06/05/2026
കാത്തിരുന്ന നാളുകൾ എത്തികഴിഞ്ഞു...
കേരളമുണ്ടായ കാലം മുതൽ മലയാളികളുടെ പൊതു ആവശ്യമാണ് കൊച്ചിയെ സംസ്ഥാനത്തിൻ്റെ തലസ്ഥാനമാക്കുക എന്നത്. കേരളത്തിലെ ഏറ്റവും വലിയ നഗരവും ഒരേയൊരു മെട്രോനഗരവുമായ കൊച്ചി സംസ്ഥാനത്തിൻ്റെ IT-വ്യവസായ-ജുഡീഷ്യൽ തലസ്ഥാനം കൂടിയാണ്. കാസർഗോഡ്,കണ്ണൂർ,വയനാട് മുതലായ വടക്കൻ ജില്ലകളിൽ ഉള്ളവർക്ക് സർക്കാർ ആവശ്യങ്ങൾക്ക് തിരുവനന്തപുരം എത്തിച്ചേരുക എന്നത് 2 ദിവസത്തെ അലച്ചിൽ ആണ്. എന്നാൽ സംസ്ഥാനത്തിൻ്റെ മധ്യഭാഗത്ത് ആയി സ്ഥിതി ചെയ്യുന്ന കൊച്ചിയിലേക്ക് കേരളത്തിൻ്റെ എവിടെ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന സാഹചര്യമാണുള്ളത്. മാത്രമല്ല 24 മണിക്കൂറും കൊച്ചിയിൽ നിന്ന് എല്ലാ ജില്ലകളിലേക്കും കണക്ടിവിറ്റിയുമുണ്ട്.
ജനകീയ MP എന്ന് പേരെടുത്ത കൊച്ചിയുടെ MP ശ്രീ.ഹൈബി ഈഡൻ 2 വർഷങ്ങൾക്ക് മുമ്പ് ഈ സുപ്രധാന ആവശ്യമുന്നയിച്ചതും ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ പൾസ് അറിഞ്ഞ് തന്നെയാണ്. കാരണം കൊച്ചിയുടെ തലസ്ഥാനപദവി എന്നത് കേവലം ഈ നഗരത്തിന് മാത്രം ഉപയോഗപ്പെടുന്ന കാര്യമല്ല, മറിച്ച് കോടിക്കണക്കിന് വരുന്ന വടക്കൻ കേരളത്തിലെ ജനതയ്ക്ക് കൂടി ആശ്വാസമാകുന്ന തീരുമാനമായിരിക്കും അത്. അതുകൊണ്ട് തന്നെ ഹൈബിയുടെ ആ ആവശ്യത്തെ കേരളക്കര ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതും.
ഞങ്ങൾ വീണ്ടും പറയുന്നത് തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റി സ്ഥാപിക്കണം എന്നല്ല, മറച്ച് തിരുവനന്തപുരത്തിനൊപ്പം കൊച്ചിക്ക് കൂടി അഡീഷണൽ തലസ്ഥാനപദവി നൽകണമെന്നതാണ്. പ്രധാന വകുപ്പുകളുടെ ഒരു മിനി സെക്രട്ടേറിയറ്റ് അനക്സ് സ്ഥാപിച്ചാൽ മതിയാകും.
ഇതിനൊപ്പം അങ്കമാലി മുതൽ അരൂർ വരെയും പറവൂർ മുതൽ പെരുമ്പാവൂർ വരെയും ഉൾപ്പെടുത്തി കൊണ്ട് Greater Kochi Metropolitan Corporation സ്ഥാപിക്കാനും പുതിയ സർക്കാർ നടപടിയെടുക്കണം എന്ന് കൂടി അഭ്യർത്ഥിക്കുകയാണ്. ഹൈദരാബാദ് ,ചെന്നൈ, ബാംഗ്ലൂർ മാതൃകയിൽ കൊച്ചിയേയും ഔദ്യോഗികമായി അതിർത്തികൾ വിപുലീകരിച്ച് മെട്രോപൊളിറ്റൻ നഗരമായി ഉയർത്തിയാൽ ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഈ നഗരത്തിൻ്റെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയും.
ബാംഗ്ലൂർ-ബെലഗാവി, മുംബൈ-നാഗ്പൂർ, അമരാവതി-വിശാഖപട്ടണം മാതൃകയിൽ കേരളത്തിലും തിരുവനന്തപുരം-കൊച്ചി ഇരട്ട തലസ്ഥാനങ്ങൾ യാഥാർത്ഥ്യമാകട്ടെ. അത് കോടിക്കണക്കിന് ജനങ്ങൾക്കാകും ഉപകാരപ്പെടുന്നത്.
ഒപ്പം അതിർത്തികൾ വികസിപ്പിച്ച് Greater Kochi Metropolitan Corporation നും യാഥാർത്ഥ്യമാകട്ടെ.
ജില്ലയിലെ മുഴുവൻ MLA മാരേയും UDF ന് സമ്മാനിച്ച്, ജില്ലയിലെ മുഴുവൻ MP മാരേയും UDF ന് സമ്മാനിച്ച്, ജില്ലാ പഞ്ചായത്തും കോർപ്പറേഷനും ഉൾപ്പെടെ UDF ന് സമ്മാനിച്ച് കൊണ്ട് ഉറച്ച പിന്തുണ നൽകിയ ഈ നഗരം അത് അർഹിക്കുന്നുണ്ട്.
60 കളിൽ സ്ഥാപിച്ച അതിർത്തികൾക്ക് ഉള്ളിൽ ഞെരുക്കി ഇനിയും ഈ നഗരത്തിൻ്റെ വികസനം തടയാതിരിക്കാൻ പുതിയ UDF സർക്കാർ മുൻകൈ എടുക്കുമെന്ന് തന്നെ പ്രത്യാശിക്കാം.
Follow Kochi Next and the group Kochi Next Forum for more updates about our evergrowing metropolis