CITU KMML

CITU KMML Trade union of kmml affliated in CITU

Kerala Minarals and Metals Titanium Employees Union

KPESRB - മുഖേന ജൂനിയർ ടെക്നീഷ്യൻ  - FRP പൈപ്പ് ഫാബ്രിക്കേറ്റർ ( Trainee ) തസ്തികയിലേക്ക് കമ്പനിയിൽ നിയമനം ലഭിച്ച *സ : മഹ...
12/03/2026

KPESRB - മുഖേന ജൂനിയർ ടെക്നീഷ്യൻ - FRP പൈപ്പ് ഫാബ്രിക്കേറ്റർ ( Trainee ) തസ്തികയിലേക്ക് കമ്പനിയിൽ നിയമനം ലഭിച്ച *സ : മഹേഷ്‌ എം..*
സഖാവിന് CITU യൂണിയനിലേക്ക് സ്വാഗതം..🚩

ഫയർ സെക്ഷനിൽ പുതുതായി ജോയിൻ ചെയ്ത സ. സുജിത്ത് ന് യൂണിയൻ ജനറൽ സെക്രട്ടറി സ. വി സി രതീഷ് കുമാർ മെമ്പർഷിപ്പ് നൽകുന്നു
12/03/2026

ഫയർ സെക്ഷനിൽ പുതുതായി ജോയിൻ ചെയ്ത സ. സുജിത്ത് ന് യൂണിയൻ ജനറൽ സെക്രട്ടറി സ. വി സി രതീഷ് കുമാർ മെമ്പർഷിപ്പ് നൽകുന്നു

ദീർഘ നാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സെക്യൂരിറ്റി സെക്ഷനിൽ നിന്നും 28.02.2026 - ന് വിരമിക്കുന്ന സുനിൽ കുമാർ എം (കണ്ണൂർ...
27/02/2026

ദീർഘ നാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സെക്യൂരിറ്റി സെക്ഷനിൽ നിന്നും 28.02.2026 - ന് വിരമിക്കുന്ന സുനിൽ കുമാർ എം (കണ്ണൂർ),സുനിൽ കുമാർ എം (തിരുവനന്തപുരം) എന്നിവർക്ക് യൂണിയൻ നൽകുന്ന യാത്ര അയപ്പ്.
യൂണിയൻ ജനറൽ സെക്രട്ടറി സ. വി സി രതീഷ് കുമാർ അനുമോദനം നൽകുന്നു

27/02/2026

ചെല്ലാനം രണ്ടാം ഘട്ടം ടെട്രാപോഡ് കടൽഭിത്തി നിർമ്മാണത്തിനുള്ള 404 കോടി രൂപയുടെ പദ്ധതിക്ക് മാർച്ച് 7ന് തുടക്കം കുറിക്കും. ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനവും അന്നേദിവസം ബഹു. മുഖ്യമന്ത്രി നിർവ്വഹിക്കും.

ഞാൻ മന്ത്രിയായി ചുമതലയേറ്റ ശേഷം ചേംബറിൽ ആദ്യമായി ചേർന്ന യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനിക്കുന്നത്. 347 കോടി രൂപ മുതൽമുടക്കിൽ 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കുകയും ചെയ്തു. വ്യക്തിപരമായി ഇക്കാര്യത്തിലുള്ള സംതൃപ്തി കൂടി അറിയിക്കുകയാണ്. നേരത്തെ വിഭാവനം ചെയ്തതു പോലെ കടൽഭിത്തി പൂർത്തിയാക്കുന്നതിനായി അവശേഷിക്കുന്ന 6.1 കിലോമീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തിയുടെ നിർമ്മാണമാണ് മാർച്ച് 7ന് ആരംഭിക്കുന്നത്. നിർമ്മാണച്ചെലവ് കണക്കാക്കുമ്പോൾ ശരാശരി 66 കോടിയിലധികം രൂപയാണ് ഒരു കിലോമീറ്റർ ദൂരം തീരസംരക്ഷണത്തിനായി ചെല്ലാനത്ത് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്.

ചെല്ലാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് കേരളത്തിലും കേന്ദ്രത്തിലും ഒരേ പാർട്ടിയുടെ ആളുകൾ ഭരണത്തിലുണ്ടായിരുന്ന ഘട്ടത്തിൽ പോലും സാധ്യമാക്കാൻ പറ്റാതിരുന്ന പദ്ധതിയാണ് LDF സർക്കാർ ഇച്ഛാശക്തിയോടെ പൂർത്തിയാക്കുന്നത്. തീര സംരക്ഷണത്തിനായി യൂണിയൻ ഗവണ്മെൻ്റ് നയാ പൈസ ചെലവഴിക്കാൻ തയ്യാറാകാത്ത വേളയിലും സംസ്ഥാന സർക്കാരിൻ്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയോടെയുള്ള നീക്കം ജനങ്ങൾക്ക് ബോധ്യപ്പെടും. ദീർഘകാലമായി കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്തിൻ്റെ ദുരിതത്തിന് പരിഹാരം കണ്ടത് എൽഡിഎഫ് സർക്കാരാണ്. രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി നൽകാൻ ഇടപെട്ട ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലിനും കിഫ്ബിയ്ക്കും നന്ദി രേഖപ്പെടുത്തുന്നു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി കൊച്ചി എം എൽ എ ആയ കെ ജെ മാക്സി നിരന്തരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ഒന്നാംഘട്ടം ഉയർന്ന ഗുണമേന്മയോടെ കൃത്യസമയത്ത് പൂർത്തീകരിച്ചതിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റി വഹിച്ച പങ്കും അഭിനന്ദനാർഹമാണ്. അതുകൊണ്ടുതന്നെ രണ്ടാംഘട്ടവും കൃത്യസമയത്തു തന്നെ യുഎൽസിസി പൂർത്തീകരിക്കുമെന്ന വിശ്വാസവും ഞങ്ങൾക്കുണ്ട്.

ചെല്ലാനത്തുനിന്ന് വിട്ടുപോയവർ ആ മണ്ണിലേക്ക് തിരിച്ചുവരുന്ന കാലമാണിത്. തകർന്ന വീടുകളുടെ ചിത്രങ്ങൾ മാത്രം വന്നുകൊണ്ടിരുന്ന സ്ഥലത്ത് പുതിയ വീടുകളുടെ ചിത്രങ്ങളും ചിരിക്കുന്ന മുഖങ്ങളും ഇന്ന് ക്യാമറകൾക്ക് മുന്നിലെത്തുന്നു. ഈ മാറ്റവും ഈ സന്തോഷവുമാണ് ചെല്ലാനത്തുകാർക്ക് ഞങ്ങൾ ഉറപ്പ് നൽകിയത്. എല്ലാ ഉറപ്പും പാലിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകുന്നു.

തുടർച്ചയാൽ സാധ്യമായ മറ്റൊരു മുന്നേറ്റം..

27/02/2026
27/02/2026
05/02/2026
05/02/2026

കെഎംഎംഎല്ലിലെ ടി.പി യൂണിറ്റിലെ ഡിസിഡബ്ല്യു ജീവനക്കാരെ കാഷ്വല്‍ വര്‍ക്കറായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതോടെ 613 നേരിട്ടുള്ള കരാർ ജീവനക്കാർ കമ്പനിയുടെ കാഷ്വൽ വർക്കർമാരാകും. ഇതുവഴി നിയമപരമായി ശമ്പളത്തോടൊപ്പമുള്ള മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കും. ഏറെ നാളത്തെ തൊഴിലാളികളുടെ ആവശ്യമാണ് ഇതിലൂടെ പൂർത്തീകരിക്കപ്പെടുന്നത് എന്നത് ആഹ്ലാദകരമായ വസ്തുതയാണ്. നിലവിലുള്ള വേതനം സംരക്ഷിച്ചുകൊണ്ടാണ് കാഷ്വൽ ജീവനക്കാരായി നിയമിക്കുക. ഒപ്പം നിലവിൽ കമ്പനിയിൽ ലാപ്പാ സൊസൈറ്റിക്ക് കീഴിൽ ടി.എസ്.പി യൂണിറ്റിൽ ജോലി ചെയ്യുന്ന ലാപ്പാ തൊഴിലാളികളെ ഡി.സി.ഡബ്ല്യു ജീവനക്കാരാക്കാനും തീരുമാനമായി. ലാപ്പാ സൊസൈറ്റിയുടെ പ്രവർത്തനം അവസാനിപ്പിക്കാനും തീരുമാനിച്ചു. ഇന്ന് ചേർന്ന കൂടിക്കാഴ്ചയിൽ ചവറ എംഎൽഎ ഡോ. സുജിത് വിജയൻ പിള്ളയും യൂണിയൻ നേതാക്കളും കെഎംഎംഎൽ മാനേജ്മന്റും പങ്കെടുത്തു.

കമ്പനി ഭൂമി ഏറ്റെടുത്തതിനെ തുടർന്ന് രൂപീകരിച്ച ലാപ്പാ സൊസൈറ്റിക്ക് കീഴിൽ ഏറെ നാളായി ജോലി ചെയ്തിരുന്ന ജീവനക്കാരെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2019ലാണ് കമ്പനിയുടെ നേരിട്ടുള്ള കരാർ ജീവനക്കാരായി അംഗീകരിച്ചത്. 733 ലാപ്പ തൊഴിലാളികളെയാണ് അന്ന് നിയമിച്ചത്. തുടർന്ന് അവർക്ക് യൂണിഫോം ഉൾപ്പടെ നൽകി ജീവനക്കാരെ കമ്പനിയുമായി കൂടുതൽ ചേർത്ത് നിർത്തിയിരുന്നു. പൊതുമേഖലയെ കാര്യക്ഷമവും മത്സരക്ഷമവുമായി മാറ്റുന്നതിനൊപ്പം തൊഴിലാളി താൽപര്യം കൂടി സംരക്ഷിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

കെഎംഎംഎലിനോട് ചേർന്ന് റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുമെന്ന് പുതിയ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. പൊതുമേഖലയെ കാര്യക്ഷമവും മത്സരക്ഷമവുമായി മാറ്റുന്നതിനൊപ്പം തൊഴിലാളി താൽപര്യം കൂടി സംരക്ഷിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

KMML DCW തൊഴിലാളികളെ കാഷ്വൽ തൊഴിലാളികളായി അംഗീകരിച്ച LDF സർക്കാരിന് അഭിവാദ്യം കമ്പനി പടിക്കൽ നടന്ന യോഗം സിപിഐ എം ജില്ലാ ...
05/02/2026

KMML DCW തൊഴിലാളികളെ കാഷ്വൽ തൊഴിലാളികളായി അംഗീകരിച്ച LDF സർക്കാരിന് അഭിവാദ്യം

കമ്പനി പടിക്കൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സ. എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. സ.സുജിത്ത് വിജയൻപിള്ള എംഎൽഎ , സ. ടി മനോഹരൻ , . സ. വി സി രതീഷ് കുമാർ , സ.സുരേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു

03/02/2026

ചവറ KMML, ടൈറ്റാനിയം പ്ലാൻ്റ് എന്നിവിടങ്ങളിലെ 613 തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ, അവയെ സംരക്ഷിച്ചും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിയും മാതൃകയാവുകയാണ് നമ്മുടെ സംസ്ഥാനം.

ദീർഘകാലമായി തുടരുന്ന തൊഴിലാളികളുടെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.കെ.എം.എം.എല്ലിലെ നിർണ്ണായകമായ ഈ തീരുമാനം സ്ഥാപനത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. വ്യാവസായിക ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ചവറ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും പ്രാദേശിക സാമ്പത്തിക രംഗം പുത്തൻ ഉണർവ് കൈവരിക്കുകയും ചെയ്യും.

30/01/2026

Kmml ജീവനക്കാരുടെ ശമ്പള പരിഷ്കരണം recoverable advance അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം..

Address

SUSHEELA GOPALAN BHAVAN , CHAVARA
Kollam

Website

Alerts

Be the first to know and let us send you an email when CITU KMML posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share