26/03/2025
കൊടുവള്ളി നഗരസഭയിൽ 75 കോടി രൂപയുടെ 2025-26 വാർഷിക ബജറ്റ് അവതരിപ്പിച്ചു. നഗരസഭയുടെ പത്താമത് വാർഷിക ബജറ്റ് നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി. നൂർജഹാൻ അവതരിപ്പിച്ചു.
ബജറ്റ് ഹൈലൈറ്റ്സ്
- [ ] നഗരസഭയുടെ മതിയായ മാലിന്യ സംസ്കരണമില്ലാത്ത എല്ലാ വീടുകളിലും ഈ വർഷത്തോടെ ഗാർഹിക മാലിന്യ സംസ്കരണ യൂണിറ്റ് നടപ്പിലാക്കും.
- [ ] പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു വെക്കുന്നതിനും, സംസ്കരിക്കുന്നതിനും മാലിന്യ സംസ്കരണ പ്ലാന്റ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിനവീകരിക്കും
- [ ] പൂനൂർ പുഴയും, ചെറുപുഴയും വൃത്തിയാക്കി സൗന്ദര്യ വൽക്കരിക്കുന്നതിനും, പുഴ മാലിന്യ മുക്തമാക്കുന്നതിനും, മൺതിട്ടകൾ നീക്കം ചെയ്ത് ശുചീകരിക്കുന്നതിനും നടപടികൾ
- [ ] വേനൽക്കാല കുടിവെള്ള വിതരണത്തിനായി 18 ലക്ഷം രൂപയുടെ പദ്ധതി
- [ ] നഗരസഭയിലെ വിവിധ റോഡുകളുടെ നവീകരണത്തിനും, നിർമ്മാണത്തിനുമായി 6.2 കോടി
- [ ] 60 വയസ്സ് കഴിഞ്ഞിട്ടുള്ള വയോജനങ്ങൾക്ക് മികച്ച ആരോഗ്യം ഉറപ്പുവരുത്തുന്നതിന് ഹോർലിക്സ്, ബൂസ്റ്റ്, റാഗി തുടങ്ങിയിട്ടുള്ള പോഷകാഹാര കിറ്റുകൾ
- [ ] വനിതകൾക്കായുള്ള സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം പദ്ധതി
- [ ] ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പിന് 55 ലക്ഷം രൂപ
- [ ] കേൾവി ശേഷിയില്ലാത്തവർക്കുള്ള കോക്ലിയർ ഇമ്പ്ലന്റെഷൻനും ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനമുൾപ്പടെ ഉപകരണങ്ങൾ നൽകുന്നതിനും പദ്ധതി
- [ ] സെറിബൽ പാൾസി രോഗം ബാധിച്ച് കിടപ്പിലായ രോഗികൾക്ക് ഡയപ്പർ വിതരണം ചെയ്യുന്നതിന് 5 ലക്ഷം രൂപ
- [ ] 14.47 കോടിയുടെ അമൃത് കുടിവെള്ള പദ്ധതിക്ക് നഗരസഭ വിഹിതമായി 70 ലക്ഷം രൂപ
- [ ] വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനായി 1.75 കോടി രൂപ
- [ ] അപകട സാദ്ധ്യത ഏറെയുള്ള മുഴുവൻ റോഡുകൾക്കും നെയിം ബോർഡുകളും, മിററുകളും സ്ഥാപിക്കൽ
- [ ] സ്കൂളുകൾ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യുന്ന സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതിക്ക് 20 ലക്ഷം രൂപ
- [ ] സ്ക്കൂളുകൾക്ക് ഫർണിച്ചർ വാങ്ങുന്നതിനായി 10 ലക്ഷം രൂപ
- [ ] കരുവൻപൊയിൽ ഹയർ സെക്കഡറി സ്കൂളിന് സയൻസ് ലാബ്
- [ ] മുഴുവൻ അങ്കണവാടികളും ക്രാഡിൽ അങ്കണവാടികളായി ഉയർത്തുന്നതിനും പ്രത്യേക പദ്ധതി
- [ ] വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന എം.ഡി.എം.എ അടക്കമുള്ള രാസ ലഹരികളുടെയും, മയക്കുമരുന്നുകളുടെയും ഉപയോഗം തടയുന്നതിനും വേണ്ടി എല്ലാ സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
- [ ] കൗമാര പ്രായക്കാർക്കിടയിൽ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിന് സ്ക്കൂളുകൾ കേന്ദ്രീകരിച്ച് കൗൺസിലിംഗ്
- [ ] വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവതി യുവാക്കൾക്ക് പ്രീമാരേജ് കൗൺസിലിംഗ്