AISF കുഴിമതിക്കാട് യൂണിറ്റ്

AISF  കുഴിമതിക്കാട് യൂണിറ്റ് ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ത്ഥി പ? പഠിക്കുക........പോരാടുക..........

10/01/2022

Red salute to comrades

31/12/2021
24/12/2021

പുതിയൊരിന്ത്യക്കായി പോരാട്ടം തുടരാം

കാനം രാജേന്ദ്രൻ

ഐതിഹാസികമായ ചരിത്ര പാരമ്പര്യമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ തൊഴിലാളി — കർഷക — ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പോരാട്ട ഭൂമികയിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിറവി കൊള്ളുന്നത്. ലോകത്തിലെ ആദ്യത്തെ വിജയകരമായ സോഷ്യലിസ്റ്റ് വിപ്ലവമെന്ന നിലയ്ക്ക് ഒക്ടോബർ വിപ്ലവം ലോകമെങ്ങുമുള്ള വിപ്ലവകാരികൾക്ക് ആവേശവും പ്രചോദനവും നൽകി. അങ്ങനെ നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ 1925 ഡിസംബർ 26ന് കാൺപുർ നഗരത്തിൽ ഒരു സമ്മേളനം നടത്തി. ഇന്ത്യൻ മണ്ണിൽ ആദ്യമായി നടന്ന ആ കമ്മ്യൂണിസ്റ്റ് സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവല്ക്കരിക്കപ്പെടുന്നത്. സുപ്രസിദ്ധ കവിയും ദേശീയ സ്വാതന്ത്ര്യ സമരനായകനുമായിരുന്ന ഹസ്രത്ത് മൊഹാനി ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. 1925 ഡിസംബർ 26ന് ഔദ്യോഗികമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നതിനു മുമ്പുതന്നെ നിരവധി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇന്ത്യയ്ക്കകത്തും പുറത്തും പ്രവർത്തിച്ചിരുന്നു. ഇന്ത്യയാകെ അലയടിച്ച സാമ്രാജ്യത്വ വിരുദ്ധ ദേശീയ വികാരത്തിന്റെ ഭാഗമായിട്ടാണ് കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകൾ നിലവിൽ വന്നത്. 1921 ൽ നടന്ന അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ ഹസ്രത്ത് മൊഹാനി (പിന്നീട് സിപിഐ സ്ഥാപക സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ) ആണ് പൂർണസ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി ഉയർത്തിയത്. എന്നാൽ കോൺഗ്രസ് നേതാക്കൾക്കാർക്കും തന്നെ പൂർണ സ്വാതന്ത്ര്യമെന്ന ആശയത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഗാന്ധിജി അതിനെ, ”നിരുത്തരവാദിത്തപരവും അപ്രായോഗികവും” എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരാകരിക്കുകയായിരുന്നു. ചില പ്രക്ഷോഭ സമരങ്ങൾ നയിക്കുമ്പോൾ പോലും പൂർണ സ്വാതന്ത്ര്യത്തിലേക്ക് അതിനെ വികസിപ്പിക്കാതെ സന്ധി ചെയ്തും ബ്രിട്ടീഷ്-നാടുവാഴിത്ത ഭരണാധികാരികളുമായി സമാധാനപരമായ സഹവർത്തിത്വം സ്ഥാപിച്ചുകൊണ്ടുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദേശീയ സ്വാതന്ത്ര്യ സമരം നയിച്ചത്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ആദ്യനാളുകൾ മുതൽ രാജ്യത്തിന്റെ പൂർണസ്വാതന്ത്ര്യത്തിനുവേണ്ടി, പരമാധികാര റിപ്പബ്ലിക്കിനുവേണ്ടി നിലകൊണ്ടു. തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, കൈവേലക്കാർ, ഇടത്തരം വിഭാഗങ്ങൾ എന്നിവർക്കിടയിൽ രാഷ്ട്രീയ ബോധവും വിപ്ലവവികാരവും വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. മാർക്സ്, ഏംഗൽസ്, ലെനിൻ തുടങ്ങിയ വിപ്ലവാചാര്യന്മാരുടെ ആശയങ്ങൾ വിപുലമായ തോതിൽ ലോകമെങ്ങും പ്രചരിക്കുന്ന കാലഘട്ടം.

റഷ്യൻ വിപ്ലവത്തിന്റെ വിജയം കൂടിയായപ്പോൾ മാർക്സിസ്റ്റ് — ലെനിനിസ്റ്റ് സിദ്ധാന്തങ്ങൾ വിശേഷിച്ചും വിദ്യാർത്ഥികളെയും യുവാക്കളെയും അഗാധമായി സ്വാധീനിച്ചു. തീർത്തും മാർക്സിസ്റ്റ് ആശയങ്ങൾ സ്വായത്തമാക്കിയില്ലെങ്കിലും തീവ്രമായ ഇടതുപക്ഷ ബോധവും സോഷ്യലിസ്റ്റ് ചിന്താഗതിയും ആർജിച്ച അനേകം വിപ്ലവകാരികൾ ഇക്കാലത്തുയർന്നു വന്നു. അവരുടെ നേതൃത്വത്തിൽ നിരവധി വിപ്ലവ സംഘടനകളും രൂപം കൊണ്ടു. ‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ’, ‘ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി’, ‘നൗജവാൻ ഭാരത് സഭ’ എന്നിവ അതിൽ എടുത്തുപറയേണ്ടതാണ്. ഭഗത് സിങ്, സുഖ്ദേവ്, രാജഗുരു, ചന്ദ്രശേഖർ ആസാദ്, സൂര്യസെൻ തുടങ്ങിയ ധീരദേശാഭിമാനികൾ നടത്തിയ കലാപങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അഗാധമായി സ്വാധീനിച്ചു. ഇത്തരത്തിലുള്ള നിരവധി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ ജയിലിൽ കൊടിയ പീഡനത്തിനിരയാക്കുകയും വധിക്കുകയും നാടുകടത്തുകയും ചെയ്തു. എന്നാൽ എല്ലാവിധ പീഡനങ്ങളെയും അടിച്ചമർത്തലുകളെയും വധശിക്ഷകളെയും നേരിട്ടുകൊണ്ടുതന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ മുന്നേറി. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 1924 ൽ കാൺപൂർ ഗൂഢാലോചനക്കേസ് ചുമത്തി വിപ്ലവകാരികളെ ജയിലിലടച്ചു. സഖാക്കൾ എസ് എ ഡാങ്കെ, ഷൗക്കത്ത് ഉസ്മാനി, മുസഫർ അഹമ്മദ്, നളിനി ഗുപ്ത, ശിങ്കാരവേലു ചെട്ടിയാർ എന്നിവരെയാണ് ജയിലിലടച്ചത്. പിന്നീടും എത്രയോ ഗൂഢാലോചന കേസുകൾ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ബ്രിട്ടീഷ് സാമ്രജ്യത്വം കെട്ടിച്ചമയ്ക്കുകയും നിരവധി ആദ്യകാല പഥികരെ ദീർഘകാലം ജയിലിലടയ്ക്കുകയും ചെയ്തു. 1925 ഡിസംബർ 26ന് കാൺപൂരിൽ വച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതോടെ ട്രേഡ് യൂണിയൻ സംഘടനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ വരാൻ തുടങ്ങി. ഇതിൽ എടുത്തു പറയേണ്ടതാണ് ബോംബെയിലെ ടെക്സ്റ്റൈൽ തൊഴിലാളി യൂണിയൻ. 80,000 ത്തോളം അംഗങ്ങളുണ്ടായിരുന്ന ബോംബെ ടെക്സ്റ്റൈൽ തൊഴിലാളി യൂണിയൻ ആറ് മാസം നീണ്ടു നിന്ന ഉജ്ജ്വലമായ പണിമുടക്കു നടത്തി. ഇന്ത്യൻ തൊഴിലാളി വർഗ ചരിത്രത്തിലെ ഐതിഹാസികമായ സംഭവമായിരുന്നു അത്. അതിനെ തുടർന്ന് ഇന്ത്യൻ റയിൽവേ തൊഴിലാളികളും സമരരംഗത്തിറങ്ങി. ഈ കാലഘട്ടത്തിൽ തന്നെയാണ് കൽക്കട്ടയിലെ ചണമിൽ തൊഴിലാളികൾ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ സംഘടിതരാവുന്നത്. ബോംബെയിൽ നിന്ന്, ”സോഷ്യലിസ്റ്റ്” അടക്കം കമ്മ്യൂണിസ്റ്റ് പത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ കാലയളവില്‍ തന്നെ. സാർവദേശീയ — ദേശീയ സംഭവ വികാസങ്ങൾ തൊഴിലാളി വർഗ വീക്ഷണത്തോടെ വിശദമാക്കാനും കമ്മ്യൂണിസ്റ്റാശയങ്ങൾ പ്രചരിപ്പിക്കാനും ഈ പത്രങ്ങൾ അനിഷേധ്യമായ പങ്കു വഹിച്ചു.

1920 ൽ കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിൽ ലെനിൻ അവതരിപ്പിച്ച കൊളോണിയൽ തീസിസ്, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് കൃത്യമായ രാഷ്ട്രീയ നിലപാട് സ്വാംശീകരിക്കുന്നതിന് സഹായകമായിരുന്നു. ഇതിനെ തുടർന്നാണ് സാമ്രാജ്യത്വവിരുദ്ധ ദേശീയ മോചന പ്രസ്ഥാനവുമായി ഐക്യമുണ്ടാക്കാനും തൊഴിലാളിവർഗത്തിന്റെ സ്വന്തം രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് സമരം നയിക്കാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഒരു പുതിയ ദിശാബോധം കൈവന്നത്. 1930 കളിലെ ലോക മുതലാളിത്ത പ്രതിസന്ധി ഇന്ത്യയെപ്പോലുള്ള കോളനി രാജ്യങ്ങളിലെ ജനജീവിതം ദുസഹമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ തയാറായതോടെ, ഇന്ത്യൻ ജനങ്ങൾക്കിടയിൽ അസംതൃപ്തി പടർന്നു പിടിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്ത് പൂർണസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാൻ കടുത്ത സമ്മർദ്ദം ഉയർന്നുവന്നു. അങ്ങനെ ഗത്യന്തരമില്ലാതെ 1929 ൽ കോൺഗ്രസിന് പൂർണസ്വാതന്ത്ര്യം അതിന്റെ ലക്ഷ്യമായി അംഗീകരിച്ചു. 1921ല്‍ അഹമ്മദാബാദ് സമ്മേളനത്തില്‍ കോൺഗ്രസ് ഈ ആവശ്യം നിരാകരിച്ചെങ്കിലും 1922 ൽ ഗയയിൽ നടന്ന സമ്മേളനത്തിൽ ശിങ്കാരവേലു ചെട്ടിയാർ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു. വലിയ പിന്തുണ പൂർണസ്വാതന്ത്ര്യ പ്രമേയത്തിന് ലഭിച്ചു, എന്നാൽ ഇത് അംഗീകരിക്കപ്പെടുന്നത് 1929 ലെ ലാഹോർ സമ്മേളനത്തിലാണ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യം ആദ്യമായി ഉയർത്തുക മാത്രമല്ല അതിനുവേണ്ടി അനേകായിരം കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കൾ ജീവൻ ബലിയർപ്പിക്കുകയും കൊടിയ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്തു. മർദനമുറകളും അടിമച്ചമർത്തലുകളുമൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെ തടഞ്ഞില്ല എന്നു മാത്രമല്ല അത് പൂർവാധികം ശക്തിയോടെ വളരുകയാണുണ്ടായത്. ഒന്നാംലോകമഹായുദ്ധാനന്തരം ഇന്ത്യയിൽ തൊഴിലാളി യൂണിയനുകളോടൊപ്പം കർഷക പ്രസ്ഥാനങ്ങളും ഉയർന്നുവന്നു. 1920 ൽ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിക്കപ്പെട്ടു. 1923ൽ പ്രഥമ മെയ്ദിനാഘോഷം ഇന്ത്യയിലെങ്ങും സമുചിതമായി ആഘോഷിച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങളുടെ ഫലമായി 1930 കളിൽ കർഷക‑വിദ്യാർത്ഥി-പുരോഗമന സാഹിത്യ പ്രസ്ഥാനം തുടങ്ങിയ ബഹുജന സംഘടനകൾ സ്ഥാപിതമാവുകയും ജനങ്ങളെ അണിനിരത്തിക്കൊണ്ട് സാമ്രജ്യത്വ നാടുവാഴിത്ത ഭരണത്തിനെതിരെ നിരന്തരം പ്രക്ഷോഭങ്ങൾ, സന്ധിയില്ലാ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

കൊളോണിയൽ ഭരണത്തിന്റെ ആദ്യനാളുകളിൽ ഇന്ത്യയിൽ എണ്ണമറ്റ ഗോത്രവര്‍ഗകലാപങ്ങളും നാടുവാഴിത്ത വിരുദ്ധ യുദ്ധങ്ങളും സ്വാതന്ത്ര്യസമരങ്ങളും നടന്നിരുന്നു. പഴശ്ശിയുടെ നേതൃത്വത്തിൽ വയനാട്ടിലെ കുറിച്ച്യർ അണിനിരന്ന യുദ്ധം, വേലുത്തമ്പി ദളവയുടെ പോരാട്ടം, സാന്താൾ ഗോത്രവർഗകലാപം എന്നിവ പ്രധാനപ്പെട്ടവയാണ്. ടിപ്പുസുൽത്താൻ നടത്തിയ യുദ്ധം, ഝാൻസിറാണി, താന്തിയാതോപി, നാനാസാഹിബ്, മംഗള്‍പാണ്ഡെ തുടങ്ങിയ ധീര ദേശാഭിമാനികൾ അണിനിരന്ന ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം തുടങ്ങി ആവേശോജ്വലവും ത്യാഗനിർഭരവുമായ പോരാട്ടങ്ങളുടെ സമരോത്സുക സംസ്കാരത്തിന്റെ തുടർച്ചയായിരുന്നു സിപിഐ നേതൃത്വം കൊടുത്ത വിപ്ലവ പ്രസ്ഥാനം. രണ്ടാംലോകമഹായുദ്ധകാലത്ത് സുദൃഢവും കൃത്യവുമായ രാഷ്ട്രീയ നിലപാടും അതനുസരിച്ചുള്ള പ്രവർത്തനങ്ങളുമാണ് സിപിഐ നടപ്പാക്കിയത്. ഇന്ത്യയെ രണ്ടാംലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ചതും ഇറ്റലി, ജർമ്മനി, ജപ്പാൻ തുടങ്ങിയ ഫാസിസ്റ്റു ശക്തികളെ വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചതും ബ്രിട്ടനാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ചൂണ്ടിക്കാണിച്ചു. ഫാസിസം ലോകത്തിന്റെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ ശത്രുവാണെന്ന് സിപിഐ വിലയിരുത്തി. എന്നാൽ കോൺഗ്രസിനെ പോലുള്ള ബൂർഷ്വാകക്ഷികൾ ലോകയുദ്ധം എന്ന അവസരം മുതലാക്കി ബ്രിട്ടനുമായി വിലപേശി എങ്ങനെയെങ്കിലും അധികാരക്കൈമാറ്റം നടത്താനുള്ള തത്രപ്പാടിലായിരുന്നു. അവരുടെ ലക്ഷ്യം പൂവണിഞ്ഞില്ല. രണ്ടാംലോകയുദ്ധം ജനകീയ യുദ്ധമായി മാറിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഫാസിസ്റ്റു വിരുദ്ധ ചേരിക്ക് പിന്തുണ നൽകി. ഫാസിസ്റ്റ് യുദ്ധകാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായകമായ ചില തെറ്റുകൾ സംഭവിച്ചു. ഫാസിസത്തോടുള്ള എതിർപ്പ് താത്വികമായി ശരിയായിരുന്നെങ്കിലും 1942 ലെ ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും വിട്ടുനിന്നത് ചരിത്രപരമായ പാളിച്ചയായിരുന്നു എന്ന് പിന്നീട് പാർട്ടി തന്നെ വിലയിരുത്തുകയുണ്ടായി. ഒരു രാജ്യത്തിന്റെ ദേശീയ പ്രസ്ഥാനത്തിൽ നിന്നും മുഖം തിരിഞ്ഞുനിന്നുകൊണ്ട് ഫാസിസ്റ്റുകൾക്കെന്നല്ല, ഒരു ശക്തിക്കുമെതിരെ പോരാട്ടം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധ്യമല്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നതിൽ ഗുരുതരമായ വീഴ്ചയാണ് പാർട്ടിക്ക് അക്കാലത്ത് സംഭവിച്ചത്. തൊഴിലാളിവർഗ സാർവദേശീയതയെ സംബന്ധിച്ച വരട്ടുതത്വവാദം ആണ് അക്കാലത്ത് പാർട്ടിയെ പിടികൂടിയത്. എന്നാൽ ഈ പാളിച്ച തിരുത്താനും തിരിച്ചടികൾ മുന്നേറ്റമാക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികനാൾ കാത്തുനിൽക്കേണ്ടി വന്നില്ല.

22/12/2021


സംസ്ഥാന സമ്മേളനം
2022 ഫെബ്രുവരി 11,12,13
ആലപ്പുഴ

05/12/2021

അഭിവാദ്യങ്ങൾ സഖാക്കളെ !!

06/10/2021

'വിശപ്പുരഹിത കേരളം' എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളിൽ ഒന്നാണ് പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ. 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.

തുടർന്ന് 2021 മാർച്ച് 31-ന് ആ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ നമുക്കു സാധിച്ചു. ഇന്നത് 1095 ഹോട്ടലുകളിൽ എത്തി നിൽക്കുന്നു. അവയുടെ എണ്ണം ഇനിയും വർദ്ധിക്കുന്നതായിരിക്കും. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിനു മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഭക്ഷണം പാർസൽ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.

കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. ഇത്രയധികം ആളുകൾക്ക് ഗുണകരമായിത്തീർന്ന ഈ ബൃഹദ് പദ്ധതി വിജയകരമായി നടപ്പാക്കുക എന്നത് അതീവശ്രമകരമായ ദൗത്യമാണ്. അതേറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ തങ്ങളുടെ രാപ്പകലില്ലാത്ത അദ്ധ്വാനത്തിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന അയൽക്കൂട്ടങ്ങൾക്കും സാധിച്ചിട്ടുണ്ട്. നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ പദ്ധതി കൂടുതൽ മികവുറ്റതാക്കാൻ പൊതുസമൂഹത്തിൻ്റെ ആത്‌മാർഥമായ പിന്തുണ അനിവാര്യമാണ്. അത് ഉറപ്പു വരുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

#ജനകീയഹോട്ടൽ #വിശപ്പുരഹിതകേരളം

17/09/2021

സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലേക്ക്....

അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച 'വാതിൽപ്പടി സേവനം' പദ്ധതിക്ക് തുടക്കമായി.

50 തദ്ദേശസ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. ബഹു .മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലന പരിമിതി അനുഭവിക്കുന്നവർ തുടങ്ങിയവർക്കുള്ള മസ്റ്ററിംഗ്,
ലൈഫ് സർട്ടിഫിക്കറ്റ്,
സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ തയാറാക്കൽ, അടിയന്തരാവശ്യത്തിനുള്ള ജീവൻരക്ഷാ മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ ഇനി വീട്ടുപടിക്കലെത്തും.

എല്ലാ തദ്ദേശസ്ഥാപനത്തിലും
വാർഡ് അംഗത്തിന്റെ അധ്യക്ഷതയിൽ ആശാ വർക്കർമാർ,
കുടുംബശ്രീ പ്രതിനിധി,
സന്നദ്ധ സേന വളണ്ടിയർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സേവനം ആവശ്യമായവരുമായി പ്രാഥമികമായി ബന്ധപ്പെടാനുള്ള ചുമതല ആശാവർക്കർമാർക്കാണ്.
സേവനം ലഭ്യമാക്കേണ്ടവർക്ക് കമ്മിറ്റി അംഗങ്ങളെ ഫോൺ മുഖേന ബന്ധപ്പെടാവുന്നതാണ്.

അക്ഷയകേന്ദ്രങ്ങളും സന്നദ്ധ സേന വളണ്ടിയർമാരും ആശാവർക്കർമാരും സഹായത്തിനുണ്ടാകും.....

Address

Kuzhimathicadu
Kollam (Quilon)

Website

Alerts

Be the first to know and let us send you an email when AISF കുഴിമതിക്കാട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share