Jonakapuram

Jonakapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jonakapuram, Landmark & historical place, Kollam.

കൊല്ലം തീരത്ത് 48 കിലോമീറ്റർ അകലെ ആഴക്കടലിൽ ഉണ്ട് ആ നിധികുംഭം,​ കാത്തിരിക്കണം ഒരു വർഷമെങ്കിലുംകൊല്ലം: കൊല്ലം തീരത്ത് ഓയി...
12/12/2024

കൊല്ലം തീരത്ത് 48 കിലോമീറ്റർ അകലെ ആഴക്കടലിൽ ഉണ്ട് ആ നിധികുംഭം,​ കാത്തിരിക്കണം ഒരു വർഷമെങ്കിലും

കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്ധന പര്യവേക്ഷണം അടുത്തവർഷം സെപ്തംബറിൽ ആരംഭിക്കാൻ സാദ്ധ്യത. പര്യവേക്ഷണ കരാർ ഏറ്റെടുത്തിരിക്കുന്ന യു.കെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉപകരാർ കമ്പനിയായ ആര്യ ഓഫ് ഷോർ പ്രതിനിധികൾ ഇന്നലെ കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കൊല്ലം പോർട്ട് അധികൃതരുമായി ചർച്ചയും നടത്തി.

ഡോൾഫിൻ ഡ്രില്ലിംഗിന്റെ പര്യവേക്ഷണ റിഗായ ബ്ലാക്ക് ഫോർഡ് ഡോൾഫിൻ നിലവിൽ ആൻഡമാനിൽ പര്യവേക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. അവിടെ ആഗസ്റ്റിൽ പര്യവേക്ഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതിന് പിന്നാലെ കൊല്ലം തീരത്തേക്ക് എത്തും. ആര്യ ഓഫ് ഷോർ സർവീസസ് ലിമിറ്റഡ് എം.ഡി യാക്കൂബ്, ലൊക്കേഷൻ മാനേജർ പി.ബി.കൃഷ്ണകുമാർ, പോർട്ട് ഓപ്പറേഷൻ മാനേജർ കെ.അനൂപ് കൃഷ്ണൻ, കേരള മാരിടൈം ബോർഡ് റീജിണൽ ഓഫീസർ ഇൻ ചാർജ് ക്യാപ്ടൻ പി.കെ.അരുൺകുമാർ, പർസർ ആർ.സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകളും ചർച്ചയും.

കൊല്ലം തീരത്ത് 48 കിലോ മീറ്റർ അകലെ ആഴക്കടലിൽ ഒരുവർഷം നീണ്ടുനിൽക്കുന്നതാണ് പര്യവേക്ഷണം. കൂറ്റൻ റിഗായ ബ്ലോക്ക്ഫോർഡ് ഡോൾഫിനിൽ ഹെലിപാഡുമുണ്ട്. ഇതിന് പുറമേ ഓയിൽ ഇന്ത്യ ഉദ്യോഗസ്ഥർക്ക് എത്താൻ ആശ്രാമം മൈതാനത്ത് ഹെലിപാഡ് സൗകര്യങ്ങളും പരിശോധിക്കുന്നുണ്ട്. റിഗിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 15 ദിവസം കൂടുമ്പോൾ മാറും. ഇവർക്ക് നഗരത്തിലെ ഹോട്ടലുകളിലായിരിക്കും താമസ സൗകര്യം. പര്യവേക്ഷണത്തിനിടെ അപകടങ്ങൾ ഉണ്ടായാൽ പ്രവേശിപ്പിക്കാൻ ആശുപത്രി സൗകര്യങ്ങളും പരിശോധിക്കുന്നുണ്ട്.

ആഴക്കടലിൽ ഒരുവർഷം

 പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതം

 സ്ഥലനിർണയത്തിന് അതിനൂതന ജി.പി.എസ് സാങ്കേതികവിദ്യ

 സീസ്മിക് സർവേ വെസലുകൾ ഇന്ധന സാന്നിദ്ധ്യം പരിശോധിക്കും

 റിഗ് ഉപയോഗിച്ച് 300 മീറ്റർ വരെ ആഴത്തിൽ എണ്ണക്കിണർ സ്ഥാപിക്കും

 ഇതിന് ശേഷം ആഴക്കടലിൽ പ്ലാറ്റ്ഫോം നിർമ്മിക്കും

 കിണറിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ പൈപ്പ് ലൈൻ

 തേടുന്നത് വാതക, ഇന്ധന സാന്നിദ്ധ്യം

പ്രതീക്ഷിക്കുന്ന ചെലവ്

₹ 543 കോടി

പര്യവേക്ഷണ മേഖലയിൽ നിന്ന് ബോട്ടുകളും മറ്റ് യാനങ്ങളും അകറ്റാൻ ചുറ്റും ചെറുകപ്പലുകളുടെ ഭ്രമണം, പര്യവേക്ഷണ കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കൽ, കൂറ്റൻ പൈപ്പ് ലൈൻ സംഭരണം, നിർമ്മാണ സാമഗ്രികൾ എത്തിക്കൽ, ഓഫീസ് സൗകര്യം എന്നിവ കൊല്ലം പോർട്ടിൽ കേന്ദ്രീകരിക്കുന്നത് വിലയിരുത്തി.

ക്യാപ്ടൻ പി.കെ.അരുൺകുമാർ

റീജിണൽ ഓഫീസർ ഇൻ ചാർജ്

കേരള മാരിടൈം ബോർഡ്

24/04/2024
26/03/2024
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
10/07/2022

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
09/07/2022

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

ഏവർക്കും സ്വാഗതം
30/03/2022

ഏവർക്കും സ്വാഗതം

കടക്കൽ ഉസ്താദ് ❤️
07/11/2021

കടക്കൽ ഉസ്താദ് ❤️

*ചരിത്രവും വിശ്വാസവും കെട്ടുപിണഞ്ഞു  കിടക്കുന്ന  കൊല്ലം ജോനകപ്പുറം വലിയപള്ളി* കേരളത്തിന്റെ  " മെക്ക" എന്നറിയപ്പെടുന്ന ഇന...
05/09/2021

*ചരിത്രവും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന കൊല്ലം ജോനകപ്പുറം വലിയപള്ളി*

കേരളത്തിന്റെ " മെക്ക" എന്നറിയപ്പെടുന്ന ഇന്ത്യയിലെ രണ്ടാമത്തെ മുസ്ലിം ദേവാലയം

കൊല്ലം കളക്ടേട്ടിൽ നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ജോനകപ്പുറം വലിയപള്ളിയിൽ എത്താം.

അസ്തമിക്കാത്ത പകലുകളുടെ സത്യം നമുക്ക് സമ്മാനിച്ച ജോനകപ്പുറത്തിന്റെ മണൽതരികൾ

പൗരാണികതയുടെയും സംസ്കൃതിയുടെയും ചരിത്രം തേടുന്നവർ ആദ്യം അറിയേണ്ട ഇടങ്ങളിൽ ഒന്ന്.

ഇസ്‌ലാം മതത്തിന്റെ ആവിർഭാവത്തിനു മുൻപ് തന്നെ അറബികൾ
കേരളക്കരയുമായിട്ടുള്ള സൗഹൃദബന്ധങ്ങൾ
പിന്നീട് മുസ്ലിം വളർച്ചയെ കാര്യമായി സഹായിച്ചു .

സമുദ്ര വാണിജ്യം അഭിവൃദ്ധിപെട്ടതിനാൽ വളരെ പണ്ട് മുതൽ തന്നെ കേരളം
അറബികളുമായി
വ്യവസായിക ബന്ധങ്ങൾക്ക് തുടക്കംക്കുറിച്ചിട്ടുണ്ടായിരുന്നു.

കച്ചവട ആവശ്യാർത്ഥം ഇവിടെ വന്ന അറബികൾ ഹൈന്ദവ സഹോദരങ്ങൾക്ക് തങ്ങൾ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന മതത്തെ പരിചയപ്പെടുത്തുകയും ആ മൂല്യങ്ങളുടെ ശരിയായ മാതൃകയായി അവർ ജീവിച്ചുകാണിക്കുകയും ചെയ്ത സവിശേഷമായ മാർഗം ഇന്നാട്ടുകാരെ വല്ലാതെ ആകർഷിച്ചു.

ഈ ജീവിത രീതി കേരളത്തിന്റെയും കൊല്ലത്തിന്റെയും തീരപ്രദേശങ്ങളിൽ ചില ഉണർവുകൾ സൃഷ്ടിച്ചു.

കൊല്ലത്തെ ജോനകപ്പുറം പള്ളിത്തോട്ടം പ്രദേശങ്ങളിലും നഗരത്തിൻെറ മറ്റ്‌ സമീപങ്ങളിലും കാലാന്തരത്തിൽ ഒരു പുതിയ സംസ്കാരം രൂപപ്പെട്ടു .

വിത്യസ്ത നാടുകളിലുള്ളവരും മതങ്ങളിലുള്ളവരും കൂടിച്ചേരുന്ന ഒരു ബഹുസ്വര സൂഹത്തിന് അത് അടിത്തറ പാകി .

സത്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ഒരു ധർമ്മ സമരത്തിന്റെ മാഗ്നകാർട്ടയായിരുന്നു അതെന്ന് പിൽക്കാല ചരിത്രം ശരിവെക്കുന്നു.

മുസ്ലീം ജനസാമാന്യത്തിനെ വിളിച്ചിരുന്നത് ജോനകർ എന്നാണത്രേ
ആ പേര് പിന്നീട് ജോനകപ്പുറം ആയതായി പ്രസിദ്ധ ദ്രാവിഡ ഭാഷാ പണ്ഡിതൻ ബിഷപ്പ്‌ റോബർട്ട് കാൾ വെല്ലിന്റെ നിരീക്ഷണം.

അന്ന് കേരളത്തിൽ നിന്നും ചൈനയിലേക്കോ ഇതര രാജ്യ ങ്ങളിലേക്കോ സഞ്ചരിക്കണമെങ്കിൽ
കൊല്ലത്തു നിന്ന് മാത്രമേ നേരിട്ട് തുറമുഖ സൗകര്യമുണ്ടായിരുന്നുള്ളൂ അത്രയേറെ വ്യാവസായികമായി കൊല്ലം പട്ടണം അന്നേ വികസിച്ചിരുന്നു കടലും കരയും കായലും ഒരുമിക്കുന്ന സംഗമഭൂമി ചരക്ക് ഗതാഗതവും അനുബന്ധ സൗകര്യങ്ങളും വളരെ എളുപ്പമാക്കി

ഈ വിവരം പ്രസിദ്ധ ലോക സഞ്ചാരി അബൂ അബ്ദുള്ള മുഹമ്മദ് ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ഇൻഡ്യയിലെ ആദ്യ മുസ്ലീം പള്ളിയായ കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ ചേരമാൻ ജുമാ മസ്ജിദിന്റെ നിർമ്മാണം പൂർത്തിയായ ശേഷം അറേബ്യയിൽ നിന്നും വന്ന ഹസ്രത്ത് മാലിക് ഇബ്ന്‌ ദിനാറിന്റെ നേതൃത്വത്തിലുള്ള മിഷണറി സംഘം തെക്കോട്ട് യാത്ര ചെയ്തു കൊല്ലത്തെത്തി.

ഇസ്ലാമിക സന്ദേശവുമായി
തുറമുഖ നഗരമായ കൊല്ലത്ത്‌ വന്ന ഇവരെ പൗരാവലി ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

അന്നത്തെ നാടുവാഴിയായിരുന്ന തെക്കൻ കോലത്തിരിയുടെ ആശീർവാദത്തോടെ യും അനുവാദത്തോടെയും AD. 640 ൽ ജോനകപ്പുറം കടൽ തീരത്ത് ഒരു മസ്ലിം ദേവാലയം പണിതു ഇൻഡ്യയിലെ രണ്ടാമത്തെ പള്ളിയുടെ കഥ ഇവിടെ തുടങ്ങുന്നു.

ഹസ്രത്ത് മാലിക് ഇബിനു ദിനാർ സഹോദരൻ മാലിക് ഇബിന്‌ ഹബീബിനെയാണ് പള്ളി നിർമ്മാണ ചുമതല ഏൽപിച്ചത്‌.

അതൊരു അദ്ധ്യായത്തിൻറെ ആരംഭം കുറിക്കലായിരുന്നു ഒപ്പം ഈ പുണ്യഭൂമിയുടെ മറ്റൊരു ചരിത്ര നിയോഗ വും.

1341ൽ ഉണ്ടായ കടൽ ക്ഷോഭത്തിലും പ്രകൃതി ദുരന്തത്തിലും തകർന്നുപോയ ഈ പള്ളി പിന്നീട് പ്രദേശവാസികൾ ചേർന്ന് പുനർ നിർമ്മിക്കുകയായിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കിൽ പിന്നെ നിർമ്മിച്ച പള്ളിയും പല തവണ പൊളിച്ചു മാറ്റപ്പെട്ടു ഈ പള്ളിയുടെ ശേഷിപ്പുകളുടെ ചില ഭാഗങ്ങൾ ഇവിടെ ഇപ്പോഴും ചില്ലിട്ട് സൂക്ഷിക്കുന്നു.

ഇന്ത്യ ഉപഭൂഖണ്ഡത്തിലെ അഥവാ ബ്രിട്ടീഷ് ഇന്ത്യയിലെ വിലപ്പെട്ട അടയാളങ്ങളിൽ ഓന്നാണിവിടം മുൻ മേഘാലയ ഗവർണറും കേന്ദ്ര മന്ത്രിയുമായിരുന്ന മർഹും A.A. റഹീം സാഹിബിന്റെ നേതൃതത്തിലുള്ള പരിപാലന സമിതിയാണ് ഇന്ന് കാണുന്ന ദേവാലയ മന്ദിരം രൂപകല്പന ചെയ്തത്

കേരളത്തിന്റെ യുവ മനസുകളിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച അന്നസീം വാരികയുടെ അച്ചടിശാല.

അനേകം മതപണ്ഡിതരേ വാർത്തെടുക്കുന്ന മദ്രസകളും,
ദീനീ പഠന സ്ഥാപനങളും.

ജമാഅത്ത് ഫെഡറേഷൻ, ജംഇയ്യത്തുൽ ഉലമ എന്നീ പണ്ഡിത സംഘടനകളുടെ ഈറ്റില്ലമായ ശോഭിക്കുന്ന ഇവിടം ഒരു മത സാംസ്കാരിക തലസ്ഥാനമായി ഇന്നും നിലകൊള്ളുന്നു.

ഒരു പുരുഷായുസ് മുഴുവൻ ഈ പള്ളിയുടെ സേവനങ്ങൾക്ക് വേണ്ടി ജീവിതം നീക്കിവെച്ച പ്രസിദ്ധ മതപണ്ഡിതൻ അൽഹാജ്ജ് കടയ്ക്കൽ P.K. അബ്ദുൽ അസീസ് മൗലവി ചീഫ് ഇമാമായി ഇവിടെ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്നു .

പ്രവാചക പരമ്പരയുടെ പിന്തലമുറക്കാരായ
ബഹുമാന്യരായ ബഫക്കി തങ്ങൾമാരുടെയും,
ബാപ്പിച്ചി തങ്ങൽ ഉൾപ്പടെയുള്ള
ഔലിയാക്കളുടെയും അന്ത്യ വിശ്രമം കൊണ്ട് അനുഗ്രഹീതമായ
ഈ പുണ്യ ഭൂമി.

ഇന്നും മത സഹിഷ്ണുതയുടെയും സൗഹാർദ്ദത്തിന്റെയും നിത്യ പ്രതീകമായി നിലകൊള്ളുന്നു .

25/05/2021

ജോനകപ്പുറം വലിയ പള്ളി മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ 30-05-2021 ഞായറാഴ്ച രാവിലെ 8 മണി മുതൽ 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്

22/05/2021

إنا لله وإنا إليه راجعون ജോനകപ്പുറം വലിയ പള്ളി മുൻ ജമാഅത്ത് കൗൺസിലർ പല്ലവി ഷംസുദ്ദീൻ സാഹിബ് മരണപ്പെട്ടു

22/05/2021

ജോനകപ്പുറം വലിയ പള്ളി മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (23-05-2021 ഞായർ) രാവിലെ 8 മണി മുതൽ വാക്സിൻ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്

Address

Kollam
691006

Alerts

Be the first to know and let us send you an email when Jonakapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share