സഖാവ്

14/12/2025

#കൊല്ലം പരവൂർ പൂതക്കുളം ത്രിതല പഞ്ചായത്ത്തിരഞ്ഞെടുപ്പ്റിസൾട്ട് വന്നതിന് ശേഷം മദ്യപിച്ച് സാംസ്കാരിക സ്ഥാപനത്തിലേക്ക് വരികയും അവിടെയുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത ബിജെപി ജില്ലാ കമ്മിറ്റി അംഗവും ഭൂതക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറുമായ വികെ സുനിൽകുമാറിനെ(കാലൻ സുനി ) പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. സന്ധ്യയോട് കൂടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ക്ലബ്ബിലേക്ക് എത്തിയ ഇയാൾ അവിടെയുണ്ടായിരുന്നവരെ അസഭ്യം പറയുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തു തുടർന്ന് ആക്രമം നടത്തിയ ശേഷം വാഹനമോടിച്ച് റോഡിൽ അപകടങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച ഇയാൾ രാത്രിയോടുകൂടി വീണ്ടും സ്ഥലത്തേക്ക് എത്തുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം പറയുകയാണ് ചെയ്തത്. തുടർന്ന് പോലീസ് എത്തുകയും ഇദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിച്ച പോലീസുകാരെ പോലും തെറിവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കുംകയായിരുന്നു.

08/10/2025
12/08/2025

സഖാക്കളെ പയ്യന്നൂർ ഉള്ള ആരെങ്കിലും ഉണ്ടോ

03/09/2024

പ്രിയമുള്ള സഖാക്കളെ നിലവിലെ വിഷയത്തിൽ സഖാവ് പി ശശിയെ സപ്പോർട്ട് ചെയ്താണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത് അതിനോടൊപ്പം തന്നെ പാർട്ടിയെ പൂർണമായും തള്ളുന്നുണ്ട് അഭിപ്രായങ്ങളും മറ്റു തർക്കങ്ങളും പ്രിയപ്പെട്ട ഒരു സഖാക്കളും സോഷ്യൽ മീഡിയ വഴി ഉണ്ടാകരുത് എന്ന് അഭ്യർത്ഥിക്കുന്നു

05/03/2024

കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ആസാമിൽ ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പോലീസ് ആസാമിൽ നിന്ന് പിടികൂടി.

അപ്പർ ആസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ രാത്തുൾ സൈക്കിയയുടെ മകൻ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.

2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ ആസാമിലേക്ക് കടന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിൻ്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ

ലോക്കൽ പോലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾ ഗ്രാമത്തിൽ നിന്നാണ് കളമശ്ശേരി പോലീസ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. മുൻപ് പ്രതിയെ അന്വേഷിച്ചുപോയ പോലീസ് ടീമിന് ലോക്കൽ പോലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങൾ ഈ മാസം ഒൻപതിനാണ് പ്രതിയെ തിരക്കി ആസാമിലേക്ക് തിരിച്ചത്.

പ്രതികൂല കാലാവസ്ഥയും തണുപ്പും മൂലം ഏറെ വൈകിയാണ് പോലീസ് സംഘത്തിന് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞത്.

പ്രതികൂല കാലാവസ്ഥമൂലവും ഭാഷാപ്രശ്നം കൊണ്ടും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ദിബ്രുഗഡ് മിലിറ്ററി ഇൻ്റലിജെൻസിൻ്റെ സഹായത്താൽ ആസാമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഡ് സ്വദേശിയായ ഡ്രൈവറേയും സ്വകാര്യ വാഹനവും തരപ്പെടുത്തിയത് അന്വേഷണത്തിന് ഏറെ ഗുണകരമായി. അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികൾ പിന്തുടർന്നതിനാൽ ഉടൻ തന്നെ പ്രതിയെ വാഹനത്തിൽ കയറ്റി എട്ടു കിലോമീറ്റർ ദൂരെയുള്ള ഗിലാമാര പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

ദിമാജി ചീഫ് ജൂഡീഷ്യൽ മജിസ്ടേറ്റ് കോടതിയിൽ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി പോലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കളമശ്ശേരി കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെകർ പ്രദീപ്കുമാർ ജി, സബ് ഇൻ സ്പെക്ടർമാരായ വിനോജ് എ, സുബൈർ വി. എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു. വി. എസ്, ശ്രീജിത്ത്, സി.പി.ഒ മാരായ മാഹിൻ അബൂബക്കർ, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സഖാക്കളെ താഴെ ഞാനൊരു ലിങ്ക് നൽകുന്നുണ്ട് കഴിവിന്റെ പരമാവധി സപ്പോർട്ട് വേണം യുഡിഎഫ് കേന്ദ്രങ്ങൾ ബോധപൂർവ്വം ഇടപെടുന്നുണ്ട്...
05/03/2024

സഖാക്കളെ താഴെ ഞാനൊരു ലിങ്ക് നൽകുന്നുണ്ട് കഴിവിന്റെ പരമാവധി സപ്പോർട്ട് വേണം യുഡിഎഫ് കേന്ദ്രങ്ങൾ ബോധപൂർവ്വം ഇടപെടുന്നുണ്ട് https://www.instagram.com/reel/C39rA7DxX0M/?igsh=MTl6NzlvNTB5OHVyeQ==

14/12/2023

#നവകേരളസദസ്സ്
സാങ്കേതിക കാരണങ്ങളാൽ നിങ്ങൾക്ക് നവകേരളസദസ്സിൽ ചാത്തന്നൂർ മണ്ഡലത്തിലെ വികസനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും പൊതു പരാതികളും നൽകാൻ കഴിയുന്നില്ല എങ്കിൽ അത് ഞങ്ങൾക്ക് അയച്ചു തരുക നാടിന്റെ പൊതു വികസനത്തിന് വേണ്ടി അത് ഞങ്ങൾ ചാത്തന്നൂർ മണ്ഡലത്തിന്റെ പൊതു വികസനത്തിനായി നവകേരളസദസ്സിൽ എത്തിക്കുന്നതാണ്
ഡിവൈഎഫ്ഐ പൂതക്കുളം വില്ലേജ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയോ ഞങ്ങളുടെ ജിമെയിൽ ഐഡിയിലോ വാട്സാപ്പിലൂടെയോ നിങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാവുന്നതാണ്
dyfipoothakulam@gmail.കോം

https://www.facebook.com/profile.php?id=100069340234166&mibextid=ZbWKwL
വാട്സ്ആപ്പ്
അഭിജിത്ത്: +919567972477
അൻസാരി:+917510353788
ശരൺ : 8129848081
റോമിയോ:+919995232507
സുമേഷ്:+919633464577
വിഷ്ണു:+918907924198

ഡിവൈഎഫ്ഐ പൂതക്കുളം മേഖലാ കമ്മിറ്റിയ�

Address

Kollam

Alerts

Be the first to know and let us send you an email when സഖാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സഖാവ്:

Share