07/10/2026
"പഞ്ചാബി ഭക്ഷണം കഴിച്ച് താങ്കൾ വല്ലാതെ തടിച്ചിരിക്കുന്നു..കുറച്ചു തടി കുറയ്ക്കണം... എത്രയും വേഗം ഡൽഹി വിടുന്നതായിരിക്കും നല്ലത്.."
അടൽ ബിഹാരി വാജ്പേയുടെ ഈ വാക്കുകൾ പ്രത്യക്ഷത്തിൽ എന്താണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് അത് കേട്ടുക്കൊണ്ടിരുന്ന നരേന്ദ്ര ദാമോദർ ദാസ് മോദിക്ക് മനസിലായില്ല... അന്ന് വാജ്പേയ് പ്രധാനമന്ത്രിയാണ്,മോദി ബിജെപി യുടെ ജനറൽ സെക്രട്ടറിമാരിൽ ഒരാളും..പെട്ടെന്ന് ദില്ലി വിടേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതന്ന് മോദിക്ക് മനസിലായില്ല...അതുകൊണ്ട് തന്നെ അദേഹം ചോദിച്ചു;
"ഡൽഹി വിട്ടിട്ട് എവിടേക്ക്" ? പൊടുന്നനെ വാജ്പേയുടെ ഉത്തരവും വന്നു;
"ഗുജറാത്തിലേക്ക്"
"ഗുജറാത്തിലെ മാത്രം സംഘടനാ ചുമതലയാണോ?അതോ വേറെയും സംസ്ഥാനങ്ങൾ ഉണ്ടോ? "
"താങ്കൾ പോകേണ്ടത് ഗുജറാത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കാനാണ്...മുഖ്യമന്ത്രി ആകുവാൻ..."
ഒരു നിമിഷം നിശ്ശബ്ദനായി നിന്ന ശേഷം മോദി അടൽജിയോട് വിശദീകരിച്ചു;
"ഞാൻ ഗുജറാത്തിൽ നിന്നും അകലെ, ഇങ്ങ് ദില്ലിയിൽ വന്നിട്ട് ആറ് വർഷമായി..അവിടത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ എനിക്കറിയില്ല... അങ്ങനെയുള്ളപ്പോൾ ഞാൻ അങ്ങോട്ടേക്ക് പോകുന്നത് അനുചിതമാകും..."
അന്ന് മോദി തനിക്ക് മുന്നിലേക്ക് വന്ന മുഖ്യമന്ത്രി സ്ഥാനം ഒഴിവാക്കിയെങ്കിലും നിയതി ആ മനുഷ്യന് കാത്തു വെച്ചിരുന്നത് മറ്റൊന്നായിരുന്നു..വൈകാതെ മോദി 2002 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു...
ഗുജറാത്ത്,
ഗാന്ധിയും പട്ടേലും തുടങ്ങി ഭാരതത്തിൻ്റെ സമാരാദ്ധ്യരായ,തലയെടുപ്പുള്ള ഒരുപറ്റം നേതാക്കൾക്ക് ജന്മം നൽകിയ ഭൂമി... ഭൂകമ്പം കൊണ്ട് തകർന്ന് കിടന്നിരുന്ന,ഓരോ ദിവസവും മുഖ്യമന്ത്രിയായിരുന്ന,കേശുഭായ് പട്ടേലിൻ്റെ രാജിക്കായി പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടിയിരുന്ന ഒട്ടും അനുകൂലമല്ലാത്ത കാലത്തും,സമയത്തുമാണ് നരേന്ദ്ര മോദി എന്ന അൻപത്തിയൊന്നുകാരൻ അന്ന് അധികാരം ഏറ്റെടുക്കുന്നത്....അധികാരം ഏറ്റെടുക്കുന്നത് വെറുതെതയാവരുതല്ലോ...
അതുകൊണ്ട് തന്നെ 2000ത്തിൻ്റെ തുടക്കത്തിലേ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് തിരിച്ചടി നൽകിയ രാജ് കോട്ട് തന്നെയായിരുന്നു മോദി തൻ്റെ തട്ടകമായി ഉപ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുത്തത്...അവിടുന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജയിച്ചു തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദി പിന്നൊരിക്കലും പരാജയം എന്തെന്ന് അറിയേണ്ടി വന്നിട്ടില്ല. അജ്ജയനായി, അപരാജിതനായി ആ പ്രയാണം ഇന്നും തുടർന്നുക്കൊണ്ടെയിരിക്കുന്നു...
അധികാര കസേരയിൽ അള്ളിപ്പിടിച്ചിരുന്ന് കൊണ്ട് ആ കസേരയിൽ തന്നെ ഊണും ഉറക്കവും നടത്തിയിരുന്ന രാഷ്ട്രീയക്കാരെ കണ്ട് ശീലിച്ചിരുന്ന ജനങ്ങളുടെ മുന്നിൽ മോദി ഒരു അൽഭുതമായിരുന്നു..ആദ്യമായി തങ്ങൾക്കായി ഇതാ ഒരു നേതാവ് എത്തിയിരിക്കുന്നു എന്ന് ജനങ്ങൾ സംസാരിച്ച് തുടങ്ങിയ കാലം.....
ഭൂകമ്പത്തിൻ്റെ ആഘാതത്തിൽ നിന്ന് ഗുജറാത്ത് പതിയെ കര കയറി... ഹിന്ദുത്വത്തിലൂന്നിയ വികസനവും സദ് ഭരണവും മോദിയെ വീണ്ടും വീണ്ടും ഗുജറാത്തിൻ്റെ അമരത്തേക്ക് എത്തിച്ചുക്കൊണ്ടെയിരുന്നു..അന്ന് സോമനാഥൻ്റെ മണ്ണിൽ നിന്നും മോദി സൃഷ്ടിച്ച ലെഗസി യാണ് പിന്നെയിങ്ങോട്ട് ഗുജറാത്തിൽ മാറി മാറി വന്ന ബിജെപി മുഖ്യമന്ത്രിമാരോക്കെ സ്വീകരിച്ചത്...
ബിജെപി ഗുജറാത്തിൽ ആദ്യമായി കേശു ഭായ് പട്ടേലിലൂടെയാണ് അധികാരം നേടുന്നത്..കേശു ഭായ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വെറും നിലത്തിരുന്ന് ചടങ്ങിൽ പങ്കെടുത്ത ഒരു മനുഷ്യനാണ് ഇന്ന് ഈ ഇന്ത്യാ മഹാരാജ്യം മൂന്നാമതും ഭരിക്കുന്നത്..ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചതുൾപ്പടെ 25 വർഷങ്ങളുടെ രാഷ്ട്ര സേവനമാണ് മോദിയുടെ പൈതൃകം..
2001 മുതൽ 2026 വരെയുള്ള മോദിയുടെ ഏഴ് സത്യപ്രതിജ്ഞകളാണ് ഈ മഹാരാജ്യത്തെ വലിയൊരു പരിവർത്തനത്തിലേക്കും വികസനത്തിലേക്കും നയിച്ചത്..അധികാരം ജനങ്ങളുടേതാണ്,നെഹ്റു കുടുംബത്തിൻ്റെതല്ല എന്നും ഇന്ത്യ ഇന്ത്യക്കാരുടേതാണ്,അതവരുടെ അവകാശമാണ് എന്നും നെഹ്റു കുടുംബത്തിൻ്റെ ഔദാര്യമല്ല എന്നും തെളിയിച്ച ഏഴ് സത്യപ്രതിജ്ഞകൾ..
25 വർഷങ്ങൾ മോദി കാണാത്ത രാഷ്ട്രീയം ഉണ്ടാകില്ല,നേരിടാത്ത വെല്ലുവിളികൾ ഉണ്ടാകില്ല..നിലവിലെ സമരച്ചൂട് മോദിക്ക് മറ്റൊരു വെല്ലുവിളി ഉയർത്തുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മോദി തന്നെ ഇന്ന് വലിയൊരു സിഗ്നൽ നൽകിയത്..25 വർഷങ്ങൾ ഗുജറാത്തിൻ്റെയും ഇന്ത്യയുടെയും ഭരണം കൈയാളിയ മനുഷ്യൻ ഇന്ന് ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി;
"എന്നെ താഴെയിറക്കാൻ ശ്രമിച്ചവരാണ് എങ്ങനെ വീണ്ടും ഉയിർത്തെഴുന്നേൽക്കാമെന്ന് എന്നെ പഠിപ്പിച്ചത്"
Prem Shylesh....