KSRTC Kollam

KSRTC Kollam KSRTC KOLLAM BUS STATION For online ticket booking
https://online.keralartc.com

Kurtc low floor AC buses:
http://www.kurtcbooking.com

25/05/2023
13/11/2022

അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് & എക്സ്പോ 2022-ന്റെ ഭാഗമായി ഭാരത സർക്കാരിന്റെ ഹൗസിംഗ് & അർബൻ അഫയേഴ്സ് മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡുകൾ.

2022 നവംബർ 4 മുതൽ 6 വരെ കൊച്ചിയിൽ വച്ച് നടന്ന 15-ാംമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് & എക്സ്പോ 2022-ന്റെ ഭാഗമായി ഭാരത സർക്കാരിന്റെ ഹൗസിംഗ് & അർബൻ അഫയേഴ്സ് മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡുകൾ. കെ.എസ്.ആർ.ടി.സി നടപ്പാക്കിയ "സിറ്റിസർക്കുലർ", "ഗ്രാമവണ്ടി" എന്നീ പ്രൊജക്ടുകൾക്ക് ലഭിക്കുകയുണ്ടായി. കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ ഈ രണ്ട് പുതിയ പദ്ധതികളും രാജ്യത്തെ മികച്ച മാതൃകകളായി തിരഞ്ഞെടുക്കപ്പെട്ടു , എന്നത് കേരളീയരായ നമുക്കോരോരുത്തർക്കും അഭിമാനം നല്കുന്ന കാര്യമാണ്.

തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കിയ സിറ്റി സർക്കുലർ സർവ്വീസ് ഒരു ദിവസം 34,000 ത്തിലധികം യാത്രക്കാർ ഉപയോഗിക്കുന്ന ഒരു പൊതുഗതാഗത സംവിധാനമായി മാറിക്കഴിഞ്ഞു. ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിന്റെ ഭാഗമായതോടുകൂടി ഹരിത ഇന്ധനത്തിലേയ്ക്കുള്ള ചുവടു മാറ്റവും തുടങ്ങിക്കഴിഞ്ഞു. “ഏറ്റവും നല്ല നഗര പൊതുഗതാഗത മാതൃകയായി സർവ്വീസ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ കേന്ദ്രപുരസ്ക്കാരം നേടിയെടുക്കാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ആരംഭിച്ച "ഗ്രാമവണ്ടി" ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ആദ്യത്തെ പദ്ധതിയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിലും സമയത്തുമാണ് ഈ സർവ്വീസ് ക്രമീകരിക്കുന്നത്. “പൊതുജന പങ്കാളിത്തത്തോടെയുള്ള മികച്ച പൊതുഗതാഗത സംവിധാനം” എന്ന വിഭാഗത്തിൽ "ഗ്രാമവണ്ടി" രാജ്യത്തെ മികച്ച മാതൃകയായി തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രാമവണ്ടി എന്ന പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനത്ത് ആദ്യമായി മുന്നോട്ടുവന്നത് പാറശ്ശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്താണ്. കെ.എസ്.ആർ.ടി.സിയുടെ ഗ്രമവണ്ടി പദ്ധതി നടപ്പിൽവരുത്തുന്നതിന് പരിശ്രമിച്ച ബഹു. പാറശ്ശാല എം.എൽ.എ. ശ്രീ. സി. കെ. ഹരീന്ദ്രൻ അവർകളെയും ബഹു. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. എസ്. നവനീത് കുമാറിനെയും സ്മരിക്കേണ്ട വ്യക്തിത്വങ്ങളാണ്.

"സിറ്റി സർക്കുലർ", "ഗ്രാമവണ്ടി" എന്നിവ കെ.എസ്.ആർ.ടി.സി മികച്ച ആസൂത്രണത്തോടെയും കൂട്ടായ പ്രവർത്തനത്തോടെയും നടപ്പിലാക്കിയ 2 പദ്ധതികളാണ്. കെ.എസ്.ആർ.ടി.സി. യിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ കഠിന പ്രയത്നമാണ് ഈ ദേശീയ പുരസ്കാരത്തിന് നമ്മെ അർഹമാക്കിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അനുമോദിക്കുക എന്നത് ഏവർക്കും പ്രചോദനമേകുന്ന പ്രവർത്തിയാണ്. അതിനാൽ കെ.എസ്.ആർ.ടി.സി. യിലെ ജീവനക്കാർക്ക് ലഭിച്ച ദേശീയ പുരസ്കാരമായി കണ്ട് നാം ഇതിനെ വിലയിരുത്തണം. ഈ ചടങ്ങിൽ എല്ലാ ജീവനക്കാരും ഈ പുരസ്കാരം തങ്ങൾക്ക് ലഭിക്കുന്ന പുരസ്കാരമായി കണ്ട് പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

2022 നവംബർ 14 തിങ്കളാഴ്ച് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വച്ച് ബഹു: ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിറ്റി സർക്കുലറിന്റെയും ഗ്രാമവണ്ടിയുടെയും പിന്നണിയിൽ പ്രവർത്തിച്ചവരെ അനുമോദിക്കുന്നു. ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി, ബഹു: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിൽ എന്നിവർ ഈ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നതാണ്.

ഏവരെയും ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.

ഉത്ഘാടന ചടങ്ങ് കെ.എസ്.ആർ.ടി.സി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

facebook - https://www.facebook.com/KeralaStateRoadTransportCorporation/

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

13/11/2022

കലാലയ പഠന യാത്ര ആനവണ്ടിയിൽ ആഘോഷമാക്കി അധ്യാപക പരിശീലന പഠിതാക്കൾ ..*

പരിസ്ഥിതി സൗഹൃദ യാത്ര എന്ന ആശയം അന്വർത്ഥമാക്കി അധ്യാപക പരിശീലന പഠിതാക്കൾ ആനവണ്ടിയിൽ ആഘോഷപൂർവ്വം നടത്തിയ യാത്ര മാതൃകാപരമായി.

നെയ്യാറ്റിൻകര ഓലത്താന്നി ബി.എഡ്. കോളേജിലെ അമ്പത് വിദ്യാർത്ഥികളും അധ്യാപകരുമാണ് അടവി എക്കോ ടൂറിസത്തിലേക്കും കോന്നി ആന മ്യൂസിയത്തിലേക്കുമുള്ള പഠന യാത്ര നെയ്യാറ്റിൻകര ഡിപ്പോയുടെ ട്രാൻസ്പോർട്ട് ബസിൽ സംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ ആണ് യാത്രക്ക് നേതൃത്വം നൽകിയത്. യാത്രാമധ്യേ സംഘാംഗങ്ങൾ കൊട്ടാരക്കര , മലയാലപ്പുഴ ക്ഷേത്രങ്ങളിലും പത്തനംതിട്ട കാത്തോലിക്കറ്റ് ചർച്ചിലും സന്ദർശനം നടത്തി. കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി ടൂറിസം ആരംഭിച്ച അടവിയിലെ കുട്ടവഞ്ചി യാത്ര സംഘാംഗങ്ങൾ ആവേശപൂർവ്വം സ്വീകരിച്ചു. "പരിസ്ഥിതിയും ടൂറിസവും " എന്ന വിഷയത്തെ ആസ്പദമാക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷമ്മി , ആന പരിപാലനത്തെക്കുറിച്ച് മാധ്യമ പ്രവർത്തകനായ മനോജ് എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. ബി.എഡ്. സെന്റർ പ്രിൻസിപ്പൽ ബീബി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ പ്രവീൺ, നാൻസി , അഞ്ജു, ആൻസി, വിദ്യാർത്ഥികളായ അനന്തു, ഫിജി, അജീൻ, ഗായത്രി , ദേവി, ജ്യോതി എന്നിവർ യാത്രക്ക് ചുക്കാൻ പിടിച്ചു.
നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ എഴുപത്തി എട്ടാമത് യാത്രയാണ് അടവി എക്കോ ടൂറിസത്തിലേക്ക് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അടവിയിലേക്ക് യാത്ര ക്രമീകരിച്ചത്. ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ , എ.ടി.ഒ.മാരായ സജിത്, അനസ്, ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ജനറൽ സി.ഐ. സതീഷ് കുമാർ എന്നിവരാണ് ഡിപ്പോയിലെ ടൂറിസം പ്രവർത്തനങ്ങളും യാത്രകളും ഏകോപിപ്പിക്കുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ ജി. ജിജോ, യേശുദാസ് , സജീവ്, അനീഷ് പുതിയറക്കൽ, ഗോപകുമാർ, സതീഷ് ,സുരേഷ്കുമാർ ,രാജേഷ്, സജികുമാർ , സി.രാജൻ, എം.ഗോപകുമാർ എന്നീ ജീവനക്കാർ ഡിപ്പോയിലെ ടൂറിസം മേഖലക്ക് മുതൽ കൂട്ടാണ്. വേറിട്ട പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിനെ സ്റ്റേറ്റ് ടൂറിസം ഓഫീസർ ശ്രീ ലോപ്പസ് സാം ജേക്കബ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീ V.പ്രശാന്ത് എന്നിവർ അഭിനന്ദിച്ചു.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

02/10/2022

സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായി KSRTC മാറും - കെ എസ് ആർ ടി സി CMD ശ്രീ ബിജു പ്രഭാകർ ഐ എ എസ്

KSRTC യെ സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായി മാറ്റുമെന്നും അതിനായി എല്ലാ ജീവനക്കാരുടെയും കൂട്ടായ പരിശ്രമം വേണ്ടതുണ്ടെന്നും അതിന്റെ മികച്ച ഉദാഹരണമാണ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റെന്നും കെ എസ് ആർ ടി സി ചെയർമാൻ& മാനേജിംഗ് ഡയറക്ടർ ശ്രീ ബിജു പ്രഭാകർ ഐ എ എസ്. ഈ ഓണക്കാലത്ത് "10 നാൾ 4 കോടി " എന്ന റെക്കാർഡ് വരുമാനം നേടി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയ സെൻട്രൽ യൂണിറ്റിൽ നടന്ന അനുമോദന യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീം വർക്ക് എങ്ങനെയാണ് എന്നതിന്റെ ഉദാഹരണമാണ് സെൻട്രൽ. അവസരത്തിനൊത്ത് നമ്മുടെ പരമാവധി ശേഷി ഉയർത്തുക അതാണ് പ്രധാനം.കിട്ടുന്ന അവസരങ്ങൾ മറ്റു യൂണിറ്റുകളുടെ സഹായത്തോടെ ചെയ്യാൻ കഴിഞ്ഞാൽ അത് നേട്ടമാകും. അതാണ് ഇവിടെ കാണിച്ചു തന്നത്. ഈ യൂണിറ്റിന്റെ പ്രവർത്തനം എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. KSRTC അതിവേഗ വളർച്ചയുടെ പാതയിലാണ്. ദിനം എട്ട് കോടി രൂപ വരുമാനം എന്ന ലക്ഷ്യത്തിലേക്ക് KSRTC ഉടൻ എത്തിച്ചേരും. നിലവിലുള്ള എല്ലാ പ്രതിസന്ധിയും താൽക്കാലികം മാത്രമാണ്. KSRTC Swift, KSRTC യുടെ സ്വന്തം സ്ഥാപനമാണ്. KSRTCക്ക് മറ്റൊരു ലോണും എടുക്കാൻ കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് KSRTC Swift രൂപികരിച്ച് കിഫ്ബിയിൽ നിന്ന് ലോൺ വാങ്ങിയത്. KSRTC യെ തളർത്താനല്ല വളർത്താനാണ് KSRTC - സിഫ്റ്റ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും കുടിശ്ശികയില്ലാതെ വിതരണം ചെയ്യും. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കേണ്ട സാഹചര്യം നിലവിലുണ്ട്. എന്നാൽ എല്ലാ ദിവസവും 12 മണിക്കൂർ ജോലി ചെയ്യുക എന്നത് അസാധ്യ കാര്യമാണ്, അത്തരം ഒരു നടപടിയും KSRTC യുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല. തൊഴിലാളികളെയും സംഘടനകളെയും പൂർണ്ണമായും വിശ്വാസത്തിലെടുക്കും. കൂട്ടായ ചർച്ചയിലൂടെയാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നത്. ദൂരിഭാഗം ജീവനക്കാരും ഈ സ്ഥാപനം രക്ഷപ്പെടണമെന്നും അതിലൂടെ മാത്രമേ ഞാൻ രക്ഷപ്പെടൂ എന്ന ചിന്താഗതിയുള്ളവരാണ്. എന്നാൽ ഇപ്പോഴും ഒരു ന്യൂനപക്ഷം KSRTC യെ മോശപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്നുണ്ട്. അത് കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വരുമാനം നേടി കൊണ്ട് വരുന്ന യൂണിറ്റുകൾക്ക് ക്യാഷ് അവാർഡുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ആഫീസർ ശ്രീ B S ഷിജു അധ്യക്ഷനായ യോഗത്തിൽ ബൈപാസ് റൈഡർ ഇൻ ചാർജ് ശ്രീ S J പ്രദിപ് സ്വാഗതം പറഞ്ഞു.. ആശംസകൾ അർപ്പിച്ചു കൊണ്ട് കെഎസ്ആർടിസി സ്വിഫ്റ്റ് ജനറൽ മാനേജർ ശ്രീ കെ വി രാജേന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ G അനിൽകുമാർ (സൗത്ത് സോൺ), എക്സിക്യൂട്ടീവ് ഡയറക്ടർ സ്പെഷ്യൽ പ്രോജക്ട്സ് ശ്രീ വി എം താജുദ്ദീൻ, ഡെപ്യൂട്ടി മാനേജർ കൊമേഴ്സ്യൽ ശ്രീ സി ഉദയകുമാർ, സോണൽ ട്രാഫിക് ഓഫീസർ ശ്രീ ജേക്കബ് സാം ലോപ്പസ്, കെ- സിഫ്റ്റ് ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീ K ഉല്ലാസ് ബാബു,കെ എസ് ആർ ടി എ (സിഐടിയു) സംസ്ഥാന സെക്രട്ടറി ശ്രീ വി ശാന്തകുമാർ, കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ് ) വർക്കിംഗ് പ്രസിഡൻറ് ശ്രീ S.അജയകുമാർ തുടങ്ങിയ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും സംസാരിച്ചു. തുടർന്ന് റെക്കാർഡ് വരുമാനം നേടാൻ സഹായിച്ച ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു അസിസ്റ്റൻറ് ഡിപ്പോ എൻജിനീയർ ശ്രീ അനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

25/09/2022

തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് ട്രെയിനിന്റെ വേഗതയിൽ

തിരുവനന്തപുരത്തു നിന്ന്
എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി "എൻഡ് ടു എൻഡ് ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നു. ഈ ബസിൽ കണ്ടക്ടർ ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തുന്നത്.

അവധി ദിവസങ്ങളിൽ ഒഴികെ രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.20ന് എറണാകുളത്തുനിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ഈ സർവീസിനു വേണ്ടി പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്.

ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം നിർത്തും. മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവില്ല. ഓൺലൈൻ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അര മണിക്കൂർ മുൻപ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്.

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app...

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

11/09/2022

ഹരിപ്പാട് - ആറ്റിൻകര പള്ളി സർവ്വീസിന്റെ നൂറാം ദിവസയാത്രക്ക് നെയ്യാറ്റിൻകര ഡിപ്പോയിൽ സമുചിതമായ സ്വീകരണം നൽകി.

ആഘോഷത്തിന്റെ ഭാഗമായി ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ യാത്രക്കാർ ചേർന്ന് വാങ്ങിയ കേക്ക് മുറിച്ചു. നെയ്യാറ്റിൻകര പോലീസ് സബ് ഇൻസ്പെക്ടർ ആർ.സജീവ്, ബജറ്റ് ടൂറിസം സെൽ ക്ലസ്റ്റർ കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, ഇൻസ്പെക്ടർമാരായ സുശീലൻ മണവാരി, എൻ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

ആറ്റിൻകര പള്ളി ബസിന്റെ കണ്ടക്ടർ അരുൺ ചന്ദിനും ഡ്രൈവർ അജിമോനും കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ഉപഹാരം ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ സമ്മാനിച്ചു.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

11/09/2022

തിരുവനന്തപുരം - പളനി സ്വിഫ്റ്റ്
സൂപ്പർ ഡീലക്സ് എയർ ബസ്

തിരുവനന്തപുരം സെൻട്രൽ - പളനി
സൂപ്പർ ഡീലക്സ് എയർ ബസ്
സ്വിഫ്റ്റിലൂടെ കൂടുതൽ സൗകര്യത്തോടെ യാത്രക്കാർക്കായ് ഒരുക്കിയിരിക്കുന്നു.

02:30 pm ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് കൊല്ലം, കായംകുളം
എറണാകുളം, തൃശ്ശൂർ, പൊള്ളാച്ചി
വഴി പളനിയിൽ പുലർച്ചെ 01:15 am ന് എത്തിച്ചേരുകയും തുടർന്ന് 09:31 am ന് തിരുവനന്തപുരത്തേയ്ക്ക്
തിരിക്കുന്ന രീതിയിലാണ് സർവ്വീസ്
ക്രമീകരിച്ചിട്ടുള്ളത്.

🚞തിരുവനന്തപുരം - പളനി🚞

🔄സമയക്രമം🔄

തിരുവനന്തപുരം - 02.30pm
കൊല്ലം - 03:55pm
കായംകുളം - 05:05 pm
ആലപ്പുഴ. - 06:00 pm
എറണാകുളം - 07:35 pm
തൃശ്ശൂർ - 09:10pm
പാലക്കാട് - 10:55pm
പളനി - 01:05am

🚎പളനി -തിരുവനന്തപുരം🚎

പളനി - 09:30am
പാലക്കാട് - 12:10pm
തൃശ്ശൂർ. -01:35pm
എറണാകുളം -03:30pm
ആലപ്പുഴ. -04:45pm
കൊല്ലം - 18:50pm
തിരുവനന്തപുരം - 08:15pm

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app...

കെ എസ് ആർ ടി സി
തിരുവനന്തപുരം സെൻട്രൽ

ഫോൺ:- 0471-2323886

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08


11/09/2022

കൊട്ടാരക്കര യൂണിറ്റിൽ നിന്ന്
കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക സൂപ്പർ ഡീലക്സ് എയർ ബസ്.

കൊട്ടാരക്കരയിൽ നിന്ന് 08.00 PM പുറപ്പെട്ട് അടുത്ത ദിവസം 12.05 PM ന് കൊല്ലൂർ എത്തിച്ചേരുന്നു. അടൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മംഗലാപുരം, ഉടുപ്പി, വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും.

കൊല്ലൂരിൽ നിന്ന് 09.10 PM ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്,
തൃശ്ശൂർ,കോട്ടയം വഴി 01.00 PM ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം🔄

കൊട്ടാരക്കര - കൊല്ലൂർ👉

കൊട്ടാരക്കര - 20:00
അടൂർ - 20:20
കോട്ടയം - 21:35
തൃശ്ശൂർ - 00:30
കോഴിക്കോട് - 03:20
കണ്ണൂർ - 05:35
മംഗലാപുരം - 09:10
ഉടുപ്പി - 09:45
കൊല്ലൂർ - 12:05

സമയക്രമം🔄

കൊല്ലൂർ - കൊട്ടാരക്കര👉

കൊല്ലൂർ - 21:10
ഉടുപ്പി - 22:00
മംഗലാപുരം - 23:45
കോഴിക്കോട് - 05:20
തൃശ്ശൂർ - 08:20
കോട്ടയം - 11:20
അടൂർ - 12:25
കൊട്ടാരക്കര - 13:00

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

ഓൺലൈൻ ബുക്കിങ്ങ് : online.keralartc.com

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC App" Google Play Store ലിങ്ക്
https://play.google.com/store/apps/details...

കൂടുതൽ വിവരങ്ങൾക്ക്:-
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെ എസ് ആർ ടി സി
കൊട്ടാരക്കര (KOTTARAKKARA)

ഫോൺ: 0474-2452622 (24 x 7)
ഈ മെയിൽ:[email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

"പൊതുഗതാഗതത്തിന് പുതുയുഗം"
കെ എസ് ആർ ടി സി സ്വിഫ്റ്റിലൂടെ


27/08/2022

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെന്നൈ, ബാംഗ്ലൂർ ഓണം പ്രത്യേക സർവ്വീസുകൾ ...

ഓണക്കാലത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 16 വരെ ക്രമീകരിച്ചിട്ടുണ്ട്.
നിലവിൽ ഓടുന്ന സർവ്വീസുകൾക്ക്
പുറമെ യാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് -
https://play.google.com/store/apps/details...

1. ബാംഗ്ലൂർ - കോഴിക്കോട് -Time- 3.36 PM (Dlx.)

2. ബാംഗ്ലൂർ - കോഴിക്കോട് - Time - 3.46 PM (Exp.)

3, ബാംഗ്ലൂർ - കോഴിക്കോട് - Time - 07:46 PM (Dlx.)

4. ബാംഗ്ലൂർ - കോഴിക്കോട് - Time - 08:16 PM (Exp.)

5. ബാംഗ്ലൂർ - തൃശ്ശൂർ- Time - 07:44 PM (Dlx.)

6.ബാംഗ്ലൂർ - എറണാകുളം-Time-06:46 PM (Dlx.)

7..ബാംഗ്ലൂർ-കോട്ടയം-Time-05:10 PM (Dlx.)

8. ബാംഗ്ലൂർ-കണ്ണൂർ - Time -09:40 PM (Exp.)

9. ബാംഗ്ലൂർ - കണ്ണൂർ - Time - 08:32 PM (DIX)

10. ബാംഗ്ലൂർ - പയ്യന്നൂർ - Time - 05:30 PM (Exp.)

11.ബാംഗ്ലൂർ - തിരുവനന്തപുരം - 05:04 PM (Dlx.)
12. ചെന്നൈ - എറണാകുളം Time 05:30 PM (Dlx.)

13.കോഴിക്കോട് - ബാംഗ്ലൂർ Time -04:00 PM (DIx.)

14.കോഴിക്കോട് - ബാംഗ്ലൂർ- Time - 04:30 PM (Exp.)

15.കോഴിക്കോട്- ബാംഗ്ലൂർ Time-10:15 PM ( DIX)

16.കോഴിക്കോട് - ബാംഗ്ലൂർ - Time- 10:50 PM (Exp.)

17.തൃശ്ശൂർ - ബാംഗ്ലൂർ -Time-21.16 PM
(Dlx.)

18. എറണാകുളം -ബാംഗ്ലൂർ-Time 07-37PM (DlX)

19. കോട്ടയം - ബാംഗ്ലൂർ - Time - 06:12 PM
(Dlx.)

20 കണ്ണൂർ - ബാംഗ്ലൂർ - Time 11:00 PM
(Exp-KODLI )

21 കണ്ണൂർ - ബാംഗ്ലൂർ - Time - 10:10 PM
(DIX)

22. പയ്യന്നൂർ - ബാംഗ്ലൂർ - Time - 22-15 PM (Exp.)

23.തിരുവനന്തപുരം-ബാംഗ്ലർ-Time-07:01PM (Dlx.)NGL

24. എറണാകുളം - ചെന്നൈ Time - 7:30 PM (Dlx.)

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323886
എറണാകുളം
ഫോൺ നമ്പർ - 0484 2372033
കോഴിക്കോട്
ഫോൺ നമ്പർ - 0495 2723796
കണ്ണൂർ
ഫോൺ നമ്പർ - 0497 2707777
ഈമെയിൽ - [email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

13/08/2022

സഞ്ചാരികൾക്ക് സുൽത്താൻ ബത്തേരിയിൽ കുറഞ്ഞ നിരക്കിൽ
സ്‌ലീപ്പർ ബസുകൾക്ക് തുടക്കമായി......

വയനാട്ടിലേക്ക് വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സുൽത്താൻബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ ബസുകളിൽ ഒരുക്കിയിരിക്കുന്നത്.
ഇതിൽ തന്നെ രണ്ട് ഫാമിലി ഡീലക്സ് റൂമുകളും ഒരുക്കിയിരിക്കുന്നു.

മൂന്നു തരത്തിലാണ് സ്ലീപ്പർ ബസ്സുകൾ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് .

*ബസ് നമ്പർ 1:*

1)16 കോമൺ ബർത്തുകൾ .
2)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
3) കൈ കഴുകുന്നതിന് വാഷ് ബേസിൻ
4) കൂടി വെള്ളം
5) എ.സി സംവിധാനം
6) സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം .
7)ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ

*ബസ് നമ്പർ 2:*

1) 8 കോമൺ ബർത്തുകൾ അടങ്ങിയ രണ്ട് റൂമുകൾ
2) വസ്ത്രം മാറുന്നതിനുള്ള കോമൺ റൂം
3)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
4) കൈ കഴുകുന്നതിന് വാഷ് ബേസിൻ
5) കൂടി വെള്ളം
6) എ.സി സംവിധാനം
7) സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം
8)ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ

*ബസ് നമ്പർ 3:*

1) 2 ഡീലക്സ് റൂമുകൾ
2) 3 പേർക്ക് കിടക്കുന്നതിന് 1 ഡബിൾ കോട്ട്, 1 സിംഗിൾ കോട്ട് കട്ടിലുകൾ
3)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
4) കൈ കഴുകുന്നതിന് വാഷ് ബേസിൻ
5) കൂടി വെള്ളം
6) എ.സി സംവിധാനം
7) വിശാലമായ കബോർട്ട് / ഷെൽഫ്
8) ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ

*സ്ലീപ്പർ ബസ്സുകളുടെ താരിഫ് ചുവടെ കൊടുക്കുന്നു.*

സിംഗിൾ കോട്ട് : 160 (including GST, 1 തലയണ, 1 ബെഡ് ഷീറ്റ് )

ഫാമിലി റൂം: 890 (including GST, 3 തലയണ, 3പുതപ്പ്, 3ബെഡ് ഷീറ്റ് )

*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*

A)കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി
04936 220217

B)കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ബഡ്ജറ്റ് ടൂറിസം കോർഡിനേറ്റർ : 9895937213

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

Price

Address

KSRTC KOLLAM
Kollam
691001

Alerts

Be the first to know and let us send you an email when KSRTC Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSRTC Kollam:

Share