Thalacode എന്റെ തലക്കോട്

Thalacode  എന്റെ തലക്കോട് എന്റെ തലക്കോട്

𝗖𝗛𝗔𝗠𝗣𝗜𝗢𝗡𝗦 𝗔𝗚𝗔𝗜𝗡! 🇮🇳🏆𝗧𝗲𝗮𝗺 𝗜𝗻𝗱𝗶𝗮 conquers the 𝗧𝟮𝟬 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 𝟮𝟬𝟮𝟲 and lifts their 3rd title! ⭐⭐⭐A campaign of dominance, pa...
08/03/2026

𝗖𝗛𝗔𝗠𝗣𝗜𝗢𝗡𝗦 𝗔𝗚𝗔𝗜𝗡! 🇮🇳🏆

𝗧𝗲𝗮𝗺 𝗜𝗻𝗱𝗶𝗮 conquers the 𝗧𝟮𝟬 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 𝟮𝟬𝟮𝟲 and lifts their 3rd title! ⭐⭐⭐

A campaign of dominance, passion, and unforgettable performances. 🔥

𝗖𝗛𝗔𝗠𝗣𝗜𝗢𝗡𝗦 𝗔𝗚𝗔𝗜𝗡! 🇮🇳🏆

𝗧𝗲𝗮𝗺 𝗜𝗻𝗱𝗶𝗮 conquers the 𝗧𝟮𝟬 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 𝟮𝟬𝟮𝟲 and lifts their 3rd title! ⭐⭐⭐

A campaign of dominance, passion, and unforgettable performances. 🔥

കെ-ടെറ്റ്: മാർച്ച് 7 വരെ അപേക്ഷിക്കാംഅധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https:...
22/02/2026

കെ-ടെറ്റ്: മാർച്ച് 7 വരെ അപേക്ഷിക്കാം
അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov .in വെബ്‌പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുളള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ

https://ktet.kerala.gov .in , https://pareekshabhavan.kerala.gov .in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

26/01/2026

Day 2 kavadi

26/01/2026

Kavadi Ghoshayatra 🥰

🔴 ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധംകേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്ക...
20/01/2026

🔴 ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.

🔻ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.

🔻സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും.രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിർണ്ണയം അല്ലെങ്കിൽ പരിചരണം നൽകുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളാണ്.

🔻 നൽകുന്ന സേവനങ്ങൾക്കും, ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും, പരാതി പരിഹാര ആഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടുവാനുള്ള സംവിധാനം, ഫോൺനമ്പറുകൾ തുടങ്ങി രോഗികളുടെ അവകാശങ്ങളും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും അഡ്മിഷൻ ഡസ്‌കിൽ/റിസപ്ഷൻ സ്ഥലത്ത് പ്രദർശിപ്പിക്കുകയും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ അറിയിച്ചു.

🔻ചികിത്സ, പരിശോധന, മറ്റു സേവനങ്ങൾ (ഇൻറൻസീവ് കെയർ യൂണിറ്റ്/ഓപ്പറേഷൻ തിയേറ്റർ, സ്‌കാനിംഗ്, ലബോറട്ടറി സൗകര്യം, ആംബുലൻസ് സൗകര്യം, എമർജൻസി കെയർ) തുടങ്ങിയവ ഇനം തിരിച്ച് ലഭ്യമാക്കും എന്നും രഹസ്യാത്മകത, വിവേചന രാഹിത്യം, 72 മണിക്കൂറിനുള്ളിൽ മെഡിക്കൽ രേഖകൾ ലഭ്യമാക്കും എന്നും ഉറപ്പു നൽകേണ്ടതുമാണ്.

🔻
അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികൾക്ക് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നിന്നും സ്ഥാപനത്തിൽ ലഭ്യമായ സേവനത്തെ സംബന്ധിച്ചും അടിസ്ഥാന നിരക്കുകളും പാക്കേജ് നിരക്കുകളും അവയിൽ ഉൾപ്പെട്ട് വരുന്ന സേവനങ്ങൾ എന്തല്ലാമെന്നും മുൻകൂർ ഡെപ്പോസിറ്റും തുക തിരികെ നൽകുന്നത് സംബന്ധിച്ച സ്ഥാപനത്തിന്റെ നയം, ഇൻഷ്വറൻസ്, ക്യാഷ് ലെസ് ചികിത്സകൾ, ക്ലയിം തീർപ്പാക്കലിന്റെ നടപടിക്രമങ്ങൾ, എസ്റ്റിമേറ്റ്, ബില്ലിംഗ് നയം, ഡിസ്ചാർജ്ജ് നടപടിക്രമങ്ങൾ, ആംബുലൻസിന്റേയും മറ്റു യാത്രാസൌകര്യങ്ങളുടേയും നിരക്കുകൾ 24*7 എമർജൻസി കെയർ പ്രോട്ടോക്കോൾ, പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങളെല്ലാം ഒരു ലഘുലേഖ രൂപത്തിൽ ഡൌൺലോഡ് ചെയ്യുന്നതിന് വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തുകയോ രോഗിക്ക് നൽകുകയോ പ്രിന്റ് ചെയ് ലഘുലേഖ ആവശ്യപ്പെട്ടാൽ നൽകുകയോ ചെയ്യണം.

🔻എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്‌ക്/ഹെൽപ്പ് ലൈൻ ഉണ്ടാകേണ്ടതും എല്ലാ പരാതികൾക്കും തനതായ ഒരു റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്യേണ്ടതും പരാതി കക്ഷിക്ക് എസ്.എം.എസ്, വാട്ട്‌സാപ്പ് അല്ലെങ്കിൽ പേപ്പർ മുഖേന ഒരു കൈപറ്റ് രസീത് നൽകേണ്ടതുമാണ്. ലഭിച്ച പരാതി 7 പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിക്കപ്പെടാത്തതും ഗൗരവതരവുമായ പരാതികൾ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിക്ക്/ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറേണ്ടതുമാണ്. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി രജിസ്റ്റർ ബുക്ക് രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് വിധേയപ്പെടുത്തേണ്ടതുമാണ്. ലഭിച്ച പരാതികളുടേയും അതിൻമേൽ എടുത്ത നടപടികളുടെയും സംക്ഷിപ്തം കോമ്പീറ്റൻറ് അതോറിറ്റിക്ക് സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ടിന്റെ ഭാഗമാക്കേണ്ടതാണ്.

🔻 പ്രദർശിപ്പിച്ചിട്ടുള്ളതും ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതുമായ നിരക്കുകളിലും പരാതി പരിഹാരത്തിനോ മറ്റേതെങ്കിലും കാര്യത്തിനോ നൽകിയിട്ടുള്ള വിവരങ്ങളിലും മാറ്റം വന്നാൽ അവ അപ്പപ്പോൾ തന്നെ അതതിടങ്ങളിൽ മാറ്റം വരുത്തിയെന്ന് ഉറപ്പുവരുത്തണം.

🔻
ക്ലിനിക്കൽ സ്ഥാപനങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും കൺസൾട്ടേഷൻ, പരിശോധന, ചികിത്സ, മറ്റു സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനംതിരിച്ച ബിൽ നൽകേണ്ടതാണ്. പ്രദർശിപ്പിച്ചിരിക്കുന്ന/ പ്രസിദ്ധീകരിച്ചിരിക്കുന്ന നിരക്കുകളിൽ കവിഞ്ഞ നിരക്ക് ഈടാക്കാൻ പാടില്ല.

🔻 സേവനങ്ങളിൽ വരുന്ന അപര്യാപ്തത സംബന്ധിച്ച പരാതികൾ രോഗികൾക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ നൽകാവുന്നതാണ്. കബളിപ്പിക്കലും ചതിയും ഉൾപ്പെടെയുള്ള കേസുകൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകാം. ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പോലീസ് മേധാവിക്കോ പരാതികൾ നൽകണം. പരാതി പരിഹാര സഹായങ്ങൾക്കായി ജില്ല/സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഉപദേശവും സഹായവും തേടാവുന്നതാണ്.

🔻ക്ലിനിക്കൽ സ്ഥാപനങ്ങൾ ഇതിലേതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം 2018 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും, നിയന്ത്രണവും) നിയമ പ്രകാരം ശിക്ഷാർഹവും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യുന്നതിനോ റദ്ദ് ചെയ്യപ്പെടുന്നതിനോ കാരണമാകാവുന്നതും ഇവ സിവിൽ ക്രിമിനൽ നിയമ നടപടിക്രമങ്ങൾ പ്രകാരം രോഗികൾക്ക് ലഭ്യമായ മറ്റു പരിഹാര മാർഗ്ഗങ്ങൾക്കുപരിയായിരിക്കുന്നതുമാണ്.

18/01/2026

Thalacode

📣:അറിയിപ്പുകൾ:സിഡിഎസ് : അക്കൗണ്ടൻ്റ് ഒഴിവ്എറണാകുളം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസുകളിൽ അ...
18/01/2026

📣:അറിയിപ്പുകൾ:

സിഡിഎസ് : അക്കൗണ്ടൻ്റ് ഒഴിവ്

എറണാകുളം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടൻ്റ് ഒഴിവിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം മൂന്ന്.

അപേക്ഷകർ കൂട്ടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗംമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 29.09.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ന.അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. നിലവിൽ മറ്റു ജില്ലകളിൽ സിഡിഎസ് അക്കൗണ്ടൻറായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.

യോഗ്യതകൾ:
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ,കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. (സർക്കാർ/അർഡ സർക്കാർ/സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ/സഹകരണ സംഘങ്ങൾ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടിംഗിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന) .
പ്രായപരിധി 20 നും 35 നും മദ്ധ്യേ.നിലവിൽ കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 40 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.

അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ വഴിയോ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വൈകുന്നേരം 5 മണി വരെ.

ഫോൺ : 0484 2926787

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

▶️ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ യുവതി യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും പി. എസ്. സി., യു.പി. എസ്. സി., എസ്.എസ്. സി., എസ്. എസ്. ബി., ബാങ്ക്, റെയിൽവേ തുടങ്ങിയ മറ്റു മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വർക്കും പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18-30. യോഗ്യത: പ്ലസ് ടു/ വി എച്ച് എസ് സി/ ഐടിഐ/ ഡിപ്ലോമ ഡിഗ്രി. www.eemployment.kerala.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 0484-2422458

Kudumbashree

18/01/2026

Ernakulam

കളമശ്ശേരി തിമിര രഹിത മണ്ഡലമാകും - മന്ത്രി പി. രാജീവ്
ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനുവരി 25 ന്

കളമശ്ശേരി മണ്ഡലത്തിൽ വ്യവസായ വകുപ്പു മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനുവരി 25 ഞായറാഴ്ച്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ കളമശ്ശേരി സമ്ര കൺവെൻഷൻ സെൻ്ററിൽ നടക്കും. പത്തടിപ്പാലം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ ക്യാമ്പോടെ തിമിരരഹിത മണ്ഡലമായി കളമശ്ശേരി മാറുമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിനോട് അനുബന്ധിച്ച് സിപിആർ ചെയ്യുന്നതിനുള്ള പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സ്തനാർബുദ പരിശോധന, ഹൃദ്രോഗ പരിശോധന, നേത്ര, ദന്ത , കേൾവി പരിശോധന എന്നിവയ്ക്കായി വിപുലമായ സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കും. ഇസിജി, എക്കോ, ടി എം ടി , മാമോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകളും സൗജന്യമായി നൽകും. ദന്ത കോളേജുകളുടെ മൊബൈൽ ചികിത്സ ബസുകളും ക്യാമ്പിൽ ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.

ജനറൽ, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലായി വിപുലമായ ചികിത്സ സൗകര്യം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ജനറൽ മെഡിസിൻ, ജനറൽ സർജറി, കാർഡിയോളജി, ഗ്യാസ്ട്രോ എൻ്ററോളജി, ഗൈനക്കോളജി, സർജിക്കൽ ഓങ്കോളജി, ന്യൂറോളജി തുടങ്ങി 20 ലധികം വിഭാഗങ്ങളിലായി പരിശോധനകളും ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. 35 സർക്കാർ - സ്വകാര്യ ആശുപത്രികളിൽ നിന്നായി 250 ലധികം ഡോക്ടർമാരും മുന്നൂറിൽപരം ആരോഗ്യ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുക്കും. എറണാകുളം ജനറൽ ആശുപത്രി, കൊച്ചി മെഡിക്കൽ കോളേജ് , കൊച്ചിൻ ക്യാൻസർ സെൻറർ, ആസ്റ്റർ, രാജഗിരി, അമൃത, ലിസി, മെഡിക്കൽ ട്രസ്റ്റ്, മെഡിക്കൽ സെൻറർ, റിനൈ മെഡിസിറ്റി, ലൂർദ് ഹോസ്പിറ്റൽ, കിൻഡർ ഹോസ്പിറ്റൽ, ശ്രീനാരായണ മെഡിക്കൽ കോളേജ്, അഡ്ലക്സ് അപ്പോളോ, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, ഡോക്ടർ ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, ഗിരിധർ , സെൻറ് ജോസഫ് മഞ്ഞുമ്മൽ, സുധീന്ദ്ര, സൺറൈസ് ഹോസ്പിറ്റൽ, വെൽകെയർ ഹോസ്പിറ്റൽ, ലേക്ഷോർ ഹോസ്പിറ്റൽ, ഹോമിയോ ആയുർവേദ ആശുപത്രികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാകും. 10,000 ത്തിലധികം ആളുകൾ ക്യാമ്പിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ലഭ്യമാക്കും. കൂടാതെ മരുന്നും ആവശ്യമായ രോഗികൾക്ക് വിദഗ്ധ പരിശോധനകളും ശസ്ത്രക്രിയയും സൗജന്യമായിരിക്കും.

കഴിഞ്ഞ നാല് വർഷങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഭാഗമായി ഇതിനകം 40,000 പേർക്ക് സൗജന്യ ചികിത്സ നൽകി. 2246 പേർക്കാണ് നേത്ര ശസ്ത്രക്രിയ നടത്തുകയും കണ്ണട നൽകുകയും ചെയ്തത്. കൂടാതെ 116 പേർക്ക് ഹിയറിങ് എയ്ഡുകളും 44 പേർക്ക് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും, ഏഴുപേർക്ക് പ്ലാസ്റ്റിക് സർജറിയും നടത്തിയെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ക്യാമ്പിലേക്ക് ആളെ എത്തിക്കുന്നതിനുള്ള സൗജന്യ യാത്ര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി വീടുകൾ തോറും കയറി രജിസ്ട്രേഷൻ ക്യാമ്പയിൻ ജനുവരി 17, 18 തിയതികളിലായി നടക്കും. രജിസ്ട്രേഷൻ 20ന് അവസാനിക്കും.

18/01/2026

Celebrating my 11th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

Thalacode എന്റെ തലക്കോട്

07/01/2026

പ്രിയപ്പെട്ടവരെ,

മുളന്തുരുത്തിയിൽ നമുക്ക് സുപരിചിതനായ ബാബു പായക്കാട്ടിൽ, (പത്രം) , 2026 ജനുവരി പതിമൂന്നാം തീയതി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. അദ്ദേഹത്തിന് A+ ഗ്രൂപ്പിൽ പെട്ട 20 യൂണിറ്റ് രക്തം അടിയന്തരമായി ആവശ്യമുണ്ട്: രക്തം നൽകാൻ താല്പര്യമുള്ളവർ പഞ്ചായത്ത് മെമ്പർ മധുവുമായി ബന്ധപ്പെടുക : +916238599685

ഒരു നന്മയ്ക്ക് വേണ്ടി നമുക്ക് കൈകോർക്കാം !

ഉറക്കം കളഞ്ഞ് നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും നിങ്ങളുടെ നാളെ എന്നൊരു ദിനത്തെ ഇല്ലാതാക്കും. നിങ്ങളും ഊര്‍ജ്ജവും പ്...
02/01/2026

ഉറക്കം കളഞ്ഞ് നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും നിങ്ങളുടെ നാളെ എന്നൊരു ദിനത്തെ ഇല്ലാതാക്കും. നിങ്ങളും ഊര്‍ജ്ജവും പ്രസരിപ്പും ഇല്ലാതാക്കും. ഇങ്ങനെ കളയാനുള്ളതാണോ നിങ്ങളുടെ ജീവിതം. നന്നായി ഉറങ്ങാന്‍ പറ്റാത്താകുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് സുഖകരമായ നിമിഷങ്ങളാണ്.

സുഖകരമായ ഉറക്കം നിങ്ങള്‍ക്ക് ലഭിക്കാന്‍ ചില ടിപ്‌സുകള്‍ പറഞ്ഞുതരാം.. 🔻

രാത്രി സമയങ്ങളില്‍ ദീര്‍ഘ സമയം ടിവി കാണുന്നവരുണ്ട്. എന്നാല്‍ ടിവി ഒരു സമയം കഴിഞ്ഞാല്‍ ഓഫ് ചെയ്യേണ്ടതാണ്. പത്ത് മണിക്ക് ഓഫ് ചെയ്താല്‍ അത്രയും നല്ലത്.

അമിതമായ കഫീന്‍ ഉപയോഗവും രാത്രിയുള്ള ഉറക്കം കെടുത്താം. ഇതും നിയന്ത്രിക്കുക.

കിടക്കുന്നതിനുമുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നതും കാലുകള്‍ വെള്ളത്തില്‍ അല്‍പനേരം കുതിര്‍ക്കുന്നതും നല്ലതാണ്. ഇത് നല്ല സുഖകരമായ ഉറക്കം നല്‍കും.

ഉറങ്ങുന്നതിനുമുന്‍പ് വായിക്കുന്ന ശീലമുള്ളവര്‍ സന്തോഷം നല്‍കുന്ന പുസ്തകങ്ങള്‍ വായിക്കുക. ആകാംക്ഷ ഉയര്‍ത്തുന്ന നോവലുകളും മറ്റും ഒഴിവാക്കുക. അല്ലെങ്കില്‍ അത് നിങ്ങളുടെ ഉറക്കം കെടുത്തും.

ഉറങ്ങുന്നതിന് കൃത്യനിഷ്ഠത വളരെ പ്രധാനമാണ്. കൃത്യസമയത്ത് കിടക്കുകയും ഉണരുകയും ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഈ പതിവ് പരമാവധി പാലിക്കുക. മനസ്സ് ശാന്തമാക്കി കിടക്കുന്നതിനുമുന്‍പ് മനസ്സിനെ അലോസരപ്പെടുത്തുന്ന എല്ലാ ചിന്തകളും ഒഴിവാക്കുക. ജോലി പ്രശ്‌നങ്ങളോ വീട്ടിലെ പ്രശ്‌നങ്ങളോ നിങ്ങളുടെ മനസ്സില്‍ കിടക്കുന്ന സമയത്ത് ഉണ്ടാവാന്‍ പാടില്ല.

Address

Kochi
682314

Telephone

000000

Website

Alerts

Be the first to know and let us send you an email when Thalacode എന്റെ തലക്കോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share