Saju Kolathur

Saju Kolathur Nil

07/12/2025

- യുടെ കരുത്താണ് രണ്ടാം വാർഡിന് ഞാൻ തരുന്ന ഉറപ്പ്💪💪💪

16/11/2025

#പ്രിയപ്പെട്ടവരെ...
എൻ്റെ പ്രസ്ഥാനം ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും എന്നെ പുതിയൊരു ദൗത്യം ഏൽപിച്ചിരിക്കുകയാണ്...

ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ 2-ാംവാർഡിൽ സ്ഥാനാർത്ഥിയായി ഞാനും മത്സര രംഗത്തുണ്ട്...

പ്രിയമുള്ളവരുടെ പിന്തുണയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു...❣️

സ്നേഹത്തോടെ...
സജു കൊളത്തൂർ.

 #കൊളത്തൂരിന്റെ വേഗതക്ക് ഇനി ഭാരത് പെട്രോളിയത്തിന്റെ ഇന്ധനവും.... കൊളത്തൂർ ഓണപ്പുടയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച പെട്...
27/07/2023

#കൊളത്തൂരിന്റെ വേഗതക്ക് ഇനി ഭാരത് പെട്രോളിയത്തിന്റെ ഇന്ധനവും.... കൊളത്തൂർ ഓണപ്പുടയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച പെട്രോൾ, ഡീസൽ പമ്പിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായപ്പോൾ...

 #അനായാസേന മരണം അനാദൈന്യേന ജീവിതംദേഹിമത് ക്രിപയാ ശംഭൊ ദ്വയേ ഭക്ത അചഞ്ചല:അനായാസമായ മരണം ദീനമില്ലാത്ത ജി‌വിതംനിന്നില്‍ അചന...
27/07/2023

#അനായാസേന മരണം അനാദൈന്യേന ജീവിതം

ദേഹിമത് ക്രിപയാ ശംഭൊ ദ്വയേ ഭക്ത അചഞ്ചല:

അനായാസമായ മരണം ദീനമില്ലാത്ത ജി‌വിതം
നിന്നില്‍ അചന്‍ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശങ്കരാ ഗൗരീപതേ ...
എന്ന് പ്രാർത്ഥിച്ചു കഴിയേണ്ട കാലമായി ജയരാജാ......!!!
എന്താടോ നന്നാവാത്തേ...??

 #വാർഡിൽ നിന്ന് വിവിധ തരത്തിലുള്ള ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ കിടപ്പു രോഗികളും , 80 വയസ്സിന് മുകളിൽ ഉള്ളവരുടേയും പെന്‍ഷന്‍...
27/07/2023

#വാർഡിൽ നിന്ന് വിവിധ തരത്തിലുള്ള ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ കിടപ്പു രോഗികളും , 80 വയസ്സിന് മുകളിൽ ഉള്ളവരുടേയും പെന്‍ഷന്‍ മസ്റ്ററിംഗ് കൊളത്തൂർ ചന്തപ്പടി അക്ഷയ സെന്ററിന്റെ സഹകരണത്തോടെ വീടുകളിൽ എത്തി ചെയ്തു കൊണ്ടിരിക്കുന്നു.

2022 ഡിസംബര്‍ 31ന് മുൻപ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകള്‍ വാങ്ങി തുടങ്ങിയ എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ സമീപത്തുളള അക്ഷയ കേന്ദ്രങ്ങളില്‍ പോയി ജൂലൈ 31ന് മുൻപായി പെൻഷൻ മസ്റ്ററിംഗ് നടത്തണം. കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് സേവനം അതാത് അക്ഷയ കേന്ദ്രങ്ങള്‍ നല്‍കും. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്റര്‍ ചെയ്തു നൽകുന്നതിന് 50 രൂപയും അക്ഷയ സംരംഭകര്‍ക്ക് സേവന നിരക്കായി നല്‍കണം.

ജൂലൈ 31 കഴിഞ്ഞതിന് ശേഷം തീയതി നീട്ടുവാനുള്ള സാഹചര്യം നിലവിൽ ഇല്ലാത്തതിനാൽ ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം അവരുടെ അടുത്ത മാസം മുതലുള്ള പെൻഷൻ വിതരണം മുടങ്ങും

▪️➖➖➖➖➖➖➖▪️
പൊതുജന താല്പര്യാർത്ഥം വാർഡ് മെമ്പർ
സജു കൊളത്തൂർ

 #കലാമണ്ഡലം ഉണ്ണികൃഷ്ണൻ ആശാനെ ആദരിച്ചു.ബി എം എസ് മൂർക്കനാട് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ സ...
25/07/2023

#കലാമണ്ഡലം ഉണ്ണികൃഷ്ണൻ ആശാനെ ആദരിച്ചു.ബി എം എസ് മൂർക്കനാട് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സെൻട്രൽ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിങ്(സി സി ആർ ടി ) കലാകാരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള 2021-22ലെ സീനിയർ ഫെലോഷിപ്പ് നേടിയ കലാമണ്ഡലം ഉണ്ണികൃഷ്ണൻ ആശാനെ ആദരിച്ചത്.തെക്കേക്കര വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിൽ നടന്ന അനുമോദനസമ്മേളനം ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുരേഷ്കുമാർ പൂളത്തൊടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ വാസു കുന്നത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനെ പൊന്നാടയണിയിച്ചു. കെ പി മുരളീധരൻ ഉപഹാരവും സമർപ്പിച്ചു.വാർഡ് മെമ്പർ സജു കൊളത്തൂർ പൂളത്തൊടി മുകുന്ദൻ പി മനോജ്‌,നിഷ സുരേഷ് വി പി മോഹൻദാസ് എന്നിവർ സംസാരിച്ചു.

 #മൂർക്കനാട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം വാർഡിലേക്ക് ലഭിച്ച വീടിന്റെ കട്ടിളവെപ്പ് കർമ്മം നിർവഹിക്കുന്നതിൽ പട...
24/07/2023

#മൂർക്കനാട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം വാർഡിലേക്ക് ലഭിച്ച വീടിന്റെ കട്ടിളവെപ്പ് കർമ്മം നിർവഹിക്കുന്നതിൽ പടിഞ്ഞാറക്കുളമ്പ് മഹല്ല് ഖത്തീബ് ഷംസുദ്ധീൻ ഫൈസി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് സൈതലവി ഹാജി പുലാക്കൽ എന്നവർക്കൊപ്പം പങ്കെടുത്തു.. ഈ പദ്ധതി പ്രകാരം വാർഡിലേക്ക് ലഭിച്ച പത്ത് വീടുകളിൽ അഞ്ചാമത്തെ വീടിന്റെ നിർമ്മാണ പ്രവർത്തികളാണ് ഇന്ന് ആരംഭിച്ചത്...

 #എൻ ഊര് കൊളത്തൂര്...... ആകാശദൃശ്യത്തിൽ കൊളത്തൂർ.... Thank You Sajith Moothakurambu
23/07/2023

#എൻ ഊര് കൊളത്തൂര്...... ആകാശദൃശ്യത്തിൽ കൊളത്തൂർ.... Thank You Sajith Moothakurambu

 #പൂർവ്വം രാമതപോവനാധിഗമനം, ഹത്വാ മൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായുമരണം, ലങ്കാപുരീദാ ഹനം, പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ ത...
22/07/2023

#പൂർവ്വം രാമതപോവനാധിഗമനം, ഹത്വാ മൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായുമരണം, ലങ്കാപുരീദാ ഹനം, പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ തദ്ധി രാമായണം.....

#കർക്കിടക മാസമായാൽ പ്രധാന ക്ഷേത്രങ്ങളെല്ലാം രാമായണ മന്ത്രങ്ങളാൽ നിറയും... ഞങ്ങളുടെ ഈ കൊച്ചു ഗ്രാമവും അതിൽ ലയിക്കും... ഗ്രാമത്തിലെ ശ്രീ കണ്ണച്ഛൻ ഭരദേവതാ ക്ഷേത്രത്തിൽ വൈകുന്നേരങ്ങളിൽ ശ്രീ വെമ്പാലശ്ശേരി രാധാകൃഷ്ണേട്ടനാണ് ദിവസവും രാമായണ പാരായണം നടത്തുന്നത് ഗ്രാമത്തിലെ മുതിർന്നവരും, അമ്മമാരും, കുട്ടികളും എല്ലാമായി അമ്പതിൽ കൂടുതൽ ആളുകൾ പാരായണം കേൾക്കാനായി ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടുന്നു...

രാമായണം എല്ലായിടത്തും വായിക്കാവുന്ന ഒരു ഗ്രന്ഥമാണെങ്കിലും വീട്ടിനകത്തും ഒരു നിത്യാനുഷ്ഠാനമെന്ന നിലയിൽ വായിക്കുന്നതാണ്. ഓരോ ഹിന്ദുഭവനത്തിലും രാമായണമുണ്ടാവണം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ രാമായണം പാരായണം ചെയ്യാവുന്നത് ആണ്. ചെറിയ പ്രായത്തിലേ ഇത് പരിശീലിക്കണം.

രാമായണപാരായണത്തിനേറ്റവും ഉത്തമസമയം രാത്രി ഏഴുമണി കഴിഞ്ഞ് പത്തുമണി വരേയ്ക്കുള്ള ദുർഗ്ഗായാമമാണ്. തൃസന്ധ്യയ്ക്കും രാവിലെ പത്തുമണികഴിഞ്ഞുള്ള ജ്യേഷ്ഠയാമത്തിലും (പ്രത്യേകിച്ച് പതിനൊന്നര മുതൽ പന്ത്രണ്ടര വരെ) പാടില്ലെന്നുമുണ്ട്. വടക്കോട്ടു തിരിഞ്ഞിരുന്ന് വായിക്കുന്നതാണേറ്റവും നല്ലത്. കിഴക്കോട്ടും പടിഞ്ഞാറോട്ടും സമയം പോലെ തിരിഞ്ഞിരിക്കാൻ വിരോധമില്ല.

മുന്നിൽ കത്തിച്ചുവെച്ച നിലവിളക്ക് (ഓട്ടുവിളക്ക്) ഉണ്ടാവണം. വിളക്കിൽ പാർവ്വതീ പരമേശ്വരന്മാരും ഗണപതിയും ഹനുമാനും മറ്റെല്ലാ ദേവതകളും സാന്നിദ്ധ്യം ചെയ്യുന്നു. പലകമേലോ വിരിപ്പിന്മേലോ മറ്റോ ഇരുന്നു പാരായണം ചെയ്യണം. നാലാക്കി മടക്കിയ വിരിപ്പ് ഉത്തമം. മുന്നിൽ അൽപ്പം ഉയർന്ന പീഠത്തിൽ രാമായണം വെച്ചിരിക്കണം.

കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. തുളസിപ്പൂകൊണ്ട് വിളക്കു പൂജ ചെയ്യുന്നതും നന്ന്. വായിച്ചു തുടങുമ്പോൾ തുഞ്ചത്താചാര്യനെ പ്രണമിക്കുന്ന "സാനന്ദരൃപം സ കലപ്രബോധം ആനന്ദദാനാമൃത പാരിജാതം, മനു ഷ്യപത്മേഷുരവിസ്വരൂപം നമാമി തുഞ്ചത്തെഴുമാ ര്യപാദം" എന്ന ധ്യാനശ്ലോകം ചൊല്ലണം. അതിനു പുറമേ ഗുരു, ഗണപതി, സരസ്വതി, പാർവ്വതി, ശ്രീ മഹാദേവൻ, വിഷ്ണു, ഹനു മാൻ തുടങിയവരുടെ ധ്യാനശ്ലോകങളും ചൊല്ലണം.

വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം.
രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈ വരുമെന്നാണ്‌ വിശ്വാസം. 24000 ശ്ലോകങ്ങൾ രാ മായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം.

പൂർണ്ണമായി രാമായണം ഒരാവർത്തി വായിയ്ക്കാൻ 10 മണിക്കൂർ (600 മിനിറ്റ്) എടുക്കും. ഇതിനെ കണക്കാക്കി പാരായണം എത്രവേണമെന്നു നിശ്ചയിക്കാം. കർക്കിടകത്തിൽ ശരാശരി 20 മിനിറ്റുവെച്ച് പാരായണം ചെയ്യാം. വലത്തെ പേജിൽ നിന്നാരംഭിച്ച് വലത്തെ പേജിൽത്തന്നെ നിർത്തും വിധം വായിക്കാൻ ശ്രദ്ധിയ്ക്കണം. ഇടത്തെ പേജ് 'ജ്യേഷ്ഠയും' വലത്തെ പേജ് 'ലക്ഷ്മി' യുമത്രെ.

ശ്രീരാമന്‍റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചു തീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

അശുഭമായ സ്ഥലത്ത് വായന നിർത്തരുത്. ശുഭമായ ഭാഗത്തോ, തത്വോപദേശം വരുന്നേടത്തോ നിറുത്തുന്നത് ഉത്തമം. തലക്കെട്ടിനെപ്പറ്റി വേവ ലാതിപ്പെടേണ്ടതില്ല. നിറുത്തിയ സ്ഥാനത്ത് അടയാളം വച്ചാൽ മതി. കർക്കിടകത്തിലെ പാരായണത്തിനൊരു വിഷയക്രമമുണ്ട്. പതിനഞ്ചാം ദിവസം ബാലിവധം, ഇരുപത്തഞ്ചാം ദിവസം കുംഭ കര്‍ണവധം, ഇരുപത്തെട്ടാം ദിവസം രാവണവധം, മുപ്പതാം ദിവസം പട്ടാഭിഷേകം എന്നിങ്ങനെ. ഉത്തര രാമായണം വായിക്കാറില്ല. ചിങ്ങ സംക്രമത്തിനു മുൻപ് പാരായണം പൂർത്തിയാവണം.

ഓരോ ദിവസവും വായന കഴിഞ്ഞാൽ "പൂർവ്വം രാമതപോവനാധിഗമനം, ഹത്വാ മൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായുമരണം, ലങ്കാപുരീദാ ഹനം, പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ തദ്ധി രാമായണം" എന്ന ഏകശ്ലോകരാമായണം ചൊല്ലിയിരിക്കണം.

കർക്കിടക പാരായണം പൂർത്തിയായാൽ "രാമാ യണത്തിലെ സീതാ-രാമാദി സകല ദേവതകളും പട്ടാഭിഷേക രൂപത്തിൽ വരുന്ന ഒരുവർഷക്കാലം മുഴുവൻ ഞങളുടെ ഉള്ളിൽ സാന്നിദ്ധ്യം ചെയ്യണേ" എന്ന പ്രാർത്ഥനയോടെ ഓരോരുത്തരും രാ മായണം ഇരുകൈകളുടേയും വിരൽത്തുമ്പുകളി ൽ തൊട്ട് നേത്രങളിൽ വച്ചു തൊഴുത് നമസ്കരി ച്ച് ഉദ്വസിയ്ക്കണം. തുടർന്ന് അന്നദാനം, പുടവദാ നം, രാമായണ ഗ്രന്ഥദാനം തുടങിയവ നടത്താം.

ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.

വിവാഹാനന്തരം വരഗൃഹപ്രവേശം ചെയ്ത അ ന്നും, സ്വന്തമായി നിർമ്മിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയ അന്നും രാത്രി രാമായണം വായിച്ചാൽ പാർവ്വതീ-പരമേശ്വരന്മാർ ആ വീട്ടിൽ സ്ഥിരമായി സാന്നിധ്യം ചെയ്യുമെന്നാണ് വിശ്വാസം.

Address

Kolathur

Telephone

+919961331290

Website

Alerts

Be the first to know and let us send you an email when Saju Kolathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Saju Kolathur:

Share

Category