24/10/2020
പെണ്ണായത് കൊണ്ടു അവരൊക്കെ എങ്ങനെ ചെയ്യാനാണ്...?
പെണ്ണായത് കൊണ്ടു പിന്നോക്കം മാറി നിൽക്കേണ്ടി വരുമെന്ന് കരുതുന്ന കാലത്തിൽ മനവികതയുടെയും ആത്മ ധൈര്യത്തിന്റെയും ഉത്തമ മാതൃകയായി മാറുകയാണ് DYFI കൊല്ലം ഈസ്റ്റ് ബ്ളോക് കമ്മിറ്റി ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിത വിനോദ്. പെണ്ണാണ് , ഞങ്ങളുടെ സഖാവാണ്,
കോവിഡ് മഹാമാരി നടമാടുന്ന ഈ കാലഘട്ടത്തിൽ പൊസിറ്റിവായി മരണപ്പെട്ടു കഴിഞ്ഞാൽ മൃതദേഹം അടക്കം ചെയ്യാൻ ബന്ധുക്കൾ പോലും ഭയപ്പെടുന്നതാണ് നമ്മൾ ചുറ്റിലും കാണുന്നത്. അങ്ങനെ ഉള്ള ഈ കാലഘട്ടത്തിൽ സ്വ ധൈര്യത്തോടെ മുന്നോട് വന്ന സരിതയും DYFI പ്രവർത്തകരും മനുഷ്യ രാശിക്ക് ആശ്വാസവും പ്രതീക്ഷയുമാവുകയാണ്.
കോവിഡ് പോസിറ്റീവായ
കോവിഡ് ബാധിച്ച് മരണപ്പെട്ട പുന്തലത്താഴം സ്വദേശിയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും
DYFI കൊല്ലം ഈസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ സരിതാവിനോദ് ഏറ്റുവാങ്ങി മേഖല ട്രെഷർ നിഥിൻ മേഖലാ ജോയിന്റ് സെകട്രി മനു, CPIM ബ്രാഞ്ച് സെകട്രറി ഷാജി എന്നിവർക്കൊപ്പം പോളയത്തോട് പൊതുസ്മശാനത്തിൽ എത്തിച്ച് സംസ്ക്കരിക്കുകയുണ്ടായി...❤️
തോളോട് തോൽ ചേർന്നു മനുഷ്യ രാശിക്ക് വേണ്ടി പ്രവർത്ഥിക്കുവാൻ DYFI യിലെ പ്രിയസഖാക്കൾ മുന്നോട്ട് വരുമ്പോൾ രചിക്കുന്നത് മാനവികതയുടെ പുതു മന്ത്രങ്ങൾ❤️