CPI Kollam

CPI Kollam Official Page of the Communist Party of India
Kollam District Council

ചിങ്ങം 18 സഖാവ് കോട്ടാത്തല സുരേന്ദ്രൻ ദിനം.
03/09/2026

ചിങ്ങം 18 സഖാവ് കോട്ടാത്തല സുരേന്ദ്രൻ ദിനം.

കെടാത്ത ആവേശമായി കോട്ടാത്തല സുരേന്ദ്രൻഅനിതരസാധാരണമായ തൻ്റേടത്തിന്റെയും ആത്മസർപ്പണത്തിന്റെയും പ്രതീകമായ അന ശ്വര രക്തസാക്ഷ...
03/09/2026

കെടാത്ത ആവേശമായി കോട്ടാത്തല സുരേന്ദ്രൻ

അനിതരസാധാരണമായ തൻ്റേടത്തിന്റെയും ആത്മസർപ്പണത്തിന്റെയും പ്രതീകമായ അന ശ്വര രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രൻ ഓർ മ്മയായിട്ട് ഇന്ന് 76വർഷം തികയുന്നു. 1950 സെപ്റ്റംബർ മൂന്നിനായിരുന്നു നാടിനെ നടുക്കിയ ആ സംഭവം നടന്നത്.
മദ്ധ്യതിരുവിതാംകൂർ ആകെ പൊലീസിന്റെ ഉരുക്കുമുഷ്ടിയിൽ അമർന്ന കാലം. ശൂരനാട് സം ഭവം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞിട്ടേയുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേൽ അപ്പോഴും നി രോധനം നിലനിൽക്കുകയാണ്. ഒളിവിലായി രുന്ന കോട്ടാത്തല സുരേന്ദ്രനും വെളിയം ദാമോ ദരനും വെളിയത്തെത്തിയത് സെപ്റ്റംബർ ഒന്നി നാണ്. പുനലൂർ പേപ്പർമിൽ വർക്കേഴ്സ് യൂണിയ നിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജോസഫുമൊ ത്തായിരുന്നു അവർ വന്നത്. ലോക്കപ്പിൽ കഠി നമായ മർദ്ദനമേറ്റതുമൂലം നടക്കാൻ ബുദ്ധിമുട്ടാ യിരുന്ന ജോസഫിൻ്റെ ചികിത്സയ്ക്ക് സൗകര്യം ഒരുക്കുകയായിരുന്നു അവരുടെ വരവിന്റെ ഉദ്ദേ ശം. വെളിയത്ത് അതിനുള്ള സൗകര്യം അവർ അന്വേഷിച്ചെങ്കിലും കിട്ടാതെ വന്നപ്പോൾ ജോ സഫിനെ ആലപ്പുഴയ്ക്ക് അയയ്ക്കുവാൻ തീരുമാനി ച്ചു. അഞ്ചാലുംമൂടിനടുത്ത് സാമ്പ്രാണിക്കോടി ജെട്ടിയിലെത്തി ബോട്ടുമാർഗ്ഗം അയയ്ക്കുവാൻ നി ശ്ചയിച്ചു. അതിനുവേണ്ടി മൂന്നാംതീയതി കോ ട്ടാത്തലയിലെ വിജനമായ ചെറുവാക്കാവിൽ മൂവരും എത്തി. സുരേന്ദ്രൻ്റെ ഭാര്യ ഭാരതിയെ കണ്ടിട്ട് പോകാനായിരുന്നു അതുവഴി വന്നത്. ഒറ്റുകാരിൽ നിന്ന് വിവരമറിഞ്ഞ് പൊലീസുകാർ അവരെ വളഞ്ഞു. സുരേന്ദ്രനും ദാമോദരനും വേണ മെങ്കിൽ ഓടിരക്ഷപെടാമായിരുന്നു. പക്ഷേ ജോ സഫിന് അതിന് കഴിയില്ലല്ലോ. ജോസഫിനെ ഉപേക്ഷിക്കാനും അവർ തയ്യാറായില്ല. അതുകൊ ണ്ട് ജോസഫിനെയും കൊണ്ട് എങ്ങനെയും രക്ഷപെടാൻ ദാമോദരനെ സുരേന്ദ്രൻ നിർബ ന്ധിച്ചു. അതുവരെ പൊലീസിനെ ചെറുത്തുനിൽ ക്കാനുള്ള ചുമതല സുരേന്ദ്രൻ സ്വയം ഏറ്റെടുത്തു.
സിവിൽ വേഷം ധരിച്ച ഗോപാലൻ എന്ന പൊലീസുകാരൻ സുരേന്ദ്രനെ പിടികൂടി. സുരേ ന്ദ്രൻ കയ്യിലിരുന്ന കഠാരി എടുത്ത് അയാളെ കുത്തി.
ചുറ്റുംകൂടിയ പൊലീസുകാർ ഭയന്ന് പിന്മാറി. രക്ഷപെടാൻ മുന്നിൽ വഴി തെളിഞ്ഞെ ങ്കിലും അദ്ദേഹം നിശ്ചലനായി നിന്നതേയുള്ളു. ഏതാനും പൊലീസുകാരുടെ മരണത്തിന്റെ പേരിൽ ശൂരനാട് പ്രദേശത്തെയാകെ പൊലീ സ് ചവുട്ടിമെതിച്ച ഓർമ്മയിലാകാം അദ്ദേഹം സ്വയം പിടികൊടുത്തത്. തൻ്റെ നാടും അതുപോ ലെ പൊലീസിൻ്റെ തേർവാഴ്ചയിലാകാതിരി ക്കാൻ തന്റെ ബലിദാനത്തിലൂടെ കഴിയുമെങ്കിൽ അങ്ങനെയാകട്ടെയെന്ന് ആ മനുഷ്യസ്നേഹി തീർച്ചയായും ആഗ്രഹിച്ചിരിക്കാം. സുരേന്ദ്രൻ തന്റെ കയ്യിലിരുന്ന കഠാര വലിച്ചെറിഞ്ഞ് പൊ ലീസിന് കീഴടങ്ങി. കൊട്ടാരക്കര ലോക്കപ്പിലേക്ക് കൊണ്ടുപോയ അദ്ദേഹത്തിന് ഭീകരമായ മർദ്ദനമാണ് ഏറ്റത്. വെള്ളം ചോദിച്ചപ്പോൾ മൂത്രമാണ് കുടിക്കാൻ നൽകിയത്. മർദ്ദനങ്ങൾ ക്ക് നേതൃത്വം നൽകിയ ജില്ലയിലെ പൊലീസ് മേധാവി സുരേന്ദ്രൻ്റെ പിടലി ചവുട്ടി ഒടിച്ചു. പൊ ലീസ് മേധാവി ഇങ്ങനെ ചെയ്താൽ അനുയായി കൾക്ക് നോക്കിനിൽക്കാനാകുമോ? . അവർ സുരേന്ദ്രന്റെ പല്ലുകൾ അടിച്ചുപൊഴിച്ചു. അനുയാ യികളുടെ ആഘോഷം കണ്ട് മതിമറന്നുനിന്ന ആ പൊലീസ് മേധാവിയുടെ മുഖത്തേക്ക് അടർ ന്ന പല്ലിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര തുപ്പി യാണ് സുരേന്ദ്രൻ തൻ്റെ രോഷം പ്രകടിപ്പിച്ചത്. ആ മനുഷ്യമൃഗത്തിൻ്റെ മുഖം ചെഞ്ചോരയിൽ അഭിഷേകം ചെയ്തു. അയാൾ ഭയന്നുപിന്മാറി.
അജയ്യമായ ധീരതയാണ് മരണത്തിന് മുന്നി ലും സുരേന്ദ്രൻ പ്രകടിപ്പിച്ചതെന്ന് രംഗത്തിന് സാക്ഷിയായ ഒരു പൊലീസുകാരൻ പിൽക്കാ ലത്ത് ഓർമ്മിച്ചത് ചരിത്രം. ഒരു മനുഷ്യശരീര ത്തിൽ വീഴാവുന്ന എല്ലാ മാരകമായ മുറിവുകളോ ടും കൂടിയാണ് ആ മനുഷ്യസ്നേഹിയെ അവർ ഇഞ്ചിഞ്ചായി കൊന്നത്.
നാടിനും നാട്ടാർക്കും വേണ്ടി ലോക്കപ്പ് മുറി യിൽ ജീവിതം അവസാനിപ്പിച്ച ആ വിപ്ലവകാ രി സമരപോരാളികൾക്ക് കെടാത്ത ആവേശ മായി എക്കാലവും നിലകൊള്ളും.

പി എസ് സുപാൽ
സിപിഐ ജില്ലാ സെക്രട്ടറി

01/09/2026
01/09/2026

बदलाव ज़रूरी है — बदलाव होकर रहेगा!

The Communist Party of India (CPI) brings together thousands of workers, farmers, students, youth, women and people from across the country at Ramlila Maidan, New Delhi, for the historic “Badlaav Zaroori Hai” Rally on 1 September 2026.

At a time when people are facing unemployment, rising prices, growing economic inequality, attacks on democratic rights and the weakening of public institutions, the CPI raises a clear call for people’s unity, democratic rights, social justice and an alternative path of development.

From the streets of Delhi, the message is loud and clear:

बदलाव ज़रूरी है।
जनता का बदलाव ज़रूरी है।
देश के भविष्य के लिए बदलाव ज़रूरी है।

Watch the full rally for powerful speeches, slogans, cultural performances and the collective voice of the people demanding a better and more just India.

📍 Venue: Ramlila Maidan, New Delhi
📅 Date: 1 September 2026
🚩 Organised by: Communist Party of India (CPI)

Subscribe to the CPI’s official channel and stay connected with the movement for change.

#बदलावज़रूरीहै #जनता #लोकतंत्र #सामाजिकन्याय #किसान #मज़दूर #युवा #बदलाव

01/09/2026

बदलाव ज़रूरी है — बदलाव होकर रहेगा!

The Communist Party of India (CPI) brings together thousands of workers, farmers, students, youth, women and people from across the country at Ramlila Maidan, New Delhi, for the historic “Badlaav Zaroori Hai” Rally on 1 September 2026.

At a time when people are facing unemployment, rising prices, growing economic inequality, attacks on democratic rights and the weakening of public institutions, the CPI raises a clear call for people’s unity, democratic rights, social justice and an alternative path of development.

From the streets of Delhi, the message is loud and clear:

बदलाव ज़रूरी है।
जनता का बदलाव ज़रूरी है।
देश के भविष्य के लिए बदलाव ज़रूरी है।

Watch the full rally for powerful speeches, slogans, cultural performances and the collective voice of the people demanding a better and more just India.

📍 Venue: Ramlila Maidan, New Delhi
📅 Date: 1 September 2026
🚩 Organised by: Communist Party of India (CPI)

Subscribe to the CPI’s official channel and stay connected with the movement for change.

#बदलावज़रूरीहै #जनता #लोकतंत्र #सामाजिकन्याय #किसान #मज़दूर #युवा #बदलाव

ജനസാഗരമായി ഡൽഹി! ചെങ്കടലായി മാറി ഭരണസിരാകേന്ദ്രം! 🔥🚩എണ്ണിയാൽ തീരാത്തത്ര മനുഷ്യർ... അവകാശങ്ങൾക്കായി പോരാടുന്ന തൊഴിലാളികളു...
01/09/2026

ജനസാഗരമായി ഡൽഹി! ചെങ്കടലായി മാറി ഭരണസിരാകേന്ദ്രം! 🔥🚩

എണ്ണിയാൽ തീരാത്തത്ര മനുഷ്യർ... അവകാശങ്ങൾക്കായി പോരാടുന്ന തൊഴിലാളികളുടെയും കർഷകരുടെയും അണമുറിയാത്ത പ്രവാഹം. അനീതിയുടെ സിംഹാസനങ്ങളെ നടുക്കിക്കൊണ്ട് സിപിഐയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ഉയർന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനശബ്ദമാണ്!

ഇത് വെറുമൊരു സമരമല്ല, ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയർന്നുവന്ന അഗ്നിജ്വാലയാണ്! കോർപ്പറേറ്റുകൾക്ക് നാടുമുഴുവൻ എഴുതിക്കൊടുക്കുന്ന ഭരണാധികാരികൾക്ക് ഇവിടുത്തെ അധ്വാനിക്കുന്ന വർഗ്ഗം നൽകുന്ന ശക്തമായ മുന്നറിയിപ്പ്. ഓരോ ചുവടുവെപ്പിലും ഉയർന്നുകേട്ടത് മാറ്റിനിർത്തപ്പെട്ടവരുടെ, ശബ്ദമില്ലാത്തവരുടെ വീര്യമാണ്.

ചെങ്കൊടിയേന്തിയ ഈ ആയിരമായിരം കരങ്ങൾ തെളിയിക്കുന്നത് ഒന്നേ ഒന്ന് മാത്രം—ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികൾ അധ്വാനിക്കുന്ന ജനകോടികളാണ്!
പോരാട്ടം തുടരും, വിജയം വരെ! ✊🚩

31/08/2026
ആഗസ്റ്റ് 28മഹാത്മ അയ്യങ്കാളി ജയന്തി
28/08/2026

ആഗസ്റ്റ് 28
മഹാത്മ അയ്യങ്കാളി ജയന്തി

Address

MN SMARAKAM
Kollam
691001

Telephone

+104748742133

Website

Alerts

Be the first to know and let us send you an email when CPI Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Kollam:

Shortcuts

Share