SFI TKMIT

SFI TKMIT The Official Facebook Unit of Students Fedartion of India [S.F.I] - TKMIT Karuvelil,Ezhukone-KOLLAM dist
S.F.I - TECHNOS - TKMIT

ജീവനും പരിസ്ഥിതിക്കും വെല്ലുവിളിയാകുന്ന തരത്തിൽ EIA ഭേദഗതി ചെയ്യാൻ ശ്രമിക്കുന്ന നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറ...
08/08/2020

ജീവനും പരിസ്ഥിതിക്കും വെല്ലുവിളിയാകുന്ന തരത്തിൽ EIA ഭേദഗതി ചെയ്യാൻ ശ്രമിക്കുന്ന നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. പരിസ്ഥിതി നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ട കാലഘട്ടത്തിൽ കോർപ്പറേറ്റുകൾക്ക് സഹായകരമാകുന്ന രീതിയിൽ ആണ് കേന്ദ്രസർക്കാർ EIA ഡ്രാഫ്റ്റ് രൂപീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ പദ്ധതികൾക്ക് വരെ ഒരു തടസ്സവുമില്ലാതെ ക്ലിയറൻസ് ലഭിക്കുന്ന രീതിയിലാണ് പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. നേരത്തെ ഒരു പദ്ധതി തുടങ്ങുന്നതിന് മുൻമ്പ് പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം എന്നായിരുന്നുവെങ്കിൽ, ഇപ്പോൾ പദ്ധതി തുടങ്ങി കഴിഞ്ഞ് കമ്പനിക്ക് ഇഷ്ടമുള്ള സമയത്ത് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നാണ് നിർദ്ദേശം. ഇരുപതിനായിരം സ്ക്വയർ മീറ്ററിന് മുകളിലുള്ള പ്രോജക്ടുകൾക്ക് ക്ലിയറൻസ് ആവശ്യം ആയിരുന്നതിൽ നിന്ന് ഇപ്പോൾ അത് 1,50,000 സ്ക്വയർ മീറ്ററിന് മുകളിലുള്ള പ്രോജക്ടുകൾക്ക് മാത്രം ക്ലിയറൻസ് മതിയെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. പബ്ലിക് ഹിയറിങ് സംവിധാനം വീഡിയോ കോൺഫ്രൻസ് വഴി കൂടി ആക്കിയതും അതിനുള്ള കാലാവധി കുറച്ചതും സാധാരണക്കാരൻ്റെ ശബ്ദമുയർത്താനുള്ള അവകാശത്തിനെതിരെയുള്ള വെല്ലുവിളിയാണ്. അതിനാൽ നമ്മുടെ പരിസ്ഥിതിയെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ട് വയ്ക്കപ്പെട്ട EIA ഡ്രാഫ്റ്റ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
https://environmentnetworkindia.github.io/

01/08/2020
കത്തികൊണ്ടവർ പൂവിറുത്തുനിൻ ചോരചീന്തി ചിരിച്ചു നിന്നു ആ ചോര മണ്ണിൽ തിളങ്ങി നിന്നു അവിടെ രക്തപുഷ്പം വിടർന്നു ആയിരം പൂക്കൾ ...
02/07/2020

കത്തികൊണ്ടവർ പൂവിറുത്തു
നിൻ ചോരചീന്തി ചിരിച്ചു നിന്നു
ആ ചോര മണ്ണിൽ തിളങ്ങി നിന്നു
അവിടെ രക്തപുഷ്പം വിടർന്നു
ആയിരം പൂക്കൾ വീണ്ടും വിടർന്നു
വസന്തം കാട്ടുതീയായ് പടർന്നു
ആ വസന്തമാകെ വിളിച്ചുചൊല്ലി
വർഗീയത തുലയട്ടെ !
July 2
സഖാവ് അഭിമന്യു രക്തസാക്ഷിദിനം .

കൊവിഡ് രോഗബാധ നില നിൽക്കുന്ന സാഹചര്യത്തിൽ , കേരള സാങ്കേതിക സർവകലാശായിലെ ലോവർ സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷകളുമായി ബന്ധ...
01/07/2020

കൊവിഡ് രോഗബാധ നില നിൽക്കുന്ന സാഹചര്യത്തിൽ , കേരള സാങ്കേതിക സർവകലാശായിലെ ലോവർ സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ യൂണിവേഴ്‌സിറ്റി അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ ആശങ്കകൾ അറിയിക്കുകയും , 22/6/2020 ന് ഈ വിഷയം പരിഗണിക്കുന്ന അക്കാഡമിക് ഉപസമിതിക്ക് മുൻപാകെ ടെക്നോസ് നിവേദനം സമർപ്പിക്കുകയും ചെയ്തതാണ്. അടുത്ത സെമെസ്റ്ററിലെ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വൈകുന്നത് വിദ്യാർഥികളിൽ വലിയ ആശങ്ക ആണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ സാഹചര്യം മനസ്സിലാക്കി യൂണിവേഴ്സിറ്റി അടിയന്തിരമായി തീരുമാനം എടുക്കാൻ തയ്യാറാവണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് SFI ടെക്നോസ് സമർപ്പിച്ച നിർദ്ദേശങ്ങൾ

1.പരീക്ഷ സെന്ററുകളിൽ എത്തി പരീക്ഷ എഴുതാനുള്ള സാഹചര്യം ദുഷ്കരമാണ്. ഇതു കണക്കിലെടുത്ത് മുൻ സെമസ്റ്ററുകളിലെ മികച്ച SGPA അല്ലെങ്കിൽ ആവറേജ് CGPA പരിഗണിച്ചു പ്രസ്തുത സെമസ്റ്ററിലെ ഇന്റർണൽ മാർക്കും മാനദണ്ഡമാക്കി വിദ്യാർത്ഥികളെ പ്രൊമോട്ട് ചെയ്യുക.

2.റീവാലുവേഷൻ റിസൾട്ട്‌ വന്നതിന് ശേഷം മാത്രം ഇത് നടപ്പിലാക്കണം.

3.ഇത്തരത്തിൽ ലഭിക്കുന്ന SGPA കുറവാണ് എന്ന് പരാതിയുള്ള വിദ്യാർഥികൾക്ക് ഇംപ്രൂവ് ചെയ്യുന്നതിനായി റെഗുലർ എക്സാം ആയി പരിഗണിച്ചു ഒരു അവസരം കൂടി നൽകണം.

4.എക്സാം നടത്താത്തത് മൂലം സപ്ലിമെൻ്ററി അവസരം നഷ്ടമാവുന്ന വിദ്യാർഥികൾക്ക് പിന്നീട് സ്പെഷ്യൽ സപ്പ്ളിമെന്ററി എക്സാം നടത്തണം.

5.എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കാനുള്ള കാലാവധി 6 വർഷം എന്നത് വർദ്ധിപ്പിക്കണം.

6.നിലവിൽ യൂണിവേഴ്സിറ്റിയിൽ അടച്ച എക്സാം ഫീസ് അടുത്ത സെമെസ്റ്ററിലേക്ക് പരിഗണിക്കണം.

7. S1 വിദ്യാർഥികൾക്ക് നിലവിലെ മാർക്ക് improve ചെയ്യുന്നതിനുള്ള അവസരം നൽകണം

ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ.  ബി. സി  റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡ...
01/07/2020

ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്.കോവിഡ്-19 എന്ന മഹാമാരിയിൽ നിന്ന് മനുഷ്യജീവനെ കാത്തുരക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിന് ഇടയിലാണ് ഇത്തവണത്തെ ദേശീയ ഡോക്ടേഴ്സ് ദിനം കടന്നുവരുന്നത്.ഇന്നത്തെ സാഹചര്യം മാറ്റിയെടുക്കുന്നതിൽ, ലോകത്തിന് ആരോഗ്യം പകരുന്നതിൽ ഡോക്ടർമാരിൽ ലോകം അർപ്പിച്ചിരിക്കുന്ന വിശ്വാസം ചെറുതല്ല.
സമൂഹത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം. കോവിഡിനെതിരെ പട പൊരുതുന്ന ഡോക്ടർമാർ ഈ കൊറോണ കാലത്ത് വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമ്മുക്ക് മാറ്റിവയ്ക്കാം.

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘ...
26/06/2020

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം.ലോകത്താകെ 27 കോടി മനുഷ്യർ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ. കൊവിഡും ഒപ്പം പടർന്ന തൊഴിലില്ലായ്മയും ഈ എണ്ണം പതിമടങ്ങ് വർധിപ്പിച്ചിട്ടുണ്ടെന്ന് വിദഗ്ദർ വിലയിരുത്തുന്നു.ലഹരി ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അനിവാര്യമാണ്. ലഹരി ഉപയോഗത്തിനെതിരെ ആളുകളില്‍ പ്രചാരണം നടത്തുക എന്നത് മാത്രമല്ല, ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം.

എട്ടാം സെമസ്റ്റർ KTU എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് എക്സാം സെന്റർ ലഭിച്ചതുമായി ബന്ധപ്പെട്ട് ധാരാളം പരാതികളാണ് ഉയരുന്നത്. ...
22/06/2020

എട്ടാം സെമസ്റ്റർ KTU എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് എക്സാം സെന്റർ ലഭിച്ചതുമായി ബന്ധപ്പെട്ട് ധാരാളം പരാതികളാണ് ഉയരുന്നത്. പല വിദ്യാർഥികൾക്കും അടുത്തുള്ള കോളേജ് സെന്റർ ആയി ലഭിക്കാതിരിക്കുകയും വളരെ ദൂരെയുള്ള സെന്ററുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ചില ജില്ലകളിൽ മതിയായ സെന്ററുകൾ ഇല്ലാത്തതിന്റെയും പ്രശ്നവും ഉണ്ട്. കൊറോണ സൃഷ്ടിച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ യാത്ര ബുദ്ധിമുട്ടുകൾ പരിഗണിച്ചുകൊണ്ട് കൂടുതൽ എക്സാം സെന്ററുകൾ അനുവദിക്കുകയും, എഞ്ചിനീയറിംഗ് കോളേജ് കുറവുള്ള ജില്ലകളിൽ സബ് സെന്ററുകൾ അനുവദിക്കുകയും ചെയ്യുവാനുള്ള തീരുമാനം അടിയന്തിരമായി കൈക്കൊള്ളണം. വിദ്യാർഥികൾക്ക് വീടിന്റെ സമീപങ്ങളിൽ ഉള്ള സെന്ററിൽ എക്സാം എഴുതുവാനുള്ള അവസരം കൂടി നല്കുന്നതിനായുള്ള നടപടികളും, എക്സാം സമയം 11.30 അല്ലെങ്കിൽ 1.30 ആയി ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. അതോടൊപ്പം പരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സാധിക്കാത്ത പക്ഷം പരീക്ഷകൾ പുനർ ക്രമീകരിക്കാൻ വേണ്ടിയും സർവ്വകലാശാല അടിയന്തിരമായി ഇടപെടണം എന്നും ബി.ആർക്ക് വിദ്യാർത്ഥികളുടെ ഇൻേറൺ ഷിപ്പുമായി നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് എസ്.എഫ്.ഐ കെ.ടി.യു വൈസ് ചാൻസിലർ ഡോ: രാജശ്രി എം നെ കണ്ടു.

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരുംവായിച്ചുവളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും "! വായനാദിനം വന്നെത്തിയപ്പ...
19/06/2020

"വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചുവളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും "!
വായനാദിനം വന്നെത്തിയപ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. വായനയെ ഒരു സംസ്കാരമാക്കി​ മാറ്റി​യ പി​.എൻ. പണി​ക്കരുടെ ഓർമദിനമാണ് ജൂൺ 19.1926‑ല്‍ അദ്ദേഹം തന്റെ ജന്മനാട്ടില്‍ ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ‘വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന സന്ദേശമുയര്‍ത്തി വായനാസംസ്കാരത്തെ പ്രചരിപ്പിച്ചു. ഗ്രന്ഥശാലാസംഘത്തിന്റെ പിതാവാണ് പി.എൻ. പണിക്കർ .വായനയുടെ ലോകം സാധ്യമാകണമെങ്കില്‍ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കണമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അതിനുവേണ്ടി പ്രയത്‌നിച്ചു.വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു .മനസിന്‍റെ ആരോഗ്യത്തിനും ബുദ്ധിയുടെ വികാസത്തിനും ഹൃദയത്തിന്‍റെ നൈര്‍മല്യത്തിനും സഹായിക്കുന്ന, അറിവിന്‍റെ വിശാലതയും ആഴവും കൂട്ടുന്ന, നമ്മെ കര്‍മോന്മുഖരാക്കുന്ന പ്രവർത്തിയാണ് വായന. അതിനാൽ വായന ഒരു ശീലമാക്കാനും തുടരാനും അതുകൊണ്ട് നേട്ടങ്ങൾ ആർജിക്കുവാനും നമുക്കാകട്ടെ !

"ഇന്നത്തെ അസ്തമയത്തിൽ എനിക്ക് നിരാശയില്ല നാളത്തെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ.." 1928 ജൂൺ 14 ന് അർജന്റീനയിലെ  റൊസാരിയോയിൽ ...
14/06/2020

"ഇന്നത്തെ അസ്തമയത്തിൽ എനിക്ക് നിരാശയില്ല നാളത്തെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ.." 1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ ലോകംകണ്ട ഏറ്റവും വിപ്ലവകാരിയായ വിപ്ലവകാരിയായ ചെ ഗുവേരയുടെ ജനനം. അഞ്ചുമക്കളിൽ മൂത്തവനായിരുന്ന " ചെ " ചെറുപ്പത്തിൽ തന്നെ ലോകരാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി വ്യക്തമായാധാരണയുണ്ടായിരുന്നു . വായന ഏറെ ഇഷ്ടപെട്ടിരുന്ന ചെ കാറൽ മാർക്സിനെയും ജൂൾസ് വെർനെയെയും അടുത്തറിഞ്ഞു . 1948ഇൽ ബ്യുനോസ് ഐറിസ് സർവകലാശാലയിൽ വൈദ്യപഠനത്തിനു ചേർന്ന ചേർന്ന ആൽബർട്ടോ പരിചയപ്പെടുന്നു പരിചയപ്പെടുന്നു ലോകത്തെ അറിയാൻ ഇരുവരും 1951 ഡിസംബർ 29നു മോട്ടോർസൈക്കിളിൽ ലാറ്റിൻ അമേരിക്കൻ നാടുകളിലൂടെ യാത്രതുടങ്ങി. ജനങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയും ദുസഹജീവിതവും 'ചെ'യിൽ മുറിപ്പടവശേഷിച്ചു . അവിടെവെച്ചാണ് ചെയുടെ മനസ്സിൽ വിപ്ലവത്തിന്റെ വിത്തുകൾ മുളച്ചത്.1953 ഇൽ ബിരുദധാരിയായ ചെ 1955 ഇൽ ക്യൂബൻ വിപ്ലവകാരിയായ ഫിഡൽ കാസ്‌ട്രോയെ കണ്ടുമുട്ടി,കാസ്‌ട്രോയ്ക്കൊപ്പം സായുധവിപ്ലവത്തിൽ പങ്കാളിയാവുകയും 1959 ഇൽ കാസ്‌ട്രോയെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്ക് വഹിച്ചു.തുടർന്ന് 1965 ഇൽ കോൺഗോയിലും പിന്നീട് ബൊളീവിയയിലും വിപ്ലവാഗ്നി ആളിക്കത്തിക്കാൻ ചെ ക്യൂബവിട്ടു .അനവധി പോരാട്ടങ്ങൾക്ക് ശേഷം 1967 october 9 നു ബൊളീവിയയിലെ ലാഹിഗുവേരയിൽ വെടിയേറ്റ് വീണു ധീരരക്തസാക്ഷിത്വം വഹിച്ചു. 52 വർഷങ്ങൾക്കുശേഷവും യുവമനസുകളിൽ ചെ എന്ന ധീര വിപ്ലവകാരിയുടെ സ്മരണകൾ കത്തിജ്വലിക്കുന്നു.

ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.ഭൂമി മനുഷ്യന്റേതു മാത്രമല്ല എന്നാല്‍ മനുഷ്യന്‍ ഭൂമി...
05/06/2020

ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.ഭൂമി മനുഷ്യന്റേതു മാത്രമല്ല എന്നാല്‍ മനുഷ്യന്‍ ഭൂമിയുടെതാണ്‌ എന്ന്‌ തിരിച്ചറിയാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്‌ ഓരോ പരിസ്ഥിതി ദിനാചരണത്തിന്റെയും ലക്ഷ്യം.പോഷക ഗുണ സമ്പന്നമായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്ന സുസ്ഥിര കൃഷിരീതികള്‍ക്ക്‌ പ്രോത്സാഹനം നല്‍കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെങ്കില്‍ മാത്രമേ ക്ഷാമവും പട്ടിണിയും ഈ ലോകത്ത്‌ നിന്ന്‌ അകറ്റാന്‍ കഴിയുകയുള്ളൂ എന്നതാണ്‌ സുസ്ഥിര വികസന ദശകം ലക്ഷ്യം വയ്‌ക്കുന്നത്‌.കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതിനു വളരെയധികം പ്രസക്തി അർഹിക്കുന്നു എന്നതാണ് വസ്തുത.ഭക്ഷ്യക്ഷാമം ഇല്ലാതെയാക്കാൻ ആരോഗ്യകരമായ പരിസ്ഥിതി ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ....അതിനാൽ പരിസ്ഥിതിയുടെ നിലനിൽപ്പിനു നമ്മുടെ പൂർണ പിന്തുണ അർഹിക്കുന്ന ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വൃക്ഷങ്ങളും ചെടികളും നട്ടും പരിപാലിച്ചുകൊണ്ടും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം .

നവസൃഷ്ടിയുടെ ആശയങ്ങൾ നവീനമായ പൊതുവിദ്യാഭ്യാസം.എന്ന ആശയമുയർത്തിപിടിച്ചുകൊണ്ട്‌ SFI TKMIT യൂണിറ്റ്‌ പ്രസിഡന്റ്‌ അനൂഷ്‌ മുഹ...
01/08/2019

നവസൃഷ്ടിയുടെ ആശയങ്ങൾ
നവീനമായ പൊതുവിദ്യാഭ്യാസം.
എന്ന ആശയമുയർത്തിപിടിച്ചുകൊണ്ട്‌ SFI TKMIT യൂണിറ്റ്‌ പ്രസിഡന്റ്‌ അനൂഷ്‌ മുഹമ്മദിന്റെ നേതൃത്വത്തിൽ സഖാക്കൾ നവാഗതരെ കലാലയാങ്കണത്തിൽ സ്വാഗതം ചെയ്യുന്നു.

നവാഗതരുടെ വരും കാല കലാലയ ജീവിതത്തിന്
‌ SFI TKMIT യൂണിറ്റിന്റെ അഭിവാദ്യങ്ങൾ.

പഠിക്കുക പോരാടുക.

Address

Kollam

Website

Alerts

Be the first to know and let us send you an email when SFI TKMIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share