Vidyapradayini Library, Thattarkonam

Vidyapradayini Library, Thattarkonam An A+ grade Library located in the Kollam District of Kerala State

കൊല്ലം താലൂക്ക് ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള 200 ല്‍ പരം ഗ്രന്ഥശാലകളില്‍ ഒന്നാണ് "വിദ്യാപ്രദായിനി ലൈബ്രറി", തട്ടാര്‍കോണം. എന്നും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചു മുന്‍പേ നടന്ന പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ A+ ഗ്രേഡ് ഉള്ള ഒരു ഗ്രന്ഥശാലകൂടിയാണ് ഇത്. 1947 ല്‍ ആരംഭിച്ച ഈ അക്ഷരമന്ദിരം തട്ടാര്‍കോണം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം ആയി വളര്‍ന്നിരിക്കുന്നു .

25/05/2026
തട്ടാർകോണം വിദ്യാപ്രദായിനി ഗ്രന്ഥശാലാ ബാലവേദി പഠനയാത്ര സംഘടിപ്പിച്ചുതട്ടാർകോണം വിദ്യാപ്രദായിനി ഗ്രന്ഥശാല വായനക്കളരി, 'ഉണ...
24/05/2026

തട്ടാർകോണം വിദ്യാപ്രദായിനി ഗ്രന്ഥശാലാ ബാലവേദി പഠനയാത്ര സംഘടിപ്പിച്ചു

തട്ടാർകോണം വിദ്യാപ്രദായിനി ഗ്രന്ഥശാല വായനക്കളരി, 'ഉണർവ്' ബാലവേദി വേനൽക്കാല ക്യാമ്പ് എന്നിവയുടെ ഭാഗമായി കുട്ടികൾക്കായി പഠന വിനോദയാത്ര സംഘടിപ്പിച്ചു. കോട്ടയം കുറവിലങ്ങാട് പ്രവർത്തിക്കുന്ന കേരള സയൻസ് സിറ്റി, കോന്നി ഇക്കോടൂറിസം ആന സങ്കേതം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ​ശാസ്ത്ര ഗാലറികളും 3D തിയേറ്റർ ഷോയും കണ്ട് കുട്ടികൾ സയൻസ് സിറ്റിയിലെ ശാസ്ത്ര വിസ്മയങ്ങൾ അടുത്തറിഞ്ഞു. തുടർന്ന് കോന്നി ആനക്കൂടും ആന മ്യൂസിയവും സന്ദർശിച്ച കുട്ടികൾക്ക് ആനകളെ നേരിട്ട് കാണാനും അവയുടെ സംരക്ഷണ രീതികളെക്കുറിച്ച് മനസ്സിലാക്കാനും സാധിച്ചു. ഗ്രന്ഥശാലാ ഭാരവാഹികളും, രക്ഷിതാക്കളും യാത്രയിൽ പങ്കെടുത്തു.

വിദ്യാപ്രദായിനി ലൈബ്രറി ബാലവേദി പഠന വിനോദ യാത്ര... മെയ് 23, ശനി
21/05/2026

വിദ്യാപ്രദായിനി ലൈബ്രറി ബാലവേദി പഠന വിനോദ യാത്ര... മെയ് 23, ശനി

ബാലവേദി ക്യാമ്പിൽ ജന്മദിനാഘോഷം...ബലാവേദി അംഗം വൈദേഹി ശരത്തിന്റെ ജന്മദിനം സമാപന യോഗത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
17/05/2026

ബാലവേദി ക്യാമ്പിൽ ജന്മദിനാഘോഷം...

ബലാവേദി അംഗം വൈദേഹി ശരത്തിന്റെ ജന്മദിനം സമാപന യോഗത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.

ക്യാമ്പിലെ അനുഭവങ്ങൾ കുട്ടികൾ പങ്ക് വയ്ക്കുന്നു....
17/05/2026

ക്യാമ്പിലെ അനുഭവങ്ങൾ കുട്ടികൾ പങ്ക് വയ്ക്കുന്നു....

*‘ഉണർവ് 2026’ വേനൽക്കാല ക്യാമ്പ്*​തട്ടാർകോണം വിദ്യാപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പ...
17/05/2026

*‘ഉണർവ് 2026’ വേനൽക്കാല ക്യാമ്പ്*

​തട്ടാർകോണം വിദ്യാപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച 'ഉണർവ് 2026' വേനൽക്കാല ക്യാമ്പും വായനക്കളരിയും സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത കാഥികൻ ശ്രീ. വി.വി. ജോസ് കല്ലട നിർവ്വഹിച്ചു. ഒന്നാം ദിവസത്തിൽ 'ചിത്രകലയിലെ വിസ്മയം' എന്ന വിഷയത്തിൽ പ്രശസ്ത ചിത്രകാരൻ ശ്രീ. ബൈജു പൂനൂക്കോന്നൂരും, 'പാട്ടും പറച്ചിലും' എന്ന നാടൻപാട്ട് ശില്പശാലയ്ക്ക് ശ്രീ. അജി മൈലക്കാടും നേതൃത്വം നൽകി.
​രണ്ടാം ദിവസമായ ഞായറാഴ്ച ശ്രീ. അർജുൻ മീരാസ് നയിച്ച 'ഈ ഭൂമിയുടെ പേരാണ് നാടകം...' എന്ന തീയേറ്റർ വർക്ക്‌ഷോപ്പ് കുട്ടികളിൽ ഏറെ കൗതുകമുണർത്തി. തുടർന്ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന സമാപന സമ്മേളനം വാർഡ് മെമ്പർ അഡ്വ. എം. കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. ശേഷം വായനക്കളരിയിലും ക്യാമ്പിലും പങ്കെടുത്ത കുട്ടികളുമായി സർട്ടിഫിക്കറ്റ് വിതരണവും രക്ഷാകർതൃ സംഗമവും നടന്നു.വായനക്കളരിയിലും വേനൽക്കാല ക്യാമ്പിലും സജീവമായി പങ്കെടുത്ത കുട്ടികൾക്കായി പ്രത്യേക പഠന വിനോദയാത്രയും ക്രമീകരിച്ചിട്ടുണ്ട്.

തട്ടാർകോണം വിദ്യാപ്രദായിനി ലൈബ്രറി ബാലവേദി വേനലവധി ക്യാമ്പ്. മെയ്‌ 16, 17 ശനി, ഞായർ ദിവസങ്ങളിൽ...
14/05/2026

തട്ടാർകോണം വിദ്യാപ്രദായിനി ലൈബ്രറി ബാലവേദി വേനലവധി ക്യാമ്പ്. മെയ്‌ 16, 17 ശനി, ഞായർ ദിവസങ്ങളിൽ...

Address

THATTARKONAM
Kollam
691005

Opening Hours

Monday 7am - 9am
5:30pm - 8:30pm
Tuesday 7am - 9am
5:30pm - 8:30pm
Wednesday 7am - 9am
5:30pm - 8:30pm
Thursday 7am - 9am
5:30pm - 8:30pm
Friday 7am - 9am
5:30pm - 8:30pm
Saturday 7am - 9am
5:30pm - 8:30pm
Sunday 7am - 9am
5:30pm - 8:30pm

Telephone

0474-2719598

Alerts

Be the first to know and let us send you an email when Vidyapradayini Library, Thattarkonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vidyapradayini Library, Thattarkonam:

Share

Category