Cpim Mevaram Padanilam Branch

Cpim Mevaram Padanilam Branch communism

CPIM സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണം ജനകീയ ഫണ്ട് ശേഖരണം മേവറം പടനിലം ബ്രാഞ്ചിൽ പാർട്ടിയോടുള്ള ജനങ്ങളുടെ കൂറ് ഉറപ്പിക്കുന...
06/10/2024

CPIM സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണം
ജനകീയ ഫണ്ട് ശേഖരണം മേവറം പടനിലം ബ്രാഞ്ചിൽ പാർട്ടിയോടുള്ള ജനങ്ങളുടെ കൂറ് ഉറപ്പിക്കുന്നതാണ് ഓരോ വീട്ടുകാരുടെയും പ്രതികരണം .....

CPI(M) മേവറം പടനിലം ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട  സഖാവ് രമേശന് അഭിവാദ്യങ്ങൾ..
19/09/2021

CPI(M) മേവറം പടനിലം ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സഖാവ് രമേശന് അഭിവാദ്യങ്ങൾ..

13/09/2021
അന്ത്യാഭിവാദ്യങ്ങൾ പ്രിയസഖാവെ.
11/06/2021

അന്ത്യാഭിവാദ്യങ്ങൾ പ്രിയസഖാവെ.

നിങ്ങൾ ഏത് രാഷ്ട്രീയത്തിൽ വിശ്വസിച്ചാലും കുഴപ്പമില്ല, നിങ്ങളുടെ നാട്ടിലെ രണ്ട് ഡിവൈഎഫ്ഐ സഖാക്കളുടെ നമ്പർ സേവ് ചെയ്ത് വച്...
14/05/2021

നിങ്ങൾ ഏത് രാഷ്ട്രീയത്തിൽ വിശ്വസിച്ചാലും കുഴപ്പമില്ല, നിങ്ങളുടെ നാട്ടിലെ രണ്ട് ഡിവൈഎഫ്ഐ സഖാക്കളുടെ നമ്പർ സേവ് ചെയ്ത് വച്ചോളൂ.

ഉപകാരപ്പെടും, ഉറപ്പ്.

സഖാവ് കെ ആർ ഗൗരിയമ്മ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ ...
11/05/2021

സഖാവ് കെ ആർ ഗൗരിയമ്മ

ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ പതിനാലിന് ജനനം

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്നു എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും, കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ജ്യേഷ്ഠ സഹോദരൻ സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക്.

ജാതീയമായ അസമത്വങ്ങളും ചൂഷണങ്ങളും ജന്മിത്വവും കൊടികുത്തി വാണിരുന്ന ഇരുണ്ടകാലത്ത് അതിനെതിരെ പോരാട്ടം നയിച്ച് കമ്മ്യുണിസ്റ്റ് പാർട്ടിയിലേക്ക് കടന്നു വന്ന ധീര വനിത.

ലോകത്ത് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ നയിച്ച ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത കമ്യൂണിസ്റ്റുകാരി.

അന്ത്യാഭിവാദ്യങ്ങൾ ധീരസഖാവെ.

ഇടതുപക്ഷം തങ്ങളുടെ ജനകീയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.. ‼️🌹 ക്ഷേമ പെൻഷൻ 2,500 രൂപയായി ഉയർത്തും🌹 വീട്ടമ്മമാർക...
19/03/2021

ഇടതുപക്ഷം തങ്ങളുടെ ജനകീയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.. ‼️

🌹 ക്ഷേമ പെൻഷൻ 2,500 രൂപയായി ഉയർത്തും
🌹 വീട്ടമ്മമാർക്കും പെൻഷൻ നൽകും
🌹 5 വർഷത്തിനുള്ളിൽ 10,000 കോടിയുടെ നിക്ഷേപം.
🌹 2040 വരെ വൈദ്യുതി ക്ഷാമം ഉണ്ടാകില്ല
🌹 റബറിന്റെ തറവില 250 രൂപ ആക്കും
🌹 തീരദേശ വികസനത്തിന്‌ 5,000 കോടിയുടെ പദ്ധതി.
🌹 പാൽ, മുട്ട, പച്ചക്കറി എന്നിവ സ്വയംപര്യാപ്തമാക്കും.
🌹 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
🌹 മുഴുവൻ ആദിവാസി- പട്ടികജാതി കുടുംബങ്ങൾക്കും വീട് നൽകും.
🌹 ഓട്ടോ- ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന.
🌹 ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ ലോകോത്തര നിലവാരത്തിലാക്കും

💥 പ്രകടന പത്രികയുടെ പൂർണ രൂപം ഇവിടെ താഴെയുള്ള ലിങ്കിൽ ലഭിക്കും

http://bit.ly/3sf3K2o

⭕ കഴിഞ്ഞ തവണ പ്രസിദ്ധീകരിച്ച പ്രകടനപത്രികയിലെ 600 പോയിന്റുകളിൽ 570 ഉം നടപ്പിലാക്കിയ ഇടതുപക്ഷ ഗവണ്മെന്റ് ആ ആത്മവിശ്വാസത്തോടെ ആണ് 900 പ്രഖ്യാപനങ്ങളും 50 ഇന പരിപാടികളുമായി ഇത്തവണ ജനങ്ങൾക്ക് മുന്നിൽ എത്തുന്നത്.. ‼️

🌹 ഓരോ വർഷം തോറും ഈ പ്രകടനപത്രികയുടെ പ്രവർത്തനനത്തിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റ് പ്രോഗ്രസ്സ് റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുകയും ചെയ്യും.. ‼️

🌹 അങ്ങനെ അക്ഷരാർത്ഥത്തിൽ ജനങ്ങളാൽ, ജനങ്ങളുടെ, ജനങ്ങൾക്ക് വേണ്ടി ഉള്ള ജനാധിപത്യ ഗവണ്മെന്റ് ആയിരിക്കും ഇത്.. ‼️

#ഉറപ്പാണ്LDF

വ്യത്യസ്തമായ നാല് മേഖലകളിൽ നാല് മിഷനുകൾ പ്രഖ്യാപിച്ചാണ് ഈ സർക്കാർ അധികാരത്തിലേറിയത്..! ആ നാല് വിഷനുകൾ ഇവയാണ്..◾1 ) ആർദ്ര...
18/03/2021

വ്യത്യസ്തമായ നാല് മേഖലകളിൽ നാല് മിഷനുകൾ പ്രഖ്യാപിച്ചാണ് ഈ സർക്കാർ അധികാരത്തിലേറിയത്..! ആ നാല് വിഷനുകൾ ഇവയാണ്..

◾1 ) ആർദ്രം
◾2 ) ലൈഫ്
◾3 ) ഹരിതം
◾4 ) പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

ഞാൻ ഉറപ്പിച്ച് പറയാം ഈ നാല് മിഷനുകളിൽ എതെങ്കിലുമൊരു മിഷൻ്റെ നേട്ടം സ്പർശിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല കേരളത്തിൽ..! എതൊക്കെയാണി നേട്ടങ്ങൾ. ഒരു ചെറിയ കുറിപ്പായി ഇത് ഒതുക്കാൻ ആയേക്കില്ലാ എന്നത് കൊണ്ട് ഏതാനും ചിലത് മാത്രം പരാമർശിക്കാം..!

⭕1 ) ആർദ്രം

ശക്തമായൊരു പൊതുജനരോഗ്യ സംരക്ഷണ സംവിധാനം വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർദ്രം മിഷൻ ആവിഷ്കരിച്ചത്. എന്തൊക്കെയാണ് നേട്ടങ്ങൾ?

🔸️1 ) സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സെൻ്റർ ഫോർ എക്സലൻസ് ആയി മാറി.
🔸️2 ) പുതിയതായി കേരളത്തിൽ 10 കാത്ത് ലാബുകൾ സ്ഥാപിച്ചു.
🔸️3 ) 461 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റി.
🔸️4 ) 7263 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
🔸️5 ) ചരിത്രത്തിൽ ആദ്യമായി 48% ത്തോളം മനുഷ്യർ പൊതുജന ആരോഗ്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി.
🔸️6 ) നീതി ആയോഗിൻ്റെ ആരോഗ്യ ഗുണ നിലവാര സൂചികയിൽ മുൻനിര സംസ്ഥനങ്ങളെ മറിക്കടന്ന് തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം.

https://www.keralacm.gov.in/mal/?issue=ardram

⭕2 ) ലൈഫ്

5 വർഷത്തിനുള്ളിൽ കേരളത്തിലേ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും ,സ്വന്തമായി തൊഴിൽ ചെയ്ത് ഉപജിവനം നടത്തുന്നതിനും ,സാമൂഹിക പ്രക്രിയയിൽ മാന്യമായി പങ്കെടുക്കാനും ഉതകുന്ന തരത്തിൽ സുരക്ഷിതവും ,മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതായിരുന്നു ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയുടെ ലക്ഷ്യം.
എന്തൊക്കെയാണ് നേട്ടങ്ങൾ ഏറ്റവും കുറഞ്ഞത്??

🔸️1 ) 2,50,547 വീടുകൾ നിർമ്മിച്ചു.
🔸️2 ) 1.5 ലക്ഷം വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
🔸️3 ) ഒരു വീടിനുള്ള ധനസഹായം നാല് ലക്ഷം രൂപയായി ഉയർത്തി.

https://lifemission.kerala.gov.in/ml/about

⭕3 ) ഹരിതം

കേരളത്തിലേ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും, ജനകീയ സംരക്ഷണത്തിലൂടെയും മാലിന്യ സംസ്കരണവും ,ജലസംരക്ഷണവും, കൃഷി വ്യാപിപ്പിക്കലും ഒക്കെയായി വിവിധ മേഖലകളിലാണ് ഹരിതം പദ്ധതി നടപ്പിലായ്ത്.. ഏതൊക്കെയാണ് നേട്ടങ്ങൾ?

🔸️1 ) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 15,358 മാലിന്യ സംസ്കരണ പ്രോജക്ടുകൾ യഥാർത്യമായി.
🔸️2 )1575 മെട്രിക് ടൺ ഇ-വേസ്റ്റ് നാല് വർഷം കൊണ്ട് സമാഹരിച്ചു.
🔸️3 ) 47 ലക്ഷം വീടുകളിൽ നിന്ന് അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം നടത്തുന്നു.
🔸️4 ) 412 കിലോമിറ്റർ പുഴകൾ പുനരുജ്ജിവിപ്പിച്ചു.
🔸️5 ) 41,529 കിലോമിറ്റർ തോടുകളും മിഷനിലുടെ പുനരുജ്ജീവിപ്പിച്ചു.
🔸️6 ) 54, 632 കിണ്ണറുകൾ റീച്ചാർജ് ചെയ്തു.
🔸️7 ) 23 ,158 പുതിയ കിണറുകൾ നിർമ്മിച്ചു.ഒപ്പം 13,942 കിണറുകൾ നവീകരിച്ചു..
🔸️8 ) 661 സ്വയം ഭരണ സ്ഥാപനങ്ങൾ ശൂചിത്വ പദവി നേടി.
🔸️9 ) 661 പഞ്ചായത്തുകളിൽ ഉറവിട മാലിന്യ സംസ്കരണവും ,പ്ലാസ്റ്റിക് മാലിന്യ സംസ്കരണവും നടപ്പിലാക്കി.

https://haritham.kerala.gov.in/

⭕4 ) പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്ക്കുളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനും ,വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമായാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മിഷൻ രൂപികരിച്ചത്. എതൊക്കെയാണ് നേട്ടങ്ങൾ??

🔸️1 ) 6.79 ലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ അധികമായെത്തി.
🔸️2 ) കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി.
🔸️3 ) എല്ലാ സ്കുളുകളിലും ഹൈടെക് ലാബുകൾ.
🔸️4 ) 45,000 ക്ലാസ്മുറികൾ ഹൈടെക്കായി മാറി.
🔸️5 ) 1 മുതൽ 12 വരെ ക്ലാസ്സുകളിൽ 1,19,054 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
🔸️6 ) 20,8OO കോടി രൂപ സ്കൂൾ വിദ്യാഭ്യാസ മേഖലക്കായി മാത്രം ചിലവൊഴിച്ചു..!

http://edumission.kerala.gov.in/

വലിയ ജന പിന്തുണയോടെയാണ് ഇവ നാലും നടപ്പിലാക്കിയത്...!സർക്കാരിന് അഭിമാനിക്കാൻ ഏറെയാണ്.

14/03/2021

അരിവാൾ ജയിക്കണം എന്നാണ് ഞങ്ങടെ പ്ലാൻ, ഇങ്ങക്ക് (മനോരമ) കൊഴപ്പമുണ്ടോ?
മുഖ്യമന്ത്രിക്ക് ഒപ്പമാണ് ഉമ്മയും കേരളവും.😘 ഇഷ്ടം ഉമ്മകൾ.

ഉറപ്പാണ് എൽഡിഎഫ്വെറുപ്പാണ് യുഡിഎഫ്അറപ്പാണ് ബിജെപി
28/02/2021

ഉറപ്പാണ് എൽഡിഎഫ്
വെറുപ്പാണ് യുഡിഎഫ്
അറപ്പാണ് ബിജെപി

രണ്ടു ലക്ഷം പട്ടയങ്ങൾ...രണ്ടു ലക്ഷത്തിലേറെ ഭൂരഹിതരരെയാണ് പിണറായി വിജയൻ സർക്കാർ കഴിഞ്ഞ നാലര വർഷം കൊണ്ട് ഭൂമിയുടെ അവകാശികള...
17/02/2021

രണ്ടു ലക്ഷം പട്ടയങ്ങൾ...

രണ്ടു ലക്ഷത്തിലേറെ ഭൂരഹിതരരെയാണ് പിണറായി വിജയൻ സർക്കാർ കഴിഞ്ഞ നാലര വർഷം കൊണ്ട് ഭൂമിയുടെ അവകാശികളാക്കിയത്. ആത്മാഭിമാനമുള്ളവരാക്കിയത്.

കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന പട്ടയവിതരണത്തിൽ പട്ടയം ലഭിച്ച കാർത്തു അമ്മയെ പോലെ രണ്ട് ലക്ഷം പേർക്കാണ് അഭിമാനവും സന്തോഷവും ആശ്വാസവും ഈ സർക്കാർ പകർന്നു നൽകിയത്.

രണ്ടര ലക്ഷം ലൈഫ് വീടുകൾ, രണ്ട് ലക്ഷം പട്ടയങ്ങൾ, രണ്ട് ലക്ഷത്തിലേറെ സർക്കാർ നിയമനങ്ങൾ...

ഈ ക്ഷേമഗാഥക്ക് കേരളചരിത്രത്തിൽ സമാനതകളില്ല...

#നവകേരളം #ഇനിയുംമുന്നോട്ട്

13/02/2021

ഇവരുടെ മുഖത്ത്
വിരിയുന്ന പുഞ്ചിരിയാണ്
ഈ സര്‍ക്കാറിന്‍റെ സമ്പത്ത്
എന്‍റെ കേരളം
എന്‍റെ അഭിമാനം


Address

Mevaram
Kollam

Website

Alerts

Be the first to know and let us send you an email when Cpim Mevaram Padanilam Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share