SNDP Yogam Nedumpana Sakha No 741

SNDP Yogam Nedumpana Sakha No 741 Sree Narayana Dharma Paripalana Yogam (SNDP) Nedumpana

27/07/2021
17/06/2021
അടിസ്ഥാന തല  യോഗ പരിശീലന ക്ലാസ് ആരംഭിച്ചുശ്വാസകോശ ത്തിൻറെ  ശേഷി  വർധിപ്പിക്കാനും  , പ്രതിരോധ ശേഷി  വർധിപ്പിക്കാനും  ഉതകു...
17/06/2021

അടിസ്ഥാന തല യോഗ പരിശീലന ക്ലാസ് ആരംഭിച്ചു
ശ്വാസകോശ ത്തിൻറെ ശേഷി വർധിപ്പിക്കാനും , പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉതകുന്ന ലഘു വ്യായാമങ്ങൾ, ആസനങ്ങൾ , മുദ്രകൾ ഭക്ഷണ രീതികൾ എന്നിവ സംബന്ധിച്ച 5 ദിവസത്തെ ക്ലാസുകൾ ഇന്നലെ വൈകിട്ട് 5 മണിക്ക് ആരംഭിച്ചു.

25/05/2021

എസ് എൻ ഡി പി യോഗം
ആവിഷ്കരിച്ച ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാവേലിക്കര ടി.കെ.മാധവൻ സ്മാരക എസ് എൻ ഡി പി യൂണിയൻ ശാഖാ യോഗങ്ങൾക്ക്
നൽകുന്ന ധനസഹായ വിതരണോൽഘാടനം യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ ഇറവങ്കര ശാഖാ സെക്രട്ടറി വൈ .രമേശന് ചെക്ക് കൈമാറി നിർവഹിക്കുന്നു. എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ശ്രീമതി.പ്രീതി നടേശൻ, യോഗം കൗൺസിലർ ശ്രീ.പി.സുന്ദരൻ, യൂണിയൻ കൺവീനർ
ഡോ.ഏ.വി.ആനന്ദരാജ്, ശ്രി.പി.വി റജിമോൻ, ശ്രീ.രാജേന്ദ്രൻ, ശ്രീ.ഗോപൻ ആഞ്ഞിലിപ്ര, ശ്രീ.രാജൻ ഡ്രീംസ് ,
ശ്രീ.സുരേഷ് പള്ളിക്കൽ, ശ്രീ.അനിൽ തുടങ്ങിയവർ സമീപം

24/05/2021
24/05/2021

#സർക്കുലർ
എല്ലാ യൂണിയൻ സെക്രട്ടറിമാർക്കും

കഴിഞ്ഞ കുറെ വർഷങ്ങളായി ദുരന്തങ്ങളും മഹാമാരികളും ഒന്നൊന്നായി നമ്മുടെ നാടിനെ വേട്ടയാടുകയാണ്. 2018,19 വർഷങ്ങളിലെ പ്രളയവും പിന്നീട് വന്ന പ്രകൃതിക്ഷോഭങ്ങളും നിപ്പയും കോവിഡുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികൾ പ്രത്യേകം പറയേണ്ടതില്ല. യോഗവും യൂണിയനുകളും ശാഖകളും പോഷക സംഘടനകളും കുടുംബ യൂണിറ്റുകളുമെല്ലാം ഒരേ മനസോടെ കൈയ്മെയ് മറന്ന് ആശ്വാസ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത് അഭികാമ്യം തന്നെ . കോവിഡിന്റെ മൂന്നാം തരംഗം വരുന്നുണ്ടെന്ന ലാേകാരാേഗ്യ സംഘടനയുടെ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. കോവിഡ് ബാധിതർക്ക് കൈത്താങ്ങായും ആശുപത്രികൾക്കു് ഉപകരണങ്ങൾ നൽകിയും നമ്മൾ സജീവമായി രംഗത്തുണ്ട്. കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് വെൻറിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകാൻ യൂണിയനുകൾ തയ്യാറായി. എന്നാൽ നമ്മളുടെ പ്രവർത്തനങ്ങൾക്ക് ഏകീകൃത സ്വഭാവം ഉണ്ടാകേണ്ടിയിരിക്കുന്നു.
അതിനായി പ്രവർത്തനങ്ങൾ "ഗുരുകാരുണ്യം "എന്ന നാമധേയത്തിൽ ഏകോപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആശ്വാസ പ്രവർത്തനങ്ങൾ ഇനി "ഗുരുകാരുണ്യം "ആകണം. എല്ലാ യോഗം പ്രവർത്തകർക്കും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

വെള്ളാപ്പള്ളി നടേശൻ
ജനറൽ സെക്രട്ടറി
എസ്.എൻ. ഡി.പി യോഗം

20/05/2021

കേരളത്തി​ലെ സാമ്പത്തി​ക സംവരണം റദ്ദാക്കണം

വളഞ്ഞ വഴിയിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് സംവരണം 50 ശതമാന പരിധി കടക്കരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചി​ന്റെ വിധി. ഈ പരി​ധി​ക്ക് ആധാരമായ ഇന്ദി​രാ സാഹ്നി​ കേസി​ലെ സുപ്രീംകോടതി​ വിധി പുന:പരി​ശോധി​ക്കാൻ സമർപ്പി​ച്ച അപ്പീലുകൾ തള്ളി​യാണ് അശോക് ഭൂഷൺ​ അദ്ധ്യക്ഷനായ ബെഞ്ചി​ന്റെ ഉത്തരവ്. ഈ ആവശ്യവുമായി​ സുപ്രീംകോടതി​യെ സമീപി​ച്ചവരി​ൽ കേരള സർക്കാരുമുണ്ടെന്നതാണ് കൗതുകകരമായ വസ്തുത.രാജ്യത്തെ പി​ന്നാക്ക, അധ:സ്ഥി​ത വി​ഭാഗങ്ങൾ നൂറ്റാണ്ടുകളായി​, തലമുറകളായി​ അനുഭവി​ച്ച അപമാനത്തി​ന്റെയും ദുരി​തത്തിന്റെയും പ്രായശ്ചി​ത്തം കണക്കാക്കി​യാൽ അതി​ന്റെ ഒരു ശതമാനം പോലും വരി​ല്ല നി​ലവി​ൽ അവർ അനുഭവി​ക്കുന്ന സംവരണം. ജനായത്ത ഭരണത്തി​ന് മുന്നേ കേരളത്തി​ൽ സംവരണം നി​ലവി​ലുണ്ട്. കേന്ദ്ര സർവീസി​ൽ 22.5 ശതമാനം പട്ടികജാതി​, പട്ടി​കവർഗ സംവരണം പണ്ടേയുണ്ടെങ്കി​ലും പി​ന്നാക്ക സംവരണം 1993ലാണ് നടപ്പാക്കി​യത്. അത് 27ശതമാനം ആയി​ നിജപ്പെടുത്താൻ കാരണം സംവരണം 50 മറി​കടക്കരുതെന്ന ബി​.പി. മണ്ഡൽ കമ്മി​ഷന്റെ നി​യമബോധമാണ്. അക്കാര്യം റി​പ്പോർട്ടി​ൽ അദ്ദേഹം സൂചി​പ്പി​ക്കുന്നുമുണ്ട്. പ്രാബല്യത്തി​ൽ വന്ന് 28 വർഷം കഴി​ഞ്ഞി​ട്ടും കേന്ദ്രസർവീസി​ൽ പി​ന്നാക്ക പ്രാതി​നി​ധ്യം 11ശതമാനം മാത്രമാണെന്ന പാർലമെന്ററി​ സമി​തി​യുടെ റി​പ്പോർട്ട് സർക്കാരുകൾ കൺ​തുറന്നു കാണണം. എന്നി​ട്ട് വേണം സാമ്പത്തി​ക/സവർണ സംവരണത്തെക്കുറിച്ച് സംസാരി​ക്കാൻ തന്നെ. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും അധ:സ്ഥി​ത, പി​ന്നാക്ക ജനസമൂഹമാണെന്നും അവർ ഓർക്കണം.സാമുദായി​ക സംവരണം ലോകാവസാനം വരെ വേണമെന്ന് അഭിപ്രായമി​ല്ല. സാമൂഹി​കമായും വിദ്യാഭ്യാസപരമായും സാംസ്കാരി​കമായും തുല്യതയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പി​ന്നാക്ക, അധ:സ്ഥി​ത വിഭാഗങ്ങൾക്ക് സർക്കാർ സർവീസി​ൽ അർഹമായ പങ്കാളി​ത്തം നൽകി​യ ശേഷം സാമ്പത്തി​ക സംവരണം നടപ്പാക്കുന്നതി​നെ ഞങ്ങളാരും എതി​ർക്കുന്നുമി​ല്ല. അതുവരേക്കും മുന്നാക്ക സമുദായങ്ങളി​ലെ ദരി​ദ്രർക്ക് വേണ്ടി​ സാമ്പത്തി​ക സഹായ പദ്ധതി​കൾ നടപ്പാക്കുകയാണ് വേണ്ടത്. അതാണ് സാമൂഹ്യനീതി​, അതാണ് അന്തസ്. മഹാരാഷ്ട്രയി​ലെ മറാത്താ സംവരണം അസാധുവാക്കി​യ ഈ വിധി​ രാജ്യത്തെ പി​ന്നാക്ക വി​ഭാഗങ്ങൾക്ക് വലിയ സമാധാനം നൽകുന്നതല്ല. സാമ്പത്തി​ക സംവരണത്തി​നായുളള ഭരണഘടനാ ഭേദഗതി​ക്കെതി​രായ കേസ് ഇപ്പോഴും സുപ്രീം കോടതി​ക്ക് മുന്നി​ലുണ്ട്.മറാത്താ സമൂഹം സാമൂഹി​കമായ പി​ന്നാക്കാവസ്ഥയി​ലാണെന്ന് തെളി​യി​ക്കുന്ന പഠന റി​പ്പോർട്ടോ, രേഖകളോ ഇല്ലെന്ന കാര്യം വി​ധി​യി​ൽ പറയുന്നുണ്ട്. സർക്കാർ സർവീസി​ൽ അവർക്ക് മതി​യായ പങ്കാളി​ത്തം ഇല്ലെന്ന് തെളി​യി​ക്കാനായി​ട്ടി​ല്ലെന്നും സൂചി​പ്പി​ക്കുന്നു. കേരളത്തി​ലെ സവർണ സംവരണത്തി​ൽ ഈ രണ്ട് നിരീക്ഷണങ്ങളും ബാധകമായേക്കുമെന്നതാണ് പ്രതീക്ഷ നൽകുന്നത്. പി​ന്നാക്കക്കാർക്ക് അധികാര കസേരകൾ പ്രാപ്യമായി തുടങ്ങിയത് തന്നെ സ്വാതന്ത്ര്യാനന്തരമാണ്. അതുവരെ അധികാരവും സമ്പത്തും ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം വരുന്ന സവർണരുടെ കുത്തകയായിരുന്നു. ജനസംഖ്യാനുപാതികമായി അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങളെ അധികാരത്തിൽ പങ്കാളികളാക്കാൻ അവർക്കായി കൊണ്ടുവന്ന സംവരണം ഇന്നും ലക്ഷ്യപ്രാപ്തി കൈവരിക്കാത്തതിന് കാരണം തേടുകയാണ് വേണ്ടത്. അല്ലാതെ സൂത്രത്തിലൂടെ സവർണ സംവരണം നടപ്പാക്കുകയല്ല. അർഹമായ സംവരണാനുകൂല്യം ലഭ്യമാകാൻ പിന്നാക്ക സമുദായം ഇന്നും അധികാരിവർഗത്തിന്റെ പൂമുഖത്ത് ഓച്ഛാനിച്ചു നിൽക്കുമ്പോഴാണ് അടുക്കളവാതിലൂടെ കയറി ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കിയെടുക്കാൻ സവർണ ശക്തികൾക്ക് കഴിയുന്നത്. അതിനായി ഭരണഘടന ഭേദഗതി ചെയ്യാനും സുപ്രീംകോടതി വിധിയെ പുറംകാലുകൊണ്ട് തൊഴിച്ച് തെറിപ്പിക്കാനും അവർക്കാകും. പിന്നാക്ക അധ:സ്ഥിതവിഭാഗക്കാരുടെ കാര്യം വരുമ്പോൾ നിയമവും ഭരണകൂടങ്ങളുമെല്ലാം മൗനിബാബമാരാണ്. നീതിപീഠങ്ങളിൽ നി​ന്നുണ്ടാകുന്ന ഇടപെടലുകളാണ് പിന്നാക്ക വിഭാഗങ്ങൾക്ക് അപൂർവമായെങ്കിലും കൈത്താങ്ങാകുന്നത്. ഇതുകൊണ്ടൊന്നും ഇക്കൂട്ടർ അടങ്ങുമെന്ന് വിചാരിക്കുന്നതും മൗഢ്യമാണ്. സുപ്രീം കോടതിയുടെ പുതിയ വിധിയെയും മറികടക്കാനുള്ള പുതിയ തന്ത്രങ്ങൾ ഇപ്പോൾ അണിയറയിൽ രൂപം കൊള്ളുന്നുണ്ടാകും.സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരി​ക്കണം. സർക്കാർ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങൾ പോലും അതിന് വേണ്ടിവരില്ല. ശേഷം അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടത്. കേരളത്തിൽ ചെയ്തത് പോലെ 90 ശതമാനം സവർണർ ജോലി​ ചെയ്യുന്ന തി​രുവി​താംകൂർ ദേവസ്വം ബോർഡി​ൽ പത്ത് ശതമാനം സവർണ സംവരണം ഏർപ്പെടുത്തി​യ അപരാധത്തെ എന്ത് പേരി​ട്ടാണ് വി​ളി​ക്കേണ്ടത് ? സവർണ വോട്ടി​ൽ കണ്ണ് നട്ട് ചെയ്ത ഈ തറവേലയ്ക്ക് എന്ത് രാഷ്ട്രീയ ലാഭം ഉണ്ടായി​ എന്നും നാം കണ്ടതാണല്ലോ.( യോഗനാദം മേയ് 15 ലക്കം എഡി​റ്റോറി​യൽ )​മുന്നാക്കക്കാരി​ലെ സാമ്പത്തി​കമായി​ പി​ന്നാക്കമായവർക്ക് സംവരണം നടപ്പാക്കി​യതോടെ കേരളത്തി​ൽ 50 ശതമാന പരി​ധി​ മറി​കടന്നു കഴി​ഞ്ഞു. അസാധാരണ സാഹചര്യങ്ങളി​ൽ മാത്രമേ ഇത് മറി​കടക്കാനാവൂ. ഇവി​ടെ അത്തരം ഒരു സാഹചര്യവും ഇല്ല. കൂടാതെ കേരളത്തി​ലെ സവർണ വി​ഭാഗം സാമൂഹ്യമായി​ പിന്നാക്കമാണെന്ന് ഒരു പഠനവും നടന്നി​ട്ടി​ല്ല. സർക്കാർ സർവീസിൽ അവർക്ക് അർഹമായ പങ്കാളി​ത്തം ഇല്ലെന്ന റിപ്പോർട്ടുമി​ല്ല. ഭരണഘടനാ ഭേദഗതി​ നി​ലവി​ൽ വരുംമുമ്പാണ് ഇവി​ടെ 10ശതമാനം സവർണ സംവരണം നടപ്പാക്കി​യതും. പിന്നാക്കാവസ്ഥ നി​ർണയി​ക്കാനുള്ള അധി​കാരം കേന്ദ്രസർക്കാരി​നാണെന്ന സുപ്രധാന പരാമർശമാണ് മറ്റൊരു നി​ർണായകമായ കാര്യം. ഇതെല്ലാം കണക്കി​ലെടുത്തും ഭരണഘടനാ ഭേദഗതി​യെ ചോദ്യം ചെയ്യുന്ന ഹർജി​കളി​ൽ സുപ്രീം കോടതി​ തീരുമാനം ഉണ്ടാകും വരെയും കേരളത്തി​ൽ പ്രഖ്യാപി​ച്ച സവർണ സംവരണം റദ്ദാക്കാനുള്ള ആർജവം സംസ്ഥാന സർക്കാർ കാണി​ക്കുകയാണ് വേണ്ടത്.

വെള്ളാപ്പള്ളി നടേശൻ
മാനേജിംഗ് എഡിറ്റർ
യോഗനാദം

19/05/2021

എസ്.എന്‍.ഡി.പി. യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ കോവിഡ് -19 ഹെല്‍പ്പ് ഡെസ്‌ക്ക്.

പ്രീയ സഹോദരങ്ങളെ,
കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് വലിയ ദുരന്ത ചലനങ്ങൾ ആണ് നമ്മുക്കിടയിൽ ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ തൊഴില്‍ രംഗങ്ങളും ഇതിനേകം തന്നെ നിച്ഛലം ആയിരിക്കുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാധരണകാരുടെ സ്ഥിതി വളരെ ശോചനിയമാണ്. ഈ അവസരത്തില്‍ സമുദായ അംഗങ്ങള്‍ ആയ സാധാരണക്കാരെ സഹായിക്കുക എന്നത് എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിൻ്റെ ഉത്തരവാദിത്വം ആണ്.. ശാഖതലത്തില്‍ എന്റെ പ്രീയ നേതാക്കന്മാര്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നു എന്നറിയാം. ഈ അവസരത്തില്‍ എസ് എന്‍ ഡി പി യോഗം ചെങ്ങന്നൂര്‍ യൂണിയനും നിങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും. അതിനാല്‍ ശാഖതലത്തില്‍ അടിയന്തിര സഹായം ഭക്ഷണം, മരുന്ന്, മറ്റു അടിസ്ഥാന കാര്യങ്ങള്‍ എന്നിവയില്‍ എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ സഹായം എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്തരം സഹായങ്ങള്‍ക്കായി ചുവടെ ചേര്‍ത്തിരിക്കുന്ന ഹെല്‍പ്പ് ഡെയ്ക്ക് നമ്പറില്‍ ബന്ധപ്പെടുക.

94464 24909
94470 00097
98471 53440
83040 47907
94954 41680
94964 35795
96057 17279
96056 77174
96564 07298
99463 19830

ഗുരുസേവയില്‍,
എം. ബി ശ്രീകുമാര്‍ (ചെയര്‍മാന്‍)
അനില്‍ പി. ശ്രീരംഗം (കണ്‍വീനര്‍)

ഒരുമയോടെ പോരാടാം , ഒരുമയോടെ നില്‍ക്കാം

18/05/2021

കോവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ്റെ സഹായഹസ്തം.

കോവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് സഹായഹസ്തമേകി എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ. വൈക്കം നഗരസഭ, ബ്ലേക്ക് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങുന്ന കോവിഡ് ചികിത്സാ കേന്ദത്തിലേക്ക് മുൻ കാലങ്ങളിലേതു പോലെ അകമഴിഞ്ഞ കൈത്താങ്ങാവുകയാണ് വൈക്കം യൂണിയൻ നേതൃത്വം.. ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്വത്തിൽ
ബോയ്സ് സ്കൂളിൽ 100 കിടക്കകളും
നഗരസഭ, ടൗൺഹാളിൽ തുടങ്ങിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 70 രോഗികൾ
ക്ക് കിടത്തിചികിത്സയും നൽകുന്നുണ്ട്. ഇതിന്റ ചെലവിലേക്കായി രണ്ട് സെന്ററിലേക്കുമായി യുണിയൻ 60,000 രൂപയാണ് ആദ്യ ഘട്ടത്തിൽ കൈമാറിയിരിക്കുന്നത്. നഗരസഭാധ്യക്ഷ രേണുക രതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് എന്നിവർ യൂണിയൻ പ്രസിഡന്റ് ശ്രീ പി.വി. ബിനീഷിൽ നിന്ന് തുക ഏറ്റുവാങ്ങി. നഗരസഭാ ഉപാധ്യക്ഷൻ പിടി സുഭാഷ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്, യൂണിയൻ കൗൺസിലറും സൈബർ സേന കേന്ദ്ര സമിതി അംഗവുമായ സെൻ സുഗുണൻ കൗൺസിലർമാരായ പ്രീത
രാജേഷ്, സിന്ധു സജീവൻ തുടങ്ങിയവർ
സന്നിഹിതരായിരുന്നു.

തലയാഴത്ത് പി.എസ്.ശ്രീനിവാസൻ മെമ്മോറിയൽ എൻ.പി സ്കൂളിൽ തുടങ്ങിയ
സൊമിസിലിയറി കെയർ സെന്ററിലേക്ക്
ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തിൽ നിന്നും ഇതിനോടകം 20,000/- രൂപയുടെ സഹായം നൽകുകയുണ്ടായി.

18/05/2021

കോവിഡ് 19 ബാധിതരായ കുടുംബങ്ങളെ സഹായിക്കാൻ എസ് എൻ ഡി പി യോഗം ചേപ്പാട് യൂണിയൻ.

കോവിഡ് മഹാമാരിയിൽ ദുരിതം അനുഭാവിച്ചു ഭവനങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്ന കോവിഡ് ബാധിത കുടുംബങ്ങൾക്ക് മരുന്നും, ഭക്ഷണവും, ഭക്ഷ്യ വസ്തുക്കളും എത്തിച്ചുകൊടുക്കുവാൻ SNDP യോഗം ചേപ്പാട് യൂണിയൻ കൗൺസിൽ തീരുമാനിച്ചു. യൂണിയന്റെയും, ശാഖകളുടെയും സഹായത്തോടെ ഓരോ ശാഖയിലെയും വോളണ്ടിയർമാർ കോവിഡ് ബാധിത ഭവനങ്ങളിൽ മരുന്നും ഭക്ഷണവും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നതിനുള്ള പദ്ധതി ആണ് തുടങ്ങിയിട്ടുള്ളത്. ഈ പദ്ധതിയുടെ യൂണിയൻതല സഹായ വിതരണം ചിങ്ങോലി 263 ആം നമ്പർ ശാഖാ ഭാരവാഹികൾക്ക് നൽകിക്കൊണ്ട് കോവിഡ് മാനദണ്ഡം പാലിച്ചു യൂണിയൻ പ്രസിഡന്റ്‌ ശ്രീ. എസ്. സലികുമാർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീ. എൻ. അശോകൻ അധ്യക്ഷൻ ആയ ചടങ്ങിൽ യൂണിയൻ കൗൺസിലർ അഡ്വ. യു. ചന്ദ്രബാബു, ശാഖാ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ. ഡി. സുഗതൻ, സെക്രട്ടറി ശ്രീ. എച്ച്. സുരേഷ് എന്നിവർ പങ്കെടുത്തു.
നിലവിൽ യൂണിയൻ നടത്തി വരുന്ന കോവിഡ് ഹെൽപ് ഡസ്ക് വഴി വാക്സിനേഷൻ രെജിസ്ട്രേഷൻ, രോഗികൾക്കും കുടുംബങ്ങൾക്കും ഉള്ള കൗൺസിലിംഗ്, രോഗസംബന്ധമായ സംശയ നിവാരണം എന്നിവ ഡോ. സോമനാഥൻ, ഡോ. നിഖിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

Address

SNDP YOGAM NEDUMPANA SAKHA NO 741
Kollam
691576

Alerts

Be the first to know and let us send you an email when SNDP Yogam Nedumpana Sakha No 741 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SNDP Yogam Nedumpana Sakha No 741:

Share

Category