Gopan Olayil

Gopan Olayil Social work

നവംബർ 2*ഡോ. പൽപ്പു ജന്മദിനം*ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാ...
02/11/2024

നവംബർ 2
*ഡോ. പൽപ്പു ജന്മദിനം*

ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു.
ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു, ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയാണ്‌ കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്ധ്യനേതാവായിത്തീർന്നത്.
1903-ൽ ഇദ്ദേഹം ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.
ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ ഡോ. പൽപ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയിൽ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.
ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പൽപ്പു അടുത്ത ബന്ധം പുലർത്തി. സ്വാമി വിവേകാനന്ദൻ, സരോജിനി നായിഡു എന്നിവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഉൾപ്പെടും. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോൾ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയിൽ ഇരുത്തി വലിച്ച് മൈസൂർ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയിൽ വയ്ച്ചാണ് വിവേകാനന്ദൻ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവൽക്കരിക്കാനും വ്യവസായവൽക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂർ ഗവർണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിം‌ഫ് നിർമ്മാണം പഠിക്കുവാൻ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരിൽ പ്ലേഗ് പടർന്നുപിടിച്ച് 15,000-ത്തോളം ആളുകൾ മരിച്ചപ്പോൾ അദ്ദേഹം പകർച്ചാവ്യാധിയെ lവകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.

മൈസൂർ സർക്കാരിൽ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാർ എക്കൊണോമിക് യൂണിയൻ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിൽ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരൻ ആശാൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കൾക്ക് ആശയങ്ങൾ പകർന്നത് ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങളാണ്. ശ്രീ നാ‍രായണ ഗുരുകുലത്തിന്റെ സ്ഥാപകനായ ശ്രീ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.

29/10/2024

പതിറ്റാണ്ടുകൾ സംഘവും രാഷ്ട്രവും ജീവിതത്തിന്റെ ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മ്മയോഗി, സ്വയംസേവകരുടെ ഹരിയേട്ടന്റെ ഓർമ്മകൾക്ക് പ്രണാമം.. 🙏🏾

28/10/2024

"ഒറ്റതന്തക്ക് പിറന്നതാണെങ്കിൽ കേസ് CBI വിടൂ"; പൂര വിവാദത്തിൽ പൊട്ടിത്തെറിച്ച് Suresh Gopi| CPM| BJP

October 28ഭഗിനി നിവേദിത ജയന്തിചിക്കാഗോ  സമ്മേളനത്തിന്  ശേഷം  സ്വാമി വിവേകാനന്ദന്‍ അനവധി പാശ്ചാത്യരുടെ ആരാധനാപാത്രമായി മാ...
28/10/2024

October 28
ഭഗിനി നിവേദിത ജയന്തി

ചിക്കാഗോ സമ്മേളനത്തിന് ശേഷം
സ്വാമി വിവേകാനന്ദന്‍ അനവധി പാശ്ചാത്യരുടെ ആരാധനാപാത്രമായി മാറി.
മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിത സ്വാമിജിയുടെ ശിഷ്യയായി മാറുകയും ഭഗിനി നിവേദിത എന്ന പേരു സ്വീകരിച്ച് സ്വാമിജിയുടെ ആശയങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും ചെയ്തു...

സ്വാമിജിയുടെ മഹത്വം മനസ്സിലാക്കിയ മാര്‍ഗരറ്റ് സേവനത്തിനു വേണ്ടിയുള്ള സ്വാമിജിയുടെ ആഹ്വാനം സ്വീകരിച്ചു. ഒരു ദിവസം സ്വാമിജി മാര്‍ഗരറ്റിനോടു പറഞ്ഞു:

ഭാരതത്തിലെ സ്ത്രീകള്‍ക്കുവേണ്ടി ഞാന്‍ തയ്യാറാക്കുന്ന പദ്ധതികളില്‍ സജീവമായ ഒരു പങ്ക് വഹിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ അഭിപ്രായം സ്വീകരിച്ച് മാര്‍ഗരറ്റ് ഭാരതത്തിലേക്ക് പുറപ്പെട്ടു. 1898 ജനുവരിയില്‍ കല്‍ക്കട്ടയില്‍ കപ്പലിറങ്ങി. ഭാരതത്തിലെ ജനലക്ഷങ്ങളുടെ ഇടയില്‍ സ്വാമിജിയുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിച്ചു. ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഹിന്ദുമതഗ്രന്ഥങ്ങള്‍ പഠിച്ചു ലേഖനങ്ങള്‍ എഴുതി. പ്രസംഗങ്ങള്‍ ചെയ്തു ജനങ്ങളെ പ്രബുദ്ധരാക്കി.

സ്വാമി വിവേകാനന്ദന്‍ അവര്‍ക്ക് നിവേദിത-നിവേദിക്കപ്പെട്ടവള്‍ – എന്ന പേരു നല്‍കി ശിഷ്യയായി സ്വീകരിച്ചു.

പെണ്‍കുട്ടികള്‍ക്കുള്ള ഒരു വിദ്യാലയമാണ് അവര്‍ ആദ്യം തുടങ്ങിയത്. പുസ്തകങ്ങള്‍ എഴുതി വിറ്റ് അതിനുള്ള ധനം ശേഖരിച്ചു. സ്ത്രീകള്‍ വിദ്യാഭ്യാസം നേടി അറിവു വര്‍ദ്ധിപ്പിച്ച് പുതിയ ജീവിതം നയിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തില്‍ക്കൂടി മാത്രമെ ഭാരതത്തിനു പുരോഗതി ഉണ്ടാകൂ എന്നവര്‍ വിശ്വസിച്ചു.

അക്കാലത്ത് കല്‍ക്കത്താനഗരത്തില്‍ പ്ലേഗ് ബാധിച്ചു. സ്വാമി വിവേകാനന്ദന്‍ സന്ന്യാസിമാരെ ഉള്‍പ്പെടുത്തി ഒരു സേവാസംഘം രൂപീകരിച്ചു. സ്വാമിജിയും സംഘാംഗങ്ങളും പ്ലേഗ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാനെത്തി. സംഘത്തിന്റെ ചുമതല ഭഗിനി നിവേദിതയെ ഏല്പിച്ചു. അവര്‍ ഒരു മടിയും കൂടാതെ രോഗബാധിതരെ ശുശ്രൂഷിച്ചു. ഏതു ജോലിയും ചെയ്യാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല. ചൂലെടുത്ത് ഇടവഴി വരെ അവര്‍ സ്വന്തമായി അടിച്ചു വൃത്തിയാക്കിയിരുന്നു.

1867 ഒക്‌ടോബര്‍ 28-ാം തീയതിയാണ് ഭഗിനി നിവേദിത ജനിച്ചത്. 1911 ഒക്‌ടോബര്‍ 13-ാം തീയതി ലോകത്തോടു യാത്ര പറഞ്ഞു. ഉത്കൃഷ്ടമായ സേവനജീവിതമാണ് അവര്‍ നയിച്ചത്.


22/10/2024

നൂറ്റാണ്ടിന്റെ ആർ.എസ്‌.എസ്‌ ചരിത്രം ആശയങ്ങളിൽ നിന്നും വ്യതിചലിക്കാത്തത്

വിജയദശമി 2024സ്വാഗതസംഘം രൂപീകരണയോഗം കൊല്ലം നഗരം
03/10/2024

വിജയദശമി 2024
സ്വാഗതസംഘം രൂപീകരണയോഗം കൊല്ലം നഗരം

ശബരിമല അയ്യപ്പസേവ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 2 ആചാര സംരക്ഷണ ദിനമായി ആചരിച്ചു. കൊല്ലത്ത് ശ്രീ.പുതിയകാവ് ഭഗവതി ക്...
03/10/2024

ശബരിമല അയ്യപ്പസേവ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ആചാര സംരക്ഷണ ദിനമായി ആചരിച്ചു. കൊല്ലത്ത് ശ്രീ.പുതിയകാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ആചാര സംരക്ഷണ ദിനവും ഗുരുസ്വാമി മാരെ ആദരിക്കൽ ചടങ്ങും നടത്തി.

Address

Pathiyil House Olayil Thevally Kollam
Kollam
691009

Website

Alerts

Be the first to know and let us send you an email when Gopan Olayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category