SNDP സംരക്ഷണ സമിതി,

SNDP  സംരക്ഷണ സമിതി, SNDP യോഗത്തെ ഗുരുദേവനിലേക്കും ഗുരുദേവ ?

03/06/2022

തൃക്കാക്കരയിൽ നടേശനെ സംരക്ഷിക്കുന്നവർക്കെതിരേ, വിധിയെഴുതണമെന്ന,SNDP സംരക്ഷണ സമിതിയുടെ നിലപാട് ശരിവച്ച ശ്രീനാരായണീയർക്ക് അഭിനന്ദനങ്ങൾ.

സഹോദരനയ്യപ്പൻ, സ്മരണ ദിനം:         കേരള ജനതയെ, ഇടതുപക്ഷ ചിന്തയിലേക്ക് നയിക്കുവാൻ പ്രേരിപ്പിച്ച, ജനഹൃദയ മറിഞ്ഞ, കാപട്യമില...
06/03/2022

സഹോദരനയ്യപ്പൻ, സ്മരണ ദിനം:

കേരള ജനതയെ, ഇടതുപക്ഷ ചിന്തയിലേക്ക് നയിക്കുവാൻ പ്രേരിപ്പിച്ച, ജനഹൃദയ മറിഞ്ഞ, കാപട്യമില്ലാത്ത, സംഘാടകൻ, സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരേ സന്ധിയില്ലാതെ പോരാടിയ, വിപ്ലവകാരി, ജനങ്ങളുടെ ഹൃദയത്തുടിപ്പുകളറിഞ്ഞ, ദീർഘവീക്ഷണമുള്ള ഭരണാധികാരി, മന്ത്രി പദവിയെ, നാടിനും ജനങ്ങൾക്കും ഉപകരിക്കുന്നപ്രവർത്തനങ്ങൾക്കായി, ഉപയോഗിക്കണമെന്ന്, വിശ്വസിച്ച, ഭരണ കർത്താവ്, പ്രായപൂർത്തി വോട്ടവകാശത്തിനായും, ജനക്ഷേമ ആവശ്യങ്ങൾക്കായും, പിന്നോക്ക ജനകയുടെ അവകാശ സംരക്ഷണത്തിനായി, SNDP യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ, ചരിത്രപ്രസിദ്ധമായ അവകാശ പ്രഖ്യാപന സമ്മേളനം നടത്തിയ, SNDP യോഗത്തിൻ്റെ എക്കാലത്തെയും, സർവ്വാദരണീയനായ, സഹോദരനയ്യപ്പൻ, ശ്രീനാരായണണീയർക്കെന്ന പോലെ, പൊതുസമൂഹത്തിനും,ആദരണീയയ നേതാവായിരുന്നു.

ഇതിനെല്ലാമുപരി, ശ്രീനാരായണ ഗുരുദേവൻ്റെ, ഏറ്റവും പ്രിയങ്കരനായ ഗൃഹസ്ഥ ശിഷ്യനായിരുന്നു എന്നതാണ്, സഹോദരനയ്യപ്പൻ്റെ ഔന്നത്യം.

ജനാധിപത്യ അവകാശങ്ങൾക്കും, സമത്വത്തിനും ,സാ ഹോദര്യത്തിനും, ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരത്തിനും, SNDP യോഗത്തിനുമായി ജീവിതം സമർപ്പിച്ച, സഹോദരനയ്യപ്പൻ്റെ, പാവനസ്മരണയ്ക്കു മുന്നിൽ ഹൃദയപുഷ്പങ്ങൾ, അർപ്പിക്കുന്നു.

SNDP സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ, നടത്തിയ നിയമനടപടിയിലൂടെ,എല്ലാ SNDP യോഗാംഗങ്ങൾക്കും,,ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ട SNDP യോഗത്തിൽ, ജനാധിപത്യം അട്ടിമറിക്കുവാൻ, സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച്, നിയമവിരുദ്ധ ഉത്തരവുകൾക്കായി, നീക്കം നടത്തുന്ന, യോഗത്തെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന, സ്വേച്ഛാധിപധികളെ തിരിച്ചറിയുവാൻ, സഹോദരനയ്യപ്പൻ്റെ, ചരമദിനത്തിൽ, സർക്കാരിനു കഴിയുമെന്ന്, നമുക്ക് പ്രത്യാശിക്കാം.
മാർക്‌സിസ ത്തെ കേരളത്തിനു പരിചയപ്പെടുത്തിയ, ജനാധിപത്യത്തിൻ്റെ കാവലാളായസഹോദരനയ്യപ്പനെ മറന്ന്, വാക്കിനും പ്രവർത്തിയ്ക്കും, നിശ്ചയമില്ലാത്ത, ഗുരുദർശനത്തെ മറന്ന, SNDP യോഗത്തെ കൊള്ളയടിച്ചവർക്ക്, ഇടതുപക്ഷ സർക്കാർ കൂട്ടുനിൽക്കരുതെന്ന്, സഹോദരയ്യപ്പൻ്റെ നാമത്തിൽ, സർക്കാരിനോടും, ഇടതുമുന്നണി യോടും, അഭ്യർത്ഥിക്കുന്നു.

ശ്രീ നാരായണീയരുടെ, അഭിമാനമായ, സഹോദരനയ്യപ്പനെ, SNDP സംരക്ഷണ സമിതി സമരിക്കുന്നു.

Adv. S. ചന്ദ്രസേനൻ
പ്രസിഡൻ്റ്
SNDPSS

SNDP സംരക്ഷണ സമിതി ഇന്ന്, അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ, SNDP യോഗം സ്ഥാപിതമായ പ്ലാവിൻ ചുവട്ടിൽ വച്ച്, നടത്തിയ, ശ്രീനാരായ...
01/03/2022

SNDP സംരക്ഷണ സമിതി ഇന്ന്, അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ, SNDP യോഗം സ്ഥാപിതമായ പ്ലാവിൻ ചുവട്ടിൽ വച്ച്, നടത്തിയ, ശ്രീനാരായണ ധർമ്മപരിപാലന പ്രതിജ്ഞയുടെ, ദൃശ്യങ്ങൾ.

07/10/2021
" എൻ്റെ പ്രവർത്തി കൊണ്ട് ചേർത്തലക്കാർക്ക് തല കുനിക്കേണ്ടി വരില്ല, " ഇന്നലെ.പി.പ്രസാദ് എന്ന കൃഷി മന്ത്രിയുടെ പ്രസ്താവന.24...
22/05/2021

" എൻ്റെ പ്രവർത്തി കൊണ്ട് ചേർത്തലക്കാർക്ക് തല കുനിക്കേണ്ടി വരില്ല, " ഇന്നലെ.പി.പ്രസാദ് എന്ന കൃഷി മന്ത്രിയുടെ പ്രസ്താവന.

24 മണിക്കൂർ കഴിയും മുമ്പേ, ചേർത്തലക്കാർക്ക് മാത്രമല്ല കേരളത്തിലെ മഹാ ഭൂരിപക്ഷത്തിനും, ഇന്നത്തെ നിങ്ങളുടെ പ്രവർത്തി കൊണ്ട് തലകുനിക്കേണ്ടി വന്നു. നിങ്ങളുടെ ഇന്നത്തെ പ്രവർത്തിയിൽ ഞങ്ങൾ ലജ്ജിക്കുന്നു.

താങ്കൾക്ക് ആരെയും കാണാം.പക്ഷേ ഇന്നലെ താങ്കൾ പറഞ്ഞതും, ഇന്ന് താങ്കൾ ചെയ്തതും, ഈഴവ സമൂഹം, "അയ്യേ ,നാണക്കേട് " എന്ന് പറഞ്ഞു കഴിഞ്ഞു.

ദാവൂദ് ഇബ്രാഹിമിനു സമാനനായ, ഈഴവ സമുദായം വെറുക്കുന്ന, കുറ്റവാളിയെ ഇന്ന് താങ്കൾവീട്ടിൽ പോയി കണ്ടതോടെ താങ്കളുടെ വാക്കും പ്രവർത്തിയും, രണ്ടായിരിക്കുമെന്ന്, ഞങ്ങൾ സംശയിക്കുന്നു.

Adv. S. ചന്ദ്രസേനൻ,
പ്രസിഡൻ്റ്
SNDP സംരക്ഷണ സമിതി

22/05/2021

ഈ വീഡിയോ ആവെള്ളാപ്പള്ളി നടേശന് അയച്ചു കൊടുക്കണം.
മച്ചിപ്പശുവിനെയല്ല, നല്ല വെച്ചൂർ പശുവിൻ്റെ മാതിരി, ഔഷധ ഗുണമുള്ള താ ണെന്നും.പണ്ട്, നടേശനിട്ട് നല്ലതുപോലെ ഔഷധകൂട്ടിട്ട് മറുപടി തന്ന സതീശനെയാണ്, അവർ കൊണ്ടുവന്നിരിക്കുന്നതെന്ന്

അപ്പോൾ എങ്ങനെയാ നടേശാ, ? താങ്കൾ പറഞ്ഞ പോലെ രാഷ്ടീയത്തിൽവള്ളി നിക്കറും ഇട്ട് വന്നവർ, വടികുത്തുന്ന പ്രായമായെന്ന് തിരിച്ചറി...
22/05/2021

അപ്പോൾ എങ്ങനെയാ നടേശാ, ?

താങ്കൾ പറഞ്ഞ പോലെ രാഷ്ടീയത്തിൽ
വള്ളി നിക്കറും ഇട്ട് വന്നവർ, വടികുത്തുന്ന പ്രായമായെന്ന് തിരിച്ചറിഞ്ഞ് വഴിമാറിക്കൊടുത്തു.

താങ്കളുടെ തീരുമാനമെന്താണ്. വടിയെടുക്കുവാൻ പോലും, താങ്കൾക്ക്പരസഹായം വേണമല്ലോ? സ്വയം മാറുന്നോ? അതോ, ഞങ്ങൾ പൊക്കിയെടുത്ത് മാറ്റണോ?

നിയമത്തിൻ്റെ ശക്തമായ കരങ്ങൾ താങ്കളെയും അടിമക്കൂട്ടങ്ങളെയും, അടിവേരോടെ പിഴുതു മാറ്റുന്നതു വരെ, അള്ളിപ്പിടിച്ച് ഇരിക്കുമെന്നറിയാം. എന്നാലും, ഒന്ന് ചോദിച്ചൂന്ന് മാത്രം?

Address

Kollam

Telephone

+18589056608

Website

Alerts

Be the first to know and let us send you an email when SNDP സംരക്ഷണ സമിതി, posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category