24/08/2021
കടപുഴ പാലത്തിന് ഇരു വശവും സുരക്ഷ വലകൾ കെട്ടണം എന്നാവശ്യപ്പെട്ട്, DYFI കോയിക്കൾഭാഗം യൂണിറ്റ് കമ്മിറ്റി, ബന്ധപ്പെട്ട മന്ത്രിമാർ, മുഖ്യമന്ത്രി, എം.എൽ.എ എന്നിവർക്ക് നൽകിയ നിവേദനം.
ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി മുൻപാകെ, കൊല്ലം പടിഞ്ഞാറേകല്ലട, കോയിക്കൽ ഭാഗം DYFI യൂണിറ്റ് കമ്മിറ്റി, നൽകുന്ന നിവേദനം.
വിഷയം: കൊല്ലം തേനി ദേശിയ പാത 183 ൽ ഉൾപ്പെടുന്ന കടപുഴ പാലത്തിന്റെ ഇരുവശവും സുരക്ഷ വലകൾ കെട്ടി സംരക്ഷിക്കുന്നത് സംബന്ധിച്ച്.
സർ,
കൊല്ലം ജില്ലയിൽ, കുന്നത്തൂർ താലൂക്കിൽ, പടിഞ്ഞാറെകല്ലട പഞ്ചായത്തിൽ കല്ലട ആറിന് കുറുകെയാണ് കടപുഴ പാലം. കുന്നത്തൂർ താലൂക്കിനെ, കൊല്ലം ജില്ലയുമായി ബന്ധിപ്പിക്കുന്ന, കൊല്ലം തേനി ദേശിയ പാതയിൽ ഉൾപ്പെടുന്നതാണ് പ്രസ്തുത പാലം. എന്നാൽ ഇപ്പോൾ പാലത്തിന് മുകളിൽ നിന്ന്, വിവിധ തരത്തിലുള്ള മാലിന്യങ്ങൾ, മാംസാവശിഷ്ടങ്ങൾ ഉൾപ്പടെ, ആറിലേക്ക് വലിച്ചെറിയുന്നത് സ്ഥിരം ആയിരിക്കുയാണ്. ഇത് കെട്ടികിടന്നും തീരത്തു അടിഞ്ഞും, ജില്ലയിലെ പ്രാധ്യാന്യം ഏറിയ ജലാശയത്തിന് ഭീഷണി ആകുകയാണ്. കൂടാതെ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതിരാവിലെയോ രാത്രിയിലോ ആയത് കൊണ്ട് തന്നെ ഇത് തടയുക എന്നത് നാട്ടുകാർക്ക് പ്രായോഗികമായി സാധ്യമല്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രയോജനം ഉണ്ടായിട്ടില്ല.
മറ്റൊരു വിഷയം, പാലത്തിൽ നിന്നും ആറിലേക്ക് ചാടി ആത്‍മഹത്യക്ക് ശ്രമിക്കുന്ന പ്രവണതയും കൂടുകയാണ്. ഇത്തരത്തിൽ നിരവധി മരണങ്ങൾ അടുത്തിടെ ഉണ്ടായി. നാട്ടുകാരാണ് മറ്റ് ചിലരെ രക്ഷിച്ചത്. ദേശിയ പാതയിൽ ആയതിനാൽ ദൂരത്തുള്ള സ്ഥലങ്ങളിൽ നിന്നും ഉള്ളവർ പോലും ഇതിനായി എത്തുന്നു. ഇത് നാടിന്റെ സമാധനപരമായ ജീവിതത്തിന് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇത് രണ്ടും, തടയാൻ ഉള്ള മാർഗം, പാലത്തിന്റെ ഇരു വശവും ഉയരത്തിൽ സുരക്ഷ വലകൾ സ്ഥാപിക്കുക എന്നതാണ്. മാലിന്യങ്ങൾ കൊണ്ട് തള്ളുന്നതും ഇവിടെ നിന്നും ചാടിയുള്ള ആത്മഹത്യ ശ്രമവും ഇത് മൂലം തടയാം.
അതിനാൽ, ഇതിന് വേണ്ടി എത്രയും പെട്ടന്ന് നടപടികൾ ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു.
യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി,
ജെ.ജയരാജ് (സെക്രട്ടറി),
+918943485689
എസ്.പ്രശാന്ത് (പ്രസിഡന്റ്)
+91 99466 16384