KSU St.peter's

KSU St.peter's Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU St.peter's, Political organisation, P/4/607, Kolenchery Main Road, Kolenchery.

21/03/2020
19/07/2019

*KSU പാഥേയം 2-ആം ഘട്ടത്തിന് പൊതിച്ചോറ് നൽകി സഹകരിച്ച എല്ലാ നല്ലവരായ വിദ്യാർത്ഥികൾക്കും നന്ദി🥰*

*💙KSU സെന്റ്.പീറ്റേഴ്സ് കോളേജ് യൂണിറ്റ് കമ്മിറ്റി💪🏽*

25/02/2019

*പാഥേയം..*

*ഒരു പൊതിച്ചോർ അതിനുമപ്പുറം ഒരു പുഞ്ചിരി.*

*KSU സെന്റ് പീറ്റേഴ്സ് കോളേജ് യൂണിറ്റ് 💙*

17/09/2018

KSU ഒന്ന് നെഞ്ചു നിവർത്തി നിന്നപ്പോൾ ഇറങ്ങി ഓടിയ ആളുകൾ ഇന്ന് കോളേജിൽ കാരണവർ ഇല്ലാത്ത നേരത്ത് തറവാട്ടിൽ കേറി നിരങ്ങിയെന്നു പറഞ്ഞാൽ വല്യ കാര്യമൊന്നുമല്ല കുട്ടി സഖാക്കളെ...
പടം ഇനിയും ഓടാൻ കിടക്കുന്നതെ ഒള്ളു 💙
*KSU സെന്റ് പീറ്റേഴ്സ്*

16/09/2018

*SFI എന്ന ആട്ടിൻ തോലിട്ട ചെന്നായകളെ തിരിച്ചറിയുക....*

സെന്റ് പീറ്റേഴ്‌സിൽ ആദ്യമായല്ല ഒരു വിദ്യാർത്ഥിയുടെ ചോര വീഴുന്നത്... ആദ്യമായല്ല ഒരു സംഘർഷം ഉണ്ടാകുന്നത്... എന്നാൽ അന്നൊന്നും ഇല്ലാത്ത വേവലാതിയും കുപ്രചരണങ്ങളുമാണ് ഇന്ന്...
ഇതൊക്കെ കാണുമ്പോൾ ചിലരെങ്കിലും ഒർത്തു ചിരിക്കും....

കോളേജിലെ KSU നേതാക്കന്മാരെ ഗുണ്ടകൾ എന്നു വിളിക്കുന്ന SFIലെ ചേട്ടന്മാരും ചേച്ചിമാരും വിദ്യാർത്ഥികൾക്ക് കോളേജിലെ ഒന്ന് രണ്ട് വർഷം മുമ്പുള്ള കഥകൾ കൂടി പറഞ്ഞു കൊടുക്കേണ്ടതാണ്.... ഇന്നും ഉണങ്ങാതെ ആ ചോര സെന്റ് പീറ്റേഴ്സിൽ തളം കെട്ടികിടക്കുന്നുണ്ട്....
കാരണം ഗുണ്ടകൾ എന്ന് വിളിക്കേണ്ട ചിലർ അന്നും ഇന്നും കോളേജിൽ ഉണ്ട്.... മദ്യവും മയക്കുമരുന്നും നൽകി SFI വിദ്യാർത്ഥി നേതാക്കൾ വളർത്തിയെടുത്ത ഗുണ്ടകൾ.... ഇന്നും SFI ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട്.... അതുകൊണ്ട് തന്നെ തെരെഞ്ഞെടുപ്പിന്റെ തലേ ദിവസം എല്ലാ വർഷങ്ങളെയും പോലെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ അക്രമങ്ങൾക്ക് തുടക്കമിട്ടത്....

ഞങ്ങൾ KSUക്കാർ ആൾക്കൂട്ടം കണ്ടിട്ടല്ല KSU വിൽ ചേർന്നതും KSU കാർ അയതും... തല്ലു കിട്ടാതിരിക്കാൻ SFI ചേരണം എന്ന അവസ്ഥയായിരുന്നു കോളേജിൽ... അന്ന് SFI ഗുണ്ടകളുടെ കൈയിൽ ആയിരുന്നു ക്യാമ്പസ്‌.... KSUനെ സ്നേഹിക്കുന്നവനെ മുതൽ KSU എന്ന് റോഡിൽ എഴുതുന്നവരെ വരെ ക്യാമ്പസ്സിൽ ക്രൂര മർദ്ദനത്തിന് ഇരയാക്കിയിട്ടുണ്ട്....

കൂടെ പഠിക്കുന്ന തൊളിൽ കൈ ഇട്ടു നടക്കുന്ന കൂട്ടുകാരൻ എന്ന പരിഗണന പോലും നൽകാതെ മാരകയുധങ്ങളുമായി കൂട്ടുകാരന്റെ കണ്ണ് തല്ലിത്തകർത്തിട്ടുണ്ട് ....
മദ്യവും മയക്കുമരുന്നും സേവിച്ച് സുബോദം നഷ്ടപ്പെട്ടു.... തടയാൻ ഒരു കൈ ഇല്ലാത്ത വികലാംഗനായ ഒരു വിദ്യാർത്ഥിയെ മർദിച്ചവശനാക്കിയിട്ടുണ്
അതിന്റെ കാരണം ഒന്ന് കേൾക്കണം
"അവൻ KSUക്കാരനാണു അവൻ ഞങ്ങളെ നോക്കി ചിരിച്ചു....."
SFIയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാരണം അന്ന് SFI വിട്ട സുഹൃത്തും ഇന്ന് വേട്ടയാടപ്പെടുന്നു....

KSUക്കാർ ചിരിച്ചാൽ തല്ലും, KSUക്കാർ മിണ്ടിയാൽ തല്ലും, ബോർട് എഴുതിയാൽ തല്ലും, സമരം ചെയ്താൽ തല്ലും, എന്ത് ചെയ്തിട്ടായാലും കൊന്നിട്ടായാലും KSU പ്രസ്ഥാനത്തെ ഇല്ലാതാക്കണം എന്ന കമ്മ്യൂണിസ്റ്റ്‌ ആശയവുമായി നടന്നവരെയാണ് ഗുണ്ടകൾ എന്ന് വിളിക്കേണ്ടത്....

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും കോളേജ് മാനേജ്മെന്റും തെറ്റിയത് കോലഞ്ചേരിയിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിൽ നടന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ടാണ് അതിന്റെ അരിശം മാനേജ്മെന്റിനോട് തീർക്കേണ്ടത് ഞങ്ങളെ കൂട്ടു പിടിച്ചല്ല.....

കോളേജിൽ ഇടതുപക്ഷത്തിന്റെ അദ്ധ്യാപക സംഘടന പൂച്ചക്ക് പാല് കൊടുക്കുന്നത് പോലെ സഖാക്കൾക്ക് മദ്യവും മയക്കുമരുന്നും വാങ്ങാൻ മാസശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത തുക മാറ്റി വച്ചിട്ടുണ്ട് എന്നത് അങ്ങാടിപ്പാട്ടാണ്....
സിപിഎം ലും DYFIലും പ്രവർത്തിക്കുന്ന ഒട്ടനവധി അദ്ധ്യാപകർ കോളേജിലുണ്ട് എന്നു ഞങ്ങൾക്കും അറിയാം..... ഏത് രാഷ്ട്രീയം ആണേലും അധ്യാപകരെ അസഭ്യം പറയലും ശവമഞ്ചമൊരുക്കലും ഞങ്ങളുടെ സംസ്കാരമല്ല.... അദ്ധ്യാപകദിനത്തിൽ അവർക്ക് പൂച്ചെണ്ടുകൾ കൊടുക്കുന്നതാണ് ഞങ്ങളുടെ രീതി.... അതു കൊണ്ട് പല അദ്ധ്യാപകരെയും പറ്റി പലതും പറയണ്ടതുണ്ടങ്കിലും "മാതാ പിതാ ഗുരു ദൈവം"
അത് ചെഗു ഫാൻസിനോട് പറഞ്ഞിട്ട് കാര്യമില്ല....

ഈ കലാലയ വർഷം KSU-ABVP പ്രവർത്തകർ തമ്മിലുള്ള ചില വാക്കുതർക്കങ്ങൾ അല്ലാതെ സംഘർഷങ്ങൾ ക്യാമ്പസ്സിൽ നിലനിന്നിരുന്നില്ല....
കണ്ണ് തല്ലിപ്പൊളിക്കൽ ഒരു വിനോദമാക്കി മാറ്റിയ SFI
തെരെഞ്ഞെടുപ്പിന്റെ തലേദിവസം KSU പ്രവർത്തകനെ തല്ലി കണ്ണിനു മാരകമായി പരുക്കേൽപ്പിച്ച SFI അക്രമം നടത്തിയതാണ് സംഘർഷങ്ങൾക്ക് തുടക്കം....


SFI തുടങ്ങിവച്ച അക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടത് KSU സഹപ്രവർത്തകരുടെ ബാധ്യതയാണ്... എന്നും തല്ലുമേടിച്ചു വീട്ടിൽ പോകുന്നവരാണല്ലോ KSU... അതിന്റെ പേരിൽ ഒത്തിരി പഴിയും കേട്ടിട്ടുണ്ട്... നിരവധി പ്രവർത്തകർ പ്രസ്ഥാനം വിട്ടു മാറിനിന്നു... എന്നാൽ ഇനി അത് സാധിക്കില്ല... ഞങ്ങളെ തല്ലിയാൽ ഇനി തല്ലു കൊണ്ട് പോരാൻ ഞങ്ങൾ ഉദ്ദേഷിക്കുന്നില്ല... ഇനി ഞങ്ങൾ പ്രതിരോധം തീർക്കും... അതു ഞങ്ങളുടെ അവകാശമാണ്....
അതിന്റെ പേരിൽ KSU പ്രവർത്തകർ കൊലപാതകി ആണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും...

* KSU പ്രവർത്തകനായ ജിബിനെ പറ്റി പറയുന്ന കാര്യങ്ങൾ, അവനെ 3 കോളേജിൽ നിന്നും പറഞ്ഞു വിട്ടതാണ്... ഗുണ്ടയാണ് എന്നൊക്കെയാണ്... ശരിയാണ് അവനെ പറഞ്ഞു വിട്ടതാണ്... എന്നാൽ എന്തിനാണ് പറഞ്ഞു വിട്ടത്... വിദ്ധ്യാർത്ഥി പക്ഷത്തുനിന്നും കോളേജ് മാനേജ്മെന്റിനെ തിരെ സമരം ചെയ്തതിനാണ്..... അതിൽ അവസാനകോളേജിൽ നിന്നും പറഞ്ഞു വിട്ടപ്പോൾ കൂടെ വന്ന ഒരുത്തൻ ഇന്ന് SFI യുടെ പ്രമുഖൻ ആണല്ലോ ... എൽദോ റിച്ചു പോൾ എന്താ അവൻ അപ്പോൾ ഗുണ്ടയല്ലെ...?
എല്ലാ വർഷവും ഒന്നാം വർഷ വിദ്ധ്യാർത്ഥികളെ പേടിപ്പിച്ച് SFI യിൽ ചേരക്കുന്ന ഏർപ്പാടിന് അവന്റെ അടുത്ത് ഒന്ന് ശ്രമിച്ചതാണ് എന്നാൽ അവൻ വഴങ്ങിയില്ലാ... അതാനാണോ അവനെ ഗുണ്ടയാക്കിയത്....

*സുലൈമാൻ - കെ എസ്. യു സെന്റ് പീറ്റേഴ്സ് കോളേജ് യൂണിറ്റ് പ്രസിഡന്റ്
സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാർത്ഥികൾക്ക് സുപരിചിതമായ വ്യെക്തയാണ് സുലൈമാൻ.... കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ എന്നും ഒരു സൗഹൃദാന്തരീക്ഷം സൃഷ്‌ടിച്ച വിദ്ധ്യാർത്ഥിയാണ് സുലൈമാൻ... സഹപാഠികളോടായാലും, അദ്ധ്യാപകരോടായാലും ചെറു പുഞ്ചിരിയോടെ സംസാരിക്കുന്ന വിദ്യാർത്ഥി....
എന്തു പ്രശ്നം വന്നാലും അവസാനം വരെ സ്വന്തം പ്രവർത്തകരോടൊപ്പം നിൽക്കുന്ന കെ. എസ്. യു പോരാളി....
കെ. എസ്. യു പ്രവർത്തകരുടെ ബലം... സുലൈമാൻ നേതൃ നിരയിലേക്ക് വന്നതിനു ശേഷം അവന്റെ പ്രവർത്തനം കണ്ടു കെ. എസ്. യു വിൽ ചേർന്ന ഒരുപാട് പ്രവർത്തകർ നമുക്കുണ്ട്....
സ്വയരക്ഷക്കു വേണ്ടി പ്രതിരോധം തീർത്തതിനെ തുടർന്ന് ഗുണ്ടാ എന്ന പേര് സെന്റ് പീറ്റേഴ്‌സിലെ SFI പ്രവർത്തകർ ചാർത്തികൊടുക്കുകയാണിപ്പോൾ....
വിദ്ധ്യാർത്ഥികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള SFI യുടെ നീക്കത്തെ കെ എസ് യു സെന്റ് പീറ്റേഴ്സ് യൂണിറ്റ് ശക്തമായി എതിർക്കുന്നതാണ്....
വിദ്യാർത്ഥികളുടെ മുന്നിൽ കെ എസ് യു വിനേയും കെ എസ് യു യൂണിറ്റ് പ്രസിഡന്റിനേയും കരി വാരി തേക്കാനുള്ള SFI ക്കാരുടെ ശ്രമം സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്ധ്യാർത്ഥികളോട് വില പോവില്ല....

*ബേസിൽ സാജു... മുൻ KSU യുണിറ്റ് പ്രസിഡന്റ്... രാഷ്ട്രീയത്തിനപ്പുറം സൗഹൃദത്തിന് വില നൽകിയവൻ... KSU കാരെ കാൾ കൂടുതൽ SFI കാരോട് സൗഹ്യദം പുലർത്തിയവൻ... അറ്റൻഡൻസ് ഷോർട്ടേജ് കാരണം കഴിഞ്ഞ വർഷം പുറത്താവുകയും ഈ തവണ വീണ്ടും കോളേജിൽ ചേർന്നു ശരിയാണ്... എന്നാൽ കോളേജിൽ നേരത്തെ ഉള്ളതും ഇപ്പോൾ ഉള്ളതുമായ SFI യിലെ നേതാക്കൾക്ക് യൂണിവേഴ്സിറ്റിയിലെ സ്വാധീനവും ഇടതുപക്ഷ അദ്ധ്യാപക സഘടനകളുടെ സഹായത്തോടെ മാനേജ്മെന്റിനെയും പേടിപ്പിച്ച് കോളേജിൽ തുടർന്ന നിരവധി SFI നേതാക്കളുണ്ട് ... പക്ഷേ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന പിതാവിന്റെ സഹായത്തോടെ വീണ്ടും പഠിക്കാൻ ശ്രമിക്കാതെ അവൻ മറിനിന്നു... അതല്ലെ അന്തസ്സ് എന്ന് പറയുന്നത്....

കോളേജിൽ നിന്നും അറ്റൻഡൻസ് ഷോർട്ടേജു മൂലം പഠിക്കാൻ സാധിക്കാതെ വന്ന, പരീക്ഷ എഴുതാൻ സാധിക്കാത്ത നിരവധി പേർക്ക് പല വർഷങ്ങളിലും KSU സഹായം ചെയ്തു കൊടുത്തിട്ടുണ്ട്... ഇനിയും അതു തുടരും... എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്ധ്യാർത്ഥികൾ ഉണ്ടങ്കിൽ അവരെ സഹായിക്കാൻ എന്നും KSU ഉണ്ടാക്കും.... ഏതെങ്കിലും SFI നേതാക്കളെ പുറത്താക്കിയിട്ടുണ്ടങ്കിൽ അത് കൈയ്യിലിരുപ്പിന്റെയാണ് ചകാവെ....

* പിന്നെ നിങ്ങൾ പറയുന്ന പെരുമ്പാവൂർ ഗുണ്ട: SFI കാരനായി കോളേജിൽ വരുകയും പിന്നീട് ഒരു കൈയില്ലാത്ത വികലാങ്കനായ വിദ്ധ്യാർത്ഥിയെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ വട്ടമിട്ട് തല്ലിയപ്പോൾ പിടിച്ചു മാറ്റാൻ അവനെ ഉണ്ടായൊള്ളു.... SFI യുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ ഉൾകൊള്ളൻ കഴിയാതെ അവൻ സ്വതന്ത്രനായി നിൽക്കുവാൻ തീരുമാനിച്ചു... പിന്നീട് SFI യുടെ എല്ല അക്രമവും തടഞ്ഞതും ചെറുത്തു നിൽപ്പ് സംഘടിപ്പിച്ചതും അവനാണ്...
എങ്കിലും അവൻ SFI നേതാക്കളുടെ കൂടെയായിരുന്നു... അവരിൽ ഒരാളേപ്പോലെ... അതിന് ഇപ്പോൾ അവന് പ്രതിഭലം കിട്ടി...

SFI ഗുണ്ടകൾ KSU പ്രവർത്തകരെ മർദിക്കുമ്പോൾ ഓശാന പാടുകയും KSU തിരിച്ചടിച്ചാൽ മാനുഷത്വം പറയുകയും ചെയ്യുന്ന വരോട് പുച്ഛം മാത്രം.....
കഴിഞ്ഞ തവണ KSU കാരെ തല്ലാൻ കിട്ടാത്തതിൽ മനംനൊന്ത SFI കൂടെ ഉള്ള പ്രവർത്തകരെ തന്നെ കോളേജിന്റെ മുറ്റത്തുകൂടി ഒടിച്ചിട്ടു തല്ലി പൊളിച്ചത് ആരും മറന്നു കാണില്ലാ...

ഇപ്പോൾ KSU നേതാക്കളെ കോളേജിൽ നിന്നും പുറത്താക്കണം എന്ന വാദം ഉയർത്തുന്ന നിങ്ങൾക്ക് അവരെ പേടിയാണോ.... KSU ഒരു വട്ടം സ്വയം പ്രതിരോധിച്ചപ്പോൾ നിങ്ങൾക്ക് നൊന്തുവല്ലെ ... അക്രമത്തിന്റെ ചുവന്ന ട്രൗസർ ശെരിക്കും നനഞ്ഞു അല്ലെ....
ചോരയെല്ലാവർക്കും ഒരു പോലെയാണ്.... വേദനയെല്ലാവർക്കും ഒരു പോലെയാണ്.... അതിജീവനത്തിനു വേണ്ടി പ്രതിരോധം തീർക്കണ്ടത് ഞങ്ങളുടെ അവശ്യമാണ്.... ഞങ്ങളുടെ പ്രവർത്തകരെ നിങ്ങളിൽ നിന്നും സംരക്ഷിക്കണ്ടതിന് ഞങ്ങൾ ബാധിസ്ഥരാണ്...

കോളേജിലേ സെൽഫ് വിഭാഗത്തിലെ പത്രോസ് പൗലോസ് സ്ലീഹെൻമാരുടെ ഫോട്ടോ അടിച്ചു തകർത്ത നിങ്ങളെ ദൈവം രക്ഷിക്കട്ടെ....

*KSU സെന്റ് പീറ്റേഴ്സ് യൂണിറ്റ് കമ്മിറ്റി*
💙💙💙

12/09/2018

*കോലഞ്ചേരി St. Peters College ൽ SFI അക്രമം....*

കോലഞ്ചേരിയിൽ തെരെഞ്ഞെടുപ്പ് തലേദിവസം ആരംഭിച്ച DYFI-SFI അക്രമം തുടരുന്നു....

തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ചുവരെഴുതാൻ നിന്ന കെ.എസ്‌.യു പ്രവർത്തകരെ കോളേജിന് പുറത്തു നിന്നുള്ള ഡി.വൈ.എഫ്.ഐ - സി.ഐ.ടി.യു ഗുണ്ടാ സംഘം ആക്രമിക്കികയും കോലഞ്ചേരി ബസ് സ്റ്റാണ്ടിനോട് ചേർന്നുള്ള പാർട്ടി ഓഫീസിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.....

ഇന്നലെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ KSU ജനറൽ സെക്രട്ടറി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചതാണ് ഇന്ന് പ്രകോപനത്തിന് കാരണമായത്......

ഇന്ന് രാവിലെ കോളേജിലേക്ക് വന്ന കെ.എസ്‌.യു യൂണിറ്റ് പ്രസിഡന്റ് , സെക്രട്ടറി അടക്കം പ്രവർത്തകരെ യാതൊരു കാരണവുമില്ലാതെ
SFI ഗുണ്ടകൾ മർദിക്കുകയായിരുന്നു.... കമ്പി വടി അടക്കമള്ള മാരകായുധങ്ങൾ കൊണ്ടാണ് അക്രമം നsത്തിയത്.... അക്രമത്തിൽ ഒന്നാം വർഷ വിദ്ധ്യാർത്ഥി ജിബിന് കണ്ണിന് മാരകമായി പരിക്കു പറ്റിയിട്ടുണ്ട്.... പരിക്കു പറ്റിയ പ്രവർത്തരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്....

കോളേജിന് അകത്ത് ബി.കോം സെല്ഫ് വിഭാഗത്തിലെ പ്രവർത്തകരെയും എസ്‌.എഫ്.ഐക്കാർ സംഘം ചേർന്ന് ആക്രമിച്ച് കോളേജിന് അകത്തും സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു....

കൂടാതെ യാതൊരു കാരണവുമില്ലാതെ കോലഞ്ചേരി യൂത്ത് കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ച്
ജനൽ ചില്ലുകൾ തകർക്കുകയും , പാർട്ടി ഓഫീസിന് കേട് പാടുകൾ വരുത്തുകയും ചെയ്തു ....


തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് കോളേജിലെ എസ്‌.എഫ്.ഐ ഗുണ്ടകളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കെ.എസ്.യു കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു....

61ന്റെ നിറവിൽ കെ.എസ്.യു. 😍💙💪🏼 നവാഗതര്‍ക്ക് സ്വാഗതം 💙
30/05/2018

61ന്റെ നിറവിൽ കെ.എസ്.യു. 😍💙💪🏼

നവാഗതര്‍ക്ക് സ്വാഗതം 💙

26/03/2018

KSU💙....The BlUe SpiRiT💙😘...SPC💙

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ബസ് ചാർജ് വർധന ആയി ബന്ധപ്പെട്ട് പല റൂട്ടിലെ ബസുകളിലും അമിതമായ തുക ഈടാക്കുന്നുണ്ട്‌ എന്ന് അ...
01/03/2018

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ബസ് ചാർജ് വർധന ആയി ബന്ധപ്പെട്ട് പല റൂട്ടിലെ ബസുകളിലും അമിതമായ തുക ഈടാക്കുന്നുണ്ട്‌ എന്ന് അറിയുവാൻ സാധിച്ചു ഒരണ സമരത്തിലൂടെ വിദ്യാർത്ഥികൾക്ക് കൺസഷൻ നേടി തന്നത് കെ.എസ്.യു ആണ് അതിനാൽ അത് സംരക്ഷിക്കാൻ ഉള്ള സമരപോരാട്ടങ്ങൾക്ക് കെ എസ്‌ യൂ എന്നും മുന്നിൽ തന്നെ ഉണ്ടാവും അമിതമായ തുക ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ യൂണിറ്റ് കമ്മിറ്റിയെ അറിയിക്കുക

കെ.എസ്.യു. സെന്റ് പീറ്റേഴ്സ്
യൂണിറ്റ് കമ്മിറ്റി💜💜

01/09/2017

വീട്ടിലൊരു വിധവയ്ക്ക് ശേഷം LDF സർക്കാരിന്റെ പുതിയ സംഭരംഭം
"സ്കൂളിൽ ഒരു ബാർ"

29/08/2017

എസ്.എഫ്.ഐ വളര്‍ന്നതും, വളരുന്നതും 'ഗുണ്ടായിസത്തിലൂടെ' ആണ്. എല്ലാ കാലത്തും അവര്‍ക്ക് ആ ഒരു കണ്‍സേര്‍ണേ ഉള്ളൂ...

എസ്‌.എഫ്.ഐ,യിലേക്ക് ആളു കൂടുന്നതും ആ ഒരു നിലയില്‍ തന്നെയാണ്. എസ്.എഫ്.ഐ,യില്‍ ചേര്‍ന്നാല്‍ തങ്ങളെ ആരും തല്ലില്ല, നമ്മള്‍ക്ക് ഹീറോ കളിച്ച് ആരെ വേണേലും തല്ലേം ചെയ്യാം. ഇത്രേയുള്ളൂ ഒരു ശരാശരി എസ്.എഫ്.ഐ,ക്കാരന്‍റെ 'രാഷ്ട്രീയം'
അതുകൊണ്ട് , എല്‍.ഡി.എഫിന്‍റെ വിദ്യാര്‍ത്ഥി വഞ്ചനകള്‍ക്കെതിരേ എസ്.എഫ്.ഐ നിലപാട് എടുക്കാത്തതെന്തെന്ന് ചോദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അവര്‍ക്കതിന്‍റെ കാര്യമില്ല....😏😏
KSU SPC

24/08/2017

സെന്റ്.പീറ്റേഴ്സില്‍ വീണ്ടും അക്രമങ്ങള്‍ തുടരുന്നു.യൂണിയൻ ഇലക്ഷനു കഴിഞ്ഞ് 2 നാളുകള്‍ കഴിയുമ്പോള്‍ തന്നെ അക്രമരാഷ്ടിയത്തിെന്റെ തുടര്‍കഥ,..................
തിരിച്ചറിയുക പ്രതികരിക്കുക💪

Address

P/4/607, Kolenchery Main Road
Kolenchery
682311

Website

Alerts

Be the first to know and let us send you an email when KSU St.peter's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share