Thekkumbhagam Chavara South

Thekkumbhagam Chavara South Chavara Thekkumbhagam is a village in Kollam district in Kerala . It is a traditional village of about 20 km area fully surrounded by the Ashtamudi lake

Coordinates 8°57′48″N 76°33′43″
ECoordinates: 8°57′48″N 76°33′43″E
Country India
State Kerala
District(s) Kollam
Nearest city Karunagappally
Parliamentary constituency Kollam
Assembly constituency Chavara

ആകെ  #തെക്കുംഭാഗത്തുകാരുടെ ഏക ആശയമായിരുന്ന രണ്ട് സ്റ്റേബസ് നിർത്തലാക്കിയതോടെ രാവിലെ മെഡിക്കൽ കോളേജിൽ പോകാൻ ജനം ബുദ്ധിമുട...
14/01/2018

ആകെ #തെക്കുംഭാഗത്തുകാരുടെ
ഏക ആശയമായിരുന്ന രണ്ട് സ്റ്റേബസ് നിർത്തലാക്കിയതോടെ രാവിലെ മെഡിക്കൽ കോളേജിൽ പോകാൻ ജനം ബുദ്ധിമുട്ടും
ഇതു ചെയ്തവർ മിടുക്കൻമാർ 😠😡

05/01/2018

ഇത് രഞ്ജിത്ത് തെക്കുംഭാഗം...
നരസിംഹം എന്ന ചിത്രത്തിലെ
NF വർഗ്ഗീസ് എന്ന അതുല്യ
നടന്റെ ശബ്ദം ഒന്ന് അനുകരിക്കുന്നു...
Friends

20/11/2017

ബി.ബി.സി. മാസ്റ്റര്‍ ഷെഫ്- ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള പാചകമത്സരം ..

12/11/2017

ഇംഗ്ലണ്ടിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള പ്രോഗ്രാം ആണ് യുടെ മാസ്റ്റർ ഷെഫ്. മാസ്റ്റർ ഷെഫ് കുക്കറി ഷോയില്‍ പങ്കെടുത്ത് ജഡ്ജസിനെ അമ്പരിപ്പിച്ച ഈ കൂട്ടുകാരന്‍ നമ്മളുടെ സ്വന്തം നാട്ടുകാരനാണ്.ചവറ തെക്കുംഭാഗം തെന്നികൊപ്പടിയില്‍ വീട്ടില്‍ ശ്രീ ശശിധരന്‍ പിള്ളയുടെയും ശ്രിമതി രാധയുടെയും മകനായ ശ്രി സുരേഷ് കഴിഞ്ഞ 10 വര്‍ഷത്തോളമായി ലണ്ടനിലെ പ്രശസ്തമായ Hoppers Hotel സമുച്ചയത്തിലെ മെയിന്‍ ഷെഫാണ്.താനുണ്ടക്കിയ വിഭവത്തിന്‍റെ കൂട്ട് എങ്ങനെ കിട്ടി എന്നു ജഡ്ജസ് ചോദിച്ചപ്പോള്‍ വളരെ വിനയത്തോടെ ഇദ്ദേഹം പറഞ്ഞത് എന്‍റെ അമ്മ പഠിപ്പിച്ചതാണെന്നാണ്.അമ്മയുടെ പേര് പറയാനും സുരേഷ് മറന്നില്ല.അത് നമ്മുടെ നാടിന്‍റെ നന്മയാണ്.
നമുക്ക് ഈ കൂട്ടുകാരനെ അഭിനന്ദിക്കാം

24/10/2017

അതിർത്തിയിൽ നിന്നും ..ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു ഗാനവുമായി . ❤
ചവറ തെക്കുംഭാഗത്തു നിന്നും ഒരു മികച്ച കലാകാരൻ സുരേഷ് ബാബു ❤

നമ്മുടെ തെക്കുംഭാഗത്തുള്ള കുഞ്ഞനുജൻ  Abhijith Santhosh ഡയറക്ഷൻ ചെയ്ത് Serah deen jacob പാടിയ മലയാളം എവർഗ്രീൻ  മാഷപ്പ് Vi...
24/10/2017

നമ്മുടെ തെക്കുംഭാഗത്തുള്ള
കുഞ്ഞനുജൻ Abhijith Santhosh
ഡയറക്ഷൻ ചെയ്ത് Serah deen jacob പാടിയ
മലയാളം എവർഗ്രീൻ മാഷപ്പ്

Video link:👉👉 https://youtu.be/A_reM51_4Zc

15/10/2017

ചവറ തെക്കുംഭാഗം ശ്രീ പനയ്ക്കറ്റോടിൽ ദേവീക്ഷേത്രത്തെ
കുറിച്ചുള്ള വാർത്ത റിപ്പോർട്ടർ ചാനലിൽ

ജന്മനാടിന്റെ ആദരം  !യുവതാര ക്ലബ് നൽകിയ ഉപഹാരം തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങിയപ്പ...
03/10/2017

ജന്മനാടിന്റെ ആദരം !
യുവതാര ക്ലബ് നൽകിയ ഉപഹാരം
തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ

യുവതാര നടത്തിയ പ്രതിഷേധ മൗനജാഥയിൽ നിന്ന്....
30/09/2017

യുവതാര നടത്തിയ പ്രതിഷേധ
മൗനജാഥയിൽ നിന്ന്....

ചവറയുടെ വിവിധ പ്രദേശങ്ങളില്‍ കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പിന്തുണയറിയിച്ച് ഗോളടിച്ചു. നാടിന് വേണം നിങ...
28/09/2017

ചവറയുടെ വിവിധ പ്രദേശങ്ങളില്‍ കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പിന്തുണയറിയിച്ച് ഗോളടിച്ചു. നാടിന് വേണം നിങ്ങളുടെ ഒരു ഗോള്‍ എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയിലാണ് ഗോള്‍വലകള്‍ കുലുങ്ങിയത്. സമൂഹത്തിലെ നാനാതുറകളില്‍പ്പെടുന്നവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഗോളടിച്ചു. പന്മനമനയില്‍ ശ്രീബാലഭട്ടാരകവിലാസം സംസ്‌കൃത സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗോളടി ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.നിയാസ് ഉദ്ഘാടനം ചെയ്തു. തേവലക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജനപ്രതിനിധികളും വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ചവറ ഗ്രാമപ്പഞ്ചായത്ത് ചവറ ബസ് സ്റ്റാന്‍ഡിലാണ് ഗോള്‍വര്‍ഷം ഒരുക്കിയത്. യാത്രക്കാരും ഗോളടിക്കാന്‍ മത്സരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ലളിത ഉദ്ഘാടനം ചെയ്തു. നീണ്ടകര, ചവറ തെക്കുംഭാഗം എന്നിവിടങ്ങളിലും നാട്ടുകാര്‍ ഗോളടിയില്‍ പങ്കാളികളായി.

ചവറ: ചവറയുടെ വിവിധ പ്രദേശങ്ങളില്‍ കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ..

തെക്കുംഭാഗം കുടവൂര്‍ പ്രദേശത്ത് സാമൂഹികവിരുദ്ധശല്യം പതിവാകുന്നതായി പരാതി. രാത്രികാലങ്ങളില്‍ അതിക്രമിച്ചുകയറി മരച്ചീനി, ക...
28/09/2017

തെക്കുംഭാഗം കുടവൂര്‍ പ്രദേശത്ത് സാമൂഹികവിരുദ്ധശല്യം പതിവാകുന്നതായി പരാതി. രാത്രികാലങ്ങളില്‍ അതിക്രമിച്ചുകയറി മരച്ചീനി, കോഴി, താറാവ് മുതലായവ മോഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. സാമൂഹികവിരുദ്ധരെ പേടിച്ച് പലവീടുകളിലും കോഴിയെയും താറാവിനെയും വീട്ടിനുള്ളില്‍ ഇടേണ്ട അവസ്ഥയാണ്. മതിലില്‍ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ അസഭ്യം എഴുതിവെക്കുന്നതും നിത്യസംഭവമാണ്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വീടിന് പുറത്തിട്ടിരുന്നാല്‍ എടുത്തുകൊണ്ടുപോകുന്നതും ശീലമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം, കുടവൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി അടച്ചിട്ടസമയത്ത് മനുഷ്യവിസര്‍ജ്യം തേച്ചു. സമൂഹികവിരുദ്ധര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധിതവണ അധികൃതര്‍ക്ക് പരാതി നല്‍കി. ഒരു പ്രയോജനവും ഉണ്ടാകാത്തതിനാല്‍ വീണ്ടും എ.സി.പി.ക്ക് പരാതിനല്‍കിയിരിക്കുകയാണ്. രാത്രി പോലീസ് നിരീക്ഷണം ശക്തമാക്കിയാല്‍ സാമൂഹികവിരുദ്ധശല്യം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ചവറ സൗത്ത്: തെക്കുംഭാഗം കുടവൂര്‍ പ്രദേശത്ത് സാമൂഹികവിരുദ്ധശല്യം പതിവാകുന്നതായി ..

ചവറ തെക്കുംഭാഗം, പന്മന ഗ്രാമപ്പഞ്ചായത്തുകള്‍ സദ്ഭരണ പഞ്ചായത്തുകളായി പ്രസിഡന്റുമാരായ പി.അനില്‍കുമാര്‍, എസ്.ശാലിനി എന്നിവര...
27/09/2017

ചവറ തെക്കുംഭാഗം, പന്മന ഗ്രാമപ്പഞ്ചായത്തുകള്‍ സദ്ഭരണ പഞ്ചായത്തുകളായി പ്രസിഡന്റുമാരായ പി.അനില്‍കുമാര്‍, എസ്.ശാലിനി എന്നിവര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍, അഷറഫ് ഖാന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

പൊതുജനങ്ങള്‍ക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങള്‍ നല്‍കുകയെന്നതാണ് സദ്ഭരണത്തിലൂടെ ലക്ഷ്യമിടുന്നത്. പരാതികള്‍ സമയബന്ധിതയമായി തീര്‍പ്പ് കല്‍പ്പിക്കുകയും അപേക്ഷകള്‍ ഫ്രണ്ട് ഓഫീസുകള്‍ വഴി വാങ്ങുകയും ഫ്രണ്ട് ഓഫീസ് വഴി നല്‍കുകയും ചെയ്യും.

അപേക്ഷയില്‍ ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബോര്‍ഡുകളും െവച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം, ബി.പി.എല്‍. മുതലായ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന ദിവസംതന്നെ നല്‍കും. സദ്ഭരണ പ്രഖ്യാപനത്തില്‍ ജനപ്രതിനിധികളും പഞ്ചായത്തുകളിലെ ജീവനക്കാരും പങ്കെടുത്തു

Address

Kollam
691584

Website

Alerts

Be the first to know and let us send you an email when Thekkumbhagam Chavara South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share