DYFI പുളിഞ്ചോട് യൂണിറ്റ്

DYFI പുളിഞ്ചോട് യൂണിറ്റ് DYFI പുളിഞ്ചോട് യൂണിറ്റ് ഒഫീഷ്യൽ ഫേസ്ബ?

ആർ.എസ്.എസ് - എസ്.ഡി.പി.ഐ അക്രമംലക്ഷ്യം വർഗ്ഗീയ കലാപം-ഡി.വൈ.എഫ്.ഐആലപ്പുഴയിൽ  ആർ.എസ്.എസ് - എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വ...
19/12/2021

ആർ.എസ്.എസ് - എസ്.ഡി.പി.ഐ അക്രമം
ലക്ഷ്യം വർഗ്ഗീയ കലാപം-ഡി.വൈ.എഫ്.ഐ

ആലപ്പുഴയിൽ ആർ.എസ്.എസ് - എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും യുവജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം.വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു. സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ എസ് എസ് - എസ്ഡിപിഐ ക്രിമിനലുകൾ. മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു.

മുസ്ലിം ലീഗിന്റെ വർഗീയ പ്രചരണത്തിനും ജാത്യധിക്ഷേപതിനും എതിരെ DYFI പ്രതിഷേധ കൂട്ടായ്മയുംമിശ്ര വിവാഹിതരുടെ സംഗമവുംകോട്ടപ്പ...
12/12/2021

മുസ്ലിം ലീഗിന്റെ വർഗീയ പ്രചരണത്തിനും ജാത്യധിക്ഷേപതിനും എതിരെ DYFI പ്രതിഷേധ കൂട്ടായ്മയും
മിശ്ര വിവാഹിതരുടെ സംഗമവും

കോട്ടപ്പുറം മുസിരിസ് പാർക്കിൽ 13/12/2021(നാളെ) വൈകുന്നേരം 5:30

Dyfi കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി

DYFI പുളിഞ്ചോട് യൂണിറ്റ് സമ്മേളനം DYFI ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി സ: വിവേക് വിജയൻ ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറ...
12/12/2021

DYFI പുളിഞ്ചോട് യൂണിറ്റ് സമ്മേളനം DYFI ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി സ: വിവേക് വിജയൻ ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി സ:ഹാരിസ്, മേഖല ട്രെഷറർ സ: സുധീഷ് എന്നിവർ പങ്കെടുത്തു.യൂണിറ്റ് പ്രസിഡന്റ് സ: സന്ധ്യലിബിൻ , യൂണിറ്റ് സെക്രട്ടറി സ: നാദിർഷ,വൈസ് പ്രസിഡന്റ്‌ സ: സുജിത്ത്, ജോയിന്റ് സെക്രട്ടറി സ: റിയാസ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

02/07/2021
തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മരണപ്പെട്ടവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കുന്നത്തിന് മുന്നോടിയായുള്ള...
11/06/2021

തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മരണപ്പെട്ടവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കുന്നത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സന്നദ്ധരായി ഇന്ന് പ്രവർത്തിച്ച എറിയാട് മേഖല കമ്മിറ്റിയിലെ പ്രിയ സഖാക്കൾക് അഭിവാദ്യങ്ങൾ✊️

ൊടുങ്ങല്ലൂർ_ബ്ലോക്ക്_കമ്മിറ്റി

സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിൽ DYFI പുളിഞ്ചോട് യൂണിറ്റ് പ്രവർത്തകർ പങ്കാളികളായി.
05/06/2021

സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിൽ DYFI പുളിഞ്ചോട് യൂണിറ്റ് പ്രവർത്തകർ പങ്കാളികളായി.

ഭൂമിക്കായ് ചാർത്താംപച്ചപ്പിൻ്റെ മുഖാവരണംജൂൺ 5 പരിസ്ഥിതി ദിനംപുളിഞ്ചോട് യൂണിറ്റ് പരിധിയിൽ വൃക്ഷ തൈകൾ നട്ടു.🌱🌱🌱DYFI പുളിഞ്...
05/06/2021

ഭൂമിക്കായ് ചാർത്താം
പച്ചപ്പിൻ്റെ മുഖാവരണം
ജൂൺ 5 പരിസ്ഥിതി ദിനം

പുളിഞ്ചോട് യൂണിറ്റ് പരിധിയിൽ വൃക്ഷ തൈകൾ നട്ടു.🌱🌱🌱

DYFI പുളിഞ്ചോട് യൂണിറ്റ്.

ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഭാഗമ...
04/06/2021

ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഭാഗമാകും. ജൂൺ 5, 6 തീയതികളിൽ വീടും ചുറ്റുപാടും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും, കൊതുക് ഈച്ച എലി എന്നിവ വളരുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തിൽ മാലിന്യം നീക്കം ചെയ്തു ശുചിത്വം ഉറപ്പാക്കും. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മഴക്കാലം എത്തുന്നതോടെ ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികൾ തടയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമാകും.

ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ല - ഡി.വൈ.എഫ്.ഐലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്...
24/05/2021

ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ല - ഡി.വൈ.എഫ്.ഐ

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികൾ പ്രതിഷേധാർഹമാണ്. സംഘപരിവാർ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപിൽ നടപ്പാക്കുകയാണ്. രാഷ്ട്രീയ
പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണ്. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാനമാര്‍ഗവും അട്ടിമറിക്കാന്‍ ഗോവധ നിരോധനം നടപ്പാക്കുന്നു. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം നിയന്ത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്.

മദ്യ നിരോധനം എടുത്തുകളഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ
തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38 ഓളം അങ്കണവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്കൂളുകളില്‍
ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മീന്‍പിടുത്തമാണ്. തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പൊളിച്ചുമാറ്റി. തങ്ങൾ ഭരിക്കുന്ന രാജ്യത്ത് ഒരു സമൂഹത്തെയും ഐക്യത്തോടെയും ഉയർന്ന ജീവിത നിലവാരത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്ന സംഘപരിവാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. രാജ്യത്ത് ഏറ്റവും കുറഞ്ഞ ക്രൈം റേറ്റുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഇത്രയും സമാധാന പ്രിയരും നിഷ്ക്കളങ്കരുമായ ഒരു ജനതയെയാണ് സംഘപരിവാർ വേട്ടയാടുന്നത്.

വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്ട്രേഷന്‍ കൈക്കൊണ്ടു. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനും ബിജെപിയുടെ വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കുകയുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. ഒരു നാട്ടിൽ നടപ്പാക്കുന്ന നിയമങ്ങളെല്ലാം അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാകണം. ഏകാധിപതിയെപ്പോലെ നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന അഡ്മിനിസ്‌ട്രേറ്റർ, ജനവിരുദ്ധ തീരുമാനങ്ങൾ ലക്ഷദ്വീപ് ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. സമാധാന ജീവിതം നയിക്കുന്ന ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

DYFI 🚩🚩🚩
23/05/2021

DYFI 🚩🚩🚩

Address

പുളിഞ്ചോട്
Kodungallur
680666

Website

Alerts

Be the first to know and let us send you an email when DYFI പുളിഞ്ചോട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share