23/04/2018
പായിപ്രയുടെ ചരിത്രം....
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയില്‍ മുളവൂര്‍, വെള്ളൂര്‍ക്കുന്നം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പായിപ്ര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 32.18 ച.കി.മീറ്ററാണ്. 1953 ഓഗസ്റ്റ് പതിനഞ്ചിനാണ് പഞ്ചായത്തിന്റെ രൂപികരണം. രൂപീകരണവേളയില്‍ 6 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത്. 1953-ല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് എ.എം.ഇബ്രാഹിം കാല്‍ നൂറ്റാണ്ട് ഈ പഞ്ചായത്തിന്റെ ഭരണ സാരഥ്യം വഹിച്ചു. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അശമന്നൂര്‍, നെല്ലിക്കുഴി പഞ്ചായത്തുകള്‍, തെക്ക് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, വാളകം പഞ്ചായത്ത്, കിഴക്ക് കോതമംഗലം മുനിസിപ്പാലിറ്റി, പടിഞ്ഞാറ് മഴുവന്നൂര്‍, വാളകം, രായമംഗലം പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ പകുതിയോളം പായിപ്ര മലയാണ്. പായിപ്ര മലയുടെ ഇരുവശങ്ങളിലുമായി കുന്നുകളും ചരിവുകളും സമതലങ്ങളും താഴ്ന്ന പാടശേഖരങ്ങളും ഉള്‍പ്പെട്ട നിമ്നോന്നത ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റേത്. പായിപ്ര എന്ന സ്ഥലനാമം അന്വര്‍ത്ഥമാകുമാറ് വലിയ ആനപ്പാറകള്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കാണാന്‍ കഴിയും. ഒട്ടേറെ പ്രത്യേകതകളുള്ള ഭൂപ്രദേശമായിരുന്നു ഈ പഞ്ചായത്ത് എണ്ണമയം കൂടുതലുള്ള പ്രത്യേക ഇനം തേക്കിന്‍ തടിക്ക് പ്രസിദ്ധമായിരുന്നു ഈ പഞ്ചായത്ത്. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന്റെ പണിക്കുപയോഗിച്ചിരിക്കുന്ന മുഴുവന്‍ തേക്കും ഈ പ്രദേശത്തു നിന്നാണ് കൊണ്ട് പോയിരിക്കുന്നതെന്ന് കൊട്ടാരം രേഖകളില്‍ കാണുന്നു. ഇരുമ്പു ഖനനത്തിനും ഈ പ്രദേശം പ്രസിദ്ധമായിരുന്നു. അയിരു കുഴിച്ചെടുത്ത ഖനികളുടെ അവശിഷ്ടങ്ങളായ നിരവധി കുഴികള്‍ അഞ്ചാം വാര്‍ഡില്‍ കാണാം. ഈ പ്രദേശത്തിന് അയിരു മല എന്നാണ് പേര്. സുപ്രസിദ്ധമായ കല്ലില്‍ ഗുഹാക്ഷേത്രത്തിന്റെ പ്രാന്തപ്രദേശമായ പായിപ്ര അഞ്ചാം ശതകം വരെ ജൈന സംസ്കാരത്തിന്റെ ഈറ്റില്ലമായിരുന്നു. തൊള്ളായിരത്തി അന്‍പതുകളില്‍ പെരിയാര്‍ വാലി ജലസേചനപദ്ധതിയുടെ നിര്‍മ്മാണ വേളയില്‍ ജൈന രീതിയില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ച വന്‍ മണ്‍ചാറകള്‍ പല ഭാഗത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
ചരിത്രം:
ഒരുകാലത്ത് ജൈന സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു പായിപ്ര. ഭരണ സൌകര്യത്തിനായി ജൈനഗ്രാമങ്ങളെ രണ്ടു പകുതിയായി തിരിച്ചിരുന്നു. അതില്‍ ഒരു പകുതിയാണ് പായിപ്രയുടെ ഇന്നത്തെ സിരാകേന്ദ്രമായ പേഴയ്ക്കാപ്പിള്ളി (പള്ളിയെന്നാല്‍ പകുതി). അഞ്ചാം ശതകത്തിനു ശേഷം ഈ പ്രദേശം വെമ്പല നാടാകുകയും ആര്യ ബ്രാഹ്മണരുടെ അധിനിവേശത്തോടെ ഹൈന്ദവ സംസ്കാരം വേരുറക്കുകയും ചെയ്തു. ക്രമേണ തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിങ്ങനെ രണ്ട് നാട്ടു രാജ്യങ്ങളായി പരിണമിച്ചു. ഈ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ കുരുമുളകിന്റെ കുത്തക വ്യാപാരത്തിനായി ഇടക്കിടെ നടന്നിരുന്ന പോരാട്ടങ്ങള്‍ അരങ്ങേറിയ പ്രസിദ്ധങ്ങളായ മൂന്ന് കളങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് ഇന്നത്തെ തൃക്കളത്തൂര്‍. കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ടാണ് കൊടുങ്ങല്ലൂരില്‍ നിന്ന് ഇസ്ളാം മത വിഭാഗക്കാര്‍ ഈ പഞ്ചായത്തില്‍ താമസമാക്കിയത്. ഇന്ന് ഇവിടത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും മൂസ്ളീങ്ങളാണ്. ഹൈന്ദവ സംസ്കാരത്തിന്റെ ബാക്കി പത്രമെന്ന് വിശേഷിപ്പിക്കാവുന്ന ജന്മിത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റേയും വേരറുത്ത ഭൂപരിഷ്ക്കരണ നിയമം വന്‍തോതില്‍ തിരുത്തിക്കുറിക്കലുകള്‍ നടത്തിയ മേഖലയാണിത്. ഇത്രയേറെ വിപുലമായ ഈ പഞ്ചായത്ത് ആദ്യകാലത്ത് കേവലം നാലു ജന്മികളുടെ ആധിപത്യത്തിലായിരുന്നു. അടിയാളരുടെ സംഘടിതവും ആര്‍ജ്ജിതവുമായ കരുത്ത് നിയമത്തിന്റെ പിന്‍ബലത്തോടെ കൃഷിഭൂമി കര്‍ഷകന് എന്ന ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരത്തോളം ചെന്നത്തിയപ്പോള്‍, സമ്പത്തിന്റെയും, സംസ്കാരത്തിന്റെയും ഈറ്റില്ലങ്ങളായിരുന്ന ഈ ഇല്ലങ്ങള്‍ തീര്‍ത്തും ശുഷ്കമായിത്തീര്‍ന്നു എന്ന മറുവശവും ശ്രദ്ധേയമാണ്. ഒട്ടേറെ പ്രത്യേകതകളുള്ള ഭൂപ്രദേശമായിരുന്നു ഈ പഞ്ചായത്ത് എണ്ണമയം കൂടുതലുള്ള പ്രത്യേക ഇനം തേക്കിന്‍ തടിക്ക് പ്രസിദ്ധമായിരുന്നു ഈ പഞ്ചായത്ത്. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന്റെ പണിക്കുപയോഗിച്ചിരിക്കുന്ന മുഴുവന്‍ തേക്കും ഈ പ്രദേശത്തു നിന്നാണ് കൊണ്ട് പോയിരിക്കുന്നതെന്ന് കൊട്ടാരം രേഖകളില്‍ കാണുന്നു. ഇരുമ്പു ഖനനത്തിനും ഈ പ്രദേശം പ്രസിദ്ധമായിരുന്നു. അയിരു കുഴിച്ചെടുത്ത ഖനികളുടെ അവശിഷ്ടങ്ങളായ നിരവധി കുഴികള്‍ അഞ്ചാം വാര്‍ഡില്‍ കാണാം. ഈ പ്രദേശത്തിന് അയിരു മല എന്നാണ് പേര്. പായിപ്ര പഞ്ചായത്തിന്റെ വികസന ചരിത്രത്തില്‍ വിദ്യാഭ്യാസ ചരിത്രത്തിന്റെ തുടക്കം ഏതാനും കുടിപ്പള്ളിക്കൂടങ്ങളില്‍ നിന്നായിരുന്നു. അവയില്‍ തൃക്കളത്തൂര്‍ പ്രദേശത്തെ ആലയ്ക്കല്‍ കളരി പ്രത്യേകം പ്രസ്താവ്യമാണ്. ആധുനിക ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നത് ഒരു നൂറ്റാണ്ട് മുമ്പാരംഭിച്ച തൃക്കളത്തൂര്‍ ഗവ.എല്‍.പി.സ്കൂളിലാണ്. കലകളുടേയും, ആയോധനവിദ്യകളുടേയും നാടായ കേരളം പണ്ടു മുതല്‍ സംസ്ക്കാരസമ്പന്നമാണ്. മുളവൂര്‍ പള്ളിയിലെ ചന്ദനക്കുടവും മുളവൂര്‍, മുടവൂര്‍, തൃക്കളത്തൂര്‍ പള്ളികളിലെ പെരുന്നാളുകളും, തൃക്കളത്തൂര്‍, മാനാറി, കൈനിക്കര, മുളവൂര്‍, മുടവൂര്‍ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നടത്തുന്ന ആഘോഷങ്ങളും ഇവിടുത്തെ ഹിന്ദു മുസ്ളീം ക്രിസ്ത്യാനികളുടെ കൂട്ടായ സംരംഭങ്ങളുടെ ആകെ തുകയാണ്. നാടന്‍ കലാരൂപങ്ങളായ പുള്ളുവന്‍ പാട്ട്, കോലുകളി, അറബന മുട്ട്, ചിന്ത്, ഉടുക്കുപാട്ട്, ചെണ്ടകൊട്ട്, മാര്‍ഗ്ഗം കളി തുടങ്ങിയവയക്ക് ഇവിടെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്
പൊതുവിവരങ്ങള്‍
ജില്ല:എറണാകുളം
ബ്ളോക്ക് :മൂവാറ്റുപുഴ
വിസ്തീര്‍ണ്ണം:32.18ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം:22
കടപ്പാട്,..താജുദ്ദീൻ മുഹമ്മദ്