ബിജെപി മുണ്ടയ്ക്കൽ ഏരിയ

  • Home
  • India
  • Kollam
  • ബിജെപി മുണ്ടയ്ക്കൽ ഏരിയ

ബിജെപി മുണ്ടയ്ക്കൽ ഏരിയ ബിജെപി മുണ്ടയ്ക്കൽ ഏരിയ കമ്മിറ്റി

Permanently closed.
സംസ്ഥാനം കൊടിയ സാമ്പത്തിക പ്രതിസന്ധിയിൽ!!! കടം വാങ്ങുന്നത് തുടർന്നാൽ ഭാവി തലമുറയ്‌ക്ക് ഭാരമാകുമെന്ന് സിഎജി റിപ്പോർട്ട് ....
11/11/2021

സംസ്ഥാനം കൊടിയ സാമ്പത്തിക പ്രതിസന്ധിയിൽ!!! കടം വാങ്ങുന്നത് തുടർന്നാൽ ഭാവി തലമുറയ്‌ക്ക് ഭാരമാകുമെന്ന് സിഎജി റിപ്പോർട്ട് .പൊതുകടം 32.07 % ആയി ഉയർന്നു...

https://dailyindianherald.com/kerala-financial-crisis-cag-report/

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനംകേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് (Extreme...
16/10/2021

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് (Extremely Heavy Rainfall) സാധ്യത - വിവിധ ജില്ലകളിൽ ഇന്ന് (16-10-2021) റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

16-10-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

16-10-2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

16-10-2021: കണ്ണൂർ, കാസർഗോഡ്

17-10-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്

20-10-2021: പത്തനംതിട്ട, ഇടുക്കി, മലപ്പുറം

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിതീവ്രമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾhttps://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്. അത്https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

പുറപ്പെടുവിച്ച സമയം-01 PM, 16/10/2021

IMD-KSEOC-KSDMA

Maximum Share 👍കോവിഡ് മൂലം മാതാപിതാക്കളെ നഷ്ട്ടപ്പെട്ട കുട്ടികൾക്ക് പ്രധാനമന്ത്രിയുടെ കരുതൽ.PM കെയർസ് ഫോർ ചിൽഡ്രൻ ♥️♥️♥️
08/10/2021

Maximum Share 👍
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ട്ടപ്പെട്ട കുട്ടികൾക്ക് പ്രധാനമന്ത്രിയുടെ കരുതൽ.
PM കെയർസ് ഫോർ ചിൽഡ്രൻ ♥️♥️♥️

"പ്രധാനമന്ത്രി ഗാമ സഡക് യോജന"പദ്ധതി വഴി കൊല്ലത്തിന്  12 റോഡുകള്‍ക്കായി 3;96 കോടി രൂപയുടെ കേന്ദ്ര അനുമതി..മോദി സർക്കാ...
07/10/2021

"പ്രധാനമന്ത്രി ഗാമ സഡക് യോജന"പദ്ധതി വഴി കൊല്ലത്തിന് 12 റോഡുകള്‍ക്കായി 3;96 കോടി രൂപയുടെ കേന്ദ്ര അനുമതി..

മോദി സർക്കാരിന് അഭിനന്ദനങ്ങൾ

ഐഷ സുൽത്താനയ്ക്ക് സമരം ചെയ്യാൻ ഗാന്ധി പ്രതിമ തേടി ഇനി കേരളം വരെ വരണ്ട... അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖൊട പട്ടേൽ അതിനുള്ള സ...
30/09/2021

ഐഷ സുൽത്താനയ്ക്ക് സമരം ചെയ്യാൻ ഗാന്ധി പ്രതിമ തേടി ഇനി കേരളം വരെ വരണ്ട... അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖൊട പട്ടേൽ അതിനുള്ള സൗകര്യം ലക്ഷദ്വീപിൽ ചെയ്ത് തരുന്നു...

ലക്ഷദ്വീപിൽ മഹാത്മ ഗാന്ധി പ്രതിമ.. വിശിഷ്ട അതിഥിയായി പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് എത്തുന്നു 3 ദിവസത്തെ ആഘോഷം..

30/09/2021

5.5 ലക്ഷം ഏക്കര്‍ ഭൂമി തട്ടിയെടുത്തത് രാജ്യദ്രോഹമായ വ്യാജരേഖ ചമച്ചു; ശബരിമല വിമാനത്താവള ഭൂമിയില്‍ വീണ്ടും കുര.....

പിഎം പോഷൻ ശക്തി നിർമ്മാൺ.സ്കൂൾ വിദ്യാർത്ഥികൾക്ക്  നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി പിഎം പോഷൻ ശക്തി നിർമ്മാൺ എന്ന ദേശീയ പദ്ധതി...
30/09/2021

പിഎം പോഷൻ ശക്തി നിർമ്മാൺ.

സ്കൂൾ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി പിഎം പോഷൻ ശക്തി നിർമ്മാൺ എന്ന ദേശീയ പദ്ധതിയായി പുനർനാമകരണം ചെയ്യും.

2021-22 മുതൽ 2025-26 വരെ അഞ്ച് വർഷത്തേക്ക് ₹ 1.3 ലക്ഷം കോടി ബജറ്റ്. ഇതിൽ കേന്ദ്ര സർക്കാർ ₹54061.73 സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും ₹31,733.17 കോടി രൂപയും നൽകും. ഭക്ഷ്യധാന്യങ്ങൾക്ക് ₹45,000 കോടി രൂപയുടെ അധിക ചിലവ് കേന്ദ്രം വഹിക്കും

11.20 ലക്ഷം സ്കൂളുകളിലെ 11.80 കോടി കുട്ടികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ 80 ശതമാനത്തിലേക്ക് കൃത്യസമയത്ത് വാക്സിൻ അനുവദിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങൾ
15/09/2021

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ 80 ശതമാനത്തിലേക്ക് കൃത്യസമയത്ത് വാക്സിൻ അനുവദിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങൾ

Record vaccination numbers today! Crossing 1 crore is a momentous feat. Kudos to those getting vaccinated and those maki...
27/08/2021

Record vaccination numbers today!

Crossing 1 crore is a momentous feat. Kudos to those getting vaccinated and those making the vaccination drive a success.

ഇന്ന് ഒരു കോടി ആളുകൾക്ക് വാക്സിനേഷൻ നൽകി ഇന്ത്യ

വാക്‌സിനേഷൻ എടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.ഈ ദൗത്യം ഏറ്റെടുത്തു നടത്തുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് !

സംസ്ഥാനത്തിൻ്റെ വരുമാനത്തിൽ ഉള്ള കുറവ് (റവന്യൂ കമ്മി) നികത്താൻ കേന്ദ്രം നൽകിയ 1657 കോടി രൂപ നിത്യ ചെലവുകൾക്ക് വകമാറ്റി മ...
24/08/2021

സംസ്ഥാനത്തിൻ്റെ വരുമാനത്തിൽ ഉള്ള കുറവ് (റവന്യൂ കമ്മി) നികത്താൻ കേന്ദ്രം നൽകിയ 1657 കോടി രൂപ നിത്യ ചെലവുകൾക്ക് വകമാറ്റി മാതൃക കാട്ടി No 1 കേരളം....

ഇത് ഇന്നലെ ഉച്ചയ്ക്ക് KUWJ Group ൽ സഖാവ് സുരേഷ് വെള്ളിമംഗലം ഇട്ട അറിയിപ്പാണ്!ഇതാണോ വാക്സിൻ ഡ്രൈവ്!? പൊതു ജനങ്ങൾക്ക് വാക്...
17/08/2021

ഇത് ഇന്നലെ ഉച്ചയ്ക്ക് KUWJ Group ൽ സഖാവ് സുരേഷ് വെള്ളിമംഗലം ഇട്ട അറിയിപ്പാണ്!

ഇതാണോ വാക്സിൻ ഡ്രൈവ്!?

പൊതു ജനങ്ങൾക്ക് വാക്സിൻ ഇല്ല. സിറിഞ്ച് സൂചി ഇല്ല.

പക്ഷേ സഖാക്കൾക്ക് എല്ലാം കിട്ടും!!

Address

Mundakkal Area
Kollam
691001

Alerts

Be the first to know and let us send you an email when ബിജെപി മുണ്ടയ്ക്കൽ ഏരിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ബിജെപി മുണ്ടയ്ക്കൽ ഏരിയ:

Share