18/04/2024
എൻ കെ പ്രേമചന്ദ്രന് വയറ് നിറയെ കൊടുത്ത് സഖാവ് Mukesh M
========================
ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടുന്ന സാഹചര്യം സംജാതമായിരിക്കുന്നു...
🙏🙏
എന്റെ എതിർ സ്ഥാനാർത്ഥിയായ പ്രിയ സുഹൃത്ത്
ചില ആക്ഷേപങ്ങൾ ഉന്നയിച്ചതായി അറിയാൻ കഴിഞ്ഞു.
1 ഞാൻ വാഹനത്തിൽ നിന്നും ഇറങ്ങി സ്വീകരണം വാങ്ങുന്നില്ല..?
ഇടതുപക്ഷ സ്ഥാനാർത്ഥിയായ എനിക്കുള്ള ഓരോ സ്വീകരണ കേന്ദ്രങ്ങളിലും രണ്ടോ മൂന്നോ പേരാണ് വരുന്നതെങ്കിൽ താങ്കൾ ചെയ്യുന്നതുപോലെ ഇറങ്ങി വാങ്ങാമായിരുന്നു അങ്ങനെയെങ്കിൽ സ്വീകരണം കഴിയുമ്പോഴേക്കും അമ്പതോളം പേർക്ക് മാത്രം കൈ കൊടുത്താൽ മതിയായിരുന്നു..
എന്നാൽ ഓരോ സ്വീകരണ കേന്ദ്രത്തിലും നൂറുകണക്കിന് അമ്മമാരും സഹോദരിമാരും സഹോദരന്മാരും കുട്ടികളുമുൾപ്പടെ കടുത്ത വെയിൽ വകവയ്ക്കാതെ അവരുടെ സ്ഥാനാർഥിയെ കാത്തുനിൽക്കുകയല്ലേ....
അപ്പോൾ അവരെ എല്ലാവരെയും കണ്ട് അവരുടെ മുഖത്ത് നോക്കി സംസാരിക്കണമെങ്കിൽ, വോട്ട് അഭ്യർത്ഥിക്കണമെങ്കിൽ, വാഹനത്തിൽ നിന്നുകൊണ്ട് മാത്രമേ
( അതായത് അല്പം ഉയരത്തിൽ നിന്ന്കൊണ്ട് )
സാധിക്കുകയുള്ളൂ. അവർക്കും അതാണ് വേണ്ടത് കാരണം അവർക്ക് എല്ലാവർക്കും എന്നെയും കാണണം....
ഓരോ ദിവസവും എന്റെ കയ്യിൽ പിടിച്ച് ഒപ്പമുണ്ടെന്ന് പറയുന്നത് പതിനായിരക്കണക്കിന് പേരാണ് സുഹൃത്തേ...
2 സഭ്യമായ ഭാഷ ഉപയോഗിക്കുന്നില്ല...?
16 വർഷം മുമ്പ് ഒരു ദിവസം ഞാൻ സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് അർദ്ധരാത്രിയിൽ വീട്ടിൽ റൂമിൽ വന്നു ക്ഷീണിച്ച് കിടന്നുറങ്ങുമ്പോൾ തുടർച്ചയായി എന്നെ ഫോൺ ചെയ്ത ഒരാളോട് ഞാൻ നടത്തിയ ഒരു പ്രതികരണം എന്റെ രണ്ട് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും നിങ്ങൾ ഉപയോഗിച്ചു എന്നുള്ളത് ശരിയാണ്..
ഇപ്പോഴും നിങ്ങൾ പറയുന്നത് ഈ നാട്ടിലെ ജനങ്ങൾ തള്ളിക്കളഞ്ഞ കാര്യമാണ്. അതിനെക്കുറിച്ച് ഞാൻ പലതവണ വിശദീകരിച്ചത് കൊണ്ട് ഇനിയും വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല...
മറ്റൊന്നുള്ളത് 2021ൽ കോവിഡ് കാലത്ത് ഒരു സൂം മീറ്റിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് തുടർച്ചയായി ഫോൺ ചെയ്ത ഒരു കുട്ടിയോട് പിന്നീട് വിളിക്കാം എന്ന് പറയുകയും തിരികെ വിളിക്കുകയും ചെയ്തു.
അപ്പോൾ ആ കുട്ടിയുടെ ആവശ്യപ്രകാരം അല്ല വിളിച്ചത് എന്ന് ബോധ്യമാകുന്ന തരത്തിൽ ആ കുട്ടി പ്രതികരിച്ച കാര്യവും ഞാൻ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്....
ഇത്തരം പഴകിദ്രവിച്ച ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന താങ്കൾ
2011 ലെ തെരഞ്ഞെടുപ്പിൽ വിഎസ് മന്ത്രിസഭയിൽ തോറ്റ ഏക മന്ത്രിയാണ് താങ്കളെന്ന കാര്യം മറക്കുന്നു....
ആ അവസരത്തിൽ താങ്കൾക്കെതിരെ ഇന്ന് താങ്കളുടെ കൂട്ടുകാരായിരിക്കുന്ന ആളുകൾ അന്ന് താങ്കളെയും താങ്കളുടെ കുടുംബത്തെയും പറ്റി പറഞ്ഞു പരത്തിയ ആക്ഷേപങ്ങൾ ഇന്ന് വേണമെങ്കിൽ ഞങ്ങൾക്ക് എടുത്തു പ്രസിദ്ധീകരിക്കാവുന്നതേയുള്ളൂ...
അതൊന്നും എന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും നയം അല്ലാത്തതുകൊണ്ടും ..
അത്തരം നെറികേടുകൾക്ക് ഞങ്ങൾ കൂട്ടുനിൽക്കാത്തതുകൊണ്ടും അതിലേക്ക് ഒന്നും ഞാൻ കടക്കുന്നില്ല.
3 പാർലമെന്ററി പ്രവർത്തനങ്ങളെക്കുറിച്ച് തമാശയായി പറയുന്നു....?
സുഹൃത്തേ....
ലോകത്തുള്ള ഏത് വലിയ നേതാവിനെപറ്റി വിവരിക്കുമ്പോഴും, അവർ നേതാവാകുന്നത് എങ്ങനെ എന്ന് വെച്ചാൽ..
" He was known for his wit's and humor"
അവർ ബുദ്ധിക്കും നർമത്തിനും, പേരുകെട്ടവരായിരുന്നു...
എന്ന് വെച്ചാൽ light hearted ആയവരാണവർ...
എല്ലാവരുടെയും കാര്യങ്ങൾ മനസിലാക്കുവാനുള്ള ആ ബുദ്ധിയും , ആ നർമ്മവും , ആ observation ഉം ഉള്ളവരാണ് നേതാക്കന്മാരാകുന്നത്...
നിർഭാഗ്യവശാൽ ചിലർക്ക് അതില്ലാതെ പോകുന്നു..
4 എന്നെ രാഷ്ട്രീയ വിശുദ്ധി പഠിപ്പിക്കാൻ ശ്രമിക്കുന്ന താങ്കളെ ഞാൻ ചിലത് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു...
രാഷ്ട്രീയം എന്റെ ജീനിൽ ഉള്ളതാണ് അച്ഛൻ ഒ മാധവൻ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനായി പരിശ്രമിച്ച എണ്ണം പറഞ്ഞവരിൽ ഒരാൾ....
അമ്മ വിജയകുമാരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിനായി ചെറുപ്രായം മുതൽ തന്നെ അരങ്ങിൽ ആടി തിമിർത്തവർ.
അമ്മൂമ്മ ഭാർഗവി കശുവണ്ടി തൊഴിലാളിയായ കമ്മ്യൂണിസ്റ്റുകാരി...
ഞാൻ 42 വർഷം കലാകാരനായിരുന്നു ലോകത്തെവിടെയെല്ലാം മലയാളികൾ ഉണ്ടോ അവർക്ക് എല്ലാം എന്നെ അറിയാം...
എന്നെ അറിയാവുന്നവർക്കെല്ലാം അറിയാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട് ഞാനൊരു കൊല്ലം കാരനാണ് എന്നുള്ളത്...
കല ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ആളാണ് ഞാൻ രാഷ്ട്രീയം എന്റെ നാടിനോടുള്ള പ്രതിബദ്ധതയും..
പിന്നെ പബ്ലിസിറ്റി...
എനിക്ക് അതിന്റെ ആവശ്യമുണ്ടോ എന്ന് താങ്കൾ തന്നെ ചിന്തിക്കുക..
ഞാനെന്നും ഇടത് സഹയാത്രികനായിരുന്നു. സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു 2016ൽ കൊല്ലത്ത് മത്സരിക്കാൻ ഇടതുപക്ഷം ആവശ്യപ്പെട്ടപ്പോൾ അവരുടെ നന്മകൾ അറിയാവുന്ന ഒരാളെന്ന നിലയിൽ, കൊല്ലത്തെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഏറ്റെടുത്തു...
താങ്കൾ ഉൾപ്പെടെയുള്ളവരുടെ എല്ലാ കുപ്രചരണങ്ങളെയും അതിജീവിച്ച് രണ്ട് തവണയായി എട്ടുവർഷം എംഎൽഎയായി .....
താങ്കൾ എന്തൊക്കെ പറഞ്ഞാലും എന്റെ കൊല്ലത്ത് മുകേഷിന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് എന്ന് എനിക്ക് ആത്മസംതൃപ്തിയോടെ നെഞ്ചിൽ കൈവച്ച് പറയാൻ കഴിയും....
താങ്കൾക്കും അതറിയാം...
ഇതൊക്കെ ഉള്ളതുകൊണ്ടാണല്ലോ ഇടതുപക്ഷ പ്രസ്ഥാനം എന്നെ ലോക്സഭയിലേക്ക് മത്സരിക്കാൻ നിയോഗിച്ചത്....
രാജ്യം വളരെ അപകടകരമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഏറ്റവും ശരിയായ തീരുമാനമെടുക്കുന്ന ഇടതുപക്ഷം എന്നെ ഈ ദൗത്യം ഏൽപ്പിച്ചുവെങ്കിൽ എനിക്കുറപ്പുണ്ട്.
അവർ ആഗ്രഹിക്കുന്നത് പോലെ, ഈ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് പോലെ ഈ നാടിനുവേണ്ടി നേടിയെടുക്കാൻ എനിക്ക് കഴിയും...
ഇനി താങ്കളോട് പറയാനുള്ളത് കടമ്മനിട്ടയുടെ വരികളാണ്...
" നിങ്ങൾ ഓർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് "
1988 ൽ ഒരു പഞ്ചായത്തംഗം മാത്രമായിരുന്ന താങ്കളെ തിരുവനന്തപുരത്തെ നാവായികുളത്തു നിന്നും കൊണ്ടുവന്ന് ജില്ലാ പഞ്ചായത്ത് അംഗമാക്കിയ, രണ്ടുതവണ ലോക്സഭാംഗമാക്കിയ, ഒരുതവണ രാജ്യസഭാ അംഗമാക്കിയ, 2006 ൽ രാജ്യസഭാ കാലാവധി തീർന്നപ്പോൾ ചവറയിൽ നിർത്തി ജയിപ്പിച്ച് നിയമസഭയിൽ കൊണ്ടുവന്ന് മന്ത്രിയാക്കിയ ഇടതുപക്ഷ പ്രസ്ഥാനത്തെ, അതിലെ ആത്മാർത്ഥത മാത്രം കൈമുതലാക്കിയ പാവപ്പെട്ട പ്രവർത്തകരെ, തൊഴിലാളികളെ, എല്ലാവരെയും വഞ്ചിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ ഇടനെഞ്ചിൽ ചവിട്ടിക്കൊണ്ട് താങ്കൾ വലത്തേക്ക് ചാടിയപ്പോൾ താങ്കളുടെ ചിഹ്നവും, പോസ്റ്ററും ഒട്ടിച്ച,താങ്കൾക്ക് വേണ്ടി ചുവരെഴുതിയ,താങ്കളെ സഖാവ് എന്ന് വിളിച്ച, താങ്കൾക്ക് വേദിയൊരുക്കിയ ഓരോ സാധാരണ പ്രവർത്തകന്റെയും ഹൃദയം പൊടിഞ്ഞത് താങ്കൾ കണ്ടില്ല എന്ന് നടിച്ചു...
അപ്പോഴും താങ്കൾ ഒരു കാര്യം വളരെ സമർത്ഥമായി മറച്ചു പിടിച്ചു അതെന്താണെന്ന് അറിയാമോ...?
താങ്കൾ എന്തിനുവേണ്ടിയായിരുന്നു ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞത്?
അതും ഞാൻ തന്നെ പറയാം..
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താങ്കൾ ചവറയിൽ തോറ്റു...
23 വർഷം പാർലമെന്റ് സുഖങ്ങൾ അനുഭവിച്ച താങ്കൾക്ക് അധികാരമില്ലാത്ത രണ്ടുവർഷം അസഹനീയമായിരുന്നു....
ആ ഒറ്റ കാരണം കൊണ്ടാണ് 2014 ആർ എസ് പി യെയും വലിച്ചുകൊണ്ട് താങ്കൾ യുഡിഎഫിൽ ചേക്കേറിയത്..... ഞാണിന്മേൽ കളിച്ചു നിന്ന യുഡിഎഫ് മന്ത്രിസഭയ്ക്ക് ആർഎസ്പിയുടെ എംഎൽഎമാരെ ആവശ്യമുള്ളതുകൊണ്ട് മാത്രം അവരുടെ സിറ്റിംഗ് സീറ്റ് വിട്ടു നൽകി...
ഇരവാദവും വേട്ടയാടലും ആരോപിച്ച് താങ്കൾ ജയിച്ചു...
2019ൽ ഇന്ത്യയുടെ പ്രധാനമന്ത്രി കേരളത്തിൽ നിന്നും എന്നു പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി എഫക്റ്റും, ശബരിമല വിവാദവും, ബിജെപിയുടെ ഭരണ വിരുദ്ധ വികാരവും, മതനിരപേക്ഷ വാദികളുടെ, ന്യൂനപക്ഷങ്ങളുടെ, വിശ്വാസി സമൂഹത്തിന്റെയെല്ലാം വോട്ടുകൾ ഏകീകരിച്ചതിന്റെ ഭാഗമായി, കേരളത്തിലാകെ ആഞ്ഞടിച്ച ദേശീയതയുടെ ഭാഗമായി താങ്കളും ജയിച്ചു...
എന്ന് കരുതി തോൽവി താങ്കൾക്ക് അന്യമല്ല..
( 2006-2011ലെ സഖാവ് വിഎസ് ഗവൺമെന്റിന്റെ തുടർഭരണം മുടക്കിയത് തോറ്റുപോയ താങ്കൾ ഒരാൾ മാത്രമാണെന്നുള്ള കാര്യം താങ്കൾ തന്നെ വിസ്മരിച്ചു പോകരുത്)
അന്ന് രാഹുലിനെ പുകഴ്ത്തിയിരുന്ന താങ്കൾ ഇന്ന് ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ ഒരേസമയം ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്ന് പറയുന്നു,
പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്കു പറഞ്ഞാൽ അത് വാക്കാണ് എന്ന് പറയുന്നു,..
കോൺഗ്രസിന്റെ വോട്ട് വാങ്ങി ജയിക്കുമ്പോൾ തന്നെ എതിർവശത്തോട് ചേർന്നു നിൽക്കുന്നു,....
താങ്കൾ അധികാരത്തിലിരിക്കുമ്പോൾ തന്നെ കേരളത്തിലെ പ്രധാന പാർട്ടിയായിരുന്ന, നാല് എംഎൽഎമാരും, മന്ത്രിയും, ഡെപ്യൂട്ടി മേയറും,കൗൺസിലർമാരും ബോർഡ് മെമ്പർമാരും ഒക്കെ ഉണ്ടായിരുന്ന ആർഎസ്പിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ...
ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു...
"ക്രിസ്തുവിനെ ഒറ്റിയതിന് കൂലിയായി കിട്ടിയ 30 വെള്ളി കാശുകൊണ്ട് യൂദാസ് അല്പകാലം സന്തോഷിച്ചിട്ടുണ്ടാകും..
പക്ഷേ അനീതിയുടെ കൂലി കൊണ്ട് നേടിയ അക്കദാമ എന്ന ശവപ്പറമ്പിൽ വെച്ച് വർഗ്ഗ വഞ്ചകനായ യൂദാസിന് എന്താണ് ലഭിച്ചതെന്ന് അറിയാമല്ലോ...
നടപ്പുകാല യൂദാസുകളെ അക്കൽദാമകൾ കാത്തിരിക്കുന്നു..
ഒറ്റുകാരന്റെ രക്തമുള്ള അക്കൽദാമകൾ.. ഉയർത്തെഴുന്നേൽപ്പിന്റെ നിയോഗം എന്നും നീതിമാനുള്ളതാണ് നീതിമാനു മാത്രം.."
ഞാൻ ഇങ്ങനെയൊന്നും പറയാറില്ല ഇതൊക്കെയും താങ്കൾ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്... 🙏🙏🙏
സ്നേഹപൂർവ്വം
എം മുകേഷ്