Thenmala KSEB Electrical Section

Thenmala KSEB Electrical Section Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thenmala KSEB Electrical Section, Government Organization, Kollam.

09/03/2022
02/03/2021

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!

ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്.

ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത:
"2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 യൂണിറ്റ് ആണെങ്കിൽ 100×3.40=340. രണ്ട് മാസത്തിൽ ഒരിക്കൽ റീഡിംഗ് എടുക്കുന്ന KSEB, ഉപഭോക്താവിൻ്റെ കയ്യിൽ നിന്നും കൂടുതൽ പറ്റിച്ചു എടുക്കുന്നത് 1220 - 680 = 540 രൂപ."
---
ഇനി യാഥാർഥ്യം എന്താണെന്ന് നോക്കാം.

മിക്കവാറും എല്ലാ ഗാർ‍ഹിക ഉപഭോക്താക്കള്‍ക്കും രണ്ട് മാസത്തില്‍ ഒരിക്കല്‍ ആണ് വൈദ്യുതിബില്‍ ലഭിക്കുക. ബില്‍ ലഭിക്കുന്നത് രണ്ട് മാസത്തേത് ആണെങ്കിലും അവരുടെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്‍ജ്ജ് കണ്ടെത്തിയശേഷം അതില്‍നിന്നാണ് ബില്‍കാലയളവിലെ തുക കണ്ടെത്തുന്നത്.

ഒരു മാസം 0-50 യൂണിറ്റുവരെ ₹3.15 എന്നത്, രണ്ടുമാസത്തേക്കാക്കുമ്പോൾ 0-100 യൂണിറ്റിന് ₹3.15 എന്ന ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് പ്രതിമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 50 യൂണിറ്റിന് ₹3.15, 51 മുതൽ 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹3.70, 101 മുതൽ 150 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹4.80, 151 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹6.40, 201 മുതൽ 250 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹ 7.60 എന്ന രീതിയിലാണ് നിരക്കുകൾ.

ഉദാ 1: വ്യാജവാർത്തയിൽ കൊടുത്ത ഉപഭോഗം (2 മാസത്തിൽ 200 യൂണിറ്റ് അതായത് പ്രതിമാസ ഉപയോഗം 100 യൂണിറ്റ്) യാഥാർത്ഥത്തിൽ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം..

പ്രതിമാസ വൈദ്യുതി ചാർജ് = (50 x 3.15) + (50 x 3.70) = 342.5
ദ്വൈമാസ വൈദ്യുതി ചാർജ് = 342.5 x 2 = ₹ 685
ദ്വൈമാസം 240 യൂണിറ്റ് വരെ (പ്രതിമാസം 120 യൂണിറ്റ് വരെ ) ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, പ്രതിമാസം ആദ്യ 40 യൂണിറ്റിന് 35 പൈസയും, 41 - 120 വരെ യൂണിറ്റിന് 50 പൈസയും സർക്കാർ സബ്സിഡിയായി നൽകുന്നു. ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പ്രതിമാസം ₹ 20 സബ്സിഡിയായി നൽകുന്നു. (ദ്വൈമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 21-25 വരെ യൂണിറ്റിന് ₹ 1.50 എന്ന രീതിയിലാണ് സബ്‌സിഡി കണക്കാക്കുന്നത്)
പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് അർഹമായ സബ്‌സിഡി = 40 x 0.35 + 60 x 0.50 = ₹44. ദ്വൈമാസം ₹ 88 സബ്‌സിഡി ലഭിക്കും.

ഇതുകൂടി കണക്കിലെടുക്കുമ്പോൾ 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ കൊടുക്കേണ്ട വൈദ്യുതി ചാർജ് = 685 - 88 = ₹ 597 മാത്രം, വ്യാജ പ്രചരണത്തിലെ 1220 രൂപയല്ല. (വൈദ്യുതി ചാർജിൻ്റെ കൂടെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹730 മാത്രം.

ഉദാ 2: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് (പ്രതിമാസം 225 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :

(50 x 3.15) + (50 x 3.70) + (50 x 4.80) + (50 x 6.40) + (25 x 7.60) = ₹ 1092.5 ആണ് പ്രതിമാസം. ദ്വൈമാസം ₹ 2185 (ഇതിൻ്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹ 2578 മാത്രം

എന്നാൽ പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം. 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹5.80, 350 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹6.60, 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 6.90, 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 7.10, 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ₹ 7.90 എന്നിങ്ങനെ മൊത്തം യൂണിറ്റിനും നൽകണം.

ഉദാ 3: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് (പ്രതിമാസം 475 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ പ്രതിമാസ കറണ്ട് ചാർജ് 475 x 7.10 = ₹ 3372.5, അതായത് ദ്വൈമാസം ₹ 6745 (ഇതിൻ്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹ 7694 മാത്രം.

മേൽപ്പറഞ്ഞ നിരക്ക് 2019 ജൂലൈ 8 മുതൽ പ്രാബല്യത്തിലുള്ളതാണെന്നതും ശ്രദ്ധേയമാണ്.

വ്യാജ പ്രചാരങ്ങളിൽ വഞ്ചിതരാകാതിരിക്കുക...


02/01/2020

നന്മ മരങ്ങൾ ഇനിയും വളരട്ടെ ഉയരെ.... ഉയരെ... മാനവിക സ്നേഹം പടരട്ടെ .. നാടാകെ...... ******* 2019 സെപ്റ്റംബർ 4 ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്കാണ് തന്റെ എല്ലാം എല്ലാമായിരുന്ന മകൻ 21കാരനായിരുന്ന രാജേഷിനെ ആര്യങ്കാവ് ,ഇരുളൻകാട്, സ്വദേശിനി സരസ്വതിക്ക് നഷ്ടപ്പെട്ടത്. തെന്മല കെ.എസ്.ഇ.ബി സെക്ഷൻ ജീവനക്കാരെ വൈദ്യുതി ലൈൻതകരാറ് പരിഹരിക്കുന്നതിന് സഹായിക്കുന്നതിനിടെയാണ് കരാറുകാരുടെ തൊഴിലാളിയായിരുന്ന രാജേഷിനെ മരണം തട്ടിയെടുത്തത്. വിധവയും നിരാലംബയുമായ മാതാവിനെയും ,ഏക സഹോദരിയേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചെറുപ്രായത്തിൽത്തന്നെ പഠനം ഉപേക്ഷിച്ച് രാജേഷ് തൊഴിൽ തേടിയിറങ്ങിയത്... പ്രാരാബ്ധങ്ങളുടെ ചോർന്നൊലിക്കുന്ന ഒറ്റമുറി വീടായിരുന്നു കുടുംബത്തിന്റെ അഭയസ്ഥാനം... ഇന്നത്തെ പുതുവത്സര പുലരി ആ അമ്മയ്ക്ക് അഭയമാണ് സമ്മാനിച്ചത്.... അതിന്റെ സ്രഷ്ടാക്കളായത് സ്വജീവൻ പണയം വച്ച് നാടിന് വെളിച്ചമേകുന്ന ഒരു പറ്റം വൈദ്യുതി വകുപ്പ് ജീവനക്കാരും... അവിടെ ജാതിയും മതവുമുണ്ടായില്ല.... സ്വന്തം വിയർപ്പിന്റെ ഒരു ഭാഗം ആ അമ്മയുടെ കണ്ണീരൊപ്പാൻ മാറ്റി വച്ചവർ... നിങ്ങൾക്ക് വെറും സല്യൂട്ടല്ല .... ബിഗ്... ബിഗ്..സല്യൂട്ട് തന്നെ..... അഭയം മാത്രമല്ല അന്നവും അവർ നൽകി... പുനലൂർEE ശ്രീ.നിസാർ, AExe ശ്രീ.അനീഷ്.കെ.അയിലറ, തെന്മലAE ശ്രീ.ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ, കരാർ തൊഴിലാളികളടക്കം സ്വരൂപിച്ച തുക ഉപയോഗിച്ച് അമ്മയ്ക്ക് അന്തിയുറങ്ങാൻ 120 ദിവസം കൊണ്ട് ഭവനം നിർമ്മിച്ച് നൽകിയതോടൊപ്പം, അഞ്ച് ലക്ഷത്തി അൻപത്തി രണ്ടായിരം രൂപ അമ്മയുടെ പേരിൽ സ്ഥിര നിക്ഷേപവും നടത്തി ഉദാത്ത മാതൃക സൃഷ്ടിച്ചു.... ഇന്നത്തെ പുതുവത്സര പുലരിയിൽ നന്മയുടെ അലയടങ്ങാത്ത സന്ദേശമൊരുക്കി...... രാജേഷ് നീ ശാന്തമായി ഉറങ്ങുക...................................................

02/01/2020
04/12/2019

സുഹൃത്തേ,
ക്ഷമയോടെ ഒന്ന് വായിക്കൂ...
നിങ്ങളുടെ അല്ല....
നമ്മുടെ വീട്ടിലോ സ്ഥാപനത്തിലോ കരണ്ട് പോയാലുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാം...
അതിന്റെ നേരിലേക്കാണ് താങ്കളെ ക്ഷണിക്കുന്നത് ......

തെന്മലKSEB ഓഫീസിന്റെ പരിധിയിൽ പതിമൂവായിരത്തോളം ഉപഭോക്താക്കൾ ഉണ്ട്.*.. എട്ട് 11 KV ഫീഡറുകളും 84 ട്രാൻസ്ഫോർമറുകളും ഉണ്ട്. അതിൽ ഒരു ഫീഡർ പോയാൽ ഏകദേശം 2,000 പേർക്ക് കരണ്ട് പോകും... അവിടെ ഒരാളാണ് ഫോൺ എടുക്കാൻ ഉള്ളത്.. ഒരു കാൾ അറ്റൻഡ് ചെയ്യ്തു മറുപടി പറയാൻ എന്തായാലും 15 സെക്കന്റ്‌ എടുത്താൽ ഒരുമിനിറ്റിൽ 4 പേരോട് മറുപടി പറയാൻ പറ്റും അപ്പോൾ ഒരുമണിക്കൂറിൽ 240 മാന്യ ഉപഭോക്താക്കളോട് സംസാരിക്കാൻ പറ്റും (ഒരു ഫീഡറിൽ ഉള്ള രണ്ടായിരം പേരിൽ 500 പേരെങ്കിലും വിളിച്ചാൽഒരു മണിക്കൂറിൽ 240 പേരോട് സംസാരിച്ചു ബാക്കി 260 പേർക്ക് ലൈൻ കിട്ടില്ലല്ലോ? ) ഫോൺ ഒരിക്കലും മാറ്റിവെക്കാറില്ല എന്ന സത്യം മനസിലാക്കുക... ഞങ്ങളിൽ ആർക്കെങ്കിലും അപകടം പറ്റിയാലും ലൈനിൽ ഏതെങ്കിലും ശബ്ദം കേട്ടാലും കാൾ വരുന്നത് ലാൻഡ് ലൈനിൽ ആകും (മൊബൈൽ...തൊട്ടടുത്തിരുന്നാൽ പോലും റേഞ്ചിൽ അല്ല എന്ന് പറയുന്നത് നമുക്ക് അറിയാവുന്ന നിത്യ സംഭവം ) അപ്പോൾ എല്ലാഫീഡറും പോയിരിക്കുന്ന സമയത്തെ അവസ്ഥ ഒന്ന് ഓർത്തു നോക്കു... ഞാൻ ഒരു ഏകദേശം എണ്ണം ഉപഭോക്താക്കൾ ഒരുമിനിറ്റിൽ വിളിക്കുന്ന കണക്കാണ് പറഞ്ഞത്... ഇതിന്റെ ഇരട്ടിയായിരിക്കും വിളിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം....

ഇനി....

ഫോൺ ഡ്യൂട്ടിയിൽ ഇരിക്കുന്ന ആ മനുഷ്യന്റെ മാനസിക പിരിമുറുക്കം ഒന്ന് ഓർത്തു നോക്കു....
അവിടെ ഉള്ള രണ്ടു ഫോണിലേക്കും വിളികൾ വന്നുകൊണ്ടിരിക്കും... കൂടാതെ... ഡ്യൂട്ടിയിൽ ഇരിക്കുന്ന ആളുടെ മൊബൈലിലേക്ക് ഓഫീസിൽ നിന്ന് ഫീൽഡിൽ പോയിരിക്കുന്ന ജീവനക്കാരുടെ വിളി... വീട്ടിൽ കരണ്ട് പോയ സുഹൃത്ത്ക്കളുടെ വിളി... കൂടാതെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് പറഞ്ഞത് ഓഫീസിൽ തല്ലുണ്ടാക്കാൻ വരുന്നവയോട് സംസാരിച്ചു അവരെ സമാധാനിൽപ്പിച്ചു പറഞ്ഞയക്കണം....
മൂന്നുഫോണും മുന്നിൽ നിൽക്കുന്ന ആളുകളെയും സമാധാനിപ്പിക്കുന്ന ആ മനുഷ്യന്റെ മാനസികാവസ്ഥ ഒന്ന് ഓർത്തു നോക്കൂ.... നിങ്ങളെ പ്പോലെ ഒരു സാധാരണ മനുഷ്യൻ തന്നെയാ ണ് അദ്ദേഹവും... (രാത്രിയിൽ ഒരു ഫീഡർ പോയാൽ 7 പേർ ഉണർന്നിരുന്ന് ജോലിചെയ്താലെ നിങ്ങളുടെ വീട്ടിൽ സപ്ലൈ കിട്ടൂ... 1.സെക്ഷനിൽ ഫോൺ എടുക്കാൻ 1 ആൾ
2.ഫീൽഡിൽ ഡ്രൈവർ ഒന്ന്
3.ജോലിചെയ്യാൻ ലൈൻ മാൻ 2
4.സബ്സ്റ്റേഷനിൽ ജോലി ചെയ്യുന്ന സ്റ്റാഫ്‌.. 2...
5.ലൈൻ സ്വിച്ച് off/on ചെയ്യിക്കാൻ സബ് എഞ്ചിനീയർ വീട്ടിൽ ഉണർന്നിരിക്കണം... അങ്ങിനെ 7 പേർ ഉണർന്നിരുന്ന് മഴയത്തും ജോലിചെയ്തിരുന്നിട്ടാണ് സപ്ലൈ ശരിയാക്കി തരുന്നത് എന്ന സത്യം നിങ്ങളുടെ ശ്രദ്ധയിലേക്ക് പറഞ്ഞു എന്ന് മാത്രം...
ഒട്ടും താങ്ങാൻ ആവാത്ത ഒരു ജോലിയാണ് സുഹൃത്തേ....ഫോൺ ഡ്യൂട്ടി.... ഫീഡർ പോയ സമയം ഒരുദിവസം... വേണ്ട ഒരുമണിക്കൂർ... ഒന്ന് KSEB യുടെ ഫ്രണ്ട്ഓഫീസിൽ ഒന്ന് പോയി ഇരുന്നു നോക്കൂ... (താങ്കൾ ഫോൺ എടുക്കേണ്ട.. അത് ഡ്യൂട്ടിക്കാരൻ ചെയ്തു കൊള്ളും... താങ്കൾ അതൊന്ന് കണ്ട് അനുഭവിച്ചാൽ മതി.... )

സ്നേഹത്തോടെ,

ഒരു കെ.എസ്.ഇ.ബി ജീവനക്കാരൻ

സൂര്യൻ ഉദിച്ച് ആഘോഷിക്കുന്നു, ഭുമി ആലിംഗനം ചെയ്ത് ആഘോഷിക്കുന്നു ,പുഴ ഒഴുകി ആഘോഷിക്കുന്നു, മഴ പെയ്ത് ആഘോഷിക്കുന്നു, കാറ്റ...
03/12/2017

സൂര്യൻ ഉദിച്ച് ആഘോഷിക്കുന്നു, ഭുമി ആലിംഗനം ചെയ്ത് ആഘോഷിക്കുന്നു ,പുഴ ഒഴുകി ആഘോഷിക്കുന്നു, മഴ പെയ്ത് ആഘോഷിക്കുന്നു, കാറ്റ് വീശി ആഘോഷിക്കുന്നു, KSEB ജീവനക്കാർ രാപ്പകൽ അവധി ദിവസങ്ങൾ ഇല്ലാതെ പ്രകൃതി ശോഭത്തെ എതിർത്ത് തോൽപിച്ച് വൈദ്യുതി നലകി കൊണ്ട് ആഘോഷിക്കുന്നു..

22/06/2017

KSEB ബില്‍ അടയ്ക്കാന്‍ വെറും 30 സെക്കന്റ് മാത്രം,ഒപ്പം 10% കാഷ് ബാക്കും നേടാം - എങ്ങനെ എന്ന് വീഡിയോ കാണാം

03/03/2017

Address

Kollam

Telephone

04752344546

Alerts

Be the first to know and let us send you an email when Thenmala KSEB Electrical Section posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share