06/12/2017
http://m.deccanherald.com/?name=http://www.deccanherald.com/content/646161/company-linked-mp-rajeev-chandrasekhar.html
ഏഷ്യാനെറ്റ് മുതലാളി ചെറിയ തട്ടിപ്പുകാരനല്ല സർക്കാർ ഭൂമി തട്ടിയെടുത്ത് കർണാടകയിൽ രാജീവ് ചന്ദ്രശേഖറിന്റെ 165 കോടിയുടെ തട്ടിപ്പ്
കേരളത്തിലെ തട്ടിപ്പുകളിലും ഭൂമി കയ്യേറ്റത്തിലും അവസാനിക്കുന്നില്ല രാജീവ് ചന്ദ്രശേഖറിന്റെ തട്ടിപ്പ്. കർണാടകയിലെ കണ്ണായ ഭൂമി പാട്ടത്തിനെടുത്ത്, പിന്നീട് തട്ടിപ്പിലൂടെ സ്വന്തമാണെന്ന് സ്ഥാപിച്ച്, 160 കോടിയുടെ തട്ടിപ്പ് നടത്തിയ വിവരമാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്. എം പിയായ രാജീവിന് കോൺഗ്രസിലും ബിജെപിയിലും ഒരുപോലെയുള്ള സ്വാധീനമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തം. ഡെക്കാൻ ഹെറാൾഡാണ് വാർത്ത പുറത്തുകൊണ്ടുവന്നത്
എന്താണ് തട്ടിപ്പ്?
രാജീവ് ചന്ദ്രശേഖറിന്റേതുൾപ്പെടെയുള്ള രണ്ടു വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ കർണാടക കോ ഓപ്പറേറ്റീവ് മിൽക് ഫെഡറേഷന്റെ ഭൂമി തട്ടിയെടുത്ത് പണയപ്പെടുത്തി 165 കോടിയുടെ വായ്പ്പ തരപ്പെടുത്തിയെന്നാണ് ഡെക്കാൻ ഹെറാൽഡ് റിപ്പോർട്ട് ചെയ്യുന്നത്. 1998ൽ കർണാടക സർക്കാർ മിൽക്ക് ഫെഡറേഷന് ഓഫീസ് കോമ്പ്ലക്സ് പണിയാൻ കോറമംഗലയിലെ സർവേ നമ്പർ 5, 5/1 ഭൂമി പതിച്ചുനൽകി. ഇപ്പോൾ ഈ സ്ഥലം ഒരു ആർഭാട ഷോപ്പിംഗ് സ്ഥലമാണ്.
പക്ഷേ കെ എം എഫ് ഇവിടെ ഒന്നും നിർമ്മിച്ചില്ല. ഈ ഭൂമി പിവികെ കോറമംഗല ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് അവർ പാട്ടത്തിന് നൽകി. 30 വർഷത്തേക്കാണ് പാട്ടം. ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള കമ്പനികളുടെ മാതൃകമ്പനിയായ ജൂപ്പിറ്റർ ക്യാപ്പിറ്റലാണ് ഈ ഭൂമി പാട്ടത്തിനെടുത്ത പിവികെ കോറമംഗലയുടെ ഉടമ. രാജ്യസഭാ എം പിയും എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ അതിന്റെ മുതലാളിയും. പക്ഷേ ഇന്നുവരെ കെ എം എഫിന് ഒരു രൂപ പോലും പാട്ടയിനത്തിൽ ലഭിച്ചിട്ടില്ല. വാണിജ്യ കോമ്പ്ലക്സ് നിർമ്മിച്ചാൽ മൂന്നുമാസത്തേക്ക് 35 ലക്ഷം രൂപയായിരുന്നു കരാർ
പാട്ടത്തിനെടുത്ത് മറിച്ചുവിൽക്കൽ
പക്ഷേ പിവികെ കോറമംഗലയും ഇവിടെ ഇന്നും നിർമ്മിച്ചില്ല. 2011ൽ ഇവർ മന്ത്രി ഹാബിറ്റാറ്റുമായി ഒരു സംയുക്ത കരാറിൽ ഏർപ്പെട്ടു. 9 കോടി രൂപ ഡെപ്പോസിറ്റ് വാങ്ങി യായിരുന്നു ഇത്. ഈ കരാറിൽ കെ എം എഫ് ഒരു കക്ഷിയേ ആയില്ല. ബിജെപി- കോൺഗ്രസ് സർക്കാരുകളെ വരുതിയിൽ നിർത്തി രാജീവ് ചന്ദ്രശേഖർ ഇത് സാധിച്ചെടുത്തെന്ന് വേണം കരുതാൻ.
കരാറനുസരിച്ച് പിവികെയ്ക്ക് കെട്ടിടത്തിന്റെ 44%വും മന്ത്രിക്ക് 56%വും ഉടമസ്ഥാവകാശം ലഭിക്കും. രണ്ട് കക്ഷികൾക്കും പൂർണ അവകാശമുണ്ടാകും ഭൂമിയിലും കെട്ടിടത്തിലുമെന്ന് കരാർ വ്യക്തമാക്കുന്നു. കൈവശം വെക്കാനും പണയം വെക്കാനും വിൽക്കാനും പാട്ടത്തിന് നൽകാനും ഷെയർ പിരിക്കാനുമെല്ലാം അവകാശമുണ്ടാകും. എന്നാൽ സ്ഥലം സർക്കാരിന്റെയും പിന്നീട് കെ എം എഫിന്റേയും ഉടമസ്ഥതയിലുള്ളതാണെന്ന കാര്യം പോലും രാജീവ് ചന്ദ്രശേഖർ മറച്ചുവെച്ചു.
ലോണെടുപ്പ് 165 കോടിക്ക്
പിഎൻബിയിൽ നിന്നും എൽ വിബിയിൽ നിന്നും ലോണെടുക്കുന്നു
2014ൽ മന്ത്രി ഗ്രൂപ്പ് ഈ സ്ഥലം പണയം നൽകി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 50 കോടി രൂപ ലോണെടുക്കുന്നു. ഈ ജനുവരി നാലിന് 66 കോടിയടച്ച് ഈ കടം മന്ത്രി തീർക്കുന്നു. അതേ ദിവസം തന്നെ ലക്ഷ്മി വിലാസ് ബാങ്കിൽ നിന്ന് 140 കോടി രൂപ ഇവർ ലോണെടുക്കുന്നു. ഇതേ ജൂപ്പിറ്റർ-കെ എം എഫ് കൊമേഷ്യൽ പ്രോജക്ട് പണയമായി നൽകിക്കൊണ്ട്
മൂന്ന് മാസത്തിന് ശേഷം രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ പിവികെ കോറമംഗല ഈ രണ്ട് ഏക്കറും പണയംവെച്ച് 25 കോടി കൂടി ലോണെടുക്കുന്നു.
ലക്ഷ്മി വിലാസ് ബാങ്കിന് നൽകിയ സത്യവാങ്മൂലത്തിൽ മന്ത്രി-പിവികെ സംഘങ്ങൾ സ്ഥലവും കെട്ടിടവും തങ്ങളുടെ സ്വന്തമെന്ന് പ്രഖ്യാപിച്ചിരുക്കുന്നു. കെ എം എഫിന്റെ സ്ഥലമാണെന്നത് മറച്ചുവെക്കാൻ രാജീവ് ചന്ദ്രശേഖറിന്റെ സ്വാധീനവും ഉപയോഗിച്ചുവെന്ന് വേണം കരുതാൻ. കെ എം എഫുമായി ബന്ധപ്പെട്ട ഒരു കരാറിലും മന്ത്രി ഹാബിറ്റാറ്റ് കക്ഷിയല്ല.പക്ഷേ ലോൺ കരാറിൽ മന്ത്രി ഹാബിറ്റാറ്റ് സ്ഥലത്തിന്റെ ഉടമയായി മാറിയിരിക്കുന്നു. എല്ലാത്തിലും രാജീവ് ചന്ദ്രശേഖറിന്റെ കടും കള്ളത്തരം വ്യക്തം