04/06/2026
🎯റാങ്ക് പട്ടിക റദ്ദായി
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ - സംസ്‌കൃതം (കാറ്റഗറി നം.614/2021) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
🎯ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്‍ഡ്യ ലിമിറ്റഡില്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ -പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/എസ്.എസ്.എല്‍.സി. ഫോണ്‍: 7994449314.
🎯ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്
കൊല്ലം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റുട്ടില്‍ ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രോഡക്ഷന്‍ എന്നീ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു / തത്തുല്യം. web.www.fcikerala.org മുഖേനയും ഓഫിസില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി: ജൂണ്‍ 15. ഫോണ്‍: 0474-2767635,9446109355, 9072216937, 9744284900.
🎯ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 'സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍' പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി: ആറുമാസം. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ശനി, ഞായര്‍, മറ്റ് പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍. https://app.srcc.in/register മുഖേന ജൂണ്‍ 30നകം അപേക്ഷിക്കണം. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ്, അഞ്ചല്‍ (ഫോണ്‍: 9562771098), ബ്ലൂബെല്‍ സ്‌കില്‍ അക്കാദമി, നെടുമ്പായിക്കുളം, കുണ്ടറ (ഫോണ്‍: 9400996669). ലൈഫ് സ്‌കില്‍സ് ബി.വി.ഇ.ടി സെന്റര്‍ ഫോര്‍ കൗണ്‍സിലിംഗ് ആന്‍ഡ് ട്രെയിനിംഗ്, ചാത്തന്നൂര്‍ (ഫോണ്‍: 9447209639). വിവരങ്ങള്‍ക്ക്: www.srccc.in.
🎯മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്, അല്ലെങ്കില്‍ ഏതെങ്കിലും ഡിപ്ലോമ. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്‌സിലേക്ക് പ്രവേശനം (ലാറ്ററല്‍ എന്‍ട്രി) ലഭിക്കും. https://app.srccc.in/register മുഖേന ജൂണ്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.srccc.in. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ്, ആശ്രാമം. (ഫോണ്‍: 9745406916), ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ്, കെ.സി സെന്റര്‍, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, കരുനാഗപ്പള്ളി (ഫോണ്‍: 7356971881, 9895616665).
🎯അഭിമുഖം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് ജൂണ്‍ ഒമ്പതിന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം/തതുല്യം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് : [email protected] ഫോണ്‍: 0474 2484068.
🎯ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന്‍ കോഴ്സ്
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍സ്ട്രുമന്റ്റ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി: മൂന്ന് മാസം. യോഗ്യത: ഐ.ടി.ഐ/വി.എച്ച്.എസ്.ഇ/പ്ലസ്ടു. ഫോണ്‍: 9895399751, 0474-2713099.
🎯കംപ്യൂട്ടര്‍ കോഴ്സുകള്‍
മുട്ടട ഐ.എച്ച്.ആര്‍.ഡി. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളോജി ആന്‍ഡ് സ്‌കില്‍സില്‍ വിവിധ കോഴ്സുകളില്‍ അപേക്ഷിക്കാം. കോഴ്സുകള്‍: പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി. യോഗ്യത: ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി. എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. ഫോണ്‍: 0471-2550612, 8547005087, 9495069307, 8136882389.
🎯ടെന്‍ഡര്‍
ജില്ലാ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് 2027 മാര്‍ച്ച് 31 വരെ നടത്തുന്ന വിവിധ പരിപാടികള്‍ക്കായി ഹാള്‍ സജ്ജീകരിക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിനുമായി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മിനിമം 100 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ളതും ഡയസില്‍ 10 പേരെ ക്രമീകരിക്കാവുന്നതുമായ എയര്‍കണ്ടീഷന്‍ ചെയ്ത ഹാള്‍ (മൈക്ക് ഉള്‍പ്പെടെയുള്ള ഇതര സംവിധാനങ്ങളോടെ) സജ്ജമാക്കുക, പ്രിന്റിംഗ് ജോലികള്‍ ചെയ്യുക, ആവശ്യമായ സ്റ്റേഷനറി സാധനങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുക എന്നിവയാണ് വ്യവസ്ഥകള്‍. ജൂണ്‍ 18 ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0474 2795017.
🎯റിവര്‍ മാനേജ്മെന്റ് ഫണ്ട് ഓഡിറ്റിംഗ്: ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ കലക്ടറുടെ അധീനതയിലുള്ള റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ 2021-22 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് നടത്തുന്നതിനായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 30 വൈകിട്ട് മൂന്നിനകം ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം - 691013' വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2793473.
🎯അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ വിവിധ ഹ്രസ്വ കാലകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്പ്ളിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്. ഫോണ്‍: 7736220294, 7907114230.