Kerala headload workers welfare board

Kerala headload workers welfare board Kerala Headload Workers Welfare board is constituted under section 14 of Kerala headload workers act

എറണാകുളത്ത്‌  നടന്ന വാഹന അപകടവുമായി ബന്ധപ്പെട്ട് "ചുമട്ടുതൊഴിലാളികൾ വാഹനം ഇറക്കിയപ്പോൾ അപകടം" എന്ന വ്യാജവാർത്ത ചില യൂട്യ...
29/06/2025

എറണാകുളത്ത്‌ നടന്ന വാഹന അപകടവുമായി ബന്ധപ്പെട്ട് "ചുമട്ടുതൊഴിലാളികൾ വാഹനം ഇറക്കിയപ്പോൾ അപകടം" എന്ന വ്യാജവാർത്ത ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചിരിക്കുന്നു. അതിലൂടെ ചുമട്ടുതൊഴിലാളികൾക്കെതിരെ വ്യാജപ്രചരണവും, ബോർഡിനെയും സർക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവുമാണ് നടക്കുന്നത്.

അപകടം ഉണ്ടാക്കിയവർ ചുമട്ടു തൊഴിലാളികൾ അല്ല. അപകടം നടന്ന സ്ഥലം കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ സ്കീം ഏരിയ ആണ്. സ്കീം ഏരിയയിൽ ചുമട്ടു തൊഴിൽ ചെയ്യുന്നതിന് ബോർഡിൽ രജിസ്റ്റർ ചെയ്യണം. അപകടം ഉണ്ടാക്കിവർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ല, ബോർഡുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ല. കൂടാതെ ചുമട്ടു തൊഴിൽ ജോലി മാത്രമാണ് ബോർഡിലെ തൊഴിലാളികൾ ചെയ്യുന്നത്.

ചുമട്ടുതൊഴിലാളികളെയും ബോർഡിനെയും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

31/12/2024
മലയാളിയുടെ പ്രിയ എഴുത്തുകാരന് വിട.... 🙏🏼
26/12/2024

മലയാളിയുടെ പ്രിയ എഴുത്തുകാരന് വിട.... 🙏🏼

പ്രതിഭം 2023ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ SSLC, +2 പരീക്ഷകളില്‍ മി...
20/09/2023

പ്രതിഭം 2023
ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ SSLC, +2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന "പ്രതിഭം 2023" ന്റെ സംസ്ഥാനതല ഉദ്ഘാടനം 21/09/2023 നു ബഹു. തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.വി. ശിവന്‍ കുട്ടി നിര്‍വഹിക്കുന്നു.

https://www.facebook.com/100044889289138/posts/839370124235956/?mibextid=CDWPTG
08/09/2023

https://www.facebook.com/100044889289138/posts/839370124235956/?mibextid=CDWPTG

ആലുവയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് രണ്ട് ചുമട്ടുതൊഴിലാളികൾ ആണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. പ്രതി പുഴയിൽ ചാടാനുള്ള സാധ്യത മുൻകൂട്ടി കണ്ട പോലീസ് ഉദ്യോഗസ്ഥൻ തൊട്ടടുത്ത ആക്രിക്കടയിൽ ലോഡ് കയറ്റിക്കൊണ്ടിരുന്ന സിഐടിയു ബൈപ്പാസ് യൂണിറ്റ് അംഗങ്ങളായ വെളിയത്ത് ജോഷി, തോട്ടത്തിൽപറമ്പ് മുരുകൻ എന്നിവരെ സഹായത്തിന് കൂട്ടുകയായിരുന്നുവത്രെ. പ്രതി പുഴയിലേക്ക് ചാടി മറുകരയിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ജോഷിയും മുരുകനും പിന്നാലെ നീന്തിയെത്തി പ്രതിയെ കരയ്ക്കെത്തിക്കുകയായിരുന്നു.

ധീരരായ തൊഴിലാളികൾക്ക് അഭിനന്ദനങ്ങൾ.. ❤️

🏏ട്രിവാൻഡ്രം ഡി സി :ഫിഫ്റ്റി നോട്ട് ഔട്ട്‌(50/24) 🏏🎖️24 മാസത്തിനിടയിൽ 50 പുളുകൾ പൂർത്തിയാക്കി  തിരുവനന്തപുരം ജില്ലാ കമ്മ...
16/08/2023

🏏ട്രിവാൻഡ്രം ഡി സി :ഫിഫ്റ്റി നോട്ട് ഔട്ട്‌(50/24) 🏏🎖️

24 മാസത്തിനിടയിൽ 50 പുളുകൾ പൂർത്തിയാക്കി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അതിന്റെ ജൈത്രയാത്ര തുടരുന്നു....
അൻപതാമത് പൂളിലെ തൊഴിലാളി സഹോദരങ്ങൾക്കുള്ള കാർഡ് വിതരണം ബഹു.തൊഴിൽ വകുപ്പു മന്ത്രി ശ്രീ.*വി.ശിവൻകുട്ടി അവർകൾ നിർവ്വഹിച്ചു. ബഹു.ബോർഡ് ചെയർമാൻ ശ്രീ.ആർ.രാമു* അദ്ധ്യക്ഷതവഹിച്ചു.. ഈ പദ്ധതിക്ക് ചുക്കാൻ പിടിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ ശ്രീ പ്രമോദിന്റെ (എച്ച് സി ) നേതൃത്വത്തിലുള്ള പദ്ധതി വ്യാപന ടീം അംഗങ്ങക്ക് അഭിനന്ദനങ്ങൾ... ✌️

Address

SRM Road
Kochi
682018

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+914842401990

Alerts

Be the first to know and let us send you an email when Kerala headload workers welfare board posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala headload workers welfare board:

Share