sahib kollam

sahib kollam സാഹിബ് കൊല്ലം - KL 02

വെള്ളാപ്പള്ളി നടേശന് ഇന്ന് കൊല്ലത്ത് നിന്നും മറുപടി....ഈഴവ സമുദായ നേതാക്കൾ അടക്കമുള്ള JSS നേതാക്കൾ മുസ്ലിം ലീഗിൽ. കൊല്ലം...
30/04/2026

വെള്ളാപ്പള്ളി നടേശന് ഇന്ന് കൊല്ലത്ത് നിന്നും മറുപടി....
ഈഴവ സമുദായ നേതാക്കൾ അടക്കമുള്ള JSS നേതാക്കൾ മുസ്ലിം ലീഗിൽ.
കൊല്ലം പ്രസ്സ് ക്ലബ്ബിൽ...
കൊല്ലത്ത് മുസ്ലിം ലീഗിലേക്ക് ഇനിയും വിസ്മയങ്ങൾ തുടരും 🤝

മുസ്ലിം ലീഗ്... 💪💪💪

*നീതിക്കായി പടിയിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുസ്ലിം ലീഗിൽ; കരുനാഗപ്പള്ളി കോഴിക്കോട് കളീലിൽ എ. ഹർഷാദിന് മെംബർഷിപ്പ് നൽകി മു...
30/03/2026

*നീതിക്കായി പടിയിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുസ്ലിം ലീഗിൽ; കരുനാഗപ്പള്ളി കോഴിക്കോട് കളീലിൽ എ. ഹർഷാദിന് മെംബർഷിപ്പ് നൽകി മുനവ്വറലി തങ്ങൾ.*

​കരുനാഗപ്പള്ളി: പോലീസ് സേനയിലെ അഴിമതികൾക്കും രാഷ്ട്രീയ അതിപ്രസരത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് സർവീസിൽ നിന്നും സ്വയം വിരമിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. കരുനാഗപ്പള്ളി കോഴിക്കോട് കളീലിൽ എ. ഹർഷാദ് മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഹർഷാദിനെ പാർട്ടിയിലേക്ക് സ്വീകരിച്ച് അംഗത്വം നൽകി.
​മികച്ച സേവനത്തിന് 60 തവണ 'ഗുഡ് സർവീസ് എൻട്രി' നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് കരുനാഗപ്പള്ളി സ്വദേശിയായ ഹർഷാദ്. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ, ചില ഉദ്യോഗസ്ഥർ നടത്തിയ വഴിവിട്ട ഇടപാടുകളും അഴിമതികളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഹർഷാദിനെതിരെ കടുത്ത പ്രതികാര നടപടികൾ ഉണ്ടായതായി ആരോപണമുയർന്നിരുന്നു. ഭരണകക്ഷി അനുകൂല സംഘടനയായ പോലീസ് അസോസിയേഷന്റെ രാഷ്ട്രീയ ഇടപെടലുകൾക്കും അനീതികൾക്കും കൂട്ടുനിൽക്കാത്തതിനെത്തുടർന്ന് നേരിടേണ്ടി വന്ന നിരന്തര പീഡനങ്ങളിൽ മനംനൊന്താണ് അദ്ദേഹം ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ സ്വയം വിരമിച്ചത് (VRS).
​തീവ്രവാദ നിലപാടുകൾക്കെതിരെയും അനീതിക്കെതിരെയും സന്ധിയില്ലാ സമരം നടത്തുന്ന ഏറ്റവും വിശ്വാസ്യതയുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലാണ് മുസ്ലിം ലീഗ് തിരഞ്ഞെടുത്തതെന്ന് ഹർഷാദ് പറഞ്ഞു. നീതിക്ക് നിരക്കാത്തതൊന്നും ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിലാണ് സേനയിൽ നിന്ന് പടിയിറങ്ങിയതെന്നും, ശിഷ്ടകാലം രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനത്തിൽ സജ്ജീവ സാന്നിദ്ധ്യമായിരുന്ന തണ്ടാശ്ശേരിൽ മുനീർ ഷായും തങ്ങളിൽ നിന്നും മെംബർഷിപ്പ് സ്വീകരിച്ച് മുസ്ലിം ലീഗിൽ ചേർന്നു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് തൊടിയൂർ താഹ, ജനറൽ സെക്രട്ടറി ഹാഷിർ ഓച്ചിറ, നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ താഷ്കൻ്റ് കാട്ടിശ്ശേരി, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം കാട്ടൂർ ബഷീർ, സൗത്ത് മണ്ഡലം യു.ഡി.എഫ്. കൺവീനർ നൗഷാദ് തേവറ, നഗരസഭ കൗൺസിലർ അമ്പുവിള സലാഹ്, മുസ്ലിം ലീഗ് കുലശേഖരപുരം പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുകുഞ്ഞ് കൊച്ചയ്യത്ത്, ഷെഫീഖ് സലാം, യൂനുസ് ചിറ്റുമൂല, നൂറുദ്ദീൻ കുട്ടി, അമ്പീത്തറ നാസർ തുടങ്ങിയവർ സംബന്ധിച്ചു.

Address

Kollam

Alerts

Be the first to know and let us send you an email when sahib kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share