11/09/2026
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025 - 26 സാമ്പത്തിക വർഷത്തെ ക്ഷീര കർഷകർക്കുള്ള ഇൻസെന്റീവ് വിതരണ ഉദ്ഘാടനം നടത്തി.
21 ലക്ഷത്തിപരം രൂപയുടെ ഇൻസെന്റീവ് വരുന്ന ദിവസങ്ങളിൽ അർഹരായ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മിൽമകളിൽ പാൽ അളന്നിട്ടുള്ള കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നതായിരിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജെസി സാജു ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ് വിജോയ് പുളിനാട്ട് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷരായ ബേബി സി.എം, റാണിക്കുട്ടി ജോർജ് , ബിൻസി മോഹൻ , മെമ്പർമാരായ സിജോ ജോൺ , ചിഞ്ചു പി അബ്രാഹം, പ്രിയങ്ക ടോമി, വൃന്ദ മനോജ്, ശ്രീചിത്ര ശ്രീനിവാസ് ,മിൽമ ഡയറക്ടർ ബോർഡ് മെമ്പർ നജീബ് പി എസ്, ബിഡിഒ ഷമീർ ചെന്താര തുടങ്ങിയവർ പങ്കെടുത്തു.