിച്ചു.
പിന്നീട് 2019-ൽ ഏകദേശം 22.96 കോടി രൂപയുടെ ആദ്യ എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി RBDCK-ക്ക് കൈമാറി.

2012–13 → റെയിൽവേ പദ്ധതിക്ക് ആദ്യം അനുമതി.
പിന്നീട് പദ്ധതി നടപ്പായില്ല. ശേഷം,
4 വർഷങ്ങൾ കഴിഞ്ഞ് LDF സർക്കാരിൽ മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ വീണ്ടും പദ്ധതിക്ക് ജീവൻ വെപ്പിച്ചു.
2017 → GAD അംഗീകാരം ലഭിച്ചു.
2019 → ആദ്യ എസ്റ്റിമേറ്റ് തയ്യാറാക്കി
2024 → ₹43.32 കോടി വീണ്ടും സർക്കാർ ഭരണാനുമതി നൽകി.
2025–26 → ഭൂമി ഏറ്റെടുക്കൽ നടപടികൾ

അതായത്, പള്ളിമുക്ക് മേൽപ്പാലം എന്ന ആശയം സർക്കാർ തലത്തിൽ ഏകദേശം 12–14 വർഷം മുമ്പ് (2012 കാലത്ത്) തന്നെ വന്നതാണ്, പക്ഷേ നടപടികൾ നീണ്ടുപോയതിനാൽ ഇപ്പോഴും പൂർണ്ണമായി നിർമ്മാണം തുടങ്ങാൻ വൈകി.
------------------------
കുണ്ടറ താലൂക്ക് ആശുപത്രി വികസനം

കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിടം നിർമ്മിക്കാൻ സർക്കാർ തലത്തിൽ ആദ്യമായി ചർച്ചകൾ തുടങ്ങിയത് ഏകദേശം 2017 കാലത്താണ്.
2017–2018 → പദ്ധതി ചർച്ചകളും പ്രാഥമിക രൂപരേഖയും
2019 → ഫണ്ടിംഗ് പദ്ധതി തയ്യാറാക്കൽ
2020 → Kerala Infrastructure Investment Fund Board ഫണ്ടിൽ പദ്ധതി അംഗീകരിച്ചു, നിർമാണ ടെണ്ടർ വിളിച്ചു
2020 ശേഷം → കെട്ടിട നിർമ്മാണം ആരംഭിച്ചു.

പ്രധാന നിർമാണ ടെണ്ടർ: 2020 കാലത്ത്
ചെലവ്: ഏകദേശം ₹76.13 കോടി (KIIFB)
2024–2025 കാലത്ത് വിവിധ ഉപപ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾക്കുമായി വേറെ ടെണ്ടറുകൾ വിളിച്ചു ( Pneumatic Tube System, Dialysis യൂണിറ്റ് സൗകര്യങ്ങൾക്കായി).

------------------------

കണ്ണനല്ലൂർ ജംഗ്ഷൻ വികസനം:

2017–2019 → ആശയവും പ്രാഥമിക പഠനങ്ങളും നടന്നത് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ കാലത്താണ്.
പദ്ധതി പ്രഖ്യാപിച്ചതും 2020 ൽ മന്ത്രി മെഴ്സിക്കുട്ടിയമ്മ തന്നെ.
2020 ൽ DPR തയാറാക്കി നൽകി.
2020 ൽ തന്നെ ഭരണാനുമതി നടപടികൾ
പൂർത്തിയായി,
2026 ജനുവരി നിർമാണത്തിനുള്ള ടെണ്ടർ വിളിച്ചു.
ചെലവ്: ~₹9.9 കോടി രൂപ.
പ്രവൃത്തി കാലയളവ്: ഏകദേശം 300 ദിവസം.
പ്രവർത്തി നിർവ്വഹണം :
കിഫ്ബിയിലൂടെ
കേരളാ റോഡ് ഫണ്ട് ബോർഡ്.
(MLA ഫണ്ട് അല്ല)
---------------------------------

നെടുമ്പന പഞ്ചായത്ത് ഇളവൂർ പാലം

2020 ഫെബ്രുവരി 27-ന് രാവിലെ ദേവനന്ദ എന്ന കുട്ടിയെവീട്ടിൽ നിന്ന് കാണാതായി.
ദേവനന്ദയുടെ മരണ ശേഷം കേരളാ സർക്കാർ 2020 ൽ തന്നെ പ്രഖ്യാപിച്ചതാണ് പാലം.
KIIFB ആണ് പാലം പണിയുന്നത്.
അടങ്കൽ തുക 5.02 കോടി രൂപ.
(MLA ഫണ്ട് അല്ല)

---------------------------------------

പുത്തൂർ ഞാങ്കടവ് വാട്ടർ ടാങ്ക് നിർമ്മാണം.

ഒരു MLA യ്ക്ക് ഒരു വർഷം ചിലവാക്കാവുന്ന തുക 5 കോടി രൂപ മാത്രമാണ്.
അവർഷം അത്രയും രൂപ ചിലവാക്കിയില്ലെങ്കിൽ ആ തുക ലാപ്സായിപ്പോകും.
ഞാങ്കടവ് പദ്ധതി ചർച്ച തുടങ്ങിയത് 2018–2019 കാലത്ത്.
2019 ൽ തന്നെ ജലജീവൻ മിഷൻ / Kerala Water Authority പദ്ധതിയിൽ
സംസ്ഥാന സർക്കാർ അംഗീകരിച്ചു.
ഫണ്ടിംഗ് പ്രധാനമായും Kerala Infrastructure Investment Fund Board വഴിയാണ് അനുവദിച്ചത്.
(MLA ഫണ്ടല്ല).
313 കോടി ചെലവുള്ള വലിയ കുടിവെള്ള പദ്ധതി MLA യ്ക്ക് അനുവദിക്കാനാകില്ല. പദ്ധതി പൂർണ്ണമായും കേരളാ സർക്കാർ കിഫ്ബി വഴി ഇൻഫ്രാ സ്ട്രെക്ച്ചറിന് പണം അനുവദിച്ച്
നടപ്പാക്കിയ പദ്ധതിയാണ്
ഞാങ്കടവിലെ പത്ത് ലക്ഷം ലിറ്റർ ടാങ്ക് പദ്ധതിയും,
ജലജീവൻ പദ്ധതിയും.
പദ്ധതി ചിലവ് 313 കോടി രൂപ.
നിർമ്മാണം കേരളാ വാട്ടർ അതോററ്റി.

-------------------------------------

കണക്ട് കുണ്ടറ പദ്ധതി

കണക്ട് കുണ്ടറ എന്ന വികസന ആശയത്തിന്റെ ആദ്യ ചര്‍ച്ചകൾ ഏകദേശം 2013–2014 കാലഘട്ടത്തിലാണ് ആരംഭിച്ചത്.
അന്ന് കുണ്ടറ മണ്ഡലത്തിലെ റോഡ്-കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സമഗ്ര പദ്ധതി വേണമെന്ന് ചർച്ചകൾ നടന്നു.
ഈ ആശയം മുന്നോട്ട് വെച്ചത് അന്നത്തെ MLA യും മന്ത്രിയുമായിരുന്ന MA ബേബി ആയിരുന്നു.
കുണ്ടറയിലെ ടെക്നോ പാർക്ക് വരവോടെയാണ് ഈ ആശയം ഉണ്ടായത്.
ലക്ഷ്യം കുണ്ടറ ടെക്നോ പാർക്കിനെ കുണ്ടറയിലെ ഗ്രാമങ്ങളും പ്രധാന റോഡുകളും തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്നതാണ്.

-----------------------
12 വിദ്യാലയങ്ങൾ ഏതൊക്കെ എന്ന് പറയാത്തതു കൊണ്ട് മറുപടിയും ഇല്ല.

-----------------------
സ്മാർട്ട് കുണ്ടറ

“സ്മാർട്ട് കുണ്ടറ '' എന്ന ആശയം മുന്നോട്ട് വെച്ചത് കുണ്ടറ MLA യും മന്ത്രിയുമായിരുന്ന ജെ. മെഴ്സിക്കുട്ടിയമ്മയാണ്. 2016–2021 കാലഘട്ടത്തിൽ മണ്ഡലത്തെ “Smart Constituency” മാതൃകയിൽ വികസിപ്പിക്കണം എന്ന ആശയം അവതരിപ്പിച്ചത്.
അതിനാലാണ് സ്മാർട്ട് കുണ്ടറ എന്ന പേരിൽ വിവിധ വികസന പ്രവർത്തനങ്ങൾ ചർച്ചയായത്.
പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രധാന കാര്യങ്ങൾ ഇതാണ്.

വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും,

റോഡ് വികസനം,

കുടിവെള്ള പദ്ധതികൾ,

പൊതു ഓഫീസുകളുടെ നവീകരണം,

സ്മാർട്ട് സേവനങ്ങൾ,

വ്യവസായ മേഖലയുമായി കുണ്ടറയുടെ ബന്ധം മെച്ചപ്പെടുത്തൽ,

കുണ്ടറ മണ്ഡലത്തിലെ വിഷ്ണുനാഥ്, MLA യുടെ കാലത്ത് 122 ഗ്രാമീണ,
PWD റോഡുകളുടെ നിർമ്മാണം നടന്നിട്ടില്ല.
ചെറിയ റോഡ് കോൺക്രീറ്റ് / ടാറിംഗ് റോഡുകൾ മാത്രം MLA ഫണ്ടിൽ നിന്ന് നടത്താം.
(MLAയ്ക്ക് ഒരു വർഷം ചിലവാക്കാവുന്ന തുക 5 കോടി മാത്രം).
MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകൾ ഏതാണെന്ന് MLA തന്നെ പറയുക.

കുണ്ടറ KSRTC ബസ് സ്റ്റേഷൻ 5 കോടി രൂപ അനുവദിച്ചത് മന്ത്രി MA ബേബിയുടെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കാണ്.
പദ്ധതി നടപ്പാകാത്തത് കൊണ്ട് തുക ലാപ്സായിപ്പോയിട്ട് 15 വർഷം കഴിഞ്ഞു.
ടെണ്ടർ പോലും വിളിച്ചിട്ടില്ലായിരുന്നു.

------------------------

കണ്ണനല്ലൂർ വ്യാപാര സമുച്ചയം നിർമ്മിക്കാൻ പ്രധാനമായും ഫണ്ട് അനുവദിച്ചത് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളാണ്.

ഫണ്ടിംഗ് ഉറവിടങ്ങൾ:

ജില്ലാ പഞ്ചായത്ത്,
മുഖത്തല
ബ്ലോക്ക് പഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് ഫണ്ട്.

പദ്ധതി മുന്നോട്ട് വെച്ചത് M. A. Baby MLA ആയിരുന്ന കാലത്ത് (2006–2016).

എന്നാൽ ഇത് MLA ഫണ്ടിൽ നിന്ന് നേരിട്ട് നിർമ്മിച്ച പദ്ധതിയല്ല ഇത്.
കുണ്ടറ മാർക്കറ്റ് നവീകരണ പദ്ധതിയും ഇതോടൊപ്പമാണ് പ്രഖ്യാപിച്ചത്.
രണ്ട് പദ്ധതികളും ലാപ്സായിപ്പോയിട്ട് വർഷങ്ങളായി.

------------------------

കുണ്ടറയിലെ കേരളാ സെറാമിക്സ് ലിമിറ്റഡ് വികസനത്തിന് 15.58 കോടി അനുവദിച്ചത് MA ബേബി MLA ആയിരിക്കുമ്പോഴാണ്.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ഈ പദ്ധതി വന്നത് വിഷ്ണുനാഥിൻ്റെ കാലത്തല്ല.

എന്തായാലും പദ്ധതി പൂർണമായി നടപ്പായില്ല.
പകുതി തുകയും ലാപ്സായിപ്പോയി.
പിന്നീട് 2020ൽ കേരളാ സർക്കാർ
23 കോടി രൂപ വീണ്ടും
അനുവദിച്ച് വികസന പണികൾ നടക്കുന്നു.

------------------------

കുണ്ടറയിലെ കേരളാ ഇലട്രിക്കൽ & അലൈഡ് എഞ്ചിനീയറിംഗ് കോപ്പറേറ്റീവ് വികസനത്തിന് 19 കോടി അനുവദിച്ചത് MA ബേബി MLA ആയിരിക്കുമ്പോൾ കേരളാ സർക്കാരാണ്.
പദ്ധതി ഫണ്ട് ഭാഗികമായി ലാപ്സ് ആയിട്ട് 12 വർഷങ്ങളായി.

-----------------------

കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് നെടുമ്പന കളയ്ക്കലിൽ ഭൂമി അനുവദിച്ചത് നെടുമ്പന പഞ്ചായത്ത് പ്രസിഡണ്ട്
LDF ലെ ഗിരിജാകുമാരി ഇരിക്കുമ്പോഴാണ്.
അതിനോടൊപ്പം പഞ്ചായത്ത് നെടുമ്പന വില്ലേജ് ഓഫീസിനും സ്ഥലം അനുവദിച്ചിരുന്നു.
പോലീസ് സ്റ്റേഷൻ പണിയുടെ മൂലക്കല്ല് പോലും ഇതുവരെ ഇട്ടിട്ടില്ല.
-----------------------

ഇതെല്ലാം എങ്ങനെ 2021 ൽ കയറിയ പിസി. വിഷ്ണുനാഥ് MLA യുടെ വികസന പദ്ധതികളാകും ?

Address

Pazhangalam
Kollam
KOLLAM

Website

Alerts

Be the first to know and let us send you an email when DYFI Pazhangalam ambalam unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share