NK Premachandran

Directions Contact the organization

NK Premachandran An active Indian politician, Central Secretariat Member of Revolutionary Socialist Party. Member of Parliament & Former Water Resources Minister of Kerala

Official Page of NK Premachandran

25/09/2026
തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി UTUC യൂണിയൻ സംഘടിപ്പിച്ച ലോക്ഭവൻ മാർച്ച്
17/09/2026

തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി UTUC യൂണിയൻ സംഘടിപ്പിച്ച ലോക്ഭവൻ മാർച്ച്

അച്ചന്‍കോവില്‍ ഗ്രാമം -  ആദിവാസി സമൂഹവും സാധാരണക്കാരും അധിവസിക്കുന്ന നിബിഡവനത്തിനിടയിലെ മലയോര ഗ്രാമം. കൊല്ലം പാര്‍ലമെന്‍...
16/09/2026

അച്ചന്‍കോവില്‍ ഗ്രാമം - ആദിവാസി സമൂഹവും സാധാരണക്കാരും അധിവസിക്കുന്ന നിബിഡവനത്തിനിടയിലെ മലയോര ഗ്രാമം. കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ കിഴക്കന്‍ അതിര്‍ത്തി ഗ്രാമം. ആര്യങ്കാവ് കഴിഞ്ഞ് തമിഴ്നാട്ടിലെ ചെങ്കോട്ടയും കഴിഞ്ഞ് വേണം അച്ചന്‍കോവില്‍ ഗ്രാമത്തിലെത്താന്‍.

2020 ല്‍ കോവിഡ് കാലഘട്ടത്തിന്‍റെ തുടക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. വനമേഖലയില്‍ ഇന്‍റര്‍നെറ്റ് സൗകര്യം പരിമിതമായതിനാല്‍ മൊബൈല്‍ ഫോണുമായി സ്കൂള്‍ കുട്ടികള്‍ ഉയരം കൂടിയ മലയുടെ മുകളില്‍ പാറപ്പുറത്ത് ഇരുന്നാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായത്.

ഈ വിഷയം വാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ BSNL അധികൃതരുമായി ഇടപെട്ടു. യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്ന് സ്ഥലത്ത് പുതിയ ടവറുകള്‍ സ്ഥാപിച്ച് കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം സുഗമമാക്കി.

ആ സ്ഥലങ്ങളില്‍ ഇപ്പോള്‍ 3 കോടിയിലധികം രൂപ ചെലവഴിച്ച് മൂന്നു വലിയ ടവറുകള്‍ സ്ഥാപിച്ച് അച്ചന്‍കോവില്‍ സമ്പൂര്‍ണ്ണ 4G സൗകര്യം ലഭ്യമാക്കി.

ഇന്നലെ അച്ചന്‍കോവിലില്‍ എത്തി പദ്ധതി നാടിനായി സമര്‍പ്പിച്ചപ്പോള്‍ ഉണ്ടായ ചാരിതാര്‍ത്ഥ്യം വിവരണാതീതമാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് പണം കണ്ടെത്തിയത്.

ഒറ്റപ്പെട്ട മലയോര ഗ്രാമത്തില്‍ ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു.

മലയുടെ മുകളില്‍ ചുട്ടുപൊള്ളുന്ന പാറയില്‍ ഇരുന്ന് പാവപ്പെട്ട കുട്ടികള്‍ പഠിച്ച സ്ഥലത്താണ് പടുകൂറ്റന്‍ ടവര്‍ സ്ഥാപിതമായത് എന്നത് കൗതുകകരമാണ്.

ടെലികോം രംഗത്ത് BSNL എന്ന പൊതുമേഖലാ സ്ഥാപനം അവശേഷിക്കുന്നത് കൊണ്ട് മാത്രമാണ് പാവപ്പെട്ടവര്‍ക്ക് ഈ സൗകര്യം ലഭ്യമായത്.

15/09/2026

കൊല്ലത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്…

Students Police Cadet അഥവാ SPC സമീപകാലത്ത് സംസ്ഥാനത്ത്  വിജയകരമായി നടപ്പാക്കിയ ഭാവനാ സമ്പന്നമായ പദ്ധതി. 2010 ൽ കോടിയേരി ...
09/09/2026

Students Police Cadet അഥവാ SPC സമീപകാലത്ത് സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിയ ഭാവനാ സമ്പന്നമായ പദ്ധതി. 2010 ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് SPC ആരംഭിക്കുന്നത്. കൊല്ലം ജില്ലയിൽ ശങ്കരമംഗലം സ്കൂളിലാണ് ജില്ലാതലത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്.

അച്ചടക്ക ബോധവും സാമൂഹ്യ വീക്ഷണവും പ്രതിബദ്ധതയും ഉള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിൽ SPC യുടെ പങ്ക് വളരെ വലുതാണ്. സായുധ സേനാംഗങ്ങൾ പരേഡ് ചെയ്യുന്നതിന് സമാനമായി സ്കൂൾ കുട്ടികൾ ചിട്ടയോടെ മാർച്ച് ചെയ്തു പോകുന്നത് കാണുന്നത് കൗതുകമുളവാക്കുന്നതാണ്.

SPC യുടെ വിജയം കേരള പോലീസിന്റെ അഭിമാനകരമായ നേട്ടമാണ്. ഈ സംരംഭം പ്രോത്സാഹിപ്പിക്കാൻ ആവുന്നതെല്ലാം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെയ്യണം.

കഴിഞ്ഞ ദിവസം കൊട്ടിയം നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ SPC പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തപ്പോൾ.

08/09/2026

പുറത്തുവരുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രം (Tip of the Iceberg)…

Myanmar ൽ നിന്നുള്ള 30 അംഗ പാർലമെന്ററി പ്രതിനിധി സംഘത്തിനായി ഇന്ത്യൻ പാർലമെന്റ് സംഘടിപ്പിച്ച പാർലമെന്ററി ജനാധിപത്യ സംവിധ...
04/09/2026

Myanmar ൽ നിന്നുള്ള 30 അംഗ പാർലമെന്ററി പ്രതിനിധി സംഘത്തിനായി ഇന്ത്യൻ പാർലമെന്റ് സംഘടിപ്പിച്ച പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച ചർച്ചയ്ക്ക് നേതൃത്വം കൊടുത്തു.

Address

Maheswari
Kollam
691001

Website

Alerts

Be the first to know and let us send you an email when NK Premachandran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NK Premachandran:

Shortcuts

Share