Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം

Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം, Political organisation, Kollam (Quilon).

🇺🇦ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി, തഴവാ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 576 റാങ്ക് നേടിയ അസ്...
19/03/2026

🇺🇦ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി, തഴവാ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 576 റാങ്ക് നേടിയ അസ്ന അൻവറിനെ അനുമോദിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമീൻ കറുത്തേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത് മണ്ഡലം സെക്രട്ടറി ആദിൽ കറുത്തേരി. തഴവാ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജൻ, ജോയിൻ സെക്രട്ടറി റിയാസ്. മധു തഴവാ അജയകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ആം ആദ്മി പാർട്ടി അഴിമതിരഹിത രാഷ്ട്രീയം,  നന്മയുടെ രാഷ്ട്രീയം.
06/03/2026

ആം ആദ്മി പാർട്ടി അഴിമതിരഹിത രാഷ്ട്രീയം, നന്മയുടെ രാഷ്ട്രീയം.

ആം ആദ്മി പാർട്ടി തഴവാ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവയിലെ വിവിധ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവിശ്യപ്പെ...
06/03/2026

ആം ആദ്മി പാർട്ടി തഴവാ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവയിലെ വിവിധ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട്, തഴവാ പഞ്ചായത്ത് സെക്രട്ടറിക്ക്‌ പരാതി കൊടുത്തു.
തഴവാ ഗവണ്മെന്റ് Girls ഹയർ സെക്കന്ററി സ്കൂളിലെ ബാത്റൂമിൽ സ്ഥിരമായിട്ട് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുക.
പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുക
മണപ്പള്ളിയിലെ കാട്ട് പന്നി ശല്യത്തിൽ നിന്ന് പൊതു ജനങ്ങളെ സംരക്ഷിക്കുക
എന്നീ 3 വിഷയങ്ങൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക്‌ പരാതി നൽകി
മണ്ഡലം സെക്രട്ടറി ആദിൽ കറുത്തേരിയുടെ സാനിധ്യത്തിൽ തഴവപഞ്ചായത്ത് പ്രസിഡന്റ്‌ ആമീൻ കറുത്തേരിയുടെയും സെക്രട്ടറി രാജൻ ന്റെയും നേതൃത്വത്തിൽ നടന്നു.

ആം ആദ്മി പാർട്ടി തഴവാ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട ത...
06/03/2026

ആം ആദ്മി പാർട്ടി തഴവാ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട തഴവാ വില്ലേജ് ഓഫീസർ ആർ ജയചന്ദ്രൻ സാറിനെ അനുമോദിച്ചു. മണ്ഡലം സെക്രട്ടറി ആദിൽ കറുത്തേരിയുടെ സാനിധ്യത്തിൽ തഴവപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ആമീൻ കറുത്തേരിയുടെയും സെക്രട്ടറി രാജൻ ന്റെയും നേതൃത്വത്തിൽ അനുമോദന പരിപാടികൾ നടന്നു, ഇല്യാസ് പോളയിൽ ചടങ്ങിൽ സംബന്ധിച്ചു.

തഴവയിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം വേണം: ആം ആദ്മി പാർട്ടി ഒപ്പ് ശേഖരണം നടത്തികരുനാഗപ്പള്ളി: തഴവ പഞ്ചായത്തിലെ വിവിധ സാമ...
26/02/2026

തഴവയിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം വേണം: ആം ആദ്മി പാർട്ടി ഒപ്പ് ശേഖരണം നടത്തി
കരുനാഗപ്പള്ളി: തഴവ പഞ്ചായത്തിലെ വിവിധ സാമൂഹിക പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി - തഴവ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി. പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച ഒപ്പുകൾ അടങ്ങിയ നിവേദനം അധികൃതർക്ക് കൈമാറി.

പഞ്ചായത്തിലെ പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളാണ് പ്രധാനമായും നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.

സ്കൂൾ ശുചിമുറി പ്രശ്നം: തഴവ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബാത്റൂമുകൾ വൃത്തിഹീനമായത് മൂലം വിദ്യാർത്ഥിനികൾക്ക് യൂറിനറി ഇൻഫെക്ഷൻ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യം നിലവിലുണ്ട്. ശുചിമുറികൾ കൃത്യമായി വൃത്തിയാക്കുന്നതിന് സ്ഥിരം ജീവനക്കാരെ (Permanent Staff) ഉടൻ നിയമിക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.

മാലിന്യ സംസ്കരണം: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണം.

വന്യജീവി ശല്യം: നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന തെരുവ് നായ ശല്യത്തിനും, കർഷകരുടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി ശല്യത്തിനും അടിയന്തരമായി പരിഹാരം കാണണം.

തഴവ എ.എ.പി (AAP) പ്രസിഡന്റ് അമീൻ, സെക്രട്ടറി രാജൻ, കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ആദിൽ കറുത്തേരി, കൊല്ലം ജില്ലാ ട്രഷർ ആഷിഖ് ഹുസൈൻ എന്നിവർ പ്രതിഷേധ പരിപാടികൾക്കും ഒപ്പ് ശേഖരണത്തിനും നേതൃത്വം നൽകി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു.

അംഗമാകാൻ: join.aapkerala.org

Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം
Kollam,Kerala

15/07/2025

*ഇത് ആം ആദ്മി പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം*

'പ്ലീസ്... ഞങ്ങളുടെ കുട്ടികളെ കടിക്കരുത്, ആരോടും പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങൾ വേണമെങ്കിൽ തൊഴാം';

തെരുവ് നായകളോട് പരാതി പറഞ്ഞ് ആംആദ്മി പാർട്ടി പ്രവർത്തകർ, അടിയന്തര പ്രശ്ന പരിഹാരം വേണമെന്ന് ആവശ്യം.

01/07/2025

AAP IMPACT ❗
ആരോഗ്യരംഗത്ത് ജനങ്ങൾ ചൂഷണത്തിന് വിധേയമാകുന്നത് തടയാൻ ആം ആദ്മി പാർട്ടി നടത്തിയ പോരാട്ടം വിജയിച്ചു 🔥

👉കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കണം എന്ന ആവശ്യം ഉറപ്പാക്കാൻ ആം ആദ്മി പാർട്ടി, പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന് എതിരെ കക്ഷി ചേർന്ന്
ഹൈക്കോടതി കേസിൽ
നടത്തിയ ഇടപെടലിൽ അനുകൂല വിധി.

കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ: സിനുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ നടത്തിയ ഇടപെടലാണ് വിജയം കണ്ടത്.



AAP IMPACT ❗ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കണം എന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി നൽകിയ ഹർജിയിൽ അനുകൂ...
25/06/2025

AAP IMPACT ❗

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കണം എന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി നൽകിയ ഹർജിയിൽ അനുകൂല വിധി.

ആം ആദ്മി പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ: സിനുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

*ആം ആദ്മി പാർട്ടിക്ക് ഇരട്ട വിജയം*മോദിയുടെ തട്ടകത്തിൽ കയറി ബിജെപിയെ പരാജയപ്പെടുത്തി അരവിന്ദ് കെജ്‌രിവാൾ 🔥*കൊല്ലത്ത് ആഹ്ല...
25/06/2025

*ആം ആദ്മി പാർട്ടിക്ക് ഇരട്ട വിജയം*

മോദിയുടെ തട്ടകത്തിൽ കയറി ബിജെപിയെ പരാജയപ്പെടുത്തി അരവിന്ദ് കെജ്‌രിവാൾ 🔥

*കൊല്ലത്ത് ആഹ്ലാദ പ്രകടനം*.

നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി (എ.എ.പി.) മത്സരിച്ച ഇരു സീറ്റുകളിലും വിജയം നേടിയതിന്റെ ആഘോഷമായി, കൊല്ലം നഗരത്തിൽ പാർട്ടി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ഗുജറാത്തിലെ വിസവദാർ എന്നീ നിയോജകമണ്ഡലങ്ങളിൽ എ.എ.പി. സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. ഗുജറാത്ത് എ.എ.പി. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയുടെ വിജയം ദേശീയ രാഷ്ട്രീയ ശ്രദ്ധ നേടുകയും സംസ്ഥാനത്ത് പാർട്ടിക്ക് പുതിയ ഊർജം പകരുകയും ചെയ്തു.

Address

Kollam (Quilon)

Alerts

Be the first to know and let us send you an email when Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം:

Share