DYFI Thanny Unit Committee

DYFI Thanny Unit Committee DYFI

താന്നി DYFI യൂണിറ്റിനെ ഇനി ഇവർ നയിക്കും✊🏿DYFI  ഇരവിപുരം മേഖല കമ്മിറ്റി
26/06/2023

താന്നി DYFI യൂണിറ്റിനെ ഇനി ഇവർ നയിക്കും✊🏿

DYFI ഇരവിപുരം മേഖല കമ്മിറ്റി

പ്രീയപ്പെട്ടവരെ,DYFI താന്നി യൂണിറ്റ് സമ്മേളനം നാളെ 04:00 മണിക്ക് താന്നിയിൽ ആരംഭിക്കുകയായി, നല്ലവരായ എല്ലാ നാട്ടുകാരെയും ...
24/06/2023

പ്രീയപ്പെട്ടവരെ,

DYFI താന്നി യൂണിറ്റ് സമ്മേളനം നാളെ 04:00 മണിക്ക് താന്നിയിൽ ആരംഭിക്കുകയായി, നല്ലവരായ എല്ലാ നാട്ടുകാരെയും സമ്മേളന നഗരിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

10/03/2021

നിലപാട്

15/12/2020

വിപ്ലവം വിജയിക്കട്ടെ ♥️♥️🚩🚩

🔻എല്ലാവരും ക്ഷേമ പെൻഷനുകളെ കുറിച്ച് ‼️🔻കിട്ടുന്ന ഭക്ഷ്യ കിറ്റുകളെ കുറിച്ച് ‼️🔻റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന   ഗുണമെന്മയുള...
07/12/2020

🔻എല്ലാവരും ക്ഷേമ പെൻഷനുകളെ കുറിച്ച് ‼️
🔻കിട്ടുന്ന ഭക്ഷ്യ കിറ്റുകളെ കുറിച്ച് ‼️
🔻റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന ഗുണമെന്മയുള്ള സാധനങ്ങളെ കുറിച്ച്‼️
🔻ബൈജൂസ് ആപ്പിനെ പോലും വെല്ലുന്ന, മക്കൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളെ കുറിച്ച് ‼️
🔻സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സർക്കാർ ആശുപത്രികളെ കുറിച്ച് ‼️
🔻കുടുംബശ്രീ ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന 20 രൂപയുടെ ഉച്ച ഊണിനെ കുറിച്ച് ‼️
🔻റോഡ്കളെക്കുറിച്ച്,പാലങ്ങളെ കുറിച്ച് വാചാലരായി സംസാരിക്കുന്നു...

അദ്ദാണ്.... ❤

#വളരണംകേരളം_തുടരണംപിണറായിക്കാലം
ികസനപെരുമഴ



LDF സ്ഥാനാർഥി നമ്മുടെ പ്രിയപ്പെട്ട സഖാവ് wilfred simon ഓരോ വോട്ടും നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക..

06/12/2020

സൈമാ നിന്‍റെ ചക്കപ്പൂഞ്ഞി പോലുള്ള ചങ്കൊക്കെ ദാ ഇത്രേ ഉള്ളു, തെക്കുംഭാഗം DYFI സഖാക്കളോട് ചിഹ്നം വിളിക്കാൻ നിൽക്കുമ്പോ മിനിമം ഉരുക്കിന്റെ ചങ്കെങ്കിലും വേണം..!

ഞങ്ങൾ സജ്ജരാണ്, സർക്കാർ മുൻകരുതലുകൾ പാലിക്കുന്നതിനോടൊപ്പം DYFI Thanny ഡിസാസ്റ്റർ മാനേജ്‌മന്റ് ടീമിനെയും വിവരമറിയിക്കുക. ...
03/12/2020

ഞങ്ങൾ സജ്ജരാണ്, സർക്കാർ മുൻകരുതലുകൾ പാലിക്കുന്നതിനോടൊപ്പം DYFI Thanny ഡിസാസ്റ്റർ മാനേജ്‌മന്റ് ടീമിനെയും വിവരമറിയിക്കുക.

*കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത-വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ*

*ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുരേവി' ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടന്നതായും ഡിസംബർ 4 ന് പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിൻറെ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഇതിൻറെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.*

*2020 ഡിസംബർ 3 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.*

*2020 ഡിസംബർ 3 ന് കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബർ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.*

*2020 ഡിസംബർ 3, 4 തീയതികളിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 2020 ഡിസംബർ 5 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഡിസംബർ 6 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.*

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദേശം പാലിക്കുക

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

ക്യാമ്പിലേക്ക് മാറിത്താമസിക്കേണ്ട അവസരത്തിൽ മരുന്നും കുടിവെള്ളവുംനിർബന്ധമായും കരുതേണ്ടതാണ്‌.

ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാൽ ഉറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരും മുകളിൽ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ 2 നോട്‌ കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ 1077 എന്ന നമ്പറിൽ വിളിച് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഇത്തരം യാത്രകൾ ഒഴിവാക്കി സഹകരിക്കണം. മലയോര മേഖലയിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരവും ഒഴിവാക്കേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾhttps://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത്https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

*പുറപ്പെടുവിച്ച സമയം-1 PM, 03/12 /2020*

*KSEOC-KSDMA-IMD*

കാൽപന്ത് കളിയുടെ മാന്ത്രികൻ ഇനി ഓർമ ..!⚽️  #ആദരാഞ്ജലികൾ❣️🌹🌹🌹
25/11/2020

കാൽപന്ത് കളിയുടെ മാന്ത്രികൻ ഇനി ഓർമ ..!⚽️
#ആദരാഞ്ജലികൾ❣️🌹🌹🌹

20/11/2020

ഒരു കുപ്പി കള്ളിനും 500 രൂപക്കും വേണ്ടി പോസ്റ്റർ ഒട്ടിക്കുന്ന കൂട്ടമല്ല...!

കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പ്രവർത്തനങ്ങളെയും മനസ്സാൽ ഉൾക്കൊണ്ട് നാടിന്‌ വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകരാണ് ♥️♥️♥️

സാധാരണക്കാരിൽ സാധാരണക്കാരനായ പാർട്ടി പ്രവർത്തകൻ ♥️♥️കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തെക്കും ഭാഗം ഡിവിഷനിൽ ( വാർഡ് 38 ) ...
12/11/2020

സാധാരണക്കാരിൽ സാധാരണക്കാരനായ പാർട്ടി പ്രവർത്തകൻ ♥️♥️

കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തെക്കും ഭാഗം ഡിവിഷനിൽ ( വാർഡ് 38 ) ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥിക്ക് നിങ്ങളുടെ മനസിന്റെ , മനസാക്ഷിയുടെ അംഗീകാരം 'അരിവാൾ ചുറ്റിക നക്ഷത്രം' അടയാളത്തിൽ വോട്ടുകളായി രേഖപ്പെടുത്തി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന്‌ അഭ്യർത്ഥിക്കുന്നു.....

10/11/2020

DYFI Thanny UNIT
Disaster Management Team.
കഴിഞ്ഞ ഞായറാഴ്ച രാത്രി താന്നിയിൽ ഉണ്ടായ കാർ അപകടം, അപകടത്തിൽ പെട്ടവർക്ക് രെക്ഷ ആയത് താന്നി DYFI ഡിസാസ്റ്റർ മാനേജ്‌മന്റ് ടീമിന്റെ സമയോചിതമായ ഇടപെടൽ.
നിങ്ങളുടെ ഏത് വിഷമഘട്ടത്തിലും DYFI നിങ്ങളുടെ മുന്നിലുണ്ടാകും.

നുണകളുടെ ചക്രവ്യൂഹം ഭേദിക്കുവാൻ,വികസനത്തിന്റെ തീരാത്ത ആവനാഴിയിൽ സാഹോദര്യത്തിന്റെ , സൗഹൃദത്തിന്റെ മാറ്റൊലിയുമായി തെക്കെവി...
09/11/2020

നുണകളുടെ ചക്രവ്യൂഹം ഭേദിക്കുവാൻ,
വികസനത്തിന്റെ തീരാത്ത ആവനാഴിയിൽ സാഹോദര്യത്തിന്റെ , സൗഹൃദത്തിന്റെ മാറ്റൊലിയുമായി തെക്കെവിളയുടെ മണ്ണിൽ പുതു ചരിത്രം എഴുതുവാൻ പ്രിയ സഖാവ്, TP അഭിമന്യൂ❤️❤️❤️
അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്കണം എന്നു താഴ്മയായി അപേക്ഷിക്കുന്നു.❤️

Address

Thanny
Kollam
691303

Telephone

+919207530733

Website

Alerts

Be the first to know and let us send you an email when DYFI Thanny Unit Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share