30/04/2026
ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്നും ഒളിച്ചോടുകയാണ് കീഴ്തോണിയിലെ വാർഡ് മെമ്പർ... ‼️ചോദ്യങ്ങളോട് മുഖംതിരിക്കാനാണ് ഭാവമെങ്കിൽ.. ചോദ്യങ്ങൾ ചോദിക്കുവാനാണ് തീരുമാനം...
ചോദ്യം1: കുടിവെള്ള പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകൾ പുനർനിർമ്മിക്കുന്നതിന് കഴിഞ്ഞ ഭരണ കാലയളവിൽ അനുമതി ലഭിച്ച ഫണ്ട് അധികാരത്തിലേറി നാളിതുവരെയും വിനിയോഗിക്കാതെ ലാപ്സ് ആക്കി നഷ്ടപ്പെടുത്തിയോ...?
ചോദ്യം2: പഞ്ചായത്തിലെ മറ്റെല്ലാ ഇതര വാർഡുകളിലും പന്നിയെ വെടിവെക്കാൻ ഷൂട്ടറുടെ സേവനം ഉപയോഗപ്പെടുത്തിയപ്പോഴും കീഴ്തോണിയിൽ എന്തുകൊണ്ട് നടന്നില്ല..?
ചോദ്യം3: പഞ്ചായത്തിൽ നിന്നും ലഭ്യമായ കുടിവെള്ളം തങ്ങളുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും നൽകുന്നതിലൂടെ കുടിവെള്ളത്തിനായി നെട്ടോട്ടമൊടുന്ന കീഴ്തോണിയിലെ ജനങ്ങളെ വഞ്ചിക്കുവാൻ വാർഡ് മെമ്പർക്ക് ആരാണ് അധികാരം നൽകിയത്...?
ചോദ്യം4: തുമ്പോട് പാലം നിർമാണത്തിൽ ക്രമക്കേടുകൾ നടത്തുവാൻ അവസരം നൽകുവാൻ...തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പറോ മെമ്പർ ചുമതലപ്പെടുത്തിയവരോ നിർമാണം നടക്കുന്ന ദിവസങ്ങളിൽ 90 ശതമാനവും അവിടേക്ക് പോകുകയോ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയോ ചെയ്യാത്തത് ആരുടെ നേട്ടത്തിന് വേണ്ടി...?
ജനങ്ങൾക്ക് മറുപടിയാണ് വേണ്ടത്... ധാർഷ്ട്യമല്ല....