18/05/2026
കേരളത്തിൽ ഇന്ന് കടുത്ത സാമ്പത്തിക അസമത്വമാണ് നിലനിൽക്കുന്നത്. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങൾ ഇന്നും വലിയ രീതിയിലുള്ള അവഗണന നേരിടുകയാണ്.
പലർക്കും അടച്ചുറപ്പുള്ള വീട്, കുടിവെള്ളം, മികച്ച ചികിത്സ, ഹെൽത്ത് ഇൻഷുറൻസ്, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അപ്രാപ്യമാണ്. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണം.
വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ഓരോ പൗരനും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന 'വികസിത കേരളം' എന്ന കാഴ്ചപ്പാടാണ് ബിജെപിയുടെ രാഷ്ട്രീയ അജണ്ട.
പിന്നാക്ക വിഭാഗങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് സാമ്പത്തിക സമത്വമുള്ള ഒരു വികസിത കേരളത്തിനായി, ഈ മാറ്റത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാം.