10/03/2022
DYFI മാലിക്കര യൂണിറ്റ് സെക്രട്ടറി ആയി തുടങ്ങി മേഖല പ്രസിഡന്റ്, സെക്രട്ടറി നിലവിൽ കൊല്ലം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റായി നീണ്ട 18 വർഷം നക്ഷത്രാങ്കിത ശുഭ്ര പതാകയേന്തി സംഘടന പ്രവർത്ത സമര പോരാട്ടത്തിനൊടുവിൽ ഡി.വൈ.എഫ്.ഐയിൽ നിന്നും സഖാവ് റിയാസ് വിടപറഞ്ഞ് പടിയിറങ്ങി. കഴിഞ്ഞ കാല പോരാട്ടത്തിൽ ഞങ്ങളയാകെ മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ പ്രിയ സഖാവ്. ഞങ്ങളെയെല്ലാം തോളോടുചേർത്ത് നിർത്തിയ സഖാവ്. സംഘടന ചട്ടകൂടിൽ നിന്ന് സൗമ്യമായ വാക്കുകളോടെ ഞങ്ങളെ നയിച്ച പ്രിയ സഖാവ്. സഖാവ് മുന്നോട്ട് വെച്ച സംഘടന പ്രവർത്തന രീതി ഏറെ മാതൃകാപരമാണ്. കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മറ്റിയിൽ ദീർഘകാലം പ്രവർത്തിക്കുകയും അതിന്റെ സംഘടന കെട്ടുറപ്പ് ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു...
ഇല്ല സഖാവേ നമ്മൾ പിരിയുന്നില്ല. വരും കാല വർഗ്ഗസമര പോരാട്ടത്തിൽ നമുക്ക് വീണ്ടും കാണാം ഒന്നിക്കാം....