SFI Sakthikulangara North

SFI Sakthikulangara North Official page of SFI Sakthikulangara North

അന്താരാഷ്ട്ര നിലവാരമുള്ള 111 സ്കൂൾ സമുച്ചയങ്ങൾ നാടിന് സമർപ്പിച്ചുസംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ
06/02/2021

അന്താരാഷ്ട്ര നിലവാരമുള്ള 111 സ്കൂൾ സമുച്ചയങ്ങൾ നാടിന് സമർപ്പിച്ചു

സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ

പൊതുവിദ്യാഭ്യാസ മേഖലയുടെ കരുത്തിലും ഗുണമേന്മയിലും രാജ്യത്ത് മെച്ചപ്പെട്ട പുരോഗതി കൈവരിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാല്...
03/01/2021

പൊതുവിദ്യാഭ്യാസ മേഖലയുടെ കരുത്തിലും ഗുണമേന്മയിലും രാജ്യത്ത് മെച്ചപ്പെട്ട പുരോഗതി കൈവരിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നോട്ടുപോകാനുണ്ട്. പഠന താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കുന്നതിന് പലപ്പോഴും കഴിയാതെ വരുന്നു.

ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ Eminent Scholars Online- എന്ന പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ കോളേജ്-സര്‍വ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും. ഒരേസമയം എല്ലാ ജില്ലകളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ (സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറികളില്‍/ ഓഡിറ്റോറിയങ്ങളില്‍) ഇവരുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനുമുള്ള അവസരമുണ്ടാക്കും. വിക്ടേഴ്സ് പോലുള്ള ചാനലുകള്‍ വഴിയും ഈ സൗകര്യം ഒരുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ മേല്‍നോട്ടത്തിലായിരിക്കും ഈ പരിപാടി. ആദ്യ പ്രഭാഷണം ജനുവരിയില്‍ നടത്തും.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ലോകോത്തര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണ് എന്നത് നമ്മെ അലട്ടുന്ന പ്രശ്നമാണ്. സാമ്പത്തിക രംഗത്തെ പൊതുവായ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഇതിന് മുഖ്യകാരണമാണ്. കേരളം ഇതില്‍ നിന്നും വിഭിന്നമായി നില്‍ക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള) കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം നല്‍കും. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ വിഭാഗത്തിനുള്ളില്‍ മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുക.

കെഎഎസ് പരീക്ഷ പരിശീലനം വിജകരമാക്കിയതിന് പിന്നാലെ ഓണ്‍ലൈന്‍ പി എസ് സി പരിശീലനം ആരംഭിച്ചിരിക്കുകയാണ് കേരള സംസ്ഥാന യുവജനക്ഷ...
31/12/2020

കെഎഎസ് പരീക്ഷ പരിശീലനം വിജകരമാക്കിയതിന് പിന്നാലെ ഓണ്‍ലൈന്‍ പി എസ് സി പരിശീലനം ആരംഭിച്ചിരിക്കുകയാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. പി.എസ്.സി സിലബസ് പ്രകാരം ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയ അധ്യാപകരാണ് ക്ലാസുകള്‍ എടുക്കുന്നത്. എസ്.എസ്.എല്‍.സി അടിസ്ഥാനയോഗ്യതയുള്ള തസ്തികകള്‍ക്ക് വേണ്ടി പി.എസ്.എസി ഫെബ്രുവരി മാസത്തില്‍ നടത്താനിരിക്കുന്ന പ്രാഥമികപരീക്ഷയുടെ പരിശീലനമാണ് ആദ്യമായി സംഘടിപ്പിക്കുന്നത്. യുവജനക്ഷേമ ബോര്‍ഡിന്റെ യൂട്യൂബ് ചാനലായ The Window വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ബോര്‍ഡിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടേയും ക്ലാസുകള്‍ ലഭ്യമാകും. രണ്ടരലക്ഷത്തോളം യുവതീ യുവാക്കള്‍ക്ക് പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.
കെഎഎസ് പ്രാഥമിക, മെയിന്‍ പരീക്ഷകള്‍ക്ക് നടത്തിയ പരിശീലന പരിപാടി നിരവധി പേര്‍ക്ക് പ്രയോജനപ്പെട്ടിരുന്നു. വലിയ ഫീസ് നല്‍കി പിഎസ് സി പരിശീലനം നടത്താന്‍ കഴിയാത്തവര്‍ക്ക് യുവജന ക്ഷേമ ബോര്‍ഡിന്റെ ഈ സംരംഭം ആശ്വാസമാകും. സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന മറ്റ് മത്സര പരീക്ഷകള്‍ക്കും ഈ രീതിയില്‍ പരിശീലനങ്ങള്‍ നല്‍കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

മഹാരാജാസ് കോളേജില്‍  ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ വര്‍ഗീയവാദികള്‍ കുത്തിക്കൊന്ന അനശ്വര രക്തസാക്ഷി അഭിമന്യുവിന് എറണാകുളത്ത്...
27/12/2020

മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ വര്‍ഗീയവാദികള്‍ കുത്തിക്കൊന്ന അനശ്വര രക്തസാക്ഷി അഭിമന്യുവിന് എറണാകുളത്ത് സ്മാരകം ഒരുങ്ങി. പഠനത്തിനും തൊഴില്‍പരിശീലനത്തിനുമുള്ള കേന്ദ്രമായി സ്മാരക മന്ദിരം പ്രവര്‍ത്തിക്കും. കലൂരില്‍ 29ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വിപുലമായ ലൈബ്രറി, സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് ആധുനിക കോഴ്‌സുകളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍, മത്സര പരീക്ഷകള്‍ക്കു സഹായകമായ പരിശീലനം, മത്സര പരീക്ഷകള്‍ക്കും തൊഴില്‍പരിശീലനത്തിനുമെത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം എന്നിവ അഭിമന്യു സ്മാരകമന്ദിരത്തിലുണ്ടാകും. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച രണ്ടേമുക്കാല്‍ കോടി രൂപ ഉപയോഗിച്ചാണ് ആറര സെന്റ് സ്ഥലത്ത് അഭിമന്യൂ സ്മാരകമന്ദിരം നിര്‍മിച്ചത്.

21-കാരിയെ മേയറാക്കി LDF 😍ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രൻ (21) തിരുവനന്തപുരം മേയറായി ചുമതലയേൽക്...
25/12/2020

21-കാരിയെ മേയറാക്കി LDF 😍

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രൻ (21) തിരുവനന്തപുരം മേയറായി ചുമതലയേൽക്കും.

ബിരുദ വിദ്യാർത്ഥിനി, SFI സംസ്ഥന കമ്മറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ്...

പൊതുവിദ്യാഭ്യാസത്തിന് പൊൻതൂവൽ  മൂന്നു വർഷംകൊണ്ട് സർക്കാർ സ്കൂളിലേക്ക് മാത്രം വന്നത് 2.1 ലക്ഷം കുട്ടികൾ.പൊതു വിദ്യാഭ്യാസ ...
12/12/2020

പൊതുവിദ്യാഭ്യാസത്തിന് പൊൻതൂവൽ
മൂന്നു വർഷംകൊണ്ട് സർക്കാർ സ്കൂളിലേക്ക് മാത്രം വന്നത് 2.1 ലക്ഷം കുട്ടികൾ.
പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് പുതുതായി എത്തിയത് അഞ്ചുലക്ഷത്തിലധികവും.

ചില സത്യങ്ങൾ ഇങ്ങനെയാണ്. എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും തിളക്കത്തോടെ  പുറത്തുവരും. മാതൃഭുമി  പോലും പറയും.എൽ.പി....
12/12/2020

ചില സത്യങ്ങൾ ഇങ്ങനെയാണ്. എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും. മാതൃഭുമി പോലും പറയും.

എൽ.പി.സ്കൂൾ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി. 14 ജില്ലകളിലായി 5653 പേർക്ക് നിയമന ശുപാർശ നൽകി എന്നും പത്രം പറയുന്നു. റാങ്ക് പട്ടികയിൽ ഉദ്യോഗാർത്ഥികൾ തികയാത്ത സ്ഥിതിയാണത്രേ. പട്ടിക റദ്ദാകാതിരിക്കാൻ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ PSC നടപടികൾ ഊർജ്ജിതമാക്കിയെന്നും വാർത്തയിൽ പറയുന്നു.

എന്താണ് നിയമനം സർവ്വകാല റെക്കോഡിലെത്താൻ കാരണം? മൂന്ന് അദ്ധ്യയന വർഷങ്ങളിലായി അഞ്ചുലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ കൂടി ! ഇങ്ങനെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും സംഭവിച്ചതായി പറയാമോ?
എന്തുകൊണ്ട് 5 ലക്ഷം കുട്ടികൾ കൂടി ? പൊതു വിദ്യാലയങ്ങൾ ഹൈടെക്കായി.നിലവാരവും ജനങ്ങളുടെ വിശ്വാസവും കൂടി .എങ്ങനെ ഈ മാറ്റമുണ്ടായി? പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഫലമായി. യു.ഡി.എഫിൻ്റെ വാഗ്ദാനമെന്താണ്? പൊതുവിദ്യാഭ്യാസ സംരക്ഷണമടക്കം നാല് മിഷനുകളും അവസാനിപ്പിക്കും.
അതായത് പൊതുവിദ്യാലയങ്ങളിലെ ഡിവിഷൻ ഫാൾ തിരിച്ചു വരും. അവിടുത്തെ അദ്ധ്യാപകർ ജോലി നിലനിർത്താൻ വെക്കേഷനിൽ കുട്ടികളെ പിടുത്തക്കാരായിരുന്ന ' പഴയ നല്ല കാലം' UDF തിരിച്ചു കൊണ്ടുവരും.

എന്തായാലും മാതൃഭുമി തന്നെ ഒരു സത്യം വിളിച്ചു പറയുന്നു. റെക്കോഡ് നിയമനം ഏത് കാലത്താണ് എന്നുമോർക്കണം. രണ്ട് പ്രളയങ്ങളും നിപ്പയും ഓഖിയും ഒടുവിൽ കോവിഡ് മഹാമാരിയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ കാലത്ത്.
നല്ല വാർത്ത. പക്ഷേ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. 'ആവശ്യമുണ്ട് അദ്ധ്യാപകരെ ' എന്ന തലക്കെട്ടിൽ ഒറ്റനോട്ടത്തിൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല. തലക്കെട്ട് നൽകുന്നത് എഡിറ്റോറിയൽ ഡെസ്കാണല്ലോ.
പിന്നെ പത്തു ജില്ലകളിലെ പോളിങ്ങ് കഴിയുവോളം ഈ സത്യം പുറത്തു പറയാതിരിക്കാൻ പുലർത്തിയ മുൻകരുതലും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വസ്തു നിഷ്ഠമായ വാർത്ത അഭിനന്ദനമർഹിക്കുന്നു. വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ.

"Ye Inquilab hay Sir,Ye Revolution hay"
28/11/2020

"Ye Inquilab hay Sir,
Ye Revolution hay"


25/11/2020

"വികസനത്തിന് ഒരു വോട്ട്
സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്"

മലയാളികൾക്കുള്ള ഓണ സമ്മാനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറ് ദിന കർമ്മ പദ്ധതി. എന്നാൽ എഴുപത്തി രണ്ട്...
15/11/2020

മലയാളികൾക്കുള്ള ഓണ സമ്മാനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറ് ദിന കർമ്മ പദ്ധതി. എന്നാൽ എഴുപത്തി രണ്ട് ദിവസം കൊണ്ടു തന്നെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കാൻ എൽ ഡി എഫ് സർക്കാരിനായി. മുപ്പത്തിയഞ്ച് വകുപ്പുകളിലായി നൂറ്റിയൊന്ന് പദ്ധതികളാണ് എഴുപത്തിരണ്ട് ദിനങ്ങൾ കൊണ്ട് പൂർത്തിയായത്. നൂറു ദിനം തികയുന്ന ഡിസംബർ ഒമ്പതിനോടകം നൂറ്റിയൻപത്തിയഞ്ച് പദ്ധതികൾ പൂർത്തികരിച്ച് വാക്കുപാലിക്കാൻ എൽ ഡി എഫ് സർക്കാരിന് സാധിക്കും.

കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം  ഡിവിഷനിൽ നിന്നും LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന SFI സംസ്ഥാന കമ്മിറ്റി അംഗം  സ.യു.പവി...
08/11/2020

കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം ഡിവിഷനിൽ നിന്നും LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന SFI സംസ്ഥാന കമ്മിറ്റി അംഗം
സ.യു.പവിത്രക്ക് ഹൃദയാശംസകൾ...

"ഹാത്രാസിലെ സഹോദരിയ്ക്ക് നീതി വേണം"എസ്.എഫ്.ഐ നേതൃത്ത്വത്തിൽ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പം സംസ്ഥാന ...
04/10/2020

"ഹാത്രാസിലെ സഹോദരിയ്ക്ക് നീതി വേണം"
എസ്.എഫ്.ഐ നേതൃത്ത്വത്തിൽ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പം സംസ്ഥാന വ്യാപകമായി വീടുകളിൽനിന്നും ജാഗ്രതാ ജ്വാല തെളിയിക്കുകയാണ്.

പ്രതിഷേധത്തിൽ അണിനിരക്കുക.

Address

Sakthikulangara
Kollam

Telephone

7561088224

Website

Alerts

Be the first to know and let us send you an email when SFI Sakthikulangara North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share