08/07/2021
വീട്ടുമുറ്റത്തേക്ക് പുസ്തകവുമായി പെരിങ്ങാല ഐശ്വര്യം ഗ്രാമീണ വായനശാല.
ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന വീട്ടുമുറ്റത്തേക്ക് പുസ്തകം എത്തിക്കുന്ന പദ്ധതി ആരംഭിച്ചു. ലൈബ്രറിയുടെ പരിധിയിലുള്ള 50 വീടുകളിലെങ്കിലും ഒരാഴ്ചയ്ക്കകം പുസ്തകം എത്തിക്കാനുള്ള പദ്ധതിയാണ് ഉള്ളത്. കോവിഡ് സാഹചര്യത്തിൽ ലൈബ്രറി തുറക്കാത്തതിനാൽ കുട്ടികൾക്ക് വീടുകളിലേക്ക് പുസ്തകം എത്തിച്ച് കുട്ടികളിൽ വായനാ ശീലം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ലൈബ്രറി പുസ്തകങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികൾ, വായനശാല സെക്രട്ടറിയും മായി ബന്ധപ്പെട്ടാൽ പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതാണ്.
"വീട്ടുമുറ്റത്തേക്ക് പുസ്തകം" പരിപാടി ലൈബ്രറി പ്രസിഡൻറ്,
വി എ.വിനോദ്കുമാർ കുട്ടികൾക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു . ലൈബ്രറി സെക്രട്ടറി മനു വി പി, ജോയിന്റ് സെക്രെട്ടറി സജു പി സി, ഷമീർ കെ പി, വിജയകുമാർ വി എ, ഷാജി കെ പി, മുഹമ്മദ് യാസർ എന്നിവർ പങ്കെടുത്തു .