സേവാഭാരതി മുളകുന്നത്തുകാവ് - Sevabharathi Mulamkunnathukavu

  • Home
  • India
  • Kolazhy
  • സേവാഭാരതി മുളകുന്നത്തുകാവ് - Sevabharathi Mulamkunnathukavu

സേവാഭാരതി മുളകുന്നത്തുകാവ് - Sevabharathi Mulamkunnathukavu അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമുള?

മുളകുന്നത്തുകാവ് സേവാഭാരതി അമ്പല പരിസരവും, അമ്പലക്കുളവും ശുചീകരിച്ചു നൽകി.
15/06/2021

മുളകുന്നത്തുകാവ് സേവാഭാരതി അമ്പല പരിസരവും, അമ്പലക്കുളവും ശുചീകരിച്ചു നൽകി.

മുളകുന്നത്തുകാവ് പഞ്ചായത്തിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ചന്ദന രാജ്, ആദിത്യ ദേവ് എന്നീ കുട്ടികൾക്ക് വാർഡ...
15/06/2021

മുളകുന്നത്തുകാവ് പഞ്ചായത്തിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ചന്ദന രാജ്, ആദിത്യ ദേവ് എന്നീ കുട്ടികൾക്ക് വാർഡ് മെമ്പർ വനജാ മോഹനന്റെയും സേവാഭാരതിയുടെയും സംയുക്ത ശ്രമഫലമായി മൊബൈൽ ഫോൺ വാങ്ങി നൽകാൻ സാധിച്ചു.

സേവാഭാരതി മുളകുന്നത്തുകാവ് പഞ്ചായത്തിലെ കോവിഡ്  ബാധിതരായ രോഗികള്‍ക്ക്  ആയുഷ് 64 മരുന്ന് എത്തിച്ചു നൽകി  ....
14/06/2021

സേവാഭാരതി മുളകുന്നത്തുകാവ് പഞ്ചായത്തിലെ കോവിഡ് ബാധിതരായ രോഗികള്‍ക്ക് ആയുഷ് 64 മരുന്ന് എത്തിച്ചു നൽകി ....

06/06/2021

മുളകുന്നത്തുകാവ് വിഷ്ണു ഡ്രൈവിംഗ് സ്കൂളിനു സമീപമുള്ള വില്ലൂന്നി തോടിന്റെ മുകളിൽ കൂടി പോകുന്ന പാലം വീതി കൂട്ടിയതിന്റെ ഭാഗമായി തോട്ടിൽ നിരവധി തൂണുകൾ സ്ഥാപിച്ചിരുന്നു. ഇതു കാരണം ഒഴുകിവരുന്ന സാധനങ്ങൾ ഇവിടെ തങ്ങി നിന്ന് വെള്ളം ഒഴുകി പോകുവാൻ സാധിച്ചിരുന്നില്ല. ഇതു കാരണം വെള്ളം ഉയർന്ന് സമീപ വാസികൾക്ക് ഭീഷണിയായപ്പോൾ പഞ്ചായത്ത് നിരവധി തവണ തൂണുകൾ പൊളിച്ചു മാറ്റുവാൻ PWD യോട് പറഞ്ഞിരുന്നു. എന്നാൽ അവർ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പുറംതിരിഞ്ഞു നിൽക്കുകയാണ് ചെയ്യതത്. ഇന്നലെ 5.6.2021 കാലത്ത് ശക്തമായ മഴ വന്നപ്പോൾ തോട്ടിൽ വെള്ളം ഉയർന്നു. പ്രദേശം വെള്ളത്തിനടിയിൽ ആകും എന്ന് മനസ്സിലാക്കിയ സേവാഭാരതി പ്രവർത്തകർ ശക്തമായ ഒഴുക്കുള്ള തോട്ടിൽ സ്വന്തം ജീവൻ പോലും പണയം വച്ച് ഇറങ്ങി പാലത്തിന്റെ അടിയിലുള്ള തൂണുകളും , മറ്റും വളരെ പ്രയാസപ്പെട്ട് പൊളിച്ചു മാറ്റി. ഇതോടെ വെള്ളം സുഗമമായി ഒഴുകുകയും. വെള്ളക്കെട്ട് ഒഴിയുകയും ചെയ്തു.. ഇതിനു നേതൃത്വം നൽകിയ ഗോകുൽ,ബാലു,അജിത് കുമാർ,അഭിറാം,വിഷ്ണു, സുനിൽ കുമാർ അലുക്കൽ,മിഥുൻ എന്നിവർക്ക് സേവാഭാരതിയുടെ അഭിനന്ദനങ്ങൾ...!!!

06/06/2021

സേവാഭാരതി മുളകുന്നത്തുകാവ്...

Video courtesy Midhun Alukkal

ഇന്ന് (05/06/2021)ലോക പരിസ്ഥിതി ദിനം മുളകുന്നത്തുകാവ് സേവാഭാരതി പ്രവർത്തകർ വൃക്ഷ തൈകൾ നട്ടുകൊണ്ട് ആചരിച്ചു...അതോടൊപ്പം 3...
05/06/2021

ഇന്ന് (05/06/2021)ലോക പരിസ്ഥിതി ദിനം മുളകുന്നത്തുകാവ് സേവാഭാരതി പ്രവർത്തകർ വൃക്ഷ തൈകൾ നട്ടുകൊണ്ട് ആചരിച്ചു...അതോടൊപ്പം 3 വർഷം മുൻപ് ഇതേ ദിവസം ഞങ്ങൾ വച്ചു പിടിപ്പിച്ച ആൽമരത്തിന്റെ ചിത്രവും ഇതോടൊപ്പം പങ്കു വക്കുന്നു... സേവാഭാരതി പ്രവർത്തകരായ മഹേശ്വരൻ, മോഹനൻ, അജിത് കുമാർ, ബാലു, വിഷ്ണു, ഗോകുൽ, രജീഷ്, അഭിരാം എന്നിവർ പങ്കാളികളായി.

സേവാഭാരതി ഇന്ന് നമ്മുടെ പഞ്ചായത്തിലെ വാർഡ്  5 പൂമലയിൽ അമ്പത്തോളം കുടുംബങ്ങൾക്കുള്ള അരിയും, പച്ചക്കറിയും അടങ്ങിയ കിറ്റുകൾ...
05/06/2021

സേവാഭാരതി ഇന്ന് നമ്മുടെ പഞ്ചായത്തിലെ വാർഡ് 5 പൂമലയിൽ അമ്പത്തോളം കുടുംബങ്ങൾക്കുള്ള അരിയും, പച്ചക്കറിയും അടങ്ങിയ കിറ്റുകൾ വിതരണം നടത്തി. സേവാഭാരതി പ്രവർത്തകരായ സുനിൽ കുമാർ, അജിത് കുമാർ, ബാലു, വിഷ്ണു, ഗോകുൽ, കലേശൻ, മനോജ്‌ എന്നിവർ പങ്കെടുത്തു...

04/06/2021

ഇന്നലെ മുളകുന്നത്തുകാവ് പഞ്ചായത്തിൽ മരണപ്പെട്ട ആളുടെ കോവിഡ് ടെസ്റ്റ്‌ റിസൾട്ട്‌ വന്നപ്പോൾ പോസിറ്റീവ് ആയി..പരേതന്റെ വീട്ടിലുള്ളവരിൽ ഒരാളൊഴികെ ബാക്കിയുള്ളവർക്ക് ക്വാറന്റൈനിൽ പോകേണ്ടി വന്ന അവസ്ഥ ഉണ്ടായി. ഇതു കേട്ട ഉടനെ യാതൊരു മടിയും കൂടാതെ കർമ്മങ്ങൾ ചെയ്യുവാനും,മൃതദേഹം ദഹിപ്പിക്കുവാനും ഉള്ള ഏർപ്പാട് ചെയ്തു കൊടുത്തത് മുളകുന്നത്തുകാവ് സേവാഭാരതി പ്രവർത്തകരായ മോഹനൻ,ഗോകുൽ, വിഷ്ണു, അജിത് കുമാർ, മഹേശ്വരൻ, സൂരജ്, കുഞ്ഞൻ എന്നിവർ ആയിരുന്നു.ഈ അവസരത്തിൽ മുന്നിട്ടിറങ്ങിയ മുളകുന്നത്തുകാവ് സേവാഭാരതിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതോടൊപ്പം ഇനിയും ഇതു പോലുള്ള നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്യുവാനും മറ്റുള്ള സംഘടനകൾക്ക് ഒരു മാതൃക ആവാനും മുളകുന്നത്തുകാവ് സേവാഭാരതിക്കു കഴിയട്ടെ എന്നാശംസിക്കുന്നു.

മുളകുന്നത്തുകാവ് പഞ്ചായത്തിലെ ആയുഷ് 64 മരുന്നിന്റെ വിതരണോദ്ഘാടനം 11 ആം വാർഡ് മെമ്പർ വനജ മോഹനൻ നിർവഹിച്ചു. പഞ്ചായത്തിലെ വ...
03/06/2021

മുളകുന്നത്തുകാവ് പഞ്ചായത്തിലെ ആയുഷ് 64 മരുന്നിന്റെ വിതരണോദ്ഘാടനം 11 ആം വാർഡ് മെമ്പർ വനജ മോഹനൻ നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ covid ബാധിതരായവർക്ക് 'സേവാഭാരതി മുളകുന്നത്തുകാവ്' പ്രവർത്തകർ മരുന്ന് എത്തിച്ചു നൽകി.
ബന്ധപ്പെടേണ്ട നമ്പർ.
മോഹനൻ 9446770638
ഗോകുൽ 8129126616
വിഷ്ണു 9633934949
ബാലു 9846103210

സേവാഭാരതി ഇന്ന് അമ്പതോളം വീടുകളിൽ അരി, പച്ചക്കറി കിറ്റ് വിതരണം ചെയ്തു... അജിത് കുമാർ, വിഷ്ണു, ഗോകുൽ, രോഹിത് കൃഷ്ണ, ബാബു ...
02/06/2021

സേവാഭാരതി ഇന്ന് അമ്പതോളം വീടുകളിൽ അരി, പച്ചക്കറി കിറ്റ് വിതരണം ചെയ്തു... അജിത് കുമാർ, വിഷ്ണു, ഗോകുൽ, രോഹിത് കൃഷ്ണ, ബാബു എന്നിവർ പങ്കാളികളായി...

മുളകുന്നത്തുകാവ് പഞ്ചായത്തിലെ ശങ്കരപുരം, അമ്മാങ്കുഴി, കോഴിക്കുന്ന്‌, ആക്കോടിക്കാവ്, ഗ്രാമല എന്നിവിടങ്ങളിലെ നൂറോളം വീടുകള...
01/06/2021

മുളകുന്നത്തുകാവ് പഞ്ചായത്തിലെ ശങ്കരപുരം, അമ്മാങ്കുഴി, കോഴിക്കുന്ന്‌, ആക്കോടിക്കാവ്, ഗ്രാമല എന്നിവിടങ്ങളിലെ നൂറോളം വീടുകളിലേക്ക് അരി, പച്ചക്കറി, പലചരക്ക് കിറ്റുകൾ മുളകുന്നത്തുകാവ് സേവാഭാരതി വിതരണം ചെയ്തു.

സേവാഭാരതിക്ക് ലോക്ക് ഡൌൺ തുടക്കം മുതൽ ചായ തന്നു കൊണ്ടിരിക്കുന്ന രണ്ട് കുടുംബങ്ങൾ ആണ് ഒന്ന് ഞങ്ങൾ കുഞ്ഞനിയേട്ടൻ എന്ന് സ്ന...
01/06/2021

സേവാഭാരതിക്ക് ലോക്ക് ഡൌൺ തുടക്കം മുതൽ ചായ തന്നു കൊണ്ടിരിക്കുന്ന രണ്ട് കുടുംബങ്ങൾ ആണ് ഒന്ന് ഞങ്ങൾ കുഞ്ഞനിയേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മുരളിയേട്ടൻ,ബിന്ദുചേച്ചിയുടെയും പിന്നെ സുരേഷേട്ടൻ, രജനിചേച്ചിയുടെയും.. ദിവസവും ഞങ്ങൾക്ക് ചായയും കൂടെ എന്തെങ്കിലും കഴിക്കാനുമായി മുടങ്ങാതെ ഇന്ന് വരെ ചെയ്തു പോരുന്ന ഇവരോടുള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...

Address

SH-22 , Mulankunnathukavu
Kolazhy
680581

Website

Alerts

Be the first to know and let us send you an email when സേവാഭാരതി മുളകുന്നത്തുകാവ് - Sevabharathi Mulamkunnathukavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category