10/01/2026
ജനുവരി 10
സ: ധീരജ് രാജേന്ദ്രൻ
രക്തസാക്ഷി ദിനം
ഇടുക്കി ജില്ലയിലെ പൈനാവ് എഞ്ചിനിയറിങ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു സ: ധീരജ്. 2022 ജനുവരി 10ന് കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പരാജയ ഭീതിയിലാണ്ട കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ സംഘം ക്യാമ്പസ്സിലേക്ക് അതിക്രമിച്ചെത്തി എസ്. എഫ്. ഐ പ്രവർത്തകരെ അക്രമിക്കുന്നത്. ഖദർധാരികളായ ക്രിമിനൽ സംഘം കഠാര ഉപയോഗിച്ച് മാരകമായി കുത്തിയാണ് സഖാവിനെ കൊലപ്പെടുത്തിയത്.