19/10/2024
1946 ഒക്ടോബർ 28: കുളി കഴിഞ്ഞ് മടങ്ങുകയായിരുന്നു വെളിച്ചം പരന്നിട്ടില്ല .....
തോളിൽ ആരോ കൈ വച്ചതറിഞ്ഞാണ്
തിരിഞ്ഞു നോക്കിയത്
"അച്ചുതാനന്ദൻ അല്ലേ"
അപരിചിതന്റെ ചോദ്യം
വി എസ്സ് മിണ്ടിയില്ല
കൈ തോളത്തു നിന്നും പറിച്ചു മാറ്റി നടക്കാൻ തുടങ്ങിയപ്പോൾ . അയാൾ വട്ടം പിടിച്ചു
ഒപ്പം വിസിൽ മുഴക്കവും ......
വി എസ്സ് പോലീസ് വലയത്തിൽ
നാലുപാടും പോലീസ്
പാലാ പോലീസ് ലോക്കപ്പിലേയ്ക്ക്
തള്ളിയിടുകയായിരുന്നു .....
CID വാസു പിള്ള എന്ന രഹസ്യപോലീസുകാരൻ പുന്നപ്ര പോലീസ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നതാണ് പരസ്പരം അറിയാം
വാസുപിള്ള കടന്നുവന്നു
" ഇവൻ തന്നെ അച്ചുതാനന്ദൻ "
വാസുപിള്ള സാക്ഷ്യപ്പെടുത്തിയതും നടുവിന് ചവിട്ടേറ്റ് വി എസ്സ് മുഖമടച്ച് വീണതും ഒപ്പം കഴിഞ്ഞു അപ്പോൾ അവിടെ ഉണ്ടായിരുന്ന പോലീസുകാർ ആവുന്നത്ര നേരം മാറി മാറി മർദ്ദിച്ചു മണിക്കൂറുകൾ നീണ്ട കൊടും മർദ്ദനം
വി എസ്സ് അവശനായി നിലം പറ്റിക്കിടന്നു ......
നാല് പോലീസുകാർ വി എസ്സിനെ പൊക്കി എടുത്ത് ലോക്കപ്പിൽ കാൽ പാദങ്ങൾ അഴിക്കരികിൽ വച്ചു കെട്ടി ......
രണ്ട് പോലീസുകാർ കാൽ വെള്ളയിൽ മാറി മാറി അടിച്ചു കൊണ്ടിരുന്നു ......
നേതാക്കളുടെ പേരുപറഞ്ഞ് അവർ എവിടെയാണ് എന്ന് ചോദിച്ചായിരുന്നു മർദ്ദനം
"കാലിനല്ലേ അടി കാലിനോട് ചോദിക്കൂ "
എന്ന് ദീനസ്വരത്തിൽ വി എസ്സിന്റെ മറുപടി
നെഞ്ചിനിടി വയറ്റിൽ ചവിട്ട് നാലഞ്ച് പോലീസുകാരുടെ സംയുക്ത മർദ്ദന പരിപാടി
ഇതിനിടയിൽ ഒരു പോലീസുകാരൻ തോക്കെടുത്തു വന്നതു കണ്ട മറ്റൊരാളുടെ നിർദ്ദേശം
" വെടി വയ്ക്കേണ്ട "
"വെടിയൊന്നും ഇല്ല കണ്ടോ കളി"
എന്നു പറഞ്ഞതും തോക്കിന്റെ ബയണറ്റ് കൊണ്ട് ഇടത്തേ കാൽവണ്ണയിൽ കുത്തിയിറക്കിയതും ഒരുമിച്ചായിരുന്നു
ജീവൻ പോകുന്ന മട്ടിൽ അലർച്ച
രക്തം കുടം കണക്കെ ചീറ്റി
മുറി രക്തക്കളമായി
അച്ചുതാനന്ദൻ അബോധാവസ്ഥയിലാണ്ടു......
"കാഞ്ഞോടാ " Sl ആരാഞ്ഞു.....
"കാഞ്ഞെന്നാ തോന്നുന്നേ........" ഉത്തരം
കുറെ നേരം നിശബ്ദത
" കുറ്റിക്കാട്ടിൽ തള്ളാം ജീപ്പിറക്ക് "
ജീപ്പ് തയ്യാറാക്കി പോലീസുകാർ
കാലിലെ കെട്ടഴിച്ചു
ലോക്കപ്പിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു
ഒരു മോഷ്ടാവ് കള്ളൻ കോലപ്പൻ
അയാൾ ഒപ്പം ചെല്ലാമെന്നും കയറ്റാനും ഇറക്കാനും സഹായിക്കാമെന്നും പറഞ്ഞപ്പോൾ പോലീസുകാർ സമ്മതിച്ചു ഒപ്പം കൂട്ടി
വി എസ്സിനെ ജീപ്പിനു താഴേ ഒടിച്ചു മടക്കിയിട്ടു
ഉടുത്തിരുന്ന മുണ്ടഴിച്ച് കാൽ വണ്ണയിൽ
ചുറ്റിക്കെട്ടി ...........
ജീപ്പ് കുറെ നീങ്ങിയപ്പോൾ കള്ളൻ കോലപ്പൻ
വിളിച്ചു പറഞ്ഞു
"സാറേ അനക്കമുണ്ട് "
" നേരാണോടാ " Sl കൃഷ്ണൻ നായർ
" അതെ "
"സാറേ ഇതിനെ ആശുപത്രിയിൽ കൊണ്ടിട്ടേയ്ക്കാം ചത്താൽ അവര് നോക്കിക്കോളും " കള്ളൻ കോലപ്പന്റെ നിർദേശം
ആദ്യം വഴങ്ങാതിരുന്ന പോലീസിനോട് കോലപ്പൻ കരഞ്ഞു പറഞ്ഞു
" ഈ പാവത്തിനെ ആശുപത്രിയിലാക്കാം സാറൻമാരേ ....."
പോലീസ് വഴങ്ങി
വണ്ടി നേരേ പാലാ ആശുപത്രിയിൽ എത്തി
വി എസ്സിനെ അവിടെ ഇറക്കി പോലീസ്
സ്ഥലം വിട്ടു കള്ളൻ കോലപ്പനെ കാവൽ ഏൽപ്പിച്ചിട്ട് ......
വി എസ്സിന്റെ ആത്മ രേഖ എന്ന പുസ്തകത്തിൽ നിന്നും
സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ദുരവസ്ഥയിൽ നിന്ന് ഇന്നു നാം കാണുന്ന ഐശ്വര്യ കേരളത്തിലേക്കുള്ള ദൂരമാണ് വീ എസ്സിന്റെ ജീവിത കഥ..
ദുഷ്പ്രഭുത്വത്തിന്‍റെ മുന്നിൽ തലകുനിക്കാത്ത ഒരാശയമായി വി.എസ് നില ഉറപ്പിച്ചിട്ട് ഒരു നൂറ്റാണ്ടാകുന്നു...
വിപ്ലവ സൂര്യന് പിറന്നാളാശംസകൾ ❤️