Vallickavu

Vallickavu what to tell...gods own vallickavu Vallickavu is a small beautiful village in Kollam District of Kerala. Trivandrum International Airport is the nearest airport.

Vallickavu is well gifted with natures stunning prettiness. The splendid backwaters of Kerala stretch through this land. The place is about 10 km north-west of Karunagappally and 35 km north of Kollam. The Amrithanandamayi Ashram, an international pilgrimage destination known for its educational and medical institutes, is a major landmark here. Karunagappally Railway Station serves Vallickavu. Regular buses connect the village with Karunagappally, Ochira and Kayamkulam.

18/07/2019
നമസ്കാരം.. 🙏    എന്നെഎത്ര  ദൂരെ വച്ചു കണ്ടാലും തിരിച്ചറിയുന്ന എന്റെ യാത്രക്കാർക്ക് എന്നെ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലന...
28/04/2019

നമസ്കാരം.. 🙏

എന്നെഎത്ര ദൂരെ വച്ചു കണ്ടാലും തിരിച്ചറിയുന്ന എന്റെ യാത്രക്കാർക്ക് എന്നെ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലന്നറിയാം ഞാൻ നിങ്ങളുടെ സ്വന്തം *.
രണ്ടു ദിവസമായി ഞാൻ വളരെ ധർമ്മസങ്കടത്തിൽ ആണ്😥. എന്നെ കോഴിക്കോട് ജില്ലയിലെ വടകര എന്ന സ്ഥലത്തേക്ക് മാറ്റണം എന്ന് ഉത്തരവ് വന്നിരിക്കുന്നു. Ksrtc യുടെ കോഴിക്കോട് റീജണൽ വർക്ഷോപ്പിൽ ആയിരുന്നു ഞാൻ ജനിച്ചത് എങ്കിലും എന്റെ സേവനം എനിക്ക് പ്രിയപ്പെട്ട കരുനാഗപ്പള്ളി യിൽ ആയിരുന്നു. ഞാൻ ആദ്യമായി കരുനാഗപ്പള്ളി യിൽ എത്തിയപ്പോൾ എന്റെ സേവനം കരുനാഗപ്പള്ളി വള്ളിക്കാവ് കൊടുങ്ങല്ലൂർ ഫാസ്റ്റ് ഷെഡ്യൂളിൽ ആയിരുന്നു. അവിടെ മുതൽ ഞാൻ വള്ളിക്കാവ് കാർക്ക്, കരുനാഗപ്പള്ളി ക്കാർക്ക് തന്നെ പ്രിയപ്പെട്ടവൻ ആയി💞.
നീണ്ട അഞ്ചുവർഷക്കാലം ഫാസ്റ്റ് പാസ്സന്ജർആയി സേവനം അനുഷ്ഠിച്ച ഞാൻ പിന്നീട് വെള്ളക്കുപ്പായം അണിഞ്ഞു ഓർഡിനറി ആയി സേവനം ചെയ്യുവാൻ തുടങ്ങി. അതും കരുനാഗപ്പള്ളി ഡിപ്പോയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ഉള്ള വള്ളിക്കാവ് ഓർഡിനറി ആയി. ശെരിക്കും ഞാൻ വള്ളിക്കാവുകാരുടെ ജനപ്രിയൻ ആയി മാറിയത് അപ്പോഴാണ്. എനിക്ക് മുന്നിലും പിന്നിലുമായി പ്രൈവറ്റ് ബസുകൾ ഉണ്ടായിരുന്നിട്ടും ഞാൻ വരുന്നത് നോക്കി നിന്നു കയറുന്ന ഒരു പാട് സ്ഥിരം യാത്രക്കാർ ഉണ്ടായിരുന്നു എനിക്ക് . അങ്ങനെ പ്രൈവറ്റ് ബസുകൾക്ക് ഞാൻ ഒരു വില്ലൻ ആയിമാറി .
എന്റെ രാത്രി മയക്കം വള്ളിക്കാവ് കിക്കോ സ്റ്റുഡിയോ യുടെ മുന്നിൽ ആയിരുന്നു. വള്ളിക്കാവ് കാരുടെ പല ആഘോഷങ്ങളിലും എനിക്ക് പങ്കാളി ആകുവാൻ സാധിച്ചു. മിക്കദിവസവും രാവിലെ 8:00 മണിക്ക് ചിന്നക്കട പോകാൻ തയ്യാറായി കിടക്കുമ്പോൾ പൂമാലയുമായി വരുന്ന ബാലൻ ചേട്ടൻ എന്നെ പൊന്നു പോലെ നോക്കിയ എന്റെ ജീവനക്കാർ, ഓരോ cf ടെസ്റ്റ്‌ കഴിയുമ്പോഴും എന്നെ മോടിപിടിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ട ksrtc ഫാൻസുകാർ കരുനാഗപ്പള്ളിയിൽ എന്റെ ദൈനംദിന കർമങ്ങൾ ചെയ്യുന്ന എന്റെ മെക്കാനിക് ചേട്ടൻ മാർ എല്ലാവരെയും പിരിഞ്ഞു പോകുന്നതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം ഉണ്ട് എനിക്ക് 😭.
നമ്മൾ ഒരുമിച്ചുള്ള യാത്രകളിൽ നിങ്ങളുടെ (യാത്രക്കാരുടെ )പരിഭവങ്ങളും പരാതികളും ദുഃഖങ്ങളും സന്തോഷങ്ങളും പങ്കു വെക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. നീണ്ട ഒൻപതു വര്ഷക്കാലം ഇതേ റൂട്ടിൽ സേവനം അനുഷ്ഠിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷവും അതിൽ ഉപരി നിങ്ങളെ ഒക്കെ വിട്ടു പിരിയേണ്ടി വരുന്നതിൽ അതിയായ ദുഖവും ഉണ്ട്. നിങ്ങൾ എന്റെ ട്രാൻസ്ഫർതടയാൻ പല രാഷ്ട്രീയ ഇടപെടലുകളും നടത്തി എങ്കിലും അതിലൊന്നിനും ഫലം ഉണ്ടായില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഇനി എത്ര ദിവസം എന്ന് എനിക്ക് അറിയില്ല.ഇനി ഒരു യാത്രപറച്ചിലിനു ഞാൻ നിൽക്കുന്നില്ല. എനിക്ക് ശേഷം പുതിയതായി ചാർജ് എടുക്കന്ന വാഹനത്തിനും നിങ്ങൾ എനിക്ക് തന്ന അതെ സ്നേഹവും പരിചരണവും കൊടുക്കും എന്ന് പ്രതീക്ഷയോടെ നിങ്ങളുടെ

സ്വന്തം RAK897🌹
കടപ്പാട്-ksrtc karunagapalli

വള്ളിക്കാവ് പൊങ്കാല 2019
17/04/2019

വള്ളിക്കാവ് പൊങ്കാല 2019

പുനഃപ്രതിഷ്ഠാ മഹോത്സവത്തിനൊരുങ്ങി വള്ളിക്കാവ്
17/04/2019

പുനഃപ്രതിഷ്ഠാ മഹോത്സവത്തിനൊരുങ്ങി വള്ളിക്കാവ്

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉത്സവം എത്തി...നാം ഒരുമിച്ചു ആഘോഷിച്ചു തിമിർത്തു...മനം കുളിർക്കുന്ന കെട്ടുകാഴ്ചകൾ ...
10/04/2019

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉത്സവം എത്തി...നാം ഒരുമിച്ചു ആഘോഷിച്ചു തിമിർത്തു...മനം കുളിർക്കുന്ന കെട്ടുകാഴ്ചകൾ കണ്ടു മനം നിറഞ്ഞു എല്ലാവരും വീടുകളിലേക്ക് തിരിച്ചു പോയെങ്കിലും വള്ളിക്കാവിലെ കുറച്ചു യുവാക്കൾ മറ്റൊരു ലക്ഷ്യത്തിലോട്ടു നീങ്ങുകയായിരുന്നു..ഉത്സവത്തിന്റെ ബാക്കിപത്രമായി നിരത്തിൽ അലസമായി വലിച്ചെറിയപ്പെട്ട മാലിന്യങ്ങൾ അവർ ഒത്തുചേർന്നു വൃത്തിയാക്കി...ഈ നന്മ നമ്മൾ കാണാതിരിക്കരുത്,പുതുതലമുറകൾ വരും ദിനങ്ങളിൽ ഇതു മാതൃക ആക്കുമെന്നു പ്രതീക്ഷിക്കുന്നു....

09/04/2019

വള്ളിക്കാവ് ഉത്സവം 2019

09/04/2019

കെട്ടുകാഴ്ച ആരംഭിച്ചു കഴിഞ്ഞു

കെട്ടുകാഴ്ചകൾ 1Clicked by sunil antony
09/04/2019

കെട്ടുകാഴ്ചകൾ 1
Clicked by sunil antony

Address

Vallickavu
Kollam
690525

Website

Alerts

Be the first to know and let us send you an email when Vallickavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share