Priyadarshini Brigade

Priyadarshini Brigade " ഞങ്ങൾ ദേശീയതയുടെ ധ്വജവാഹകർ "

26/12/2024
പ്രിയദർശിനി ബ്രിഗേഡ്നവംബർ 19 2017- നവംബർ 19 2024ദേശീയതയുടെ ധ്വജമേന്തിയ ഏഴാണ്ടുകൾഭാരതം ജന്മം കൊടുത്ത ധീരവനിത; ഈ രാഷ്ട്രത്...
19/11/2024

പ്രിയദർശിനി ബ്രിഗേഡ്

നവംബർ 19 2017- നവംബർ 19 2024

ദേശീയതയുടെ ധ്വജമേന്തിയ ഏഴാണ്ടുകൾ

ഭാരതം ജന്മം കൊടുത്ത ധീരവനിത; ഈ രാഷ്ട്രത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ, ലോകമാദരിച്ച ഇന്ദിരാ പ്രിയദർശിനിയുടെ ജന്മശതാബ്ദി നാളിൽ ആ പുണ്യനാമത്തിൽ പ്രിയദർശിനി ബ്രിഗേഡ് എന്ന വാട്സാപ് കൂട്ടായ്മ രൂപം കൊണ്ടു. രാഷ്ട്രീയ ചർച്ചകളും, സംശയ ദൂരീകരണവും,ദേശീയാവബോധമുയർത്തുന്ന പഠനങ്ങളുമായി നമ്മൾ മുന്നോട്ട് പോയി.

മറ്റു മിക്ക കൂട്ടായ്മകളിൽ നിന്നും വ്യതിരിക്തമായി കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ആശയാദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും അതിനനുസൃതമായി മാത്രം നേതാക്കളെ പിന്തുണയ്ക്കുക/വിമർശിക്കുക എന്നതാണ് ഗ്രൂപ്പിൻ്റെ നിലപാട്. ഒരു നേതാവിനെയും അനാവശ്യമായി പാടിപ്പുകഴ്ത്താനുള്ള ഫാൻസ് ഗ്രൂപ്പല്ല.

സംഘ് പശ്ചാത്തലത്തിൽ നിന്നുള്ള പോസ്റ്റുകളും ട്രോളുകളും പൂർണ്ണമായി അനുവദിക്കാതിരിക്കുന്നതിലും, വിവിധ മതവിഭാഗങ്ങൾ - മതനിഷേധി - തൊഴിൽ / ജെൻഡർ/ ഭിന്നശേഷി /വർഗ - വംശീയ വിരുദ്ധ അധിക്ഷേപങ്ങൾ അടക്കം കോൺഗ്രസ് ആശയങ്ങൾക്കും (അഥവാ ഇന്ത്യൻ ഭരണഘടനയുടെ) ഉന്നതമായ മാനവിക ബോധത്തിനും എതിരായവയും ഒട്ടും അംഗീകരിക്കില്ല. പാർട്ടിയ്ക്കും നേതാക്കൾക്കുമെതിരായ ക്രിയാത്മക വിമർശനങ്ങളനുവദിക്കുമ്പോഴും അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നതാണ് 'പ്രിയദർശിനി'യുടെ പ്രഖ്യാപിത നിലപാട്.

സൈബർ ലോകത്ത് തരംഗമായ ഏറ്റവും മികച്ച നിരവധി പോസ്റ്ററുകൾ പ്രിയദർശിനി ഇറക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് മുൻഷി, മാതൃഭൂമി, മനോരമ തുടങ്ങിയ മാധ്യമങ്ങളിൽ നമ്മുടെ പോസ്റ്ററുകൾ ഇടം പിടിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളും, തെരഞ്ഞെടുപ്പു കാലങ്ങളിൽ സ്ഥാനാർത്ഥികളും പോസ്റ്ററുകൾ പങ്ക് വെക്കുകയും പ്രിൻ്റായി ഇറക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക ലോഗോയ്ക്ക് പുറമേ മറ്റു ചില പേരുകളിലും പ്രിയദർശിനി പോസ്റ്ററുകൾ ചെയ്തിട്ടുണ്ട്. അവയിൽ പലതും വമ്പൻ ഹിറ്റുകളുമായിട്ടുണ്ട്. തീക്ഷ്ണ ഭാഷയിൽ ദേശവിരുദ്ധർക്കെതിരേയും മറ്റും പറയേണ്ട അവസരങ്ങളിലുമാണ്
അങ്ങനെ ചെയ്യുന്നത്.

ആദ്യകാലത്ത് ഫേസ് ബുക്കിൽ നേതാജി ബ്രിഗേഡ് ഇളംഗമംഗലവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന പ്രിയദർശിനി പിന്നീട് സ്വന്തം പേജ് തുടങ്ങി. ആദരണീയയായ കസ്തൂർബാ ഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ എ ഐ പി സി ചെയർമാൻ ഡോ.ശശി തരൂർ വീഡിയോ സന്ദേശത്തിലൂടെ ഔപചാരികമായി ഉദ്ഘാടനം ചെയ്ത പേജ് വളരെ നല്ല രീതിയിൽ മുന്നേറിയിരുന്നു. ഇപ്പോൾ അത്ര സജീവമല്ല എന്ന വസ്തുത ഒരു ദുഃഖമായി ഉണ്ട്.

ആദ്യ വെള്ളപ്പൊക്ക ദുരിതകാലത്ത് ഇടുക്കിയിലും വയനാട്ടിലും ചെറിയ സഹായം ചെയ്യാൻ നമുക്ക് സാധിച്ചു. സൈബർ കോൺഗ്രസുകാരുടെ വികാരവും ആവേശവുമായിരുന്ന ജോർജ്ജേട്ടൻ്റെയും, ഷൗക്കത്ത് ഭായിയുടെയും കുടുംബങ്ങളെ സാധ്യമായ രീതിയിൽ ചേർത്ത് പിടിക്കാനും പ്രിയദർശിനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഡോ.ശശി തരൂർ, തേറമ്പിൽ രാമകൃഷ്ണൻ, ടി വി ചന്ദ്രമോഹൻ, രാജ്മോഹൻ ഉണ്ണിത്താൻ, അഡ്വ: ടി സിദ്ദീഖ്, ഇബ്രാഹീം കുട്ടി കല്ലാർ, ഡോ.മാത്യു കുഴൽ നാടൻ, കെ സി അബു, ഐ സി ബാലകൃഷ്ണൻ, സി ആർ മഹേഷ്, ടി ജെ സനീഷ് കുമാർ, പി കെ ഫിറോസ്, അഡ്വ: അനിൽ ബോസ്, റിജിൽ മാക്കുറ്റി, ബി ആർ എം ഷഫീർ, ഡോ. ഷമാ മുഹമ്മദ്, വി സി കബീർ, അഡ്വ. ഫാത്വിമ റോസ്ന, അഡ്വ: ടി മനോജ് കുമാർ (ഫോർവേഡ് ബ്ലോക് സെക്രട്ടറി), കാവിൽ പി മാധവൻ, അംശുലാൽ പൊന്നാറത്ത്, ശശിധർ ആനക്കര വടക്കത്ത്, അഡ്വ: എം ആർ രാജേഷ് തുടങ്ങിയ നേതാക്കൾ പ്രിയദർശിനിയിൽ പല കാലങ്ങളിലായി എത്തിയിട്ടുണ്ട്.

ഗ്രൂപ്പുമായി സഹകരിക്കാൻ തയ്യാറുള്ള; പ്രസ്ഥാനത്തിൻ്റെ ആശയാദർശങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന സഹപ്രവർത്തകരെ സ്വാഗതം ചെയ്യുന്നു.

ദേശീയതയുടെ മൂവർണ്ണമേന്തുക

അഭിമാനിയാവുക

ജയ് ഹിന്ദ് 🧡🤍💚

അഭിവാദ്യങ്ങളോടെ,

ടീം പ്രിയദർശിനി

പ്രിയദർശിനി കുടുംബാംഗം ശശിയേട്ടന് നിറകണ്ണുകളോടെ വിട.......ശശിയേട്ടൻ സ്വയം പരിചയപ്പെടുത്തിയത്ഞാൻ ശശിധർ എ വിനാട് പാലക്കാട്...
19/07/2024

പ്രിയദർശിനി കുടുംബാംഗം ശശിയേട്ടന് നിറകണ്ണുകളോടെ വിട.......

ശശിയേട്ടൻ സ്വയം പരിചയപ്പെടുത്തിയത്

ഞാൻ ശശിധർ എ വി

നാട് പാലക്കാട്‌ ജില്ല- തൃത്താല നിയോജകമണ്ഡലത്തിലെ കുമരനെല്ലൂർ. തൃശൂരിലും കൊച്ചിയിലും സ്വന്തം ടൂർ ഓപ്പറേറ്റിങ് സ്ഥാപനങ്ങൾ നടത്തുന്നു. അത്യാവശ്യം നന്നായി വായിക്കുകയും ധാരാളം യാത്ര ചെയ്യലും ഹോബിയാക്കിയ കോൺഗ്രസ്സുകാരൻ ... സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിൽ ജനിച്ചു. പിതാവ് തൃത്താല ബ്ലോക്ക് കോൺഗ്രസ്സ് നേതാവായിരുന്നു, അദ്ദേഹം1946 നാവിക കലാപത്തില് പങ്കാളിയായി. പിന്നീട് 59-ലെ വിമോചന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. ജനനം മുതൽ കോൺഗ്രസ്സ് രാഷ്ട്രീയം കണ്ടും കേട്ടും വളർന്നു. 70കൾ മുതൽ KSU ക്കാരൻ, പിന്നീട് സജീവ കോൺഗ്രസ്സ് പ്രവർത്തകൻ. KSUവിൻ്റെ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങി,KSU ജില്ലാ ഭാരവാഹി, യൂത്ത് കോൺഗ്രസ്സ്, വിചാർ വിഭാഗ്, ഇവയുടെയൊക്കെ ബ്ലോക്ക് ഭാരവാഹി, INTUC ജില്ലാ കമ്മിയംഗവുമായി.

നെഹ്‌റു കുടുംബത്തിൻ്റെ പത്രമായ നാഷണൽ ഹെറാൾഡിൽ ഫിറോസ് ഗാന്ധിക്കൊപ്പം ജോലി ചെയ്തിരുന്ന ഒരു മലയാളി ജേർണലിസ്റ്റിൻ്റെ മകളായി ജനിച്ച എന്നേക്കാൾ കടുത്ത കോൺഗ്രസ്സുകാരിയായ ഭാര്യ.

ഇടതു കരണത്തു അടികിട്ടിയാൽ വലതു കാരണം കാണിച്ചു കൊടുക്കുന്ന പക്കാ ഗാന്ധിയനല്ല ഞാൻ. അനീതിയോട് ശക്തമായി പ്രതികരിക്കാൻ പഠിപ്പിച്ച ഇന്ദിരാഗാന്ധിയാണ്‌ എൻ്റെ റോൾ മോഡൽ. എന്റെ പ്രസ്ഥാനത്തെ ചവിട്ടിതേക്കാൻ ആര്, എപ്പോൾ ശ്രമിച്ചാലും ആവും വിധം പ്രതിരോധം തീർക്കാൻ ശ്രമിക്കുന്ന ഒരു എളിയ കോൺഗ്രസ്സ് പ്രവർത്തകൻ ...

ഉയിരാണ് കോൺഗ്രസ്സ് !!
ഉണർവ്വാണ് കോൺഗ്രസ്സ് !!!

വി ടി ബൽറാം എഴുതുന്നു:

ഏറെ പ്രിയപ്പെട്ട ശശിയേട്ടൻ Sasidhar Anakkara Vatakkath വിടവാങ്ങി. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായിത്തന്നെ വലിയൊരു വേദനയാണ്. നല്ലൊരു വായനക്കാരനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമെന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. ഒരുപാട് പുസ്തകങ്ങൾ ഞങ്ങൾ പരസ്പരം കൈമാറിയിട്ടുണ്ട്.

ആഴത്തിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളും കൃത്യമായ അഭിപ്രായങ്ങളും നിർഭയം പങ്കുവെച്ച് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. കോൺഗ്രസിന്റെ അടിസ്ഥാന ആശയങ്ങളിൽ അടിയുറച്ച് വർഗ്ഗീയതക്കും ജനാധിപത്യവിരുദ്ധതക്കുമെതിരെയുള്ള ചാട്ടുളി പ്രയോഗങ്ങളായി അദ്ദേഹത്തിന്റെ ഓരോ വാക്കുകളും മാറി. കോൺഗ്രസ് വിചാർ വിഭാഗിന്റെ നേതൃത്വത്തിലായിരുന്നു അവസാനകാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനം.

ശശിയേട്ടന് ആദരാഞ്ജലികൾ.

To every BJP leader who is talking about Emergency today, do you have the courage to ask your supreme leader why is this...
26/06/2024

To every BJP leader who is talking about Emergency today, do you have the courage to ask your supreme leader why is this man still in jail?

If you can't ask, understand that your boss is a dictator and you're in a worse condition than in an Emergency!

08/05/2024

मुसलमानों को गुमराह करने के लिए हिंदुओं को ही टोपी पहनकर मुसलमान बना दिया।

रांची में भाजपा को अपना समर्थन देने के लिए मुसलमान नहीं मिले, इसलिए उन्होंने सिन्हा, अजीत, अमित, अंशुल को टोपी पहनाकर अपने कार्यक्रम में शामिल होने को कहा।
🤣🤣🤣

24/04/2024

മോഡി ആദ്യം പറഞ്ഞത് 400 സീറ്റു നേടി മൂന്നാമതും അധികാരത്തിൽ വരും എന്നാണ് .
ഇപ്പോൾ പറയുന്നതു മുഴുവൻ കോൺഗ്രസ് അധികാരത്തിൽ വന്നാൽ എന്നാണ്.....!!!
എന്താണ് ; പഴയ ആത്മ വിശ്വാസം ഒക്കെ പോയോ മോദീ ???

May this Vishu bring you new beginnings, opportunities, and abundant happiness. Happy Vishu to you and your family!
13/04/2024

May this Vishu bring you new beginnings, opportunities, and abundant happiness. Happy Vishu to you and your family!

Address

Kochi
683101

Website

Alerts

Be the first to know and let us send you an email when Priyadarshini Brigade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Priyadarshini Brigade:

Share