യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റി

  • Home
  • India
  • Kollam
  • യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റി

യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ശ?

Propaganda/Campaignഒരു പ്രത്യേക ആശയം, രാഷ്ട്രീയം, അല്ലെങ്കിൽ സിദ്ധാന്തം എന്നിവ ജനങ്ങളിൽ പ്രചരിപ്പിക്കാനോ സ്വാധീനിക്കാനോ ...
22/03/2026

Propaganda/Campaign

ഒരു പ്രത്യേക ആശയം, രാഷ്ട്രീയം, അല്ലെങ്കിൽ സിദ്ധാന്തം എന്നിവ ജനങ്ങളിൽ പ്രചരിപ്പിക്കാനോ സ്വാധീനിക്കാനോ വേണ്ടി ആസൂത്രിതമായി നടത്തുന്ന പ്രചാരണമാണ് പ്രൊപ്പഗണ്ട (Propaganda). തെറ്റിദ്ധരിപ്പിക്കുന്നതോ പക്ഷപാതപരമായതോ ആയ വിവരങ്ങൾ പോസ്റ്ററുകൾ, മാധ്യമങ്ങൾ, സിനിമകൾ എന്നിവയിലൂടെ പ്രചരിപ്പിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു, മലയാളത്തിൽ ഇതിനെ പ്രചാരണം, കുപ്രചരണം, പ്രചാരവേല എന്ന് വിളിക്കുന്നു.

ഇപ്പണി കൊട്ടാരക്കരയിൽ നാം നിഷ്പക്ഷരാണ് എന്ന് വിചാരിച്ചിരുന്ന പല ഓൺ-ലൈൻ ചാനലുകളും നടത്തുന്നു.

ഇടതു നേതാക്കളും,പിആർ ടീമുകളും വച്ച് നീട്ടിയ നക്കാപ്പിച്ച കൈപ്പറ്റി അവർ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിര തെറ്റായ വാർത്തകൾ പടച്ച് വിടുന്നു.

കൊട്ടാരക്കയിലെ ചില ഓൺലൈൻ മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടതു കോടാലികളായി പ്രവർത്തിക്കുന്നു.

ഇടതു പിആറുകളെ നാണിപ്പിക്കുന്നതരത്തിലുള്ള വാർത്തകൾ അവർ സൃഷ്‌ടിക്കുന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയെ ഇകഴ്ത്തുക,ഇടതു സ്ഥാനാർത്ഥിയെ പുകഴ്ത്തുക എന്നതാണ് അവർ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

നുണപറയുന്നു,വീണ്ടും പറയുന്നു,അത് ആവർത്തിക്കുന്നു...

നോക്കൂ അവർ ...
കൊട്ടാരക്കരയിൽ ഇടതു സ്ഥാനാർത്ഥിയെ അമാനുഷ്യകനായും,സെലിബ്രറ്റിയായും തുടങ്ങി തരംപോലെ അയാളെ പല തരത്തിലുള്ള മുഖം നൽകി തെരഞ്ഞെടുപ്പ് ഗോധയിൽ പിടിച്ച് നിൽക്കാനുള്ള പ്രചാരവേലകൾ നടത്തി കൊടുക്കുകയാണ്.

അവരുടെ ലക്ഷ്യം...
പൊതുജന അഭിപ്രായത്തെ സ്വാധീനിക്കുക,സത്യം മാത്രം പറയാതെ, വികാരങ്ങളെ ഉണർത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ സൃഷ്ടിക്കുക തുടങ്ങി എത്ര എത്ര ഉടായിപ്പുകൾ.

നിങ്ങൾ ഈ ദിവസങ്ങളിൽ ഓൺലൈൻ ചാനലുകൾ സംഘടിപ്പിക്കുന്ന പബ്ലിക്ക് ഒപ്പീനിയൻ പരിപാടി മാത്രം ശ്രദ്ധിച്ചാൽ മതിയാകും.

ഇടതു അനുകൂല അഭിപ്രായങ്ങൾ ബോധപൂർവ്വം തിരുകി കയറ്റുകയും ഞങ്ങൾ നിഷ്പക്ഷരാണ് എന്ന് അവകാശപ്പെടാനായി മാത്രം ഒരാളെ കൊണ്ട് യു. ഡി എഫ് സ്ഥാനാർത്ഥി എന്ന് പറയിപ്പിക്കുകയും ചെയ്യും. *മുൻകൂട്ടി ചിത്രീകരിച്ച് വച്ചിരിക്കുന്ന വീഡിയോ പൂർണ്ണമായും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്താണ് പണി*

അങ്ങനെ പലതരം ഉടയിപ്പ് വാർത്തകളും,വീഡിയോകളുമായി അവർ കളത്തിൽ ഇറങ്ങിയിരിക്കുന്നു.

അവരുടെ ലക്ഷ്യം ഈ തെരത്തെടുപ്പ് കൊണ്ട് പരമാവധി നേട്ടം ഉണ്ടാക്കുക എന്നതാന്ന്.

പിന്നിൽ ഇടതു ക്യാമ്പും,പിആർ ടീമുകളുമാണ്.

ശ്രീമതി. ഐഷാപോറ്റിയാണ് അവരുടെ ലക്ഷ്യം.

പണ്ട് ബിജെപി മന്ത്രിസഭയിൽ ഉണ്ടായിരുന്ന കേന്ദ്രമന്ത്രി ശ്രീ. അരുൺഷൂരി ബി ജെ പി വിട്ടതിന് ശേഷം പറഞ്ഞ ഒരു കാര്യമുണ്ട്

രാജ്യത്ത് മാധ്യമങ്ങളിൽ ഒട്ടുമുക്കാലും പണത്തിനും,അധികാരത്തിനുമായി എന്തും ചെയ്യുന്നു.

ഒരു കാലത്ത് മാധ്യമങ്ങൾ സത്യം പറഞ്ഞാൽ പോലും ജനങ്ങൾ വിശ്വസിക്കാത്ത ഒരു കാലം വരും.

അത് തന്നെയാണ് ഞങ്ങൾക്ക് കൊട്ടാരക്കരയിൽ പറയാനുള്ളത്....
കൊട്ടാരക്കരയിലുള്ള ഓൺലൈൻ മാധ്യമങ്ങളിൽ ഒട്ടുമുക്കാലും പണത്തിനും,അധികാരത്തിനുമായി എന്തും ചെയ്യുന്നു.

ഒരു കാലത്ത് നിങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ സത്യം പറഞ്ഞാൽ പോലും ജനങ്ങൾ വിശ്വസിക്കാത്ത ഒരു കാലം വരും.

അയിഷാ പോറ്റിയാണ് അവരുടെ ലക്ഷ്യം.

26/02/2026

ബിജെപി നേതാവ് ഉന്നയിച്ച ഉണ്ടയില്ല വെടിയുമായി ഇറങ്ങിയിരിക്കുന്നത് ഇടതൻന്മാരാണ്.

കൊട്ടാരക്കരയിലെ ചില ഇടതൻന്മാർക്ക് പിണറായി പറയുന്നത് ഏറ്റെടുക്കുന്നതിനേക്കാൾ വേഗവും, ആവേശവുമാണ് ബി ജെ പി നേതാക്കൻമാർ പറയുന്നത് ഏറ്റെടുക്കാൻ.

ബി ജെ പി നേതാവ് വഴി ഒപ്പിച്ചെടുത്ത റിപ്പോർട്ടർ ചാനലിൻ്റെ സ്‌ക്രീൻ ഷോട്ടുമായി ഇറങ്ങിയിട്ടുണ്ട് അവർ.

ശ്രീമതി ഐഷാ പോറ്റിയെ എങ്ങനെയും തകർക്കാനുള്ള ജോയിന്റ് ഓപ്പറേഷനാണ് ഇവർ നടത്തുന്നത്.

ബി ജെ പി പറയുന്നു,ഇടതൻ പാടുന്നു.

ശ്രീമതി ഐഷാ പോറ്റി പ്രവർത്തിച്ച പാർട്ടിയുമായും,ചില പാർട്ടി നേതാക്കളുമായും,ആശയവുമായും ഒന്നിച്ച് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു.

അവർ മറ്റൊരു തീരുമാനം എടുക്കുന്നു എന്ന് മനസ്സിലാക്കിയ കോൺഗ്രസും,മറ്റ് പാർട്ടികളും,നേതാക്കളും അവരൊട് സംസാരിക്കുന്നു.

അവസാനം അവർ തെറ്റും,ശരിയും വേർ തിരിച്ച് കോൺഗ്രസെന്ന മതേതരത്വ,ജനാധിപത്യ ചേരിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുന്നു.

ഇതൊക്കെ മനസ്സിലകണമെങ്കിൽ ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾ അറിയണം.

ഐഷാപോറ്റിയെ സംബന്ധിച്ച് രാഷ്‌ട്രീയത്തിനതീധമായി എല്ലാവരൊടും സ്നേഹത്തോടും,അടുപ്പത്തോടും,വാത്സല്യത്തോടും ഇടപെടുന്നയാളാണ്.

ആ ബി ജെ പി നേതാവ് എന്തും പറയും.

അതിനുള്ള മറുപടി ശ്രീമതി ഐഷാപോറ്റി വസ്തുതകളുടെ അടിസ്ഥാനത്തിൽ എണ്ണി എണ്ണി പറഞ്ഞിട്ടുണ്ട്.

പിന്നെ നിങ്ങളൊട്....
ഇടതു പക്ഷത്തിലെ ചില ആളുകൾക്ക് ഐഷാപോറ്റി ബി ജെ പിയിൽ പോകാത്തതിലുള്ള അമർഷമാണ്.

എസ് രാജേന്ദ്രനും,അൽഫോൺസ് കണ്ണന്താനവും,അബ്‌ദുള്ള കുട്ടിയെയുമൊക്കെ എം എൽഎ പദവിയിൽ നിന്ന് ബിജെപിയിലെത്തിച്ച സഖാക്കന്മാരാണ് കോൺഗ്രസിലേക്ക് എത്തിയ ഐഷാ പോറ്റിയുടെ വരവിൽ കലിപൂണ്ട് നിക്കുന്നത്

21/01/2026

പൊലീസിനെയും,സി പി എം ഗുണ്ടകളെയും ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമർത്താൻ പിണറായിയും,ബാലഗോപാലും നടത്തുന്ന ഹീനമായ ഇടപെടീലുകൾക്ക് പിണറായി സർക്കാരിൻ്റെ പഴക്കമുണ്ട്....

ജനകീയ സമരങ്ങളെ അടിച്ചും,ഇടിച്ചും,അക്രമിച്ചും എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകാൻ ഇവർക്ക് കഴിയും...

ഇലക്ഷൻ മുന്നിൽ കണ്ട് കൊണ്ട് വാടകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങളും,തട്ടിക്കൂട്ട് കമ്പ്യൂട്ടറുകളും ഇറക്കി പി ആർ ഏജൻസികളെ ഉപയോഗിച്ച് തട്ടിക്കൂട്ട് ഉത്ഘാടനങ്ങൾ നടത്തി കൊട്ടാരക്കരയിലെ ജനങ്ങളെ പറ്റിക്കാം എന്ന് കരുതേണ്ട.....

🔥
12/03/2024

🔥

NK💙
10/03/2024

NK💙

സമരാഗ്നിയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് പുനലൂർ അസംബ്ലി കമ്മറ്റി സംഘടിപ്പിച്ച "സമരജ്വല" യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്...
25/02/2024

സമരാഗ്നിയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് പുനലൂർ അസംബ്ലി കമ്മറ്റി സംഘടിപ്പിച്ച "സമരജ്വല" യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു

പ്രിയ സുഹൃത്തിന് ആദരാജ്ഞലികൾ
19/04/2023

പ്രിയ സുഹൃത്തിന് ആദരാജ്ഞലികൾ

16/03/2023

VD SATHEESAN 🔥

https://youtu.be/P8CC7waeXq4വനിതാദിനാശംസകൾ
07/03/2023

https://youtu.be/P8CC7waeXq4

വനിതാദിനാശംസകൾ

വനിതാദിനാശംസകൾ Mass video🔥

Address

Kottarakara
Kollam

Website

Alerts

Be the first to know and let us send you an email when യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റി:

Share